നിൻ നെറുകയിൽ ( full part ) [അഖില ദാസ്] 256

Views : 15822

“അറിയില്ല ” എന്നും പറഞ്ഞവൾ തല താഴ്ത്തി….

“എന്തെങ്കിലും വഴി ദൈവം കാണിച്ചു തരും…. ”

മായ അവൾക് ആത്മവിശ്വാസം നൽകി….

കുറച്ചു കഴിഞ്ഞതും ജനനി അങ്ങോട്ടു വന്നു…

“മോളെ… അങ്ങോട്ട് വന്നേ…. നിനക്ക് മൈലാഞ്ചി ഇട്ടുതരാൻ സിയാ മോൾ വന്നിട്ടുണ്ട്… ”

“ആഹ് അമ്മേ… ദ വരണു … ”

അവർ താഴോട്ടു ചെന്നു…

മാലിനിയുടെ അടുത്ത വീട്ടിലെ നല്ല അസ്സൽ ഒരു ഉമ്മച്ചി കുട്ടി ആണ് സിയാന എന്നാ സിയാ…

അസ്സൽ ഒരു മെഹന്ദി ആര്ടിസ്റ്റ് ആണ് കക്ഷി… ഇപ്പോ ഡിഗ്രി കഴിഞ്ഞ് നിക്ക ആണ്…. കല്യാണം ഉറപ്പിച്ചു വെച്ചിട്ടൊക്കെ ഉണ്ട് ….

മാലിനി താഴോട്ടു ചെന്നു..

“ആഹാ മാലുവേച്ചി ചുന്ദരി കുട്ടി ആയീക്കണ് ട്ടോ .. ജാനു അമ്മേ… “.

“അല്ലേലും ഓൾ സുന്ദരി തന്നെയാ… അന്റെ സർട്ടിഫിക്കറ്റ് ഒന്നും മേണ്ട…. ” റസിയ ആണ്…സിയാ ന്റെ ഉമ്മ ..

“ഓഹ്… ” സിയ

അങ്ങനെ ഓരോന്നും പറഞ്ഞു അവർ മെഹന്ദി ഇടാൻ തുടങ്ങി….

കയ്യിലും കാലിലും ആയി മെഹന്ദി ഒകെ ഇട്ട് അങ്ങനെ ഇരിക്ക ആണ് നമ്മളെ മണവാട്ടി….

വയറ്റിൽ നിന്ന് കോഴി കൂകാൻ തുടങ്ങീട്ട് ഇഷ് നേരായി …..

അപ്പോൾ ഉണ്ട്… അമ്മയും അപ്പയും കയ്യിൽ ചോറും പാത്രവും ആയി വന്നു….

അവൾ കൈകളിലേക് ദയനീയം ആയി നോക്കി …..

ജനനി അവളെ വായിലേക്ക് ഒരു ഉരുള എടുത്ത് വെച്ചു…. അത് കഴിഞ്ഞതും അപ്പയും…. പിന്നെ പറയണ്ട.. നമ്മളെ ഇണക്കുരുവികൾ കൂടി അങ്ങ് കൂടി…

അങ്ങനെ എല്ലാരും കൂടി അവളെ വയർ അങ്ങ് നിറച്ചു … ഒപ്പം എല്ലാരുടെയും കണ്ണും മനസും ഒരുപോലെ നിറഞ്ഞു…..

പിന്നീട് അവൾ വൈകുന്നേരത്തേക് ഒരുങ്ങാൻ ആയി പോയി… ഒരു പച്ചയും വയലറ്റ് ഉം കലർന്ന ഹെവി വർക്ക്‌ ദാവണി ആയിരുന്നു വേഷം…. അതിന് മുടി നല്ല ചേലിൽ തന്നെ കെട്ടി …. ചെട്ടിനാട് വർക്ക്‌ ചെയ്ത ഒരു ലോങ്ങ്‌ ചെയിൻ സെറ്റും .. അതിനു ചേർന്ന ഒരു കുഞ്ഞ് ചോക്കറും ധരിച്ചു…. കൈയിൽ നിറയെ …അതിനൊത്ത നിറത്തിലുള്ള വളകൾ ധരിച്ചു….

