തിരിഞ്ഞു നിന്നതും കണ്ടു.. പുഞ്ചിരി തൂകി നോക്കി നിക്കുന്ന മകളെ..
“ഈശ്വര ന്റെ കുട്ടി ഇങ്. എത്തിയോ…. എങ്ങനെ ഉണ്ടായിരുന്നു മോളെ യാത്ര ഒക്കെ….ആകെ ക്ഷീണിച്ചല്ലോ നീ…. ”
“എന്റെ പൊന്ന് അമ്മേ… എനിക്ക് ഒന്നും ഇല്ല… ഞാൻ ഈ ഡ്രസ്സ് ഒകെ ഒന്ന് മാറ്റീട്ട് വരാം… അല്ല അപ്പ എന്ത്യേ… ”
“അപ്പ… പറമ്പിലേക് പോയിട്ടുണ്ട്… അവിടെ തേങ്ങ വലി കഴിഞ്ഞീല ”
“മം.. ”
“മുത്തശ്ശിയും മുത്തശ്ശനും… എവിടെ ”
“നീ കണ്ടില്ലേ യുവ മിഥുനങ്ങളെ “ചിരി അടക്കി പിടിച്ചു കൊണ്ട് ജനനി പറഞ്ഞു…
“ഓഹ്… ”
ഊഹിച്ചത് മനസിലായ വണ്ണം ഒന്ന് ചിരിച്ചു കൊണ്ട് മാലിനി മുറിയിലേക്കു പോയി…
ചുരിദാർ മാറ്റി ദാവണി ചുറ്റി അവൾ ഇറങ്ങി വന്നു….
അപ്പോളെലേക്കും ചാന്ദ്രനാഥ പണിക്കർ… മാലിനിയുടെ അച്ഛൻ വീട്ടിലേക് വന്നു..
അച്ഛനെ കണ്ടതും അവൾ അപ്പ എന്ന് വിളിച്ചു കെട്ടി പിടിച്ചു ശേഷം അനുഗ്രഹം വാങ്ങി
“മോളെ… നല്ല ആലോചന ആണ്… പയ്യനും ഡോക്ടർ ആണ്… ഇങ്ങോട്ട് വന്നത് അല്ലെ… അതാ അപ്പ നിർബന്ധിക്കുന്നെ… മോൾ സമ്മധിക്കണം… ”
“പക്ഷെ അപ്പ എനിക്ക് പഠിക്കണം… ഞാൻ ആ കോഴ്സ് ഒന്ന് തീർത്തോട്ടെ… ”
“മോൾ ഒന്നുകൊണ്ടും പേടിക്കണ്ട….. അവർ നിന്നെ പഠിപ്പിക്കും…. ഈ അപ്പക്ക് അതിൽ പൂർണ വിശ്വാസം ഉണ്ട്…. നാളെ അവർ വരും…. ”
“മം.. ”
ഒന്ന് മൂളി കൊണ്ട് അവൾ അകത്തേക്കു കയറി….
അടുത്ത ദിവസം രാവിലെ അവൾ അമ്പലത്തിലേക്ക് ചെന്നു … ദാവണി ചുറ്റി…. മുല്ലപ്പൂവും വെച്ച് ചൊടിയിൽ മായാത്ത പുഞ്ചിരിയുമായി….. തൊഴുതു കഴിഞ്ഞ് തിരികെ വീട്ടിലേക് വന്നു ….
മുറ്റത്തേക്കെത്തിയതും കണ്ടു… ഇണക്കുരുവികളെ…. മുത്തശ്ശന് മുറുക്കാൻ എടുത്ത് കൊടുക്കുക ആണ് മുത്തശ്ശി…. പ്രായം ഇത്ര ആയെങ്കിലും… അവരുടെ പ്രണയത്തിൻ ഇപ്പോളും ഒരു കോട്ടവും തട്ടിയില്ല…
സമയം 10 മണിയോടെ അവർ വന്നു …
അവളുടെ കയ്യിൽ ചായയും ആയി അമ്മ അവളെ ഉമ്മറത്തേക്ക് പറഞ്ഞയച്ചു ….
ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങിയിരുന്നു….
“ആദ്യം ചെറുക്കൻ കൊടുക്ക് മോളെ…. ”
അവൾ ഇടതു ഭാഗത്തു ആയി ഇരുന്ന വ്യക്തിക്ക് മുന്നിൽ നിന്നു.. ചായ നീട്ടി…. അവന്റെ മുഖത്തേക്ക് നോക്കിയതും അവൾ ഞെട്ടി….
