നിൻ നെറുകയിൽ ( full part ) [അഖില ദാസ്] 256

Views : 15827

“എന്തേലും മനസിലായോ …. “മിഥുൻ

“മ്മ്മ്ഹ.. “അവൾ ഇല്ലെന്ന് തല ആട്ടി….

“എന്റെ പൊന്ന് പെങ്ങളെ…. ആ കാലമാടൻ പറഞ്ഞതൊണ്ട ഞാൻ നിന്റെ വീട്ടിലേക് വന്നത്…. പെണ്ണ് കാണലിന് അവിടെ വന്നത് എല്ലാം അവന്റെ ബന്ധുക്കൾ തന്നെ ആണ്…. എല്ലാരുടെയും അറിവോടെ തന്നെയാ നിന്റെ മുന്നിൽ വരനായി ഞാൻ അഭിനയിച്ചത്…. എന്നെ ശപിക്കരുത്… ” കൈരണ്ടും കൂപ്പി യാചന പോലെ അവന് പറഞ്ഞു നിർത്തി… അത് കാൺകെ മാലുന് ചിരി വന്നു…

അവൾ മായയെ നോക്കി

“എന്റെ പൊന്നോ… എന്നെ നോക്കണ്ട…. നിതിയേട്ടൻ പറഞ്ഞിട്ട് തന്നെയാ ഞാനും…. ”

“മം.. മം… മതി… ഇനി എന്തൊക്കെ ആയിരുന്നു നടന്നത് എന്ന് വള്ളി പുള്ളി തെറ്റാതെ പറഞ്ഞിട്ട് പോയാൽ മതി രണ്ടും… ”

“ഈ…. പറയാം ലെ .. ‘മായ

“ആഹ് പറ… “മാലു

“അതായത് സുകു…. “മിഥു

“ഏഹ്… “മാലു

“ഓ… ഒരു ഫ്ലോൽ പറഞ്ഞത് ആണേ… “മിഥു

“ആഹ്… ”

“അതായത്… നീ ഫസ്റ്റ് കോളേജിൽ ജോയിൻ ചെയ്ത അന്ന് ആണ് അവന് നിന്നെ കണ്ടത് … കണ്ട മാത്രയിൽ തന്നെ ചെക്കൻ നിന്നെ ഇഷ്ടമായത് ആണ് … പിന്നെ നീ കാണാതെ നിന്നെ ഫോളോ ചെയ്യൽ ആണ് പണി…. രണ്ട് കൊല്ലം കഴിഞ്ഞ്… അതായത്…. രണ്ട് വർഷം മുൻപ് തന്നെ അവന് പഠനം കഴിഞ്ഞ് പിജി ക്ക് ജോയിൻ ചെയ്തു…. ഇപ്പോ ഡോക്ടർ ആയി കേറീതാ…. ഒരു വർഷം ആയി….

നിന്റെ വീട്ടിൽ വന്നു പെണ്ണ് ചോദിച്ചതും എല്ലാം അവന്റെ അച്ഛൻ ആയിരുന്നു…..

അവന് ആരാ എന്താ എന്നൊന്നും നിനക്ക് അറിയില്ല എന്ന് അവന് അറിയാമായിരുന്നു…. അത് ഒന്നും അറിയണ്ട എന്നും… നിന്റെ മനസ്സിൽ മറ്റാരോടെങ്കിലും ഇഷ്ടം ഉണ്ടോ എന്ന് അറിയുക ആയിരുന്നു ലക്ഷ്യം…

പിന്നെ നിന്നോട് ഉള്ള പ്രണയം തന്നെ ആണ് അവനിലെ ഗായകനെ ഉണർത്തിയതും … പിന്നീട് അങ്ങോട്ട് അവന്റെ പാട്ടിന്റെ പേമാരി ആയിരുന്നു…. നിനക്ക് ആയി മാത്രം അവന് പാടിയ പാട്ടുകൾ അവന് അറിയാതെ ആണ് ഞാൻ സോഷ്യൽ മീഡിയ ൽ പോസ്റ്റ്‌ ചെയ്തത്…അവിടെ നിന്നും… nits ന്റെ ജനനം ആയിരുന്നു…… ഏവരുടെയും പ്രിയപ്പെട്ട ഗായകൻ… നിനക്കും അതെ….

സമയം കളയാതെ പിന്നെ എല്ലാം ഞങ്ങൾ പ്ലാൻ ചെയ്ത പോലെ…. വീട്ടിലെ കാര്യങ്ങൾ എല്ലാം മുതിർന്നവർ നോക്കി…..

നിന്റെ ഉള്ളിൽ അവനോട് എന്തെങ്കിലും ഫീലിംഗ്സ് ഉണ്ടോ എന്ന് അറിയാൻ വേണ്ടി…. ഞാനും ഇവളും പിരിഞ്ഞു… എന്നും… ഞാൻ ഇവളെ വിട്ട് നിന്നെ കെട്ടാൻ വന്നത് ആണ് എന്നൊക്കെ പറയാൻ പറഞ്ഞത് നിന്റെ കണവൻ തന്നെയാ…. എന്നെ എത്രത്തോളം പ്രാകീട്ട് ഉണ്ടാവും എന്നൊക്കെ എനിക്ക് ഊഹിക്കം….

