നിഴലായ് അരികെ -9 [ചെമ്പരത്തി] 334

 

ആര്യ തന്റെ കയ്യിലിരുന്ന ചെറിയൊരു പേഴ്സ് തുറന്നു രണ്ടു കത്തുകൾ എടുത്തു……… ഒന്ന് നിവർത്തി നന്ദന് നേരെ നീട്ടി

“നന്ദാ…… ഇതല്ലേ നിനക്ക് കിട്ടിയ, പ്രിയ എഴുതിയെന്നു നീ പറയുന്ന ആ കത്ത്..?? ”

 

“മ്മ്മ്….. അതെ. അതിനിപ്പോൾ എന്താ….?? ”

 

 

“അപ്പോൾ ഇതോ..?? ”

 

ആര്യ, നന്ദന്റെ ബുക്കിൽ നിന്നു കിട്ടിയ, പ്രിയ എഴുതിയ കത്തെടുത്തു നീട്ടി….

 

 

 

അത് വായിച്ച നന്ദൻ കുറച്ചു സമയത്തേക്ക് സ്‌തബ്ധനായി നിന്നു….

 

“നന്ദാ രണ്ടു കത്തിലെയും കൈയക്ഷരം നോക്ക്…. നീ….. ഞാൻ ഇത് കണ്ടിട്ട് അവളോട് ചോദിച്ചതാണ്…… അവൾ പറഞ്ഞത്,  ആദ്യമായിട്ടാണ് അവൾ ഇങ്ങനൊരു കാര്യം ചെയ്യുന്നത്…… പിന്നെ മറ്റു കത്തുകൾ ഒന്നും അവൾ എഴുതിയതല്ല എന്നാണ്…… ”

 

“എന്നിട്ട് നീ ഇപ്പോൾ ആണോടീ പറയുന്നേ……????? “???????

 

“ആഹാ……… ഇത് നല്ല കൂത്ത്…… ഞാൻ എത്ര പ്രാവശ്യം നിന്നോട് പറയാൻ തുടങ്ങിയതാ നന്ദാ നീ അല്ലെ എന്നെ പറയാൻ സമ്മതിക്കാതിരുന്നേ….. ”

 

 

നന്ദൻ തളർന്നത് പോലെ കുറെ സമയം ആ ചാരുബെഞ്ചിൽ തല കുമ്പിട്ടു ഇരുന്നു….

 

കുറെ നേരം ഇരുന്നിട്ടും നന്ദൻ ഒന്നും പറയാതായപ്പോൾ ആര്യ പതിയെ വിളിച്ചു….

 

“നന്ദാ…… ”

 

കണ്ണുകൾ അമർത്തിതുടച്ചു നന്ദൻ മുഖം ഉയർത്തി….

“ഇനീപ്പോ എനിക്കൊന്നും ചെയ്യാൻ പറ്റില്ല അമ്മൂ…. ഞാനായിട്ട് ആ പെൺകുട്ടിക്ക് ആശ കൊടുത്തു, എല്ലാവരോടും പറഞ്ഞു, നിർബന്ധിച്ചു കല്യാണം ഉറപ്പിച്ചു………ഇനിയെങ്ങനെ ഞാൻ……. അത് അവൾ തന്നെഎഴുതിയതാകണംഎന്നില്ലല്ലോ … എഴുതിച്ചത്ആയിക്കൂടെ..?? നിന്നെ പേടിച്ചിട്ടു പറയാത്തത് ആണെങ്കിലോ…..അത്കൊണ്ട് അതിനെക്കുറിച്ചു സംസാരം വേണ്ട..”

 

ആര്യ മറുപടി ഒന്നും പറയാനാകാതെ നിന്നു…

 

“നമുക്ക് പോകാം  അമ്മൂ…….. ”

 

“നന്ദാ….എനിക്ക്…. “

15 Comments

  1. ❤️❤️❤️❤️❤️

  2. MRIDUL K APPUKKUTTAN

    ?????

    1. ചെമ്പരത്തി

      ❤❤❤??

  3. ഇൗ ഭാഗവും വളരെ ഇഷ്ടപ്പെട്ടു♥️♥️
    നന്ദന്റെ ദേഷ്യം ഇത്തിരി over അല്ലെ എന്നൊരു സംശയം ചുമ്മാ ആര്യയുടെ അടുത്ത് ചാടി കടിക്കാൻ വരുന്നത് എന്തിനാ.നേരത്തെ ഇത്രെയും ദേഷ്യം ഉണ്ടായിരുന്നു അതോ ഇപ്പൊൾ തുടങ്ങിയത് ആണോ?
    അര്യ ടൂർ പോകണ്ട ആയിരുന്നു അതും ബോബി കൂടെ ഉള്ളപ്പോൾ പാവം അവൾക് ഒന്നും സംഭവിക്കാതെ ഇരുന്നാൽ മതിയായിരുന്നു
    പിന്നെ ഇൗ പ്രിയയും നന്ദനും ആയി സംസാരം ഒന്നും ഇല്ലേ അവരുടെ conversation സീൻസ് ഒന്നും ഇല്ലേ?
    വരും ഭാഗങ്ങൾ കായി കാത്തിരിക്കുന്നു❣️❣️

    1. ചെമ്പരത്തി

      ❤❤?സ്നേഹം സഹോ…..
      നന്ദൻ പൊതുവെ ദേഷ്യക്കാരൻ ആണ്….പെട്ടന്ന് ചൂടാകുന്ന സ്വഭാവം…. പിന്നെ ഓരോ കഥാപാത്രങ്ങളുടെ പ്രാധാന്യത്തിനനുസരിച്ചാണ് കോൺവെർസേഷൻ….. ചിലപ്പോൾ സീനുകൾ മാറി വരുമ്പോൾ ഇതിലൊക്കെ മാറ്റം വന്നേക്കാം….❤??

    1. ചെമ്പരത്തി

      ❤❤❤❤?????

  4. ❤️❤️❤️❤️❤️

    1. ചെമ്പരത്തി

      ❤❤❤❤?????

  5. നിധീഷ്

    ❤❤❤

    1. ചെമ്പരത്തി

      ❤❤??

  6. ❣️❣️❣️

    1. ചെമ്പരത്തി

      ❤❤❤??

    1. ചെമ്പരത്തി

      ❤❤?

Comments are closed.