“മിഥുൻ ഏട്ടൻ… ”
അവൻ അവള്കായി മനോഹരമായ ഒരു പുഞ്ചിരി നൽകി…
“ഇനി കുട്ടികൾക്കു എന്തെങ്കിലും സംസാരിക്കാൻ ഉണ്ടോ…. “തല മൂത്ത കാരണവർ പറഞ്ഞു…..
“മോളെ അകത്തേക്കു കൂട്ടികൊണ്ട് പോകു .. “അപ്പ പറഞ്ഞു
മിഥുൻ അകത്തെ ഒരു മുറിയിലേക്കു നടന്നു….
“എന്തൊക്കെയാ മിഥുനേട്ടാ ഇത്…. മായ… അവളെ നിങ്ങൾ ചതിക്ക ആയിരുന്നോ.. ”
അവൾ അവനോട് ആയി പറഞ്ഞു…
മായയും മിഥുവും തമ്മിൽ ഇഷ്ടത്തിൽ ആണ് എന്നത് അവൾക്ക് മാത്രമേ അറിയുമായിരുന്നുള്ളു….
“ഇല്ല മിഥു ഏട്ടാ…. ഞാൻ ഇതിന് സമ്മതിക്കില്ല….. മായയെ ചതിക്കാൻ ഞാൻ കൂട്ടു നികില്ല…. ”
“നീ എന്ത് പറഞ്ഞിട്ടും കാര്യം ഇല്ല മാലിനി… എന്ത് കൊണ്ടും മായയെക്കാൾ എനിക്ക് ചേരുന്നവൾ നീ ആണ്…. ഒരു വർഷം കൂടി കഴിഞ്ഞ നീ ഒരു ഡോക്ടർ ആണ്… എന്നാൽ അവളോ… ഒരു സാധാ നേഴ്സ്… എന്റെ സ്റ്റാറ്റസിന് എന്തുകൊണ്ടും ചേരുന്നത് നീ ആണ് എന്ന് എനിക്ക് തോന്നി… അതുകൊണ്ട് ഈ അലയൻസ്മായി വന്നു…. അച്ഛന്റെ വാക്കിനു നീ വില കല്പിക്കുന്നവൾ ആണ് എന്ന് എനിക് അറിയാം… ആ നീ ഇതിന് സമ്മതിക്കും…. ”
“ഇല്ല… എനിക്ക്… എനിക്ക് വേറെ ഒരാളെ ഇഷ്ടം ആണ്…. ” അവനെ ഒഴിവാക്കാൻ ആയി അവൾ പറഞ്ഞു…
“നിതിനിനെ ആണ് എന്നാണോ…. എങ്കിൽ അതിൽ കാര്യം ഇല്ല… അവനും നിന്നെ ജീവൻ ആയിരുന്നു… എന്നാൽ ഒരു നോട്ടം പോലും നിന്റെ ഭാഗത്തു നിന്ന് ഇല്ലാത്തത് കണ്ടത് കൊണ്ട് തന്നെയാ… ഞാൻ ഇങ്ങനെ ഒരു പ്രൊപോസൽ ആയി വന്നത്…..അവൻ അവസാനം ഉള്ള പ്രതീക്ഷ കൂടി ഞാൻ ആയിട്ട് തന്നെ അങ്ങ് തല്ലികെടുത്തി….. നീ എന്നെ ഒഴിവാക്കാൻ പറഞ്ഞത് ആണ് എന്നെനിക്ക് അറിയാം… …. എന്തായാലും.. അവനും കാണും എല്ലാത്തിനും മുന്നിൽ… കൂട്ടുകാരൻ അല്ലെ…. ”
അവൻ ഒരു പുച്ഛത്തോടെ പറഞ്ഞു കൊണ്ട് തുടർന്ന്… “അപ്പോ… ഇനി മോൾ മാലിനി മിഥുൻ ആവാൻ തയ്യാർ ആയിക്കോ ട്ടോ…”
അവളുടെ കവിളിൽ തട്ടി കൊണ്ട് അവൻ മുന്നോട്ട് നീങ്ങി…..
ഒരു വേള എന്ത് ചെയ്യണം എന്ന് അറിയാതെ അവൾ നിന്നു…. മിഥുൻനോട് വല്ലാത്ത ദേഷ്യവും പുച്ഛവും തോന്നി….
