മിഥുൻ അവളുടെ അടുത്ത് ആയി നിക്കുന്ന മായയെ കണ്ടു .. അവക്കായി ഒരു പുഞ്ചിരി നൽകി….
മാലുന്ന് മഞ്ഞൾ ചാർത്തി… അവൾ ആ മുഖത്തേക്ക് നോക്കിയില്ല….
അതിന് ശേഷം നിതിൻ വന്നു …. അവനും മഞ്ഞൾ തൊട്ടു കൊടുത്തു..
“ആ കണ്ണുകൾ നിറഞ്ഞിരുന്നോ…. അതിൽ ഞാൻ കണ്ടത് എന്താണ്.. “അവൾ ചിന്തിച്ചു…
വീണ്ടും പാട്ടും മേളവും ആയി സമയം മുന്നോട്ട് നീങ്ങി…
എല്ലാരും നല്ല ആഘോഷത്തിൽ ആയതിനാൽ… മാലു അവിടെ നിന്ന് മാറി… മുറിയിലേക്കു പോകാൻ നിന്നതും അവളെ ആരോ പിടിച്ചു വലിച്ചിരുന്നു….
തന്നെ പിടിച്ചു വെച്ച ആളെ കണ്ടതും മാലു ഒന്ന് ഞെട്ടി ….
“നിതിൻ ഏട്ടൻ… “അവൾ പതിയെ മൊഴിഞ്ഞു….
അവന് അവളെ ഒരു മുറിയിലേക്കു കയറ്റി വാതിൽ അടച്ചു….
“എ… എന്താ… ഈ കാണിക്കുന്നേ…. നിങ്ങൾ വാതിൽ തുറക്… ”
“താൻ പേടിക്കണ്ട…. എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്…. അതുകൊണ്ട് ആണ്…. തനിക് ബുദ്ധിമുട്ട് ആണെങ്കിൽ പോകാം… പ്രശ്നം ഇല്ല… ”
സൗമ്യമായി അവന് പറഞ്ഞു….
അവൾ ഒന്ന് നെടുവീർപ്പിട്ടു ….
“ഇല്ല കുഴപ്പം ഇല്ല… നിങ്ങൾ പറഞ്ഞോളൂ… ”
“മം… ”
അവൾ ജനലിന്റെ അടുത്തേക് നിന്നു…..
തീർത്തും നിശബ്ദം ആയിരുന്നു അവിടേം ആകെ….
“താൻ ഈ വിവാഹത്തിന് മനസാല്ലേ സമ്മതം പറഞ്ഞത് തന്നെ ആണോ… അതോ തന്റെ അച്ചന്റെ നിർബന്ധം കാരണമോ… ”
തന്റെ ഉള്ളിലെ പ്രണയം അവൻ അറിയരുത് എന്ന് അവൾ കരുതി
“അതെ… എന്റെ പൂർണ സമ്മതത്തോടെ ആണ്… ഈ വിവാഹം നടക്കുന്നത്… ”
“മം… തനിക് എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ …. ”
ആ ചോദ്യത്തിന് മുന്നിൽ അവൾ ഒന്ന് പതറി പോയിരുന്നു….
“എ.. എന്ത് പറയാൻ .. ഒന്നുല്ല …. ഞാൻ .. ഞാൻ പോകോട്ടെ … ”
“മം… ”
അവന് ഒന്ന് മൂളി… അവൾ മുറി വിട്ട് ഇറങ്ങാൻ നിന്നതും..
“മാലു… ”
അവന്റെ വിളിയിൽ അവൾ തറഞ്ഞു നിന്നു….
അവന് അവളുടെ അടുത്തേക് വന്നു….
“നിനക്ക് ഒന്നും പറയാൻ ഇല്ലേ പെണ്ണെ ….. ഒന്നും…. ” നെഞ്ചിലെ വിങ്ങൽ അവന് അടക്കി നിർത്താൻ ആയില്ല… ശബ്ദം ഇടറിയിരുന്നു…
അവളുടെ കണ്ണുകളും നിറഞ്ഞു…..
