നിഴലായ് അരികെ -9 [ചെമ്പരത്തി] 334

 

“അത്……. ”  അവൾ ഒന്നു പതറി…

“അത് പിന്നെ…… അവന്റെ ഇടതു കവിൾ നീ വള വച്ചു ഇടിച്ചു നാശമാക്കിയില്ലേ…. ഞാനും കൂടി കൊടുത്താൽ……….. അതുകൊണ്ടാണ്…. ”

 

നന്ദൻ ചിരിച്ചു കൊണ്ട് ഒന്നു മൂളി…

 

“എന്തായാലും ചേച്ചി കരാട്ടെ പഠിച്ചത് മറന്നിട്ടില്ല അല്ലെ…. ”

 

ആര്യ റോബിനെ നോക്കി ഒന്നു ചിരിച്ചിട്ട് നന്ദന്റെ പിന്നിൽ കയറി….

 

  • അവരുടെ ബൈക്കുകൾ കടന്നുപോയപ്പോൾ, ബോബി പതിയെ വേച്ചു വേച്ചു എണീറ്റു…അവന്റെ വായിൽ നിന്നു ചോര ഇറ്റു വീണു ഷർട്ട്‌ നനഞു തുടങ്ങി… വയറിലും വാരിയെല്ലിനും കിട്ടിയ ഇടി മൂലം നേരെ നിൽക്കാൻ അവൻ ബുദ്ധിമുട്ടിയിരുന്നു…..

ആ  കണ്ണുകളിൽ പകയുടെ കനലുകൾ എരിയാൻ തുടങ്ങിയിരുന്നു….

 

*********

 

 

 

മൂവരും നേരെ പോയത് ബീച്ചിലേക്ക് ആയിരുന്നു..

 

ഇരുവരുടെയും അകൽച്ച കുറെയേറെ കുറഞ്ഞുവെങ്കിലും, മറ്റുള്ളവർക്ക് മനസിലാക്കാൻ സാധിക്കാത്ത, എന്നാൽ അവർക്കു മാത്രം മനസിലാകുന്ന, മനസുകൾക്കിടയിലുള്ള  മൗനം അവരുടെ ഇടയിൽ വേരുറപ്പിച്ചിരുന്നു….

 

കുറെ നേരം അവിടെ ചുറ്റിത്തിരിഞ്ഞു…. മുന്നിൽ കണ്ട ഐസ്ക്രീം  , പോപ്‌കോൺ , പൈൻആപ്പിൾ, നെല്ലിക്ക ഉപ്പിലിട്ടത്, തുടങ്ങിയതെല്ലാം നന്ദനെക്കൊണ്ട് ആര്യയും റോബിനും കൂടി വാങ്ങിപ്പിച്ചു.. രാത്രി ആയപ്പോൾ  അവർ വീട്ടിലേക്കു തിരിച്ചു….

 

വഴിയിൽ ചൈനീസ് റെസ്റ്റോറന്റ് കണ്ട ആര്യ, നന്ദന്റെ പള്ളക്ക് നഖം വച്ചു കുത്തി..

 

അപ്രതീക്ഷിതമായി കിട്ടിയത് കൊണ്ട് നന്ദന്റെ കയ്യിൽനിന്നും വണ്ടി ഒന്നു വെട്ടി….

 

വണ്ടി സൈഡ് ആക്കിയ നന്ദൻ അവളെ രൂക്ഷമായിട്ടൊന്നു നോക്കിപ്പേടിപ്പിച്ചു…..

 

“എന്താമ്മൂ നിനക്ക്…???? ഇപ്പോൾ വീഴില്ലായിരുന്നോ….?? “, ??

 

15 Comments

  1. ❤️❤️❤️❤️❤️

  2. MRIDUL K APPUKKUTTAN

    ?????

    1. ചെമ്പരത്തി

      ❤❤❤??

  3. ഇൗ ഭാഗവും വളരെ ഇഷ്ടപ്പെട്ടു♥️♥️
    നന്ദന്റെ ദേഷ്യം ഇത്തിരി over അല്ലെ എന്നൊരു സംശയം ചുമ്മാ ആര്യയുടെ അടുത്ത് ചാടി കടിക്കാൻ വരുന്നത് എന്തിനാ.നേരത്തെ ഇത്രെയും ദേഷ്യം ഉണ്ടായിരുന്നു അതോ ഇപ്പൊൾ തുടങ്ങിയത് ആണോ?
    അര്യ ടൂർ പോകണ്ട ആയിരുന്നു അതും ബോബി കൂടെ ഉള്ളപ്പോൾ പാവം അവൾക് ഒന്നും സംഭവിക്കാതെ ഇരുന്നാൽ മതിയായിരുന്നു
    പിന്നെ ഇൗ പ്രിയയും നന്ദനും ആയി സംസാരം ഒന്നും ഇല്ലേ അവരുടെ conversation സീൻസ് ഒന്നും ഇല്ലേ?
    വരും ഭാഗങ്ങൾ കായി കാത്തിരിക്കുന്നു❣️❣️

    1. ചെമ്പരത്തി

      ❤❤?സ്നേഹം സഹോ…..
      നന്ദൻ പൊതുവെ ദേഷ്യക്കാരൻ ആണ്….പെട്ടന്ന് ചൂടാകുന്ന സ്വഭാവം…. പിന്നെ ഓരോ കഥാപാത്രങ്ങളുടെ പ്രാധാന്യത്തിനനുസരിച്ചാണ് കോൺവെർസേഷൻ….. ചിലപ്പോൾ സീനുകൾ മാറി വരുമ്പോൾ ഇതിലൊക്കെ മാറ്റം വന്നേക്കാം….❤??

    1. ചെമ്പരത്തി

      ❤❤❤❤?????

  4. ❤️❤️❤️❤️❤️

    1. ചെമ്പരത്തി

      ❤❤❤❤?????

  5. നിധീഷ്

    ❤❤❤

    1. ചെമ്പരത്തി

      ❤❤??

  6. ❣️❣️❣️

    1. ചെമ്പരത്തി

      ❤❤❤??

    1. ചെമ്പരത്തി

      ❤❤?

Comments are closed.