“എ.. എന്താ പറഞ്ഞെ… ” അവന് പറക്കുംതളിക ദിലീപേട്ടൻ വാസന്തിയോട് ചോദിക്കുന്ന പോലെ ചോദിച്ചു
അവൾ അവന്റെ കണ്ണുകളിലേക്കു നോക്കി..
“എന്നെ എപ്പോളാ കെട്ടി കൊണ്ട് പോകുന്നെ ന്ന്…. ”
“ആഹ്… ഏഹ്… അപ്പോ… അപ്പോ നിനക്ക് അറിയുവോ…. ഇഷ്ടം…. നിനക്ക് എന്നെ ഇഷ്ടാണ് ന്ന്… ചേ….എനിക്ക് നിന്നെ ഇഷ്ടാണ് ന്ന്… ”
അവന് തപ്പി കളിക്കുന്നത് കണ്ട്…. അവൾ അവനെ അവിടെ നിന്ന് കുറച്ചു അപ്പുറത്തേക്ക് കൊണ്ടു പോയി..
“പിന്നെ എനിക്ക് അറിയാതെ….. ഇങ്ങോട്ട് ഇഷ്ടം വന്നു പറയും എന്ന് കരുതി ഇരുന്ന എന്റെ മൂക്കിൽ പല്ല് മുളക്കും എന്ന് തോന്നിയതോണ്ടാ ഇപ്പോ തന്നെ ചോദിച്ചേ…. എന്റെ ഒരു വിധി… ” അവൾ മുകളിലേക്കു നോക്കി പറഞ്ഞു
അവന് നന്നായി ഒന്ന് ചിരിച്ചു കൊടുത്തു…
“ഹോ… എന്താ ഒരു ഇളി…. ഞാൻ പോവാ… വരുന്നുണ്ടേൽ വാ..”
അവൾ പോകാൻ ആയി നിന്നതും… കൈയിൽ പിടി വീണിരുന്നു…
ഒറ്റ വലിയിൽ പെണ്ണിനെ വലിച്ചു നെഞ്ചത്തേക് ഇട്ടിരുന്നു…. പുറകിലൂടെ ചുറ്റി പിടിച്ചു കൊണ്ട് കാതിലായി പറഞ്ഞു
“എടി കാന്താരി…. കുറച്ചു കഴിഞ്ഞ് പ്രേമിച്ചു നടന്നു…. പതിയെ വന്നു ഇഷ്ടം പറയാം എന്നൊക്കെ വിചാരിച്ച എന്റെ എല്ലാ പ്ലാനും നീ കുളം ആക്കിയാലോ… മം… ”
ചെവിയിലായി ചുടു നിശ്വാസം പതിഞ്ഞതും…. അവൾ ഒന്ന് പുളഞ്ഞു….
അവന്റെ പിടി മുറുകിയതും…. അവൾ അവനിൽ നിന്നും കുതറി.
“ആഹാ… അപ്പോ ആൾ അത്രയ്ക്കും പാവം ഒന്നും അല്ല ലെ… കള്ള കഷ്മലൻ… ” അവൾ അവിടെ നിന്നും ഓടി പോയി….
അവന് ഒരു പുഞ്ചിരിയാളെ നടയുടെ അടുത്തേക് ചെന്നു….
ഫോട്ടോ എടുക്കൽ ഫോർമൽ ആയി കഴിഞ്ഞു…. പോസ്റ്റ് വെഡിങ് ഫോട്ടോ ഷൂട്ട് സെറ്റ് ആകാം എന്നൊക്കെ പറഞ്ഞു…..
അവളുടെ ഫ്രണ്ട്സ് അങ്ങോട്ടേക് ആയി വന്നു..
അമ്പലത്തിൽ നിന്ന് യാത്ര പറഞ്ഞു കൊണ്ട് അവൾ കാറിൽ കയറി….. എല്ലാരുടെയും കണ്ണിൽ നീർത്തിളക്കം ഉണ്ടായിരുന്നു..