പിന്തിരിഞ്ഞു നോക്കാതെ അവൾ മുറി വിട്ട് ഇറങ്ങി…. അവളുടെ മുറിയിലേക്കു പോയി…. കതക് അടച്ചിരുന്നു…. മനസിലെ സങ്കടങ്ങൾക് ഭാരം കൂടിയതും കണ്ണീരായി അത് പെയ്തിരുന്നു ……
“എന്താ പെണ്ണെ നീ എന്റെ സ്നേഹം മനസിലാക്കാതെ ….. ഒറ്റ വാക്ക്…. അത് മാത്രം മതി…. നിന്നിൽ ഞാൻ ഉണ്ട് എന്ന് ഉറപ്പിക്കാൻ…. പിന്നെ ഒട്ടും വൈകാതെ നിന്നെ ഞാൻ സ്വന്തം ആക്കുകയും ചെയ്യും….. ”
നിറഞ്ഞ കണ്ണുകളോടെ അവന് അവൾ പോയ വഴിയേ നോക്കി പറഞ്ഞു…
മഞ്ഞൾ കല്യാണം ഒകെ കഴിഞ്ഞു എല്ലാരും കിടന്നു….
പതിവ് പോലെ കണ്ണുകളെ നിദ്ര പുൽകാൻ ഏറെ വൈകി…..
പിറ്റേന്ന് …. വീട്ടിലേക്കുള്ള അതിഥികളുടെ എണ്ണം കൂടി കൂടി വന്നു….. മിഥുനെയും നിതിനെയും പിന്നീട് കണ്ടിട്ടില്ല… ഇനി വിവാഹ ദിവസം മാത്രമേ അവരെ കാണുകയുള്ളു…..
“എന്റെ ചേച്ചികുട്ടിക്ക് എന്താ ഒരു വിഷമം ഏഹ്…. ന്നെ പിരിയുന്നത് നിനക്ക് അത്രയ്ക്കും വിഷമം ആണോ… ?”മുഖത്ത് സങ്കടം വരുത്തി കൊണ്ട് അവൾ പറഞ്ഞു.
“ഒഞ്ഞു പോയെടി… എനിക്ക് വിഷമം ഒന്നും ഇല്ല….ഞാനേ നല്ല സന്തോഷത്തിലാ…. ”
മാലിനി ചിരിച്ചു കൊണ്ട് പറഞ്ഞു….
“ആഹാ… ഇപ്പോ അങ്ങനെ ആയ… ദുഷ്ടേ…. നിനക്ക് വെഷമം ആണേൽ… ആ പേരും പറഞ്ഞു എനിക്ക് നിതിൻ ഏട്ടനേയും കെട്ടി നിന്റെ കൂടെ തന്നെ വരാർന്നു…. ”
അവളുടെ സംസാരം കെട്ടി കൊണ്ട് ആണ് മായ അങ്ങോട്ടേക് വന്നത്…
“ആഹാ…. നിതു ആൾ മോശം അല്ലാലോ… ?”
അതിന് അവൾ ഒന്ന് ഇളിച്ചു കൊടുത്തു….
മാലിനിയുടെ മുഖത്ത് വീണ്ടും സങ്കടം നിഴലിച്ചു….
മായ അത് ശ്രേധിച്ചെന്ന വണ്ണം നിത്യയെ അവിടെ നിന്നും മാറ്റി…..
“എന്താടി….. ഇനി നമക് എന്താ ചെയ്യാൻ ആവ….”
മായ അവളോട് ചോദിച്ചു….
കൊള്ളായിരുന്നു പക്ഷെ ക്ലൈമാക്സ് പെട്ടെന്ന് തീർന്ന് പോയി അടി എനിക്ക് തീരെ ദാഹിച്ചില്ല…. നല്ല ശൈലി ആണ് ന്ക്സ്റ്റ് സ്റ്റോറി തീർച്ചയായും ഇടണം പെട്ടെന്ന് ?
Super!!!
Nalloru kadhayumayi veendum varuka.
Thanks
????????
Super
ഒരു മാസം എന്നൊക്കെ പറഞ്ഞാൽ ഇത്തിരി കൂടുതൽ ആയിപ്പോയി… ???. വെയ്റ്റിംഗ് for അഗ്നി മിത്ര ???
അഖില..
കൊള്ളാം നന്നായിട്ടുണ്ട്.. അടുത്ത കഥക്കായി കാത്തിരിക്കുന്നു..
♥️♥️♥️♥️♥️
അവിശ്വസനീയം എന്ന് മാത്രം പറയാം കാരണം ഇത്രയും അഭ്യസ്തവിദ്യരുടെ ഇടയിൽ കൂടാതെ പഴഞ്ചനായ ആൾക്കാരുണ്ടായിരുനിടത്ത് വരൻ മാറിയത് ഒന്നും ഒരു പ്രശ്നമേയല്ലാതെ പഞ്‌ജ പുച്ഛമടക്കി നിന്ന പച്ചപാവങ്ങൾ .
Nice
നന്നായിട്ടുണ്ട്
kollam. nannaittundu.
Awwww ❤️
നന്നായിട്ടുണ്ട് ❤❤❤
Kidu ???????
???
❤first ?