നിൻ നെറുകയിൽ ( full part ) [അഖില ദാസ്] 256

Views : 15782

അപ്പ അവരെ വിളിക്കാൻ ആയി നിന്നതും…. അവൾ അങ്ങോട്ട് ചെന്നു…

“അപ്പേ…. ”

“പറ മോളെ.. ന്താ ന്റെ കുട്ടിക്കി മുഖം ആകെ ഒരു വാട്ടം.. ”

“അപ്പേ…. അത്…. മിഥുൻ ഏട്ടനെ എനിക്ക് നേരത്തെ അറിയം…. ”

“ആഹ്… അത് മോൻ പറഞ്ഞിരുന്നു…
അവിടെ മോൻ ഒരു പ്രണയം ഉണ്ടായിരുന്നു എന്ന്….. ആ കുട്ടി മറ്റൊരു വിവാഹം കഴിച്ചു എന്ന്….. മോളെ നേരത്തെ അറിയുന്നത് കൊണ്ട് കൂടി ആണ് അത്രേ ആലോചന കൊണ്ട് വന്നത് എന്ന്…. പ്രണയിച്ച പെണ്ണിന് അവനോട് ആത്മാർത്ഥത ഇല്ലായിരുന്നു എന്ന്😏….. അല്ലേലും ഈ പ്രണയം ഒന്നും ശെരി അല്ല….. അല്ല ഇത് ആണോ മോൾ പറയാൻ വന്നേ .. ”

“ആ… അത്… ആ കുട്ടി…. നെ എനിക്ക് അറിയാം… അവളെ വിവാഹം ഒന്നും കഴിഞ്ഞിട്ടില്ല… അയാൾ കള്ളം പറഞ്ഞതാ… ”

അത് കേട്ടതും… അപ്പ ഉറക്കെ ചിരിച്ചു.

“ഹ ഹ ഹ… ഇത് നല്ല കൊൾ…. ഇറങ്ങാൻ നേരം ആ മോൻ ഇത് തന്നെയാ പറഞ്ഞത്… നീ ഇങ്ങനെ ഒകെ പറഞ്ഞു ഇത് മുടക്കും എന്ന്… കൂട്ടുകാരൻ ആയതോണ്ട് ആണ് എന്നൊക്കെ… അപ്പോ അവൻ മോളെ നല്ലോണം മനസിലാക്കിട്ടുണ്ടല്ലോ…. ”

അപ്പയെ അവൻ ഇത്രത്തോളം സ്വാധീനിച്ചത് അവൾക് വിശ്വസിക്കാൻ ആയില്ല….എന്ത് പറഞ്ഞു ഇത് മുടക്കും എന്നാ ആലോചനയിൽ അവൾ ഇരുന്നു….. മിഥുനോട് അവൾക് വല്ലാത്ത പുച്ഛം ആണ് തോന്നിയത്….. അവസാന നിമിഷം ആണേലും എങ്ങനെ ആയാലും ഈ വിവാഹം മുടക്കും എന്ന് തന്നെ അവൾ തീരുമാനിച്ചു…

മായയെ വിളിക്കാൻ നോക്കുമ്പോൾ എല്ലാം കാൾ കിട്ടിയിരുന്നില്ല…. അതും അവളിൽ അസ്വസ്ഥത നിറച്ചു…..

എല്ലാം വളരെ പെട്ടന് ആയിരുന്നു…. വിവാഹം തീരുമാനിച്ചതും….. വീട്ടിൽ ആകെ ആഘോഷം ആയിരുന്നു…. നിശ്ചയം ഒന്നിച്ചു നടത്താൻ തീരുമാനിച്ചു… രണ്ട് ആഴ്ചക്കുള്ളിൽ കല്യാണം….. ചെക്കനും കൂട്ടരും… അവരുടെ തന്നെ ഉള്ള അടുത്തുള്ള വീട്ടിലേക് താമസം മാറി… വിവാഹ ശേഷം ടൌൺ ലേക്ക് മടങ്ങാൻ ആയി…. തീരുമാനിച്ചു…

മിഥുൻ ന്റെ കുടുംബം അവളെ കാണാൻ ആയി വന്നിരുന്നു…. എല്ലാരും പരിചയപെട്ടു…. അപ്പോൾ ആണ് കൂട്ടുകാരന്റെ വിവാഹം കൂടാൻ ആയി വന്ന നിതിൻനെ അവൾ കാണുന്നത്….