ഹാ… ഇനി പറഞ്ഞിട്ട് കാര്യം ഇല്ല…. നിന്റെ വീട്ടുകാരും കൂടെ നിന്നു ട്ടോ…. പിന്നെ അനിയത്തി… ഹോ.. ഒന്നും പറയണ്ട… അത് വേറെ ലെവൽ ആണ് ട്ടോ…. എന്തായിരുന്നു അവളുടെ ഒരു ആക്ടിങ്…. പിന്നെ ദേ ഇവൾ… ഈ മുതലിനെ പിരിയാൻ ഒന്നും എന്നെ കൊണ്ട് ആവില്ല മോളെ… സ്റ്റാറ്റസ് ഉം മണ്ണാങ്കട്ടയും ഒന്നും എനിക്ക് ഒരു വിഷയമല്ലന്നെ… എന്നിട്ടാണ് ഞാൻ നിന്നോട് അങ്ങനെ ഒകെ പറഞ്ഞെ…. പിന്നെ ഞങ്ങളെ കാര്യം ഒകെ വീട്ടിൽ പറഞ്ഞു സെറ്റ് ആകീട്ടുണ്ട്…..

പിന്നെ.. നിന്റെ ഉള്ളിൽ നിതിനോട് എന്തേലും ഇഷ്ടം ഉണ്ടോ എന്നത് കുത്തി ചൂഴ്ന്നു എടുത്തത് എന്റെ ഭവി ഭാര്യ തന്നെ ആണ്… അന്ന് നീ അവനോട് ഉള്ള ഇഷ്ടം പറഞ്ഞില്ലേ… അന്നേരം…. അവളെ ഫോൺ ൽ നീ കാണാതെ ഞങ്ങളെ കണക്ട് ചെയ്തിരുന്നു…. നിന്റെ കുമ്പസാരം എല്ലാം ഞങ്ങൾ കേട്ടു… 😁😁…. ”

“ഓഹ്… അപ്പോ അങ്ങനെ ആണ് കാര്യങ്ങൾ… അല്ല.. എന്നിട്ട് എന്റ ബർത്തു എവിടെ…. ”

“നിന്നെ പേടിച് മുങ്ങി നടക്കുന്നുണ്ടാവും…. “മായ.

“നീ മിണ്ടരുത്… നിനക്ക് ഉള്ളത് ഒകെ ഞാൻ പിന്നെ സമയം പോലെ തരുന്നുണ്ട്…. അല്ല.. അപ്പോ ഇന്ന് മണ്ഡപത്തിൽ ഞാൻ ഏട്ടനെ അല്ലെ കണ്ടത്… അത് എങ്ങനെ നീതിയെട്ടൻ ഇടക് വന്നു… ‘

“അതിൽ തന്നെ മറുപടി ഉണ്ട് മോളെ…. നീ കണ്ണുകൾ അടച്ച തക്കത്തിന്… അവിടേക്കു അവന് വന്നു….. കഴുത്തിൽ താലി ചാർത്തുകയും ചെയ്തു…. ”

“മം…. ”

“ആഹാ… മോൾ ഇവിടെ ഇരിക്ക ആണോ… വന്നേ.. ഞാൻ അവന്റെ മുറി കാണിച്ചു തരാം… മക്കളെ നിങ്ങൾ ഇരിക്കു ട്ടോ.. ”

നിതിൻ ന്റെ അമ്മ വന്നു മാലു നെ കൂട്ടികൊണ്ട് പോയി….

നല്ല വിശാലമായ മുറി തന്നെ ആണ്…അവൾക്കായി ഒരു സാരീ എടുത്ത് വെച്ചിരുന്നു….. അത് ഉടുത്തു കൊണ്ട് താഴോട്ട് ചെന്നു… പിന്നെ ബന്ധുക്കളെ വരവൊക്കെ ആയി… റിസപ്ഷൻ ടൌണിൽ വെച്ച് നടത്താൻ ആണ് തീരുമാനം…. അതുകൊണ്ട് ഇന്ന് ഇനി ഇവിടെ പരിപാടി ഒന്നും ഇല്ല…

Recent Stories

The Author

അഖില ദാസ്

15 Comments

  1. കൊള്ളായിരുന്നു പക്ഷെ ക്ലൈമാക്സ്‌ പെട്ടെന്ന് തീർന്ന് പോയി അടി എനിക്ക് തീരെ ദാഹിച്ചില്ല…. നല്ല ശൈലി ആണ് ന്ക്സ്റ്റ് സ്റ്റോറി തീർച്ചയായും ഇടണം പെട്ടെന്ന് 👍

  2. Super!!!

    Nalloru kadhayumayi veendum varuka.

    Thanks

  3. 💖💖💖💖💖💖💖💖

  4. ഒരു മാസം എന്നൊക്കെ പറഞ്ഞാൽ ഇത്തിരി കൂടുതൽ ആയിപ്പോയി… 🤣🤣🤣. വെയ്റ്റിംഗ് for അഗ്നി മിത്ര 😍😍😍

  5. അഖില..

    കൊള്ളാം നന്നായിട്ടുണ്ട്.. അടുത്ത കഥക്കായി കാത്തിരിക്കുന്നു..

    ♥️♥️♥️♥️♥️

  6. കൈലാസനാഥൻ

    അവിശ്വസനീയം എന്ന് മാത്രം പറയാം കാരണം ഇത്രയും അഭ്യസ്തവിദ്യരുടെ ഇടയിൽ കൂടാതെ പഴഞ്ചനായ ആൾക്കാരുണ്ടായിരുനിടത്ത് വരൻ മാറിയത് ഒന്നും ഒരു പ്രശ്നമേയല്ലാതെ പഞ്‌ജ പുച്ഛമടക്കി നിന്ന പച്ചപാവങ്ങൾ .

  7. നന്നായിട്ടുണ്ട്

  8. kollam. nannaittundu.

  9. നന്നായിട്ടുണ്ട് ❤❤❤

  10. Kidu 😀😀😀🎈🎈🎈🎈

  11. രുദ്രരാവണൻ

    ❤first 😄

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com