നിഴലായ് അരികെ -9 [ചെമ്പരത്തി] 334

ചുണ്ട് കൂർപ്പിച്ചു നന്ദനെ നോക്കിക്കൊണ്ട് അവൾ റെസ്റ്റോറന്റിനു നേരെ വിരൽ ചൂണ്ടി….

 

“എനിക്ക് നരകത്തിലെ കോഴി വേണം…. ”

 

“നരകത്തിലെ കോഴിയോ……?? “?നന്ദൻ കണ്ണുമിഴിച്ചുകൊണ്ട് ചോദിച്ചു…

 

“മ്മ്മ്മ്മ്…… ഗ്രിൽഡ് ചിക്കൻ….. “???

 

“ആ…… അല്ലെങ്കിലും നിന്റെ അടുത്ത് കിട്ടിയാൽ കോഴിയുടെ അവസ്ഥ അതാകുമല്ലോ…. “?

 

“കളിയാക്കാതെ മേടിച്ചുതരാൻ പറ്റുമോ ഇല്ലയോ എന്ന് പറ നന്ദാ….. ”

 

“മ്മ്മ്മ്..വാ……  പറഞ്ഞതല്ലേ മേടിച്ചു തരാം….. ”

 

“ഓ….അങ്ങനിപ്പം ബുദ്ധിമുട്ടി എനിക്കൊന്നും മേടിച്ചു തരേണ്ട….. ” ??

 

“കളിക്കാതെ നടക്കെടീ അങ്ങോട്ട്‌….. ”

 

നന്ദൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു   റോഡ് ക്രോസ് ചെയ്തു…..

 

“അയ്യോ… ”

 

“എന്താ മ്മൂ…?? “?

 

“റോബിനെ വിളിച്ചില്ല…… അറിഞ്ഞാൽ എന്നെ കൊല്ലും…. ”

 

“ഞാൻ വിളിക്കാം നീ വാ…. ”

 

നന്ദൻ ഫോൺ എടുത്തു റോബിനെ വിളിച്ചു കൊണ്ട് ഉള്ളിലേക്ക് കടന്നു….

 

ഗ്ലാസ്‌ ഡോർ തുറന്നു ഉള്ളിലേക്ക് കയറാൻ തുടങ്ങിയ നന്ദന്റെ, മുഖം പുറത്തേക്കിറങ്ങി വരുന്നവരെ കണ്ടു വിളറി…. അറിയാതെ ആര്യയുടെ കയ്യിൽ നിന്നും പിടിവിട്ടു…

 

മുന്നിൽ നിന്നവരെ കണ്ട നന്ദന്റെ ഭാവം മാറിയത് അറിഞ്ഞ ആര്യ,  കാര്യം എന്തെന്നറിയാതെ അവരുടെ പിന്നിലേക്ക് നോക്കി…. അവരുടെ അടുത്തേക്ക് നടന്നു വരുന്ന പ്രിയയെ കണ്ടതോടെ അവൾക്ക് ഏകദേശം കാര്യം പിടികിട്ടി…

 

“ഇതാരാ നന്ദാ..?? ”

 

മുന്നിൽ നിന്ന ആജാനബാഹുവായ മനുഷ്യൻ പരുക്കൻ സ്വരത്തിൽ നന്ദനോട് ചോദിച്ചു…

 

“അച്ഛാ, അമ്മേ  ഇതാണ് ഞാൻ പറയാറുള്ള, നന്ദേട്ടന്റെ ഫ്രണ്ട്     ആര്യ…..ടീച്ചർ…എപ്പോഴും നന്ദേട്ടന്റെ കൂടെത്തന്നെ ഉണ്ടാകും…. നിഴലുപോലെ  “

15 Comments

  1. ❤️❤️❤️❤️❤️

  2. MRIDUL K APPUKKUTTAN

    ?????

    1. ചെമ്പരത്തി

      ❤❤❤??

  3. ഇൗ ഭാഗവും വളരെ ഇഷ്ടപ്പെട്ടു♥️♥️
    നന്ദന്റെ ദേഷ്യം ഇത്തിരി over അല്ലെ എന്നൊരു സംശയം ചുമ്മാ ആര്യയുടെ അടുത്ത് ചാടി കടിക്കാൻ വരുന്നത് എന്തിനാ.നേരത്തെ ഇത്രെയും ദേഷ്യം ഉണ്ടായിരുന്നു അതോ ഇപ്പൊൾ തുടങ്ങിയത് ആണോ?
    അര്യ ടൂർ പോകണ്ട ആയിരുന്നു അതും ബോബി കൂടെ ഉള്ളപ്പോൾ പാവം അവൾക് ഒന്നും സംഭവിക്കാതെ ഇരുന്നാൽ മതിയായിരുന്നു
    പിന്നെ ഇൗ പ്രിയയും നന്ദനും ആയി സംസാരം ഒന്നും ഇല്ലേ അവരുടെ conversation സീൻസ് ഒന്നും ഇല്ലേ?
    വരും ഭാഗങ്ങൾ കായി കാത്തിരിക്കുന്നു❣️❣️

    1. ചെമ്പരത്തി

      ❤❤?സ്നേഹം സഹോ…..
      നന്ദൻ പൊതുവെ ദേഷ്യക്കാരൻ ആണ്….പെട്ടന്ന് ചൂടാകുന്ന സ്വഭാവം…. പിന്നെ ഓരോ കഥാപാത്രങ്ങളുടെ പ്രാധാന്യത്തിനനുസരിച്ചാണ് കോൺവെർസേഷൻ….. ചിലപ്പോൾ സീനുകൾ മാറി വരുമ്പോൾ ഇതിലൊക്കെ മാറ്റം വന്നേക്കാം….❤??

    1. ചെമ്പരത്തി

      ❤❤❤❤?????

  4. ❤️❤️❤️❤️❤️

    1. ചെമ്പരത്തി

      ❤❤❤❤?????

  5. നിധീഷ്

    ❤❤❤

    1. ചെമ്പരത്തി

      ❤❤??

  6. ❣️❣️❣️

    1. ചെമ്പരത്തി

      ❤❤❤??

    1. ചെമ്പരത്തി

      ❤❤?

Comments are closed.