നേരം പുലർന്നതും… നിത്യയും മാലിനിയും അമ്പലത്തിലേക്ക് പോയി…. അവിടെ അവരും ഉണ്ടായിരുന്നു…. മിഥുനും…. ഒപ്പം നിതിനും….
മിഥുൻന്റെ നോട്ടം അവൾക് അരോചകമായി തോന്നി…. നിത്യ അവരോട് പോയി സംസാരിക്കുമ്പോളും…. മാലിനി മൗനം പാലിച്ചു…. നിതിന്റെ മുഖത്ത് നോക്കാൻ അവൾക് ആയില്ല….. മിഥുൻന്റെ സംസാരം കൊണ്ട് അവൻ എല്ലാരേയും അവന്റെ വരുതിയിൽ ആക്കിയിരുന്നു…. അവനോട് മാലിനി ക്ക് വല്ലാത്ത ദേഷ്യം തോന്നിയിരുന്നു…..
“നിതു…. വാ പോവാം… ”
“എന്റെ ചേച്ചി… നിനക്ക് ഇത് എന്ത് പറ്റി… നിന്റെ ചെക്കൻ അല്ലെ ഇവിടെ നിക്കണേ… എന്നിട്ട് നിനക്ക് എന്താടി അതിന്റെ ഒരു ഇത് ഇല്ലാതെ…. ഏഹ്.. “നിത്യ അവളുടെ ചെവിയിൽ പറഞ്ഞു….
അതിന് അവൾ ഒന്ന് ദേശിച്ചു നോക്കി കൊണ്ട് തിരിഞ്ഞു നടന്നു….
“എട്ടാ… കാണാവേ… “നിത്യ മിഥുനോട് പറഞ്ഞു നിതിനെ ഒന്ന് നോക്കി കൊണ്ട് മാലിനിയുടെ പുറകെ പോയി….
“ഡീ ചേച്ചിപ്പെണ്ണേ…. ഏട്ടന്റെ കൂടെ ഉള്ള ആൾ എങ്ങനെയാ… ”
“ആര്….. ”
“അല്ല.. ഇപ്പോ ഏട്ടന്റെ കൂടെ ഒരാളെ കണ്ടിലേ… ഏട്ടന്റെ ഫ്രണ്ട്.. അയാൾ… എങ്ങനെ ആണ് എന്ന്… ”
“ആഹ്… എനിക്ക് അറിയില്ല… അല്ല നിനക്ക് എന്തിനാ നിതിനെട്ടനെ പറ്റി അറിഞ്ഞിട്ട്… ”
“ആഹാ…. നിതിൻ ന്ന് ആണോ പേര്. നിത്യ നിതിൻ…. കൊള്ളാലെ… ”
“പോയെ പോയെ…. നടക്ക് അങ്ങോട്ട്… അവളുടെ… ഒരു നിത്യ നിതിൻ… ”
“നിനക്ക് എന്തെടി… ഞാൻ നിന്നെ കെട്ടാൻ പോകുന്നവനെ അല്ലാലോ പറഞ്ഞെ… ?… ”
“നീ കൂടുതൽ ഒന്നും പറയാതെ നടന്നെ നിതു… ‘
ഇരുവരും വീട്ടുമുറ്റത്തു എത്തിയതും…. മുറ്റത് ബാഗുമായി നിൽക്കുന്ന ആളെ കണ്ടു….
ആൾ ഒന്ന് തിരിഞ്ഞതും മാലിനിയുടെ ഉള്ളോന്ന് പിടഞ്ഞു…
“മായ… ”
അവൾ ഞെട്ടലോടെ പറഞ്ഞു…
“ആരാ ചേച്ചി അത്… ”
“എന്റെ റൂംമേറ്റ് ആണ് മായ… ”
“ആഹാ… എന്നാ വാനെ… ”
അവർ അങ്ങോട്ട് ആയി ചെന്നു….
“ഹായ് മായേച്ചി… “നിതു
മായ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു…..
“നീ എന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ… “വിറച്ചു കൊണ്ട് മാലിനി ചോദിച്ചു..
“ആഹ്… വീട്ടിൽ കേറി വന്ന ആളോട് ഇങ്ങനെ ആണോ കുട്ട്യേ സംസാരിക്കേണ്ടത്‍…. “ജനനി ശകാരിച്ചു..
“കേറി വാ മോളെ… “മുത്തശ്ശി അവളെ വിളിച്ചു..
നിതു മായയുടെ ബാഗ് എല്ലാം എടുത്തു…
മാലിനി യുടെ മുറിയുടെ തൊട്ടടുത്തുള്ള മുറിയിലേക്കു കൊണ്ടുപോയി വെച്ച്…. കൊണ്ട് അവളോട് ഫ്രഷ് ആവാൻ പറഞ്ഞു….
മായ ബാത്റൂമിലേക് കയറി…
മായയുടെ മുഖത്ത് നോക്കാൻ കഴിയാതെ നിൽക്കുക ആയിരുന്നു മാലിനി….
“ഇനി എല്ലാം അവൾ അറിഞ്ഞിട്ടുണ്ടാവുമോ….. തന്നോട് ദേഷ്യം ആയിരിക്കുമോ….. വെറുക്കില്ലേ അവൾ എന്നെ…. “ഓരോന്നും ഓർക്കേ അവളുടെ കണ്ണുകൾ നിറഞ്ഞു….
അവൾ മായയുടെ മുറിയിലേക്കു പോയി..