ഉറ്റ സുഹൃത്തിനെ ചതിക്കാൻ അവളുടെ മനസ് അനുവദിച്ചില്ല…
ഉടനെ തന്നെ മായയെ വിളിച്ചെങ്കിലും…. കിട്ടിയില്ല…..
അപ്പോൾ ആണ് അവൾക് നിതിൻനെ കുറിച് ഓർമ വന്നത്….. അവന് തന്നെ ഇഷ്ടം ആയിരുന്നു എന്നത് എന്നും തനിക്കായി മാത്രം കാത്തിരുന്നിരുന്ന
ആ കണ്ണുകളിൽ നിന്ന് വ്യക്തം ആയിരുന്നു….
തന്റെ അച്ഛൻ പ്രണയ നിഷേധി ആയതിനാൽ തന്നെ…. താൻ ഒരിക്കലും പ്രണയിക്കില്ല എന്ന് അവൾ തീരുമാനിച്ചതായിരുന്നു….
എങ്കിലും മനസിന്റെ ഏതോ ഒരു കോണിൽ…. ഒരു ചെറിയ സ്നേഹം മുളച്ചിരുന്നു…. പക്ഷെ… തന്റെ അച്ഛനെ ഓർത്തു അവൾ അത് കണ്ടില്ലെന്നു നടിച്ചു…
വണ്ടി പുറപ്പെട്ട ശബ്ദം കേൾക്കേ അവൾ ചിന്തകൾക്ക് വിരാമമിട്ടു…
മുറിയുടെ പുറത്തേക് നടന്നു…
എല്ലാരുടെയും മുഖത്ത് സന്തോഷം….. എല്ലാർക്കും നല്ല അഭിപ്രായം…. നല്ല പയ്യൻ സ്നേഹസമ്പന്നൻ….. ഇങ്ങോട്ട് വന്ന ആലോചന ആയതിനാൽ അപ്പക്കും സമ്മതം…. എന്നാൽ തന്റെ മനസ്സിൽ ആകെ ആദി ആയിരുന്നു…. മായ…. അപ്പോളും അവളുടെ മുഖം ആയിരുന്നു മനസ്സിൽ…. ഒപ്പം എന്നും തനിക്കായി കാത്തുവെച്ച ആ കാപ്പി കണ്ണുകളിലെ തിളക്കവും…
“ന്റെ മോൾക് ഇഷ്ടായോ…. അപ്പ ഇത് ഉറപ്പിക്കട്ടെ….. ”
“അവൾ ഒരു മങ്ങിയ ചിരി നൽകി… സത്യങ്ങൾ പറഞ്ഞാൽ അപ്പ സമ്മതിക്കില്ലേ….. ഈ വിവാഹം വേണ്ടെന്നു വെക്കില്ലേ…. വേണം പറയണം… അപ്പ എല്ലാം അറിയട്ടെ ….. ”
അവൾ മനസ്സിൽ പറഞ്ഞു…
കൊള്ളായിരുന്നു പക്ഷെ ക്ലൈമാക്സ് പെട്ടെന്ന് തീർന്ന് പോയി അടി എനിക്ക് തീരെ ദാഹിച്ചില്ല…. നല്ല ശൈലി ആണ് ന്ക്സ്റ്റ് സ്റ്റോറി തീർച്ചയായും ഇടണം പെട്ടെന്ന് ?
Super!!!
Nalloru kadhayumayi veendum varuka.
Thanks
????????
Super
ഒരു മാസം എന്നൊക്കെ പറഞ്ഞാൽ ഇത്തിരി കൂടുതൽ ആയിപ്പോയി… ???. വെയ്റ്റിംഗ് for അഗ്നി മിത്ര ???
അഖില..
കൊള്ളാം നന്നായിട്ടുണ്ട്.. അടുത്ത കഥക്കായി കാത്തിരിക്കുന്നു..
♥️♥️♥️♥️♥️
അവിശ്വസനീയം എന്ന് മാത്രം പറയാം കാരണം ഇത്രയും അഭ്യസ്തവിദ്യരുടെ ഇടയിൽ കൂടാതെ പഴഞ്ചനായ ആൾക്കാരുണ്ടായിരുനിടത്ത് വരൻ മാറിയത് ഒന്നും ഒരു പ്രശ്നമേയല്ലാതെ പഞ്‌ജ പുച്ഛമടക്കി നിന്ന പച്ചപാവങ്ങൾ .
Nice
നന്നായിട്ടുണ്ട്
kollam. nannaittundu.
Awwww
നന്നായിട്ടുണ്ട്


Kidu ???????
???