നിഴലായ് അരികെ -9 [ചെമ്പരത്തി] 334

 

“അയ്യടാ……. അങ്ങനിപ്പം മോൻ സുഖിക്കണ്ട….. ഞാൻ കഴിച്ചിട്ടേ പോകുന്നുള്ളൂ….. ”

 

ആര്യ വീണ്ടും കസേരയിൽ ഇരുന്നു..

ഒരു ചെറു ചിരിയോടെ നന്ദനും..

 

“അല്ല…… നിങ്ങളുടെ കോളേജ് ടൂർ അടുത്ത ആഴ്ച അല്ലെ…..എങ്ങോട്ടാണ്… ?? ”

കഴിക്കുന്നതിനിടയിൽ റോബിൻ നന്ദനോട് ചോദിച്ചു…

 

“ഈ പ്രാവശ്യം…..ഹൈദ്രബാദ് -ഒഡീഷ ആണ്……പക്ഷെ ഞാൻ പോകുന്നില്ലെടാ… ”

 

“അതെന്താ..??? ”

ആര്യ പെട്ടന്ന് തലയുയർത്തി നന്ദനോട് ചോദിച്ചു..

 

“എനിക്ക് ഇവിടെ കുറച്ചു പണിയുണ്ട്….. കല്യാണം ആകുമ്പോഴേക്കും എന്തെല്ലാം ഒരുക്കാൻ ഉണ്ട്…… അച്ഛൻ തന്നെ ഓടിയാൽ എത്തില്ലല്ലോ….. ”

 

“ഓ….. ആയ്ക്കോട്ടെ…തീരുമാനങ്ങളിൽ മാറ്റം ഒന്നും ഇല്ലല്ലോ അല്ലെ…??  “???

 

“എന്ത് മാറ്റം…… ഒന്നുമില്ല…..”

 

“അപ്പോൾ നീയല്ലേ പറഞ്ഞത്… ആ കത്തിലെ വരികൾ കണ്ടിട്ടാണ് അവളെ ഇഷ്ടപെട്ടത്, അതുകൊണ്ടാണ് കല്യാണം നടത്തുന്നത് എന്നു…. ഇപ്പോൾ അവൾ അല്ല അത് എഴുതിയത് എന്നു മനസ്സിലായിട്ടും പിന്നെ നീ എന്തിനാ ഇത് തന്നെ നടക്കണം എന്നു പറയുന്നത്……??????? ”

 

“അമ്മൂ…… ഒരു തെറ്റിദ്ധരണയുടെ പുറത്താണെങ്കിലും, ഈ ആലോചന ഇവിടം വരെ എത്തിച്ചത് ഞാൻ തന്നെ ആണ്….. അത്‌കൊണ്ട് തന്നെ എനിക്കായിട്ട് ഇതിൽ നിന്നും പിന്മാറാൻ കഴിയില്ല……..ഇനീപ്പോ പ്രിയക്ക് വേണമെങ്കിൽ ഈ വിവാഹം വേണ്ടാ എന്നുവെക്കാം എന്നല്ലാതെ മറ്റൊരു ഓപ്ഷൻ എന്റെ മുന്നിലില്ല……….. പിന്നെ മറ്റൊരു കാര്യം, ആ കത്തുകൾ പ്രിയ എഴുതിയതല്ല എങ്കിൽ, അത് മറ്റാരെങ്കിലും ആണെങ്കിൽ അവർ ഭീരു ആണ്…. കാരണം, ഇത്രയും നാളുകൾ ആയിട്ടും നേരിട്ട് വരാതെ, മറഞ്ഞിരുന്നു എന്നെ ഭ്രാന്ത്‌ പിടിപ്പിച്ചവർ ഭീരു അല്ലാതെ മറ്റെന്താണ്……. അങ്ങനെ ഒരാൾ ഉണ്ടെങ്കിൽ അവർക്കു വേദനിക്കാൻ വേണ്ടി ഞാൻ കൊടുക്കുന്ന ഒരു ശിക്ഷ കൂടി ആകും ഈ വിവാഹം…….”

15 Comments

  1. ❤️❤️❤️❤️❤️

  2. MRIDUL K APPUKKUTTAN

    ?????

    1. ചെമ്പരത്തി

      ❤❤❤??

  3. ഇൗ ഭാഗവും വളരെ ഇഷ്ടപ്പെട്ടു♥️♥️
    നന്ദന്റെ ദേഷ്യം ഇത്തിരി over അല്ലെ എന്നൊരു സംശയം ചുമ്മാ ആര്യയുടെ അടുത്ത് ചാടി കടിക്കാൻ വരുന്നത് എന്തിനാ.നേരത്തെ ഇത്രെയും ദേഷ്യം ഉണ്ടായിരുന്നു അതോ ഇപ്പൊൾ തുടങ്ങിയത് ആണോ?
    അര്യ ടൂർ പോകണ്ട ആയിരുന്നു അതും ബോബി കൂടെ ഉള്ളപ്പോൾ പാവം അവൾക് ഒന്നും സംഭവിക്കാതെ ഇരുന്നാൽ മതിയായിരുന്നു
    പിന്നെ ഇൗ പ്രിയയും നന്ദനും ആയി സംസാരം ഒന്നും ഇല്ലേ അവരുടെ conversation സീൻസ് ഒന്നും ഇല്ലേ?
    വരും ഭാഗങ്ങൾ കായി കാത്തിരിക്കുന്നു❣️❣️

    1. ചെമ്പരത്തി

      ❤❤?സ്നേഹം സഹോ…..
      നന്ദൻ പൊതുവെ ദേഷ്യക്കാരൻ ആണ്….പെട്ടന്ന് ചൂടാകുന്ന സ്വഭാവം…. പിന്നെ ഓരോ കഥാപാത്രങ്ങളുടെ പ്രാധാന്യത്തിനനുസരിച്ചാണ് കോൺവെർസേഷൻ….. ചിലപ്പോൾ സീനുകൾ മാറി വരുമ്പോൾ ഇതിലൊക്കെ മാറ്റം വന്നേക്കാം….❤??

    1. ചെമ്പരത്തി

      ❤❤❤❤?????

  4. ❤️❤️❤️❤️❤️

    1. ചെമ്പരത്തി

      ❤❤❤❤?????

  5. നിധീഷ്

    ❤❤❤

    1. ചെമ്പരത്തി

      ❤❤??

  6. ❣️❣️❣️

    1. ചെമ്പരത്തി

      ❤❤❤??

    1. ചെമ്പരത്തി

      ❤❤?

Comments are closed.