അവളുടെ കണ്ണുകളും നിറഞ്ഞു….
നിതിൻ അവളെ ചേർത്തു നിർത്തി … അവന്റെ നെഞ്ചിലേക് അവൾ ഒതുങ്ങി നിന്നു….
കുറച്ചു കഴിഞ്ഞതും അവൾ വിട്ടു മാറി…. ഉള്ളിൽ നിറയെ സംശയങ്ങൾ ആയിരുന്നു….
എന്താണ് സംഭവിച്ചത് എന്ന് ഇപ്പോളും ഒന്നും മനസിലാവാത്ത അവസ്ഥ ….
“തന്റെ സംശയം എല്ലാം വീട്ടിൽ എത്തുമ്പോ തീർന്നോളും…. ”
നിതിൻ ന്റെ ശബ്ദം കെട്ട് അവൾ അവനെ നോക്കി…. ശേഷം പുറത്തേക് കണ്ണ് പായിച്ചു…
കുറച്ചു കഴിഞ്ഞതും വീട്ടിൽ എത്തി….
മുന്നിൽ തന്നെ മിഥുൻ ന്റെ അമ്മ ഉണ്ട് നിലവിളക്കും പിടിച്ചു കൊണ്ട്…. ഒന്നും മനസിലാകാതെ അവൾ നിന്നു…
“മിഥുനേട്ടന്റെ അമ്മ.. ”
“മിഥുന്റെ അല്ല… എന്റെ അമ്മയാ… “അവളുടെ കാത്തിലായി അവന് പറഞ്ഞു…
“വാ മോളെ… വലതു കാൽ വെച്ചു കേറി വാ … ”
അവളോട് ആയി അവർ പറഞ്ഞു…
അവൾ വിളക്ക് വാങ്ങി അകത്തേക്കു കയറി…
വീട്ടിൽ എല്ലാം മിഥുന്റെ ബന്ധുക്കൾ ആണ്…. ഇതെന്ത് കഥ എന്ന് ആലോചിച്ചു ഇരിക്കുക ആണ് മാലു….
അപ്പോൾ ആണ് അങ്ങോട്ട് മായയും മിഥുനും വന്നത്….
അവൾ അവരെ കണ്ട് എണീറ്റു.
ഇരുവരും ചിരിച്ചു കൊണ്ട് അങ്ങോട്ടേക് വന്നു
കൊള്ളായിരുന്നു പക്ഷെ ക്ലൈമാക്സ് പെട്ടെന്ന് തീർന്ന് പോയി അടി എനിക്ക് തീരെ ദാഹിച്ചില്ല…. നല്ല ശൈലി ആണ് ന്ക്സ്റ്റ് സ്റ്റോറി തീർച്ചയായും ഇടണം പെട്ടെന്ന് ?
Super!!!
Nalloru kadhayumayi veendum varuka.
Thanks
????????
Super
ഒരു മാസം എന്നൊക്കെ പറഞ്ഞാൽ ഇത്തിരി കൂടുതൽ ആയിപ്പോയി… ???. വെയ്റ്റിംഗ് for അഗ്നി മിത്ര ???
അഖില..
കൊള്ളാം നന്നായിട്ടുണ്ട്.. അടുത്ത കഥക്കായി കാത്തിരിക്കുന്നു..
♥️♥️♥️♥️♥️
അവിശ്വസനീയം എന്ന് മാത്രം പറയാം കാരണം ഇത്രയും അഭ്യസ്തവിദ്യരുടെ ഇടയിൽ കൂടാതെ പഴഞ്ചനായ ആൾക്കാരുണ്ടായിരുനിടത്ത് വരൻ മാറിയത് ഒന്നും ഒരു പ്രശ്നമേയല്ലാതെ പഞ്ജ പുച്ഛമടക്കി നിന്ന പച്ചപാവങ്ങൾ .
Nice
നന്നായിട്ടുണ്ട്
kollam. nannaittundu.
Awwww ❤️
നന്നായിട്ടുണ്ട് ❤❤❤
Kidu ???????
???
❤first ?