അവൻ അവളുടെ അടുത്തേക് ചെന്നു… ആ മുഖത്ത് നോക്കിയതും കണ്ണുകൾ ഉടക്കിയിരുന്നു….. മുഖത്ത് തെളിഞ്ഞ വികാരം അവൾക് മനസിലായില്ല…. ഒരു തരം നിസ്സംഗത….. അവൻ അവൾക് നേരെ കൈ നീട്ടി.

യാന്ത്രികമായി അവളുടെ കൈ അവന്റെ കയ്യോടെ ചേർത്തു വെച്ചിരുന്നു…

” happy married life ”

അപ്പോൾ മാത്രം ആണ് അവന്റെ ശബ്ദം അവൾ കേൾക്കുന്നത്….. കാണാറുണ്ട് എന്ന് അല്ലാതെ ഒരിക്കൽ പോലും ആ ശബ്ദം അവൾ കേട്ടിരുന്നില്ല…..

അവളെ ആശംസിച്ചു കൊണ്ട് അവൻ നടന്നു നീങ്ങി…. അവൾ ഇപ്പോളും ആ ശബ്ദം കേൾക്കേ തറഞ്ഞു നിൽക്കുക ആയിരുന്നു….

“അതെ ശബ്ദം….” അവൾ മൊഴിഞ്ഞു…

ക്ലാസ്സ്‌ ഒകെ കഴിഞ്ഞ് ക്ഷീണിച് ഇരിക്കുമ്പോ ആണ്….. മായ അവൾക് ഒരു പാട്ട് കേള്കപ്പിക്കുന്നത്….

“അഴലിന്റെ ആഴങ്ങളിൽ…. അവൾ മാഞ്ഞു പോയി….
നോവിന്റെ തീരങ്ങളിൽ ഞാൻ മാത്രാണ് ആയി………

………………….

…………………. “”

ആ ശബ്ദത്തിന്റെ മായാലോകത്ത് അവൾ ലയിച്ചു പോയിരുന്നു…. ആ പാട്ട് കേൾക്കെ അവളുടെ ചൊടികളിൽ പുഞ്ചിരി വിരിഞ്ഞു…..

അത് കാൺകെ മായയും ചിരിച്ചു….

പരിചിതമല്ലാത്ത ശബ്ദം ആണെങ്കിൽ കൂടി… അത് അവളുടെ മനസ്സിൽ ഒരു ഇടം നേടിയിരുന്നു……

ആരുടേത് ആണ് എന്ന് മായക്കും അറിയില്ല എന്ന് പറഞ്ഞു…..ഒന്ന് മാത്രമേ പറഞ്ഞുള്ളൂ…. .. മുഖം മറച്ചുള്ള… വെളിച്ചത്തിൽ വരാൻ ആഗ്രഹിക്കാത്ത എന്നാൽ മറ്റുള്ളവരുടെ ഹൃദയം കീഴടക്കിയ…. Nits….

അത് ആയിരുന്നു അവന്റെ പേര്…. സോഷ്യൽ മീഡിയയിൽ ശ്രേദ്ധേയമായി ശബ്ദം എന്നാൽ… ആളുടെ മുഖം മാത്രം ആർക്കും നിശ്ചയം അല്ലായിരുന്നു….

അസ്സൈന്മെന്റും ക്ലാസ്സിലെ കാര്യങ്ങളും ചിന്തിക്കെ.. ഉറക്കം വരാത്ത രാത്രികളിൽ ആ ശബ്ദം അവളുടെ മനസിലെ സംഘർഷം പാടെ അകറ്റിയിരുന്നു…

“ചേച്ചിപ്പെണ്ണേ… വന്നേ… “നിത്യ വന്നു വിളിച്ചപ്പോൾ ആണ് അവൾ സ്വബോധത്തിലേക് വന്നത്….. ആ നിമിഷം അവനായി കണ്ണുകൾ പാഞ്ഞെങ്കിലും…. കാണാൻ ആയില്ല…..

