നിൻ നെറുകയിൽ ( full part ) [അഖില ദാസ്] 256

“എന്തിന്… ”

“നിതിൻ ഏട്ടൻ നിന്നെ ഇഷ്ടം ആയിരുന്നു… ആയിരുന്നു ന്ന് അല്ല… ഇപ്പോളും അതെ… അത് പക്ഷെ നീ കണ്ടില്ല….. അവിടെ ആണ് നിനക്ക് തെറ്റിയത്….. അത് മിധുവേട്ടൻ മുതലെടുത്തു എന്ന് വേണം പറയാൻ …. ”

“മം…. എന്നാലും… എന്റെ മനസ് കൈവിട്ടു പോവാ ആടി…. മിധുവേട്ടൻ അപ്പാനെ അടക്കം എല്ലാരേയും കണ്ണനുണ്ണിയ ഇപ്പോം…. ആരും ഞാൻ പറയുന്നത് ഒന്ന് കേൾക്കാൻ കൂടി കൂട്ടാകുന്നില്ല…. ”

“മം…. മാലു ഞാൻ ഒരു കൂട്ടം ചോദിക്കട്ടെ… ”

“എന്താ … ”

“നിനക്ക് നിതിനെട്ടനോട് ഒരിക്കലും… ഒരു ഫീലിംഗ്സ് ഉം തോനീട്ടില്ലേ….. ”

“മഹ്ഹ്… “അവൾ തല താഴ്ത്തി ഇല്ല എന്ന് പറഞ്ഞു..

മായ അവളുടെ മുഖം വിരൽ കൊണ്ട് പൊക്കി….

“എന്റെ മുഖത്ത് നോക്കി പറ… ഒരിക്കലും അങ്ങനെ ഉണ്ടായിട്ടില്ല എന്ന്…. ”

അവൾ മുഖം ഉയർത്തിയതും…. കണ്ണുനീറിനെ അടക്കി നിർത്താൻ ആയില്ല…. മായയുടെ നെഞ്ചിലേക് വീണ് അവൾ പൊട്ടി കരഞ്ഞു….

മായ അവളെ തലോടി…

കരച്ചിൽ അടങ്ങിയതും… അവളെ മുന്നിലായി നിർത്തി…

“ഇനി പറ…. ”

“എപ്പോൾ തൊട്ട് ആണ് എന്ന് നിശ്ചയം ഇല്ലായിരുന്നു…. ഒരിക്കലും താൻ ആരെയും പ്രണയിക്കില്ല എന്ന് തീരുമാനിച്ചത ഞാൻ… പക്ഷെ…. എന്നും എനിക്കായി മാത്രം കാത്തിരിക്കുന്ന ആ കാപ്പികണ്ണുകൾ ഏതോ നിമിഷത്തിൽ ഉള്ളിൽ കയറിയിരുന്നു … നീ എനിക്ക് കേൾപ്പിച്ചുതരാറുള്ള പാട്ടുകൾ…. ഒരുവേള അതിന്റെ ഉടമ അയാൾ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു…. ആ ശബ്ദത്തെ ഞാൻ അത്രയ്ക്കും നെഞ്ചിൽ എറ്റിരുന്നു… പക്ഷെ… അപ്പോളും… നിതിനെട്ടന്റെ പ്രണയം കണ്ടില്ല എന്ന് നടിക്കാൻ മനസിനെ പാകം പെടുത്തി…

നിനക്ക് അറിയുമോ… അച്ഛൻ കല്യാണക്കാര്യം വിളിച്ചു പറഞ്ഞ നിമിഷം എന്റെ മനസിലേക്ക് ഓടി എത്തിയത്…. ആ മുഖം ആണ്… ബസിൽ നിന്ന് ഇറങ്ങി…. മഴയിൽ നടക്കുമ്പോളും… അറിഞ്ഞിരുന്നു… തന്നെ പിന്തുടരുന്ന ആ മനുഷ്യനെ…. എന്നാൽ അപ്പാവെ ഓർത്തിട്ട ഞാൻ…. വന്നു കാണുന്നത് ആര് ആണേലും… അപ്പക്ക് സമ്മതം ആണെങ്കിൽ ഞാൻ എതിര് നിൽക്കില്ല എന്ന്…. പക്ഷെ…. അത് മിധുവേട്ടൻ കൂടി ആയപ്പോ….. എനിക്ക് ആകെ പ്രാന്ത് പിടിച്ചു…. അയാൾ നിന്നെയും ചതിച്ചു…. കൂടെ ഉണ്ടായിരുന്ന സുഹൃത്തിനെയും….. വെറുത്തുപോയി ഞാൻ ആ മനുഷ്യനെ…

