നിഴലായ് അരികെ -9 [ചെമ്പരത്തി] 334

“ആവശ്യം ഇല്ലാത്തതല്ല നന്ദാ….. സത്യമാണ്…. നിന്നോട് പറയാൻ പേടിച്ചിട്ടാണ്…… അയാൾ…….. അയാൾ ഒരിക്കൽ…….. എന്നോട്……. മോശമായി പെരുമാറി……സ്റ്റാഫ് റൂമിൽ വച്ച്…. നീ ലീവ് ആയിരുന്ന ദിവസം…… പിന്നെ ചില പെൺകുട്ടികളും കംപ്ലയിന്റ് ചെയ്തിരുന്നു…. അയാൾ പരിധി വിട്ട് പെരുമാറുന്നു എന്ന് …. “

“അമ്മൂ……. “??????

നന്ദന്റെ അലർച്ച കേട്ട് അവൾ ഞെട്ടി പിന്നോട്ട് മാറി… അങ്ങിങ്ങായി നിന്നവരിൽ ചിലർ അവരുടെ നേർക്കു   നോക്കി….

അവൻ വേഗം അവളുടെ കൈ പിടിച്ചു വലിച്ചു മുന്നോട്ട് നടന്നു…. അവൾക്കു കൈ നല്ലപോലെ വേദനിക്കുന്നുണ്ടെന്ന് മനസിലായെങ്കിലും, നന്ദൻ പിടി വിട്ടില്ല.ഇത്തിരി മാറി ആളില്ലാത്ത സ്ഥലത്തു, ഒഴിഞ്ഞു കിടന്നിരുന്ന ബഞ്ചിൽ അവളെ പിടിച്ചിരുത്തി….. ആര്യയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു….. കയ്യിൽ നിന്ന്  പിടി വിട്ടപ്പോൾ അവൾ പതിയെ നന്ദൻ പിടിച്ച ഭാഗം തിരുമ്മി…. വേദനകൊണ്ട് മുഖം ചുളിഞ്ഞിരുന്നു…. പക്ഷെ അതൊന്നും നന്ദനിൽ ഒരു മാറ്റവും ഉണ്ടാക്കിയില്ല….

“എന്നിട്ട് നീ….. ??നീയെന്താ എന്നോട് പറയാതിരുന്നത്…അമ്മൂ.. ഒന്നങ്ങു വച്ച് തരുവാ വേണ്ടേ നിനക്കിട്ടു…. ???? “

“പേടിച്ചിട്ടാ…..”

അവൾ പതിയെ വിതുമ്പി…

“നിന്റെ സ്വഭാവം എനിക്കറിയാമല്ലോ….നീ ഇത്  അറിഞ്ഞാൽ എങ്ങനെ പ്രതികരിക്കും എന്നെനിക്കറിയാവുന്നതു കൊണ്ടാണ്  ഞാൻ………പിന്നെ അന്നത്തേതിന് അപ്പോൾ തന്നെ അതിന്റെ മറുപടി മോശമല്ലാത്ത രീതിയിൽ ഞാൻ കൊടുത്തിരുന്നു….. അവന്റെ ചെകിട്ടത്തു… “

നന്ദന്റെ മുഖത്തു ഒരു ചെറു പുഞ്ചിരി വിടർന്നെങ്കിലും അവൻ അത് സമ്മർദ്ധമായിട്ട് ഒളിപ്പിച്ചു…..

15 Comments

  1. ❤️❤️❤️❤️❤️

  2. MRIDUL K APPUKKUTTAN

    ?????

    1. ചെമ്പരത്തി

      ❤❤❤??

  3. ഇൗ ഭാഗവും വളരെ ഇഷ്ടപ്പെട്ടു♥️♥️
    നന്ദന്റെ ദേഷ്യം ഇത്തിരി over അല്ലെ എന്നൊരു സംശയം ചുമ്മാ ആര്യയുടെ അടുത്ത് ചാടി കടിക്കാൻ വരുന്നത് എന്തിനാ.നേരത്തെ ഇത്രെയും ദേഷ്യം ഉണ്ടായിരുന്നു അതോ ഇപ്പൊൾ തുടങ്ങിയത് ആണോ?
    അര്യ ടൂർ പോകണ്ട ആയിരുന്നു അതും ബോബി കൂടെ ഉള്ളപ്പോൾ പാവം അവൾക് ഒന്നും സംഭവിക്കാതെ ഇരുന്നാൽ മതിയായിരുന്നു
    പിന്നെ ഇൗ പ്രിയയും നന്ദനും ആയി സംസാരം ഒന്നും ഇല്ലേ അവരുടെ conversation സീൻസ് ഒന്നും ഇല്ലേ?
    വരും ഭാഗങ്ങൾ കായി കാത്തിരിക്കുന്നു❣️❣️

    1. ചെമ്പരത്തി

      ❤❤?സ്നേഹം സഹോ…..
      നന്ദൻ പൊതുവെ ദേഷ്യക്കാരൻ ആണ്….പെട്ടന്ന് ചൂടാകുന്ന സ്വഭാവം…. പിന്നെ ഓരോ കഥാപാത്രങ്ങളുടെ പ്രാധാന്യത്തിനനുസരിച്ചാണ് കോൺവെർസേഷൻ….. ചിലപ്പോൾ സീനുകൾ മാറി വരുമ്പോൾ ഇതിലൊക്കെ മാറ്റം വന്നേക്കാം….❤??

    1. ചെമ്പരത്തി

      ❤❤❤❤?????

  4. ❤️❤️❤️❤️❤️

    1. ചെമ്പരത്തി

      ❤❤❤❤?????

  5. നിധീഷ്

    ❤❤❤

    1. ചെമ്പരത്തി

      ❤❤??

  6. ❣️❣️❣️

    1. ചെമ്പരത്തി

      ❤❤❤??

    1. ചെമ്പരത്തി

      ❤❤?

Comments are closed.