നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത് …? അവസാനഭാഗം. [??????? ????????] 140

രവി തുടർന്നു: “അതെ രാധികാ… താൻ എനിക്കെന്നും ഒരു സമസ്യയായിരുന്നു. ആൺകുട്ടികളുടെ മുഖത്ത് നോക്കി സംസാരിക്കാൻ പെൺകുട്ടികൾ മടിച്ചിരുന്ന കാലത്ത് ഡൈര്യത്തിന്റെ  മൂർത്തിഭാവമായിരുന്നു, രാധിക .ആർക്കും തന്നെ മനസിലാക്കാൻ സാധിക്കാത്ത ഒരു സമസ്യ… അതായിരുന്നു താൻ…

അതുപോലെ ഒരു ദിവസം  എല്ലാം വിട്ടെറിഞ്ഞ് ഒരു അറിയിപ്പ് പോലുമില്ലാതെ, എന്നിൽ നിന്നുമൊരു കടങ്കഥ പോലെ ഓടി മറഞ്ഞതെന്തിനായിരുന്നു താൻ….???” രവി ചോദിച്ചു.

“ഓടി പോവുകയോ..! ഞാനോ..? രവിയല്ലേ അങ്ങനെ ചെയ്തത്. നാസയിലൊരു പരിശീലനത്തിനെന്നും പറഞ്ഞു പോയ രവിയെ പിന്നെ ഞാൻ ഇന്നാണ് മുഖാമുഖം കാണുന്നത്. ഒന്ന് ബന്ധപ്പെടാൻ വേണ്ടി ഞാൻ പരിശ്രമിക്കാത്ത വഴികളില്ല…

 

ഒടുവിൽ ഞാൻ തീരെ നിനയ്ക്കാത്ത ഒരു സന്നിഗ്ധഘട്ടത്തിൽ എന്റെ വിവാഹം നടന്നു. രവി കലാലയം വിട്ട ശേഷം എന്നെ ഒന്ന് ബന്ധപ്പെടാൻ ശ്രമിച്ചുവോ…? ഇല്ല ഒരു ശ്രമം പോലും നടത്തിയില്ല.. എന്തുകൊണ്ട്…??? അതാണെനിക്ക് മനസിലാകാത്തത്.

ഒരു സാധാരണ പെൺകുട്ടിയുടെ പരിമിതികളിൽ നിന്ന് പുറത്തു ചാടാൻ വേണ്ടി നിരന്തരം പോരാടിയ ഒരു വ്യക്തിയാണ് ഞാൻ. രവിയാണ് എനിക്ക് എന്റെ കഴിവുകൾ മനസിലാക്കി തന്നത്.

രവി പാകിയ ആത്മവിശ്വാസത്തിന്റെ വിതകളാണ് വസുദേവ് വെള്ളമൊഴിച്ചു വളർത്തിയത്. അവസാനം ഞാൻ ഇവിടെ എത്തി.”

അത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ഞാൻ വല്ലാതെ കിതച്ചുപോയിരുന്നു.

 

“അത്… അതെല്ലാം വിധിയാണ്…! താനൊന്നു മനസ്സിലാക്കണം രാധികാ. വിധി നാം ഓരോരുത്തർക്കും ഓരോന്ന് നിശ്ചയിച്ചിട്ടുണ്ട്. തന്റെ ഈ വളർച്ചയിൽ എനിക്ക് വളരെ സന്തോഷമുണ്ട്.”

 

“രവീ…! എന്താണീ പറയുന്നത്? വിധിയോ..? രവി ഇതിലൊക്കെ എന്നാണ് വിശ്വസിക്കാൻ തുടങ്ങിയത്…?” എന്റെയാ ചോദ്യത്തിന് മറുപടി നൽകാതെ കുറച്ചു നേരത്തെ മൗനത്തിനു ശേഷം രവി എന്നോട് ചോദിച്ചു.

12 Comments

  1. കഥാനായകൻ

    കുമാരേട്ടാ ഒറ്റയടിക്ക് ഈ സീരീസ്‌ വായിച്ചു തീർത്തു ❣️.
    Waiting for next story ❤️

    1. അശ്വിനി കുമാരൻ

      Melcow ❤️?

  2. നിധീഷ്

    ഈ കമന്റ്‌ തനിക്ക് ഇഷ്ടപ്പെടുവോ എന്ന് അറിയില്ല എന്നാലും പറയണം എന്ന് തോന്നി..സംഭവം നല്ല കഥതന്നെആരുന്നു…. പക്ഷെ ക്ലൈമാക്സ്‌ എനിക്ക് ഇഷ്ടപ്പെട്ടില്ല… ഒരു 96ക്ലൈമാക്സ്‌ പ്രതീക്ഷിച്ച എന്നെ നീ തുണ്ട് കഥയുടെ ക്ലൈമാക്സ്‌ ഓർമിപ്പിച്ചു… ???

    1. അശ്വിനി കുമാരൻ

      ട്വിസ്റ്റ്‌ ട്വിസ്റ്റ്‌… ??

    2. ????ഒറ്റവാക്കിൽ പറഞ്ഞാൽ അവിഹിതം.പഴയ കാമുകനു കൊടുക്കുകയും ചെയ്യ്തു, കാര്യം കഴിഞ്ഞപ്പോൾ അവൻ ഇട്ടേച്ച് പോയി. അവളെ വിശ്വാസിച്ച ഭർത്താവ് ഉ@#_₹ ആയി. ഇതല്പം സാഹിത്യമായി AK കാണിച്ചു.

      1. അശ്വിനി കുമാരൻ

        കറക്റ്റ് ??

  3. Wonderful story ❤. Waiting for up coming…

    1. അശ്വിനി കുമാരൻ

      Thank you ??✨️

    1. അശ്വിനി കുമാരൻ

      ??

  4. If I say fabulously wonderful, it is a very lower recognition/remark to the story.
    You wrote it so well. I really don’t know show could I express my feelings when I have gone through it.
    Congratulations
    All the best
    Gopal

    1. അശ്വിനി കുമാരൻ

      Thank you ?

Comments are closed.