നിതിൻ ഏട്ടന്റെ കണ്ണുകൾ… ആ നോട്ടം എന്നെ ചുട്ടു പൊളിക്ക ആണ്…. കൊല്ലാതേ കൊല്ലുക ആണ്…. Enikn ഉള്ളിൽ നീറി പുകയുവാ …. ”

അവൾ കരഞ്ഞു കൊണ്ട് നിലതെക്ക് ഊർന്നിറങ്ങി….

“വൈകിപ്പോയല്ലോ മോളെ…. ഒരു വാക്ക് ആ മനുഷ്യനോട് പറഞ്ഞിരുന്നു എങ്കിൽ… ഒരു നോട്ടം കൊണ്ട് എങ്കിലും ഒരു പ്രേധീക്ഷ നൽകിയിരുന്നു എങ്കിൽ… ഇന്ന് ഇങ്ങനെ വരില്ലായിരുന്നു…. നിനക്ക് വേണ്ടി മാത്രം ആണ് ഓരോ ഗാനവും നിതിനെട്ടൻ പാടിയത്…. നീ കേട്ടതിനു ശേഷം മാത്രമേ അത് വേറെ ആരും കേട്ടിട്ടുള്ളു….. നിനക്ക് തെറ്റിപ്പോയലോ… ടി …. ആ സ്നേഹം കണ്ടില്ല എന്ന് വെക്കണ്ടയിരുന്നു… ഇനി ഇപ്പോ എന്താ ചെയ്യാ…. ”

“എനിക്ക് അറിയില്ല… മനസ്സിൽ ഒരാളെ വെച്ചുകൊണ്ട് മറ്റൊരാളുടെ മുന്നിൽ തലകുനിച്ചു കൊടുക്കണം ….. എന്റെ വികാരവും മനസും പ്രണയവും മറന്നു കൊണ്ട്… മറ്റൊരാൾക്ക്‌ കഴുത്തു നീട്ടികൊടുക്കണം…. അതെ ഇപ്പോ എന്നെ കൊണ്ട് ആവുള്ളു …. അല്ലേൽ മിധുവേട്ടൻ ഇതിൽ നിന്ന് പിന്മാറണം….. ”

“മ്….. എനിക്ക് ഒന്ന് പോയി കാണണം എന്റെ എക്സ് ബോയ്‌ഫ്രണ്ട്‌നെ… “അവൾ മാലിനിയോട് ആയി പറഞ്ഞു….

മാലിനി അവളെ നോക്കി

“എടി പോത്തേ… എനിക്ക് വെഷമം ഒന്നും ഇല്ല… പക്ഷെ.. നിന്റെ കാര്യം ഒര്കുമ്പോ മാത്രം ആണ് ഒരു വിങ്ങൽ… ഇനി എന്താ ചെയ്യാ … മറ്റന്നാൾ അല്ലെ…. കല്യാണം … ”

“എന്റെ വിധി ഇതാവും…. ”

“നമുക്ക് എന്തേലും വഴി കാണാനേ… ”

“മം… ”

ഇരുവരും മുറിയിൽ നിന്ന് ഇറങ്ങി….. ചായ ഒകെ കുടിച് അങ്ങനെ ഇരുന്നു

നിത്യ ആണേൽ ഉണ്ണിയപ്പം കുത്തികേറ്റുന്ന തിരക്കില… ഇണക്കുരുവികൾ കുറുകികൊണ്ട് ഓരോന്നും കഴിക്കുന്നുണ്ട്…. അപ്പ പുറത്ത് ആണ്…. അമ്മ അമ്മായിമാരോട് ഒത്തു വർത്തനത്തിലും….

“മക്കളെ… വാ… ചായ കുടിക്കാം… “മുത്തശ്ശി വിളിച്ചു…

അവർ കൂടി അങ്ങോട്ട് ആയി ഇരുന്നു….

