നിഴലായ് അരികെ -9 [ചെമ്പരത്തി] 334

 

അപ്പോഴേക്കും അങ്ങോട്ട് എത്തിയ പ്രിയ ചെറിയ ഒരു പരിഹാസം കലർത്തി അച്ഛനോട് പറഞ്ഞു….

 

“ങും…… ”

അയാൾ ആര്യയെ രൂക്ഷമായിട്ട് ഒന്നു നോക്കിയിട്ട് മൂളി…

 

“എന്താ നിങ്ങൾ ഇവിടെ…?? ”

ഒരു നിമിഷം പതറിയെങ്കിലും നന്ദൻ ചോദിച്ചു..

 

“ഇവിടെ അടുത്തൊരു ഫ്രണ്ട്ന്റെ മകളുടെ കല്യാണം ഉണ്ടായിരുന്നു… അങ്ങനെ വന്നതാണ്…. ഇപ്പോൾ തിരിച്ചു പോകുന്ന വഴിയാണ്… എന്തായാലും ഇവിടെ കയറിയത് നന്നായി കാണാൻ പറ്റിയല്ലോ………… നന്ദനെ…”

പ്രിയയുടെ അമ്മ ആയിരുന്നു മറുപടി പറഞ്ഞത്..

 

അവരുടെ സ്വരത്തിൽ നിഴലിച്ചിരുന്ന പരിഹാസ ധ്വനി എല്ലാവർക്കും മനസിലാകുന്ന രീതിയിൽ തന്നെ ആയിരുന്നു….

 

“ഞങ്ങൾ വരുന്നുണ്ട് എന്ന് പറയാൻ വേണ്ടി രണ്ടു ദിവസം ആയി നന്ദേട്ടനെ ഞാൻ ഫോൺ വിളിക്കുന്നു…. എന്തെ എടുക്കാതിരുന്നത്….?? ”

 

പ്രിയ പതിയെ ഒരു കൊഞ്ചൽ സ്വരത്തിൽ നന്ദനോട് അടുത്ത് നിന്നുകൊണ്ട് ചോദിച്ചു…

 

“നന്ദൻ തിരക്കിൽ ആയിരുന്നു എന്ന് മനസിലായില്ലേ മോളെ നിനക്ക്…. അല്ലെങ്കിൽ ഫോൺ എടുക്കില്ലായിരുന്നോ….”

“പിന്നെ… മോളുടെ വീട്ടിൽ ആരും ഒന്നും പറയില്ലേ ഇങ്ങനെ രാത്രി കറങ്ങി നടക്കുന്നതിനു..? ”

ആര്യയോട് ആയിരുന്നു അവരുടെ ചോദ്യം

 

എന്തോ പറയാൻ ആഞ്ഞ നന്ദന്റെ കയ്യിൽ ആര്യയുടെ പിടിമുറുകി…

അത് കണ്ട പ്രിയയുടെ മുഖത്തേക്ക് ദേഷ്യം ഇരച്ചു കയറുന്നതു കണ്ട ആര്യ പതിയെ  പിടിവിട്ടു..

 

“ഞങ്ങളെ, വീട്ടുകാർ ആദ്യമായിട്ടല്ലല്ലോ ആന്റി കാണുന്നത്……….ന്നാൽ ശരി പ്രിയാ… ”

 

എന്നും പറഞ്ഞു അവൾ അകത്തേക്ക് നടന്നു..

 

കുറച്ചു സമയത്തിന് ശേഷം, റോബിൻ വന്നപ്പോൾ, പ്രിയയോടും വീട്ടുകാരോടും ബൈ പറഞ്ഞു  ഇരുവരും  കൂടി ആര്യ ഇരുന്നിരുന്ന ക്യാബിനിലെ  ടേബിളിന്റെ സൈഡിൽ വന്നിരുന്നു…..

 

“നമുക്ക് വീട്ടിൽ പോകാം നന്ദാ……..എനിക്ക് തലവേദന എടുക്കുന്നു…. ”

 

തല കുനിച്ചു, നെറ്റിയിൽ കൈ താങ്ങി ഇരുന്ന ആര്യ തലയുയർത്താതെ പറഞ്ഞു…..

15 Comments

  1. ❤️❤️❤️❤️❤️

  2. MRIDUL K APPUKKUTTAN

    ?????

    1. ചെമ്പരത്തി

      ❤❤❤??

  3. ഇൗ ഭാഗവും വളരെ ഇഷ്ടപ്പെട്ടു♥️♥️
    നന്ദന്റെ ദേഷ്യം ഇത്തിരി over അല്ലെ എന്നൊരു സംശയം ചുമ്മാ ആര്യയുടെ അടുത്ത് ചാടി കടിക്കാൻ വരുന്നത് എന്തിനാ.നേരത്തെ ഇത്രെയും ദേഷ്യം ഉണ്ടായിരുന്നു അതോ ഇപ്പൊൾ തുടങ്ങിയത് ആണോ?
    അര്യ ടൂർ പോകണ്ട ആയിരുന്നു അതും ബോബി കൂടെ ഉള്ളപ്പോൾ പാവം അവൾക് ഒന്നും സംഭവിക്കാതെ ഇരുന്നാൽ മതിയായിരുന്നു
    പിന്നെ ഇൗ പ്രിയയും നന്ദനും ആയി സംസാരം ഒന്നും ഇല്ലേ അവരുടെ conversation സീൻസ് ഒന്നും ഇല്ലേ?
    വരും ഭാഗങ്ങൾ കായി കാത്തിരിക്കുന്നു❣️❣️

    1. ചെമ്പരത്തി

      ❤❤?സ്നേഹം സഹോ…..
      നന്ദൻ പൊതുവെ ദേഷ്യക്കാരൻ ആണ്….പെട്ടന്ന് ചൂടാകുന്ന സ്വഭാവം…. പിന്നെ ഓരോ കഥാപാത്രങ്ങളുടെ പ്രാധാന്യത്തിനനുസരിച്ചാണ് കോൺവെർസേഷൻ….. ചിലപ്പോൾ സീനുകൾ മാറി വരുമ്പോൾ ഇതിലൊക്കെ മാറ്റം വന്നേക്കാം….❤??

    1. ചെമ്പരത്തി

      ❤❤❤❤?????

  4. ❤️❤️❤️❤️❤️

    1. ചെമ്പരത്തി

      ❤❤❤❤?????

  5. നിധീഷ്

    ❤❤❤

    1. ചെമ്പരത്തി

      ❤❤??

  6. ❣️❣️❣️

    1. ചെമ്പരത്തി

      ❤❤❤??

    1. ചെമ്പരത്തി

      ❤❤?

Comments are closed.