നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത് …? അവസാനഭാഗം. [??????? ????????] 140

: “ആട്ടെ തന്റെ വസുദേവ് ആളെങ്ങനെ…?”

“നിറകുടമാണ്. രവിയെന്തായാലും വസുവിനെ ഒരിക്കൽ പരിചയപ്പെടണം, അദ്ദേഹത്തെ തനിക്ക് ഇഷ്ടമാകാതിരിക്കില്ല.”

 

അന്തരീക്ഷത്തിനൊരു ലാഘവം വരാൻ ഞാൻ തുടർന്നു സംസാരിച്ചു.

: “രവിയെ പോലെ ഇത്രയും പ്രശസ്തനായ ഒരു എഴുത്തുകാരനാവുകയെന്നത് ഒരു വലിയ ഭാഗ്യമല്ലേ…? രവിയെ കാണുമ്പോഴൊക്കെ ജനങ്ങൾ എത്ര ബഹുമാനത്തോടെയും ആദരവോടെയും ആരാധനയോടും നോക്കുന്നതെല്ലാം ഞാനറിയുന്നുണ്ട്.

 

പിന്നെ അതെന്റെയുമൊരു ഭാഗ്യമാണല്ലോ… പ്രശസ്ത എഴുത്തുകാരനായ രവീന്ദ്രകുമാർ എന്റെ വളരെ അടുത്ത കൂട്ടുകാരനാണ് എന്ന് എനിക്കെല്ലാവരോടും പറയാമല്ലോ…!” അത് കേട്ട് രവി ഒന്നും പറഞ്ഞില്ല.

 

“രവി നാളെ കുറച്ചു സമയം കണ്ടെത്താമെങ്കിൽ എന്റെ സ്ഥാപനത്തിലേക്കൊന്നു വരണം. അവിടെ എഴുത്തുകാരനായ രവീന്ദ്രകുമാറിന് വളരെ ആരാധകരുണ്ട്.

മാത്രവുമല്ല, അവിടെ വേറെ ചില പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. അപ്പോൾ അവിടെക്കൊരു വിശിഷ്ട അതിഥിയായി രവി വന്നാൽ… അതെല്ലാവർക്കും സന്തോഷമാകും.”

“ഹേയ് അതൊന്നും വേണ്ടെടോ ഞാനില്ല…”

“അതെന്തേ…? ഞാൻ രവിയെ ഔപചാരികമായി വിളിക്കാത്തത് കൊണ്ടാണോ…?”

രവിയുടെ നിഷേധാത്മകഭാവം കണ്ട് ഞാൻ നെറ്റിചുളിച്ചു. കാരണം രവിയുടെ ഭാഗത്തുനിന്ന് അത്തരത്തിലുള്ള ഒരനുഭവം ആദ്യമായിട്ടായിരുന്നു.

 

“ശേ ശേ.. താനെന്താ രാധികേ ഈ പറയുന്നത്. നമ്മൾക്കിടയിൽ ഔപചാരികതയുടെ എന്താവശ്യമാണുള്ളത്. അതിന് മറ്റുകാരണങ്ങളുണ്ട്.” രവി തെല്ലിടനേരം നിശബ്ദനായിരുന്ന ശേഷം വീണ്ടും തുടർന്നു..

: “ഈയിടയായി ജനങ്ങളോടു ഇടപഴകാൻ തന്നെ മടിയാണ്. എന്തിന് ഓഫീസിലെ എന്റെ സഹപ്രവർത്തകരോട് പോലും കമ്മ്യൂണിക്കേറ്റ് ചെയ്യാൻ എന്തെന്നില്ലാത്ത ഒരു ഉൾവലിവ് ഞാനിപ്പോൾ അനുഭവിക്കുന്നുണ്ട്.”

 

“എന്റെ രവീ…! രവിക്കിതെന്താണ് പറ്റിയത്. കലാലയ ജീവിതത്തിൽ ഒരു തീപ്പൊരിയായിരുന്ന രവി എന്നുമുതലാണ് ഇങ്ങനെ പുറന്തോടിനുള്ളിൽ ഒളിച്ചിരിക്കാൻ തുടങ്ങിയത്? രവി സ്വയമൊരു വാല്മീകിയായ് മാറിയത് എന്നുമുതലാണ്…?”

12 Comments

  1. കഥാനായകൻ

    കുമാരേട്ടാ ഒറ്റയടിക്ക് ഈ സീരീസ്‌ വായിച്ചു തീർത്തു ❣️.
    Waiting for next story ❤️

    1. അശ്വിനി കുമാരൻ

      Melcow ❤️?

  2. നിധീഷ്

    ഈ കമന്റ്‌ തനിക്ക് ഇഷ്ടപ്പെടുവോ എന്ന് അറിയില്ല എന്നാലും പറയണം എന്ന് തോന്നി..സംഭവം നല്ല കഥതന്നെആരുന്നു…. പക്ഷെ ക്ലൈമാക്സ്‌ എനിക്ക് ഇഷ്ടപ്പെട്ടില്ല… ഒരു 96ക്ലൈമാക്സ്‌ പ്രതീക്ഷിച്ച എന്നെ നീ തുണ്ട് കഥയുടെ ക്ലൈമാക്സ്‌ ഓർമിപ്പിച്ചു… ???

    1. അശ്വിനി കുമാരൻ

      ട്വിസ്റ്റ്‌ ട്വിസ്റ്റ്‌… ??

    2. ????ഒറ്റവാക്കിൽ പറഞ്ഞാൽ അവിഹിതം.പഴയ കാമുകനു കൊടുക്കുകയും ചെയ്യ്തു, കാര്യം കഴിഞ്ഞപ്പോൾ അവൻ ഇട്ടേച്ച് പോയി. അവളെ വിശ്വാസിച്ച ഭർത്താവ് ഉ@#_₹ ആയി. ഇതല്പം സാഹിത്യമായി AK കാണിച്ചു.

      1. അശ്വിനി കുമാരൻ

        കറക്റ്റ് ??

  3. Wonderful story ❤. Waiting for up coming…

    1. അശ്വിനി കുമാരൻ

      Thank you ??✨️

    1. അശ്വിനി കുമാരൻ

      ??

  4. If I say fabulously wonderful, it is a very lower recognition/remark to the story.
    You wrote it so well. I really don’t know show could I express my feelings when I have gone through it.
    Congratulations
    All the best
    Gopal

    1. അശ്വിനി കുമാരൻ

      Thank you ?

Comments are closed.