നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത് …? അവസാനഭാഗം. [??????? ????????] 140

എന്റെ ചോദ്യത്തിന് മറുപടി നൽകാൻ രവിക്ക് സാധിക്കുന്നതിനുമുൻപ് അയാളുടെ മൊബൈൽ ഫോൺ പിന്നെയുമൊരിക്കൽകൂടി ശബ്‌ദിച്ചു. രജനിയായിരുന്നു അപ്പുറത്ത്.

 

കാൾ അറ്റൻഡ് ചെയ്ത് സംസാരിക്കവേ രവി തന്റെ കൈയിൽ കെട്ടിയിരുന്ന വാച്ചിലേക്ക് നോക്കുന്നത് കണ്ടു. സമയമിപ്പോൾ പതിനൊന്നരയാകുന്നു.

 

ഞങ്ങൾ നടന്നുവന്ന നടപ്പാതയ്‌ക്കരിലെ സ്ട്രീറ്റ് ലൈറ്റുകൾ അപ്പോഴേക്കും അണഞ്ഞു തുടങ്ങിയിരുന്നു.

“അപ്പോൾ ശരി രവി… ഗുഡ് നൈറ്റ്‌. നാളെ കാണാം…” രവിക്ക് ശുഭരാത്രി ആശംസിച്ച് പിരിഞ്ഞതിന് ശേഷം ഞാനെന്റെ കാറിനടുത്തേക്ക് നടന്നു.

 

രാത്രി കിടക്കുമ്പോൾ ഞാൻ ഓർത്തു…

‘രവിയിപ്പോൾ ആളാകെ മാറിയിരിക്കുന്നു. ഞാനറിയാത്ത എന്തെക്കെയോ കാര്യങ്ങൾ രവിയുടെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്. അതെന്താണെന്ന് തനിക്കറിയണം.. അറിഞ്ഞേതീരൂ…’

****************************************

രാവിലെ ഓഫീസിലേക്ക് പോകുന്നതിനു മുൻപ് ഞാൻ രവിയെ വിളിക്കാൻ ശ്രമിച്ചു. എന്നാൽ നമ്പർ തിരക്കിലാണെന്ന മറുപടിയാണ് എനിക്ക് ലഭിച്ചത്. പുരസ്കാരം സ്വീകരിക്കുന്ന ദിനമല്ലേ. അഭിനന്ദനങ്ങളുടെ പ്രവാഹമാണെന്നു തോനുന്നു. ഞാൻ രവിയെ തിരിച്ചും വിളിച്ചു ബുദ്ധിമുട്ടിക്കാൻ പോയില്ല.

 

ഓഫീസിലെത്തി കുറച്ചു സമയം കഴിഞ്ഞപ്പോൾ അനീഷ് വന്നു. : “മാഡം, ഇന്ന് ഓഫീസിൽ സ്റ്റാഫിന് വേണ്ടി കുറെ വിനോദകരമായ കളികളുണ്ട്. മാഡം വരണം. പങ്കെടുക്കണം. എല്ലാവർക്കും അതൊരു ഊർജം നൽകും.

 

“ശരി ഞാൻ വരാം അനീഷ്…” ഞാൻ പറഞ്ഞു. “അര മണിക്കൂറിനുള്ളിൽ എന്റെ ജോലികൾ എല്ലാം തീർത്തിട്ട് വരാം.”

വളരെ അർജന്റായി ചെയ്യണ്ട ഓഫീസ് ജോലികളെല്ലാം പൂർത്തിയാക്കിയതിന് ശേഷം ഞാൻ വിനോദ പരിപാടികൾ നടക്കുന്ന വിശാലമായ മുറിയിലേക്ക് നടന്നു.

അക്ഷരശ്ലോകം, സുഡോക്കു, ചെസ്സ്, എന്നിങ്ങനെയുള്ള പലതരം വിനോദ പ്രവർത്തനങ്ങൾ തകൃതിയിൽ നടക്കുന്ന മുറിയിലേക്ക് ഞാൻ കടന്നുചെന്നു.

12 Comments

  1. കഥാനായകൻ

    കുമാരേട്ടാ ഒറ്റയടിക്ക് ഈ സീരീസ്‌ വായിച്ചു തീർത്തു ❣️.
    Waiting for next story ❤️

    1. അശ്വിനി കുമാരൻ

      Melcow ❤️?

  2. നിധീഷ്

    ഈ കമന്റ്‌ തനിക്ക് ഇഷ്ടപ്പെടുവോ എന്ന് അറിയില്ല എന്നാലും പറയണം എന്ന് തോന്നി..സംഭവം നല്ല കഥതന്നെആരുന്നു…. പക്ഷെ ക്ലൈമാക്സ്‌ എനിക്ക് ഇഷ്ടപ്പെട്ടില്ല… ഒരു 96ക്ലൈമാക്സ്‌ പ്രതീക്ഷിച്ച എന്നെ നീ തുണ്ട് കഥയുടെ ക്ലൈമാക്സ്‌ ഓർമിപ്പിച്ചു… ???

    1. അശ്വിനി കുമാരൻ

      ട്വിസ്റ്റ്‌ ട്വിസ്റ്റ്‌… ??

    2. ????ഒറ്റവാക്കിൽ പറഞ്ഞാൽ അവിഹിതം.പഴയ കാമുകനു കൊടുക്കുകയും ചെയ്യ്തു, കാര്യം കഴിഞ്ഞപ്പോൾ അവൻ ഇട്ടേച്ച് പോയി. അവളെ വിശ്വാസിച്ച ഭർത്താവ് ഉ@#_₹ ആയി. ഇതല്പം സാഹിത്യമായി AK കാണിച്ചു.

      1. അശ്വിനി കുമാരൻ

        കറക്റ്റ് ??

  3. Wonderful story ❤. Waiting for up coming…

    1. അശ്വിനി കുമാരൻ

      Thank you ??✨️

    1. അശ്വിനി കുമാരൻ

      ??

  4. If I say fabulously wonderful, it is a very lower recognition/remark to the story.
    You wrote it so well. I really don’t know show could I express my feelings when I have gone through it.
    Congratulations
    All the best
    Gopal

    1. അശ്വിനി കുമാരൻ

      Thank you ?

Comments are closed.