മായ അപ്പോൾ കുളി കഴിഞ്ഞ് ഇറങ്ങിയതേ ഉള്ളു ….
അവളോട് ഒന്നും മിണ്ടാതെ മായ ചുരിദാർ ന്റെ ഷാൾ എടുത്ത് ഇട്ടു കൊണ്ട് പോകാൻ നിന്നതും…. മാലിനി അവളുടെ കയ്യിൽ പിടിച്ചു….
“ഡീ…. ഞാൻ… “അവൾ പറഞ്ഞു തുടങ്ങുന്നതിനു മുന്പേ മായ കൈകൾ ഉയർത്തി….
“വേണ്ട മാലു…. എനിക്ക് എല്ലാം അറിയാം….. നീ കരുതുന്ന പോലെ എനിക്ക് വിഷമം ഒന്നും ഇല്ല പെണ്ണെ….. മിധുവേട്ടൻ സീരിയസ് ആയിരിക്കുമോ എന്നാ പേടി ആയിരുന്നു എനിക്ക്…. ഞങ്ങൾ രണ്ടാളും ഒരു മ്യൂച്ചൽ അണ്ടർസ്റ്റാന്റിംഗ്ൽ അങ്ങനെ പോയത് അല്ലെ… ആർക്കാണോ റിലേഷൻ മടുക്കുന്നത്… അയാൾ തുറന്നു പറയണം എന്ന്…. സമയം ആയപ്പോൾ മിധുവേട്ടൻ പറഞ്ഞു…. അത്ര മാത്രം…. പക്ഷെ… അത് നീ ആയിരിക്കും എന്ന് കരുതിയില്ല… “.
അത്രെയും പറഞ്ഞവൾ ഒഴുകാൻ നിന്ന കണ്ണുകളെ അടക്കി നിർത്തി മനോഹരം ആയി പുഞ്ചിരിച്ചു….
എന്നാൽ മാലിനി അവളെ കെട്ടിപിടിച്ചു കരഞ്ഞു…
“വേണ്ട ടി…. എനിക്ക്.. എനിക്ക് ഇതിന് പറ്റില്ല…. എങ്ങനെ ഇത് മുടക്കും എന്ന ചിന്തയിൽ ആണ് ഞാൻ…. ഞാൻ… എന്റെ… എന്റെ മനസ് കൈവിട്ടു പോവുക ആണ്… ടാ … എനിക്ക് അറിയില്ല എന്താ എനിക്ക് സംഭവിക്കുന്നെ എന്ന്…. മിധുവേട്ടനോട് എനിക്ക് ഇപ്പോ ദേഷ്യം മാത്രമേ ഉള്ളു….. നിന്റെ ഉള്ളിൽ സങ്കടം ഇല്ല എന്ന് മാത്രം നീ പറയരുത്…. എനിക്ക്… എനിക്ക് എന്നെ തന്നെ നഷ്ടപെടുവാ…. മനസ് പല വഴിക് പോവാ ആണ്… ”
“മാലു നീ എന്തൊക്കെയാ ഈ പറയുന്നേ …. “.
“Nits ആരാ… “അവളുടെ ചോദ്യം കേൾക്കേണ്ട മായ ഒന്ന് അമ്പരന്നു…
“അത്… അത്.. എനിക്ക് അറിയില്ല… ”
നീ കള്ളം പറയാ ആണ്… നിനക്ക് അറിയില്ലായിരുന്നു ലെ… നിതിൻ ഏട്ടൻ ആണ് Nits എന്ന്…. എന്താ നീ അത് എന്നോട് പറയാതിരുന്നേ…. ”
“അത് മിധുവേട്ടനാ പറഞ്ഞെ നിന്നോട് പറയണ്ട എന്ന്…. അങ്ങനെ നിതിൻ ഏട്ടൻ പറഞ്ഞു എന്ന്…. “
കൊള്ളായിരുന്നു പക്ഷെ ക്ലൈമാക്സ് പെട്ടെന്ന് തീർന്ന് പോയി അടി എനിക്ക് തീരെ ദാഹിച്ചില്ല…. നല്ല ശൈലി ആണ് ന്ക്സ്റ്റ് സ്റ്റോറി തീർച്ചയായും ഇടണം പെട്ടെന്ന് ?
Super!!!
Nalloru kadhayumayi veendum varuka.
Thanks
????????
Super
ഒരു മാസം എന്നൊക്കെ പറഞ്ഞാൽ ഇത്തിരി കൂടുതൽ ആയിപ്പോയി… ???. വെയ്റ്റിംഗ് for അഗ്നി മിത്ര ???
അഖില..
കൊള്ളാം നന്നായിട്ടുണ്ട്.. അടുത്ത കഥക്കായി കാത്തിരിക്കുന്നു..
♥️♥️♥️♥️♥️
അവിശ്വസനീയം എന്ന് മാത്രം പറയാം കാരണം ഇത്രയും അഭ്യസ്തവിദ്യരുടെ ഇടയിൽ കൂടാതെ പഴഞ്ചനായ ആൾക്കാരുണ്ടായിരുനിടത്ത് വരൻ മാറിയത് ഒന്നും ഒരു പ്രശ്നമേയല്ലാതെ പഞ്‌ജ പുച്ഛമടക്കി നിന്ന പച്ചപാവങ്ങൾ .
Nice
നന്നായിട്ടുണ്ട്
kollam. nannaittundu.
Awwww ❤️
നന്നായിട്ടുണ്ട് ❤❤❤
Kidu ???????
???
❤first ?