ചായകുടി ഒകെ കഴിഞ്ഞു മുറിയിലേക്കു പോയി…. മഞ്ഞൾ കല്യാണത്തിന് ഉള്ള വസ്ത്രങ്ങൾ ഒകെ ശെരി ആക്കുക ആണ് നിത്യ…. മാലിനിയും മായയും അടുത്ത് ഉണ്ട്….

“മായേച്ചി… ചേച്ചിക്കും മിഥുനെട്ടനെ അറിയുവോ… ”

അവൾ അത് ചോദിച്ചതും… മാലു മായയെ ഒന്ന് നോക്കി..

“ഉവ്വ് അറിയാലോ.. “മായ

“ആഹാ.. എന്നാ പിന്നെ ഏട്ടന്റെ ഫ്രണ്ട് ഇല്ലേ.. നിതിൻ… പുള്ളിയെ അറിയുവോ… “നിത്യ…..

“എന്താ മോളെ ഉദ്ദേശം… ഏഹ്.. ”

“ഈ….. ഒന്നുല്യാ… ഞാൻ ചുമ്മാ… “.

“മ്മ്മ്…. ചെല്ല് ചെല്ല്… ”

മഞ്ഞൾ കല്യാണത്തിനായി മഞ്ഞ നിറത്തിലുള്ള ധാവണിയിൽ മാലു തിളങ്ങി….

ഓരോരുത്തരായി മഞ്ഞൾ ഒകെ പുരട്ടി കൊടുത്തു .. . പെണ്ണുങ്ങളെ ഊഴം കഴിഞ്ഞതും… ആണുങ്ങൾ വന്നു… അച്ഛനും അമ്മാവന്മാരും.. എല്ലാം മഞ്ഞൾ മുഖത്ത് തേച്ചു കൊടുത്തു….

പാട്ടും ഡാൻസുമായി പിന്നെ അങ്ങട്ട് ആഘോഷം തന്നെ ആയിരുന്നു….

അവരോട് ഒത്തിരി അവളും ചെറു ചുവടുകൾ വെച്ചു…..

അപ്പോൾ ആണ് വരന്റെ വീട്ടുകാരും വന്നത്…..

മഞ്ഞ കുർത്തയിൽ മിഥുൻ…. തിളങ്ങി… തൊട്ടടുത്ത ആയി…. മഞ്ഞ ഷർട്ട്‌ ഇന്സേര്ട് ചെയ്തു കൊണ്ട് നിതിനും….

15 Comments

  1. കൊള്ളായിരുന്നു പക്ഷെ ക്ലൈമാക്സ്‌ പെട്ടെന്ന് തീർന്ന് പോയി അടി എനിക്ക് തീരെ ദാഹിച്ചില്ല…. നല്ല ശൈലി ആണ് ന്ക്സ്റ്റ് സ്റ്റോറി തീർച്ചയായും ഇടണം പെട്ടെന്ന് ?

  2. Super!!!

    Nalloru kadhayumayi veendum varuka.

    Thanks

  3. ????????

  4. ഒരു മാസം എന്നൊക്കെ പറഞ്ഞാൽ ഇത്തിരി കൂടുതൽ ആയിപ്പോയി… ???. വെയ്റ്റിംഗ് for അഗ്നി മിത്ര ???

  5. അഖില..

    കൊള്ളാം നന്നായിട്ടുണ്ട്.. അടുത്ത കഥക്കായി കാത്തിരിക്കുന്നു..

    ♥️♥️♥️♥️♥️

  6. കൈലാസനാഥൻ

    അവിശ്വസനീയം എന്ന് മാത്രം പറയാം കാരണം ഇത്രയും അഭ്യസ്തവിദ്യരുടെ ഇടയിൽ കൂടാതെ പഴഞ്ചനായ ആൾക്കാരുണ്ടായിരുനിടത്ത് വരൻ മാറിയത് ഒന്നും ഒരു പ്രശ്നമേയല്ലാതെ പഞ്‌ജ പുച്ഛമടക്കി നിന്ന പച്ചപാവങ്ങൾ .

  7. നന്നായിട്ടുണ്ട്

  8. kollam. nannaittundu.

  9. നന്നായിട്ടുണ്ട് ❤❤❤

  10. Kidu ???????

  11. രുദ്രരാവണൻ

    ❤first ?

Comments are closed.