വൈകുന്നേരം ആയതും…. ആളുകൾ വന്നു…. ഒപ്പം മാലുവിന്റെ കളികൂട്ടുകാരും…

അനു… നീലു…. ദേവന്…. സിനു…. അജു ..സാം…

“എടിയേ… മാലുമ്മച്ചി…. നിന്റെ ചെക്കനെ ഞങ്ങൾ കണ്ടടി…. ആൾ ചുള്ളനാ ട്ടോ….”അനു ആണ്. .

“ആഹ് നെ… എന്നാ ഒരു ഗ്ലാമർ ആണ് ന്നോ… ശോ…. ” നീലു

“അല്ല നിങ്ങൾ ഒകെ എങ്ങനെ കണ്ടു… മിഥുനെട്ടനെ… “മാലു.

“അത് നിത്യ കാണിച്ചു തന്നതാ ” ദേവൻ

അവന് പണ്ട് തൊട്ടേ നിത്യയെ ഒത്തിരി ഇഷ്ടം ആണ്… അത് അവൾക് അറിയില്ലെങ്കിലും മാലുവിനും കൂട്ടുകാർക്കും അറിയാം….

“മ്മ്മ്മ്… “എല്ലാരും ഒന്ന് അർത്ഥം വെച്ച് മൂളി ..

“അല്ല… നമ്മളെ താരം എവിടെ…. നിതു…. ” സാം

“അവൾ മുകളിൽ ഉണ്ട്.. ഇപ്പോ വരും.. ”

അപ്പോൾ ഉണ്ട്…. ചുമപ്പും പച്ചയും സിമ്പിൾ ദാവണി ഉടുത്ത നിത്യ ഇറങ്ങി വരുന്നു…

ദേവന്റെ കണ്ണ് അവളിൽ തന്നെ ആയിരുന്നു….

“കഹ്.. കഹ്… “എല്ലാരും ഒന്ന് ചുമച്ചു..

അപ്പോൾ ആണ് ദേവന് അവളിൽ നിന്ന് നോട്ടം തെറ്റിച്ചത്…. അവളും ആ സമയം അവരിലേക് നോക്കി…

“ആഹാ ഇതാരൊക്കെയാ. . ” നിതു ഓടി ചെന്ന്… അനുനെയും നീലുനെയും സിനുനേയും പുണർന്നു…. അജു നും സാമിനും ഹസ്തദാനം നൽകി… ദേവന്റെ അടുത്ത് എത്തി…. അവന് അപ്പോളും അവളെ കണ്ണിമ വെട്ടാതെ നോക്കി നിന്നു….

അവൾ അവനെ നോക്കി മുഖത്തിന്‌ നേരെ വിരൽ ഞൊടിച്ചു

“എന്താ മാഷേ…. ഇങ്ങനെ നോക്കുന്നെ… എന്നെ കാണാൻ അത്രയ്ക്കും ലുക്ക്‌ ആണോ മം… “അവന് അവളോട് ആയി ചോദിച്ചു……
എല്ലാരും ഒരു ദീർഘ ശ്വാസം എടുത്തു അങ്ങനെ നിന്നു….

ദേവന് അവളുടെ ചോത്യത്തിൽ തറഞ്ഞു നിന്നു.

“എന്താ മാഷേ ലബ് ആണോ…. “ദേവന്റെ കാതിനരികിലേക് ചെന്നുകൊണ്ട് അവൾ ചോദിച്ചു….

ദേവന് നിന്ന് വെട്ടി വിയർക്കുക ആണ്….

അപ്പോളേക്കും നിത്യയുടെ കൂട്ടുകാരി ദിവ്യ അങ്ങോട്ടേക് വന്നു… അവൾ ദിവ്യയുടെ കൂടെ പോയി…

അപ്പോൾ ആണ് എല്ലാരുടെയും ശ്വാസം ഒന്ന് നേരെ വീണത്….

ഓരോ കഥയും പറഞ്ഞു അവർ അങ്ങനെ ഇരുന്നു… മായയെ എല്ലാർക്കും പരിചയപ്പെടുത്തി കൊടുത്തു…..