അതിഥികൾ വന്നും പോയും കൊണ്ടിരുന്നു….

മിഥുന്റെ വീട്ടിൽ നിറസാന്നിധ്യമായി നിതിനും…. അവളിൽ ഇതുവരെ ഇല്ലാത്ത വികാരങ്ങൾ പൊട്ടി മുളച്ചിരുന്നു….ഒതുക്കി വെച്ച പ്രണയം അവനെ കാൺകെ ഒരു വേദന ആയി ഉള്ളിൽ കിടന്നു…

രാത്രിയുടെ യാമത്തിൽ അവൾ ഓരോന്നും ഓർത്തിരുന്നു….. കുറ്റബോധം ആണോ….എന്തോ നഷ്ട പെട്ട വേദനയോ…. മനസിലാക്കാൻ ആയില്ല…. താനും പ്രണയിച്ചിരുന്നോ ആ മനുഷ്യനെ….. ഒരു പക്ഷെ ആ ശബ്ദം… അത് അയാളുടേത് ആണ് എന്ന് നേരത്തെ അറിഞ്ഞിരുന്നുവെങ്കിൽ…. എന്ന് അവൾ ആഗ്രഹിച്ചു…..താൻ ചെയ്യുന്നത് തെറ്റ് ആണോ… വിവാഹം നിശ്ചയിച്ചവൾ അന്യപുരുഷനെ ഓർത്തിരിക്കുന്നു… . അവൾക് ഒന്നും മനസിലാകാതെ ആയി ….

മനസ്സിൽ സംഘര്ഷങ്ങൾ നടന്നു കൊണ്ടിരുന്നു….. ഉറക്കം ഇല്ലാതെ ആ രാത്രി കടന്നു പോയി….

Recent Stories

The Author

അഖില ദാസ്

15 Comments

  1. കൊള്ളായിരുന്നു പക്ഷെ ക്ലൈമാക്സ്‌ പെട്ടെന്ന് തീർന്ന് പോയി അടി എനിക്ക് തീരെ ദാഹിച്ചില്ല…. നല്ല ശൈലി ആണ് ന്ക്സ്റ്റ് സ്റ്റോറി തീർച്ചയായും ഇടണം പെട്ടെന്ന് 👍

  2. Super!!!

    Nalloru kadhayumayi veendum varuka.

    Thanks

  3. 💖💖💖💖💖💖💖💖

  4. ഒരു മാസം എന്നൊക്കെ പറഞ്ഞാൽ ഇത്തിരി കൂടുതൽ ആയിപ്പോയി… 🤣🤣🤣. വെയ്റ്റിംഗ് for അഗ്നി മിത്ര 😍😍😍

  5. അഖില..

    കൊള്ളാം നന്നായിട്ടുണ്ട്.. അടുത്ത കഥക്കായി കാത്തിരിക്കുന്നു..

    ♥️♥️♥️♥️♥️

  6. കൈലാസനാഥൻ

    അവിശ്വസനീയം എന്ന് മാത്രം പറയാം കാരണം ഇത്രയും അഭ്യസ്തവിദ്യരുടെ ഇടയിൽ കൂടാതെ പഴഞ്ചനായ ആൾക്കാരുണ്ടായിരുനിടത്ത് വരൻ മാറിയത് ഒന്നും ഒരു പ്രശ്നമേയല്ലാതെ പഞ്‌ജ പുച്ഛമടക്കി നിന്ന പച്ചപാവങ്ങൾ .

  7. നന്നായിട്ടുണ്ട്

  8. kollam. nannaittundu.

  9. നന്നായിട്ടുണ്ട് ❤❤❤

  10. Kidu 😀😀😀🎈🎈🎈🎈

  11. രുദ്രരാവണൻ

    ❤first 😄

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com