ഒരു മുഴക്കത്തോടെ മുന്നോട്ട് പോയ വണ്ടിയിൽ നോക്കി ഒരു നിമിഷം നിന്ന റോബിൻ എന്തോ തീരുമാനിച്ചത് പോലെ വീട്ടിലേക്കു നടന്നു…
****
കോളേജിൽ എത്തിയ നന്ദൻ, വണ്ടി പൂത്തുലഞ്ഞു നിൽക്കുന്ന ഗുല്മോഹറിന് കീഴിൽ നിർത്തി.. ഹെൽമറ്റ് ഊരി ഹാന്ഡിലിൽ കൊളുത്തിയിട്ട് ഫോൺ എടുത്തു തോണ്ടിക്കൊണ്ടിരുന്നു….
തന്റെ ചോദ്യങ്ങളിൽ നിന്നുള്ള ഒഴിഞ്ഞു മാറ്റം ആണ് ആ ഫോണിൽ കളി എന്ന് മനസിലായ ആര്യ ഒന്നും മിണ്ടാതെ നിന്നു.
ഭൂമിദേവിയുടെ നെറുകയിൽ ചാർത്തിയ കുങ്കുമം പോലെ, ചുവന്നു തുടുത്തു പൂത്തുലഞ്ഞു നിൽക്കുന്ന ഗുല്മോഹറിന്റെ ചില്ലകളിൽ നിന്നു ഭൂമിയുടെ മാറിലേക്കടർന്നുവീണു, ആമാറിൽ അലിഞ്ഞു ചേർന്ന് പൂര്ണമാകാൻ കൊതിക്കുന്ന പൂക്കളിലൊന്നിനെ കയ്യിലെടുത്ത് ഒരു നിമിഷം എന്തോ ആലോചിച്ചു നിന്ന അവളെ നന്ദന്റെ ഫോണിന്റെ റിങ്ടോൺ ആണ് ഉണർത്തിയത്…
ഒരു പുഞ്ചിരിയോടെ അവൾ കയ്യിലിരുന്ന ഗുൽമോഹറിന്റെ പൂവ് വണ്ടിയുടെ സ്പീഡോമീറ്ററിനു മുകളിൽ വച്ചു…
“ആ ഞങ്ങൾ ഇവിടുണ്ട്….. വന്നേയുള്ളൂ……ആണോ…… ok…..ശരി… ”
പറഞ്ഞിട്ട് നന്ദൻ ഫോൺ കട്ട് ചെയ്തു..
സ്പീഡോമീറ്ററിനു മുകളിൽ ഇരുന്ന പൂവ് എടുത്തു ഒന്നു നോക്കിയിട്ട് എടുത്തു താഴേക്കു ഇട്ടു….
അത് കണ്ട ആര്യ, ആ പൂവിനെ ഒന്നു നോക്കിയിട്ട് നന്ദനോട് ചോദിച്ചു….
“ഇനിയെങ്കിലും പറ നന്ദാ….. ആരെ നോക്കിയാണ് നിൽക്കുന്നെ….??? ”
” ബോബിയെ……… അവനു നിന്നോടൊന്നു ഒറ്റയ്ക്ക് സംസാരിക്കണം എന്ന് പറഞ്ഞു…. നിന്നോട് പറഞ്ഞാൽ നീ വരില്ലല്ലോ…. അത് കൊണ്ടാണ് പറയാതെ കൂട്ടിക്കൊണ്ട് വന്നത്…. ”
“എനിക്കൊരാളെയും കാണണ്ട….. ”
അവൾ മുഖം വെട്ടിതിരിച്ചു….
“നിന്നെ കെട്ടാൻ പോകുന്ന ആൾക്ക് നിന്നെ ഒന്നു കാണണം എന്ന് പറയുന്നത് തെറ്റാണോ… അമ്മൂ ”
നന്ദൻ ഒരു പരിഹാസം പോലെ ചിരിച്ചുകൊണ്ട് അവളോട് ചോദിച്ചു..
“നീ നിന്റെ അവളെ കൊണ്ടുപോയി കെട്ടിച്ചു കൊടുക്ക്…. ”
ചീറിക്കൊണ്ട് തന്നെ നോക്കിയ ആര്യയോട് മറുപടി പറയാൻ തുടങ്ങിയ നന്ദൻ, ഗേറ്റ് കടന്നു വരുന്ന ബോബിയെക്കണ്ട് മിണ്ടാതെ നിന്നു….
❤️❤️❤️❤️❤️
?????
❤❤❤??
ഇൗ ഭാഗവും വളരെ ഇഷ്ടപ്പെട്ടു♥️♥️
നന്ദന്റെ ദേഷ്യം ഇത്തിരി over അല്ലെ എന്നൊരു സംശയം ചുമ്മാ ആര്യയുടെ അടുത്ത് ചാടി കടിക്കാൻ വരുന്നത് എന്തിനാ.നേരത്തെ ഇത്രെയും ദേഷ്യം ഉണ്ടായിരുന്നു അതോ ഇപ്പൊൾ തുടങ്ങിയത് ആണോ?
അര്യ ടൂർ പോകണ്ട ആയിരുന്നു അതും ബോബി കൂടെ ഉള്ളപ്പോൾ പാവം അവൾക് ഒന്നും സംഭവിക്കാതെ ഇരുന്നാൽ മതിയായിരുന്നു
പിന്നെ ഇൗ പ്രിയയും നന്ദനും ആയി സംസാരം ഒന്നും ഇല്ലേ അവരുടെ conversation സീൻസ് ഒന്നും ഇല്ലേ?
വരും ഭാഗങ്ങൾ കായി കാത്തിരിക്കുന്നു❣️❣️
❤❤?സ്നേഹം സഹോ…..
നന്ദൻ പൊതുവെ ദേഷ്യക്കാരൻ ആണ്….പെട്ടന്ന് ചൂടാകുന്ന സ്വഭാവം…. പിന്നെ ഓരോ കഥാപാത്രങ്ങളുടെ പ്രാധാന്യത്തിനനുസരിച്ചാണ് കോൺവെർസേഷൻ….. ചിലപ്പോൾ സീനുകൾ മാറി വരുമ്പോൾ ഇതിലൊക്കെ മാറ്റം വന്നേക്കാം….❤??
?
❤❤❤❤?????
❤️❤️❤️❤️❤️
❤❤❤❤?????
❤❤❤
❤❤??
❣️❣️❣️
❤❤❤??
❤
❤❤?