നേരം മുന്നോട്ട് പാഞ്ഞു… ആളുകൾ കുറഞ്ഞു… പന്തലുകൾ എല്ലാം ശെരി അല്ലെ എന്ന് ഒന്നൂടി ഉറപ്പിച്ചു… കലവറയിൽ നാളത്തേക്കുള്ള പച്ചക്കറികൾ എല്ലാം അരിഞ്ഞു വെക്കുന്ന തിരക്കിൽ ആണ്….

അവളോട് നേരത്തെ പോയി കിടന്നോളാൻ പറഞ്ഞു….

കൂട്ടുകാർ വന്നു പോയതിന് ശേഷം മനസ് ആകെ ശാന്തം ആയിരുന്നു….. പക്ഷെ… ഉറങ്ങാൻ ആയി കിടന്നതും…. നാളെ താൻ മറ്റൊരു വീട്ടിൽ മാറേണ്ടി വരുന്നു എന്നത് അവൾ ഓർത്തു…. ഒപ്പം താൻ ഇപ്പോൾ ഏറ്റവും വെറുക്കുന്ന ആളുടെ താലിക്ക്‌ കഴുത്തു നീട്ടണം എന്നത് മറ്റൊരു വിഷമം…

സ്ലീപ്പിങ് പില്സ് ന്റെ സഹായത്തോടെ അവൾ ഉറക്കത്തിലേക്കു വീണു….

നേരം പുലർച്ചെ തന്നെ … ജനനി അവളെ വിളിച്ചുണർത്തി…. കുടുംബക്ഷേത്രത്തിലെ കാലത്തെ പൂജക്ക്‌ പോകാൻ ആയി അവൾ ഇറങ്ങി… ഒപ്പം നിത്യയും….

പൂജ കഴിഞ്ഞ് അവൾ വീട്ടിലേക് എത്തിയതും ഒരുക്കാൻ ആയി ബ്യൂട്ടീഷ്യൻ ഉം എത്തി….

8മണി ആയതോടെ ഒരുങ്ങാൻ കയറി… ഒരു മണിക്കൂറിന്റെ പരിശ്രമത്തിൽ ഒരുക്കങ്ങൾ എല്ലാം കഴിഞ്ഞു…

ചുവന്ന പട്ടുചേലയിൽ സാക്ഷാൽ മഹാലക്ഷ്മി ഇറങ്ങി വന്നത് പോലെ ഉണ്ടായിരുന്നു….

Recent Stories

The Author

അഖില ദാസ്

15 Comments

  1. കൊള്ളായിരുന്നു പക്ഷെ ക്ലൈമാക്സ്‌ പെട്ടെന്ന് തീർന്ന് പോയി അടി എനിക്ക് തീരെ ദാഹിച്ചില്ല…. നല്ല ശൈലി ആണ് ന്ക്സ്റ്റ് സ്റ്റോറി തീർച്ചയായും ഇടണം പെട്ടെന്ന് 👍

  2. Super!!!

    Nalloru kadhayumayi veendum varuka.

    Thanks

  3. 💖💖💖💖💖💖💖💖

  4. ഒരു മാസം എന്നൊക്കെ പറഞ്ഞാൽ ഇത്തിരി കൂടുതൽ ആയിപ്പോയി… 🤣🤣🤣. വെയ്റ്റിംഗ് for അഗ്നി മിത്ര 😍😍😍

  5. അഖില..

    കൊള്ളാം നന്നായിട്ടുണ്ട്.. അടുത്ത കഥക്കായി കാത്തിരിക്കുന്നു..

    ♥️♥️♥️♥️♥️

  6. കൈലാസനാഥൻ

    അവിശ്വസനീയം എന്ന് മാത്രം പറയാം കാരണം ഇത്രയും അഭ്യസ്തവിദ്യരുടെ ഇടയിൽ കൂടാതെ പഴഞ്ചനായ ആൾക്കാരുണ്ടായിരുനിടത്ത് വരൻ മാറിയത് ഒന്നും ഒരു പ്രശ്നമേയല്ലാതെ പഞ്‌ജ പുച്ഛമടക്കി നിന്ന പച്ചപാവങ്ങൾ .

  7. നന്നായിട്ടുണ്ട്

  8. kollam. nannaittundu.

  9. നന്നായിട്ടുണ്ട് ❤❤❤

  10. Kidu 😀😀😀🎈🎈🎈🎈

  11. രുദ്രരാവണൻ

    ❤first 😄

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com