നിഴലായ് അരികെ -9 [ചെമ്പരത്തി] 334

“അത് ചേച്ചീനെ പെണ്ണുകാണാൻ വന്നവരാടാ…. നിന്നോട് പറഞ്ഞതല്ലേ…. ”

 

“ഓ…. സോറി…. ഞാൻ ഇത്തിരി താമസിച്ചു പോയി…..എങ്ങനെ ഇഷ്ടപ്പെട്ടോ…????? ”

 

“അവർക്കു ഇഷ്ടപ്പെട്ടു, ഞങ്ങൾക്കും…. പിന്നെ നന്ദൂട്ടിയുടെ മുഖത്തു ഒരു തെളിച്ചം പോരാ…ചോദിച്ചു നോക്കാം….. നീ വാ… ”

 

അപ്പോഴാണ് നന്ദൻ ഫോൺ വിളിച്ചു കൊണ്ട് പുറത്തേക്കു വന്നത്…..റോബിന്റെ തോളത്തു ഒന്ന് തട്ടിയിട്ട് വൈകുന്നേരം കാണാം എന്ന് ആംഗ്യം കാണിച്ചിട്ട് അവൻ വീട്ടിലേക്കു നടന്നു.

 

5 മണി കഴിഞ്ഞപ്പോൾ നന്ദന്റെ കാൾ ആര്യയെ തേടിയെത്തി….

 

 

“അമ്മൂ….. നമുക്കൊരിടം  വരെ പോകാൻ ഉണ്ട്… പത്തു മിനിറ്റുകൊണ്ട് ഡ്രസ്സ്‌ ചെയ്ഞ്ച് ചെയ്തു പുറത്തേക്കു വാ…… ”

 

“എങ്ങോട്ടാ നന്ദാ…???  ഞാൻ ഇല്ല… ”

 

“നിന്നോട് വരാൻ അല്ലെടീ പറഞ്ഞെ……. “????

 

 

“തുള്ളണ്ട, ഞാൻ വന്നേക്കാം…… “????

 

 

പത്തു മിനിറ്റുകൊണ്ട് ആര്യ ഒരു ചുരിദാറും ഇട്ട് പുറത്തേക്കെത്തി….ഗേറ്റ് കടന്നതും നന്ദന്റെ ബുള്ളറ്റ് പുറത്തേക്കിറങ്ങി…

 

അതിലിരുന്ന നന്ദനെ കണ്ട ആര്യയുടെ ശരീരത്തിലൂടെ ഒരു വിറയൽ കടന്നു പോയി…. ഒപ്പം തന്നെ വീടിന്റെ സിറ്റൗട്ടിൽ നിന്ന റോബിൻറെയും…….

ശരീരത്തോട് ഒട്ടിപ്പിടിച്ചു, ആരോഗ്യ ദൃഢഗാത്രമായ, മസിലുകൾ എടുത്തു കാണിക്കുന്ന ഒരു ടി ഷർട്ടും ജീന്സും  ഇട്ട്, മീശയും പിരിച്ചു വച്ച്, കൈത്തണ്ടയിൽ കിടന്ന സ്വർണവർണത്തിൽ ഉള്ള ഇടിവള മുകളിലേക്കു കയറ്റിവച്ച് വണ്ടിക്കു മുകളിൽ ഇരുന്ന നന്ദനെ അവൾ പകച്ചു നോക്കി…

 

“മിഴിച്ചു നിക്കാതെ വണ്ടീൽ കയറ് അമ്മൂ……”???

 

“ഇത്….. ഇതെന്താ ഇങ്ങനെ..??? ഈ വേഷത്തിൽ….. ഇത് നമ്മൾ വേണ്ടെന്നു വച്ചതല്ലേ പണ്ട്… ”

പകച്ചു നിന്ന അവൾ, നന്ദന്റെ കയ്യിൽ കിടന്ന ഇടിവളയിൽ ചാടിപ്പിടിച്ചുകൊണ്ട് ചോദിച്ചു..

 

“നീ വണ്ടിയിൽ കയറൂ…. “??

ഇനിയൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല എന്ന്, നന്ദന്റെ സ്വരം കടുത്തത് കണ്ട ആര്യയ്ക്ക് മനസിലായി…

15 Comments

  1. ❤️❤️❤️❤️❤️

  2. MRIDUL K APPUKKUTTAN

    ?????

    1. ചെമ്പരത്തി

      ❤❤❤??

  3. ഇൗ ഭാഗവും വളരെ ഇഷ്ടപ്പെട്ടു♥️♥️
    നന്ദന്റെ ദേഷ്യം ഇത്തിരി over അല്ലെ എന്നൊരു സംശയം ചുമ്മാ ആര്യയുടെ അടുത്ത് ചാടി കടിക്കാൻ വരുന്നത് എന്തിനാ.നേരത്തെ ഇത്രെയും ദേഷ്യം ഉണ്ടായിരുന്നു അതോ ഇപ്പൊൾ തുടങ്ങിയത് ആണോ?
    അര്യ ടൂർ പോകണ്ട ആയിരുന്നു അതും ബോബി കൂടെ ഉള്ളപ്പോൾ പാവം അവൾക് ഒന്നും സംഭവിക്കാതെ ഇരുന്നാൽ മതിയായിരുന്നു
    പിന്നെ ഇൗ പ്രിയയും നന്ദനും ആയി സംസാരം ഒന്നും ഇല്ലേ അവരുടെ conversation സീൻസ് ഒന്നും ഇല്ലേ?
    വരും ഭാഗങ്ങൾ കായി കാത്തിരിക്കുന്നു❣️❣️

    1. ചെമ്പരത്തി

      ❤❤?സ്നേഹം സഹോ…..
      നന്ദൻ പൊതുവെ ദേഷ്യക്കാരൻ ആണ്….പെട്ടന്ന് ചൂടാകുന്ന സ്വഭാവം…. പിന്നെ ഓരോ കഥാപാത്രങ്ങളുടെ പ്രാധാന്യത്തിനനുസരിച്ചാണ് കോൺവെർസേഷൻ….. ചിലപ്പോൾ സീനുകൾ മാറി വരുമ്പോൾ ഇതിലൊക്കെ മാറ്റം വന്നേക്കാം….❤??

    1. ചെമ്പരത്തി

      ❤❤❤❤?????

  4. ❤️❤️❤️❤️❤️

    1. ചെമ്പരത്തി

      ❤❤❤❤?????

  5. നിധീഷ്

    ❤❤❤

    1. ചെമ്പരത്തി

      ❤❤??

  6. ❣️❣️❣️

    1. ചെമ്പരത്തി

      ❤❤❤??

    1. ചെമ്പരത്തി

      ❤❤?

Comments are closed.