നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത് …? അവസാനഭാഗം. [??????? ????????] 140


നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത് …? അവസാനഭാഗം.

Author : [??????? ????????]

[Previous Part]

 

View post on imgur.com

തലേദിവസം എനിക്കുറങ്ങാനേ കഴിഞ്ഞില്ല. അഭിമുഖത്തിൽ തോറ്റു പോകുമോ എന്ന ഉൾഭയം തനിക്കുണ്ടായിരുന്നു…

ഒടുവിൽ രാവിലെ നാല് മണിക്ക് ശേഷം എപ്പോഴോ കണ്ണുകൾ അടഞ്ഞു. സ്വപ്നത്തിൽ ഞാൻ രവിയെ കണ്ടു….

തുടരുന്നു… 

 

“തന്നെ ആർക്കെങ്കിലും തോൽപിക്കാനാകുമോ..? തനിക്കത് തീർച്ചയായും സാധിക്കുമെടോ. താൻ ധൈര്യമായിരിക്ക്.”

പെട്ടെന്ന് ഞെട്ടിയുണർന്ന ഞാൻ രവിയെ തിരഞ്ഞു. പക്ഷേ അത് വെറും സ്വപ്നമായിരുനെന്ന ബോധം എന്നിലേക്കിറങ്ങാൻ അൽപ നേരമെടുത്തു. അന്നേ ദിവസം മുഴുവനും ഞാൻ ഒരു സ്വപ്ന ലോകത്തിലെന്ന പോലെയാണ് നടന്നത്.

 

ഞങ്ങൾ തമ്മിലുള്ള അവസാന കൂടിക്കാഴ്ചയുടെ അനേകം മാസങ്ങൾക്കപ്പുറം രവി, ഞാനെന്റെ മനസിന്റെ ആഴങ്ങളിൽ മുക്കി കൊന്നുകളഞ്ഞ ഒരു നരച്ച ഓർമയായി മാറികഴിഞ്ഞിരുന്നു അപ്പോഴേക്കും…

 

എഴുത്തുപരീക്ഷകളും, അഭിമുഖങ്ങളും, കൂട്ട ചർച്ചകളും എന്റെ ജീവിതത്തിലൂടെ ദിവസങ്ങൾതോറും കടന്നു പോയികൊണ്ടിരുന്നു. ഞാനെല്ലാം യന്ത്രത്തെ പോലെ പണി ചെയ്തുകൊണ്ടിരുന്നു. പക്ഷെ ഫലപ്രഖ്യാപനം വന്നപ്പോൾ അത്ഭുതാവഹമായി. എന്റെ പേരായിരുന്നു ആദ്യം വിളിച്ചത്.

 

കലാലയത്തിൽ എല്ലാവരും അഭിനന്ദനങ്ങൾ അറിയിച്ചു. എനിക്കെല്ലാം യാത്രികമായി തോന്നി. വസുദേവിനെ ഞാൻ ഫോണിൽ വിളിച്ചു പറഞ്ഞു. വസുദേവിന്റെയും കുടുംബത്തിന്റെയും സന്തോഷത്തിനു അതിരില്ലായിരുന്നു. അനേകം മാസങ്ങൾക്കു ശേഷം അന്ന് രാത്രി ഞാൻ സ്വസ്ഥമായിട്ടുറങ്ങി.

 

എന്റെ ക്യാമ്പസ്‌ സെലെക്ഷന്റെ പരിശീലനം മൈസൂരിലായിരുന്നു. മൂന്നു മാസങ്ങൾ നീണ്ട പരിശീലനം. പുതിയ ഭാഷ, പുതിയ അന്തരീക്ഷം, പരിചയമില്ലാത്ത പുതിയ സഹപ്രവർത്തകർ എല്ലാം എന്നെ വിസ്മയിപ്പിച്ചു.

 

ഒരു വൻ കരാറായിരുന്നതിനാൽ മേലാളന്മാർക്കു എന്നോടുള്ള പ്രതീക്ഷയും ഉത്തമത്തിലായിരുന്നു. ഏറ്റെടുത്ത ദൗത്യം വിജയകരമായി സമയബന്ധിതമായി നിറവേറ്റിയതിനാൽ സ്ഥാപനത്തിൽ നിന്നും നിയമന ഉത്തരവ് എനിക്ക് തരാൻ അവർ സന്നദ്ധരായി.

 

പരിശീലന കാലാവധി കഴിഞ്ഞപ്പോൾ ആദ്യത്തെ സ്ഥലമാറ്റം ഹരിയാനയിലെ ഭിവാനിയിലേക്കായിരുന്നു. തികച്ചും അന്യ പട്ടണമായതിനാൽ എനിക്ക് ആകാംഷ കൂടി.

12 Comments

  1. കഥാനായകൻ

    കുമാരേട്ടാ ഒറ്റയടിക്ക് ഈ സീരീസ്‌ വായിച്ചു തീർത്തു ❣️.
    Waiting for next story ❤️

    1. അശ്വിനി കുമാരൻ

      Melcow ❤️?

  2. നിധീഷ്

    ഈ കമന്റ്‌ തനിക്ക് ഇഷ്ടപ്പെടുവോ എന്ന് അറിയില്ല എന്നാലും പറയണം എന്ന് തോന്നി..സംഭവം നല്ല കഥതന്നെആരുന്നു…. പക്ഷെ ക്ലൈമാക്സ്‌ എനിക്ക് ഇഷ്ടപ്പെട്ടില്ല… ഒരു 96ക്ലൈമാക്സ്‌ പ്രതീക്ഷിച്ച എന്നെ നീ തുണ്ട് കഥയുടെ ക്ലൈമാക്സ്‌ ഓർമിപ്പിച്ചു… ???

    1. അശ്വിനി കുമാരൻ

      ട്വിസ്റ്റ്‌ ട്വിസ്റ്റ്‌… ??

    2. ????ഒറ്റവാക്കിൽ പറഞ്ഞാൽ അവിഹിതം.പഴയ കാമുകനു കൊടുക്കുകയും ചെയ്യ്തു, കാര്യം കഴിഞ്ഞപ്പോൾ അവൻ ഇട്ടേച്ച് പോയി. അവളെ വിശ്വാസിച്ച ഭർത്താവ് ഉ@#_₹ ആയി. ഇതല്പം സാഹിത്യമായി AK കാണിച്ചു.

      1. അശ്വിനി കുമാരൻ

        കറക്റ്റ് ??

  3. Wonderful story ❤. Waiting for up coming…

    1. അശ്വിനി കുമാരൻ

      Thank you ??✨️

    1. അശ്വിനി കുമാരൻ

      ??

  4. If I say fabulously wonderful, it is a very lower recognition/remark to the story.
    You wrote it so well. I really don’t know show could I express my feelings when I have gone through it.
    Congratulations
    All the best
    Gopal

    1. അശ്വിനി കുമാരൻ

      Thank you ?

Comments are closed.