നിഴലായ് അരികെ -9 [ചെമ്പരത്തി] 334

” പിന്നെ…….. ഇയാൾ കാരണം ആണ് കോട്ടയത്തു പഠിച്ചിരുന്ന ഞാൻ പത്തനംതിട്ട വരെ എത്തിയത്….ഇയാളെ ഞാൻ നോക്കി നടക്കുകയായിരുന്നു… ഇവിടെ എവിടെയോ ഉണ്ടെന്നു ഞാൻ അറിഞ്ഞിരുന്നു…. പക്ഷെ ഈ കോളേജിൽ ആണെന്നും മനസ്സിലായിരുന്നില്ല…. എന്തായാലും നന്നായി….. വഴുതിപ്പോകാതെ എന്റെ കയ്യിൽ തന്നെ എത്തിയല്ലോ….. ”

 

രണ്ടു പേരോടും ആയി പറഞ്ഞു കൊണ്ട് മുന്നോട്ടാഞ്ഞ റോബിനെ നന്ദൻ തടഞ്ഞു…..

 

“മതിയെടാ…. ഒന്നുമല്ലെങ്കിലും ഇവൻ നിന്നെ പഠിപ്പിച്ചത് അല്ലെ…… ഇത് ഞങ്ങൾ  തീർത്തോളാം….”

പറഞ്ഞു കൊണ്ട് നന്ദൻ തന്റെ കയ്യിൽ കിടന്ന ഇടിവള ഊരി കയ്യിൽ മുറുക്കിപ്പിടിച്ചു…..

 

അടുത്ത നിമിഷത്തിൽ അത്, എണീറ്റുവന്ന ബോബിയുടെ വാരിയെല്ലുകൾക്കിടയിൽ പതിച്ചു…. ഒരിടി കൂടി അതുപോലെ തന്നെ ഇടംകവിളിൽ വീണു……

കവിളും ചുണ്ടും പൊട്ടി വായിലൂടെ ചോര ഒഴുകുന്ന നിലയിൽ, പ്രതിരോധിക്കാൻ പോലും ആകാതെ ബോബി തളർന്നു….

 

ബോബിയെ വിട്ടു നന്ദൻ പിന്നോട്ട് മാറിയതും,  ആര്യയുടെ ഇടതു കൈ ബോബിയുടെ വലംകവിളിൽ ആഞ്ഞു പതിഞ്ഞു.

അടുത്ത നിമിഷത്തിൽ അവളുടെ വലതുകാൽ അവന്റെ ഇടതു കഴുത്തിലും …..

 

തളർന്നു നിന്ന ബോബി അതുകൂടി ആയപ്പോഴേക്കും നിലത്തേക്കൂർന്നു, പൊടിമണ്ണിൽ ചുരുണ്ടു കൂടിക്കിടന്നു…..

 

“ബോബി……”

നന്ദൻ കടുത്തതെങ്കിലും പതിഞ്ഞ  സ്വരത്തിൽ വിളിച്ചു…..

“ഇനി നിനക്കൊരു വാണിങ് ഉണ്ടാകില്ല…. നിനക്കുള്ള മറുപടി അന്നിവൾ തന്നത് കൊണ്ട് മാത്രം ആണ് നിന്നെ ഇപ്പോൾ ഈ കോലത്തിൽ എങ്കിലും വെറുതെ വിടുന്നത്…. ഇത് കൊണ്ട് നിർത്തിക്കോളണം……പിന്നെ ക്ലാസ്സ്‌ തീരാൻ കുറച്ചു നാൾ കൂടി അല്ലെ ഉള്ളൂ… തീർന്നാൽ പിന്നെ നിന്നെ ഇവിടെ കാണാൻ പാടില്ല….. കേട്ടല്ലോ  ”

 

ബോബി ചുരുണ്ടുകൂടി കിടന്നതല്ലാതെ ഒന്നും മിണ്ടിയില്ല….

അവർ മൂവരും തിരിഞ്ഞു വണ്ടിക്കടുത്തേക്കു നടന്നു…

 

“അല്ലെടീ അമ്മൂസെ…… നീ എപ്പോഴാ ഇടതു കൈക്ക് ഉള്ള തല്ല് തുടങ്ങിയത്….??? ”

ഓടിവന്നു കയ്യിൽ പിടിച്ച ആര്യയോട് നന്ദൻ ഒരു ചിരിയോടെ ചോദിച്ചു….

15 Comments

  1. ❤️❤️❤️❤️❤️

  2. MRIDUL K APPUKKUTTAN

    ?????

    1. ചെമ്പരത്തി

      ❤❤❤??

  3. ഇൗ ഭാഗവും വളരെ ഇഷ്ടപ്പെട്ടു♥️♥️
    നന്ദന്റെ ദേഷ്യം ഇത്തിരി over അല്ലെ എന്നൊരു സംശയം ചുമ്മാ ആര്യയുടെ അടുത്ത് ചാടി കടിക്കാൻ വരുന്നത് എന്തിനാ.നേരത്തെ ഇത്രെയും ദേഷ്യം ഉണ്ടായിരുന്നു അതോ ഇപ്പൊൾ തുടങ്ങിയത് ആണോ?
    അര്യ ടൂർ പോകണ്ട ആയിരുന്നു അതും ബോബി കൂടെ ഉള്ളപ്പോൾ പാവം അവൾക് ഒന്നും സംഭവിക്കാതെ ഇരുന്നാൽ മതിയായിരുന്നു
    പിന്നെ ഇൗ പ്രിയയും നന്ദനും ആയി സംസാരം ഒന്നും ഇല്ലേ അവരുടെ conversation സീൻസ് ഒന്നും ഇല്ലേ?
    വരും ഭാഗങ്ങൾ കായി കാത്തിരിക്കുന്നു❣️❣️

    1. ചെമ്പരത്തി

      ❤❤?സ്നേഹം സഹോ…..
      നന്ദൻ പൊതുവെ ദേഷ്യക്കാരൻ ആണ്….പെട്ടന്ന് ചൂടാകുന്ന സ്വഭാവം…. പിന്നെ ഓരോ കഥാപാത്രങ്ങളുടെ പ്രാധാന്യത്തിനനുസരിച്ചാണ് കോൺവെർസേഷൻ….. ചിലപ്പോൾ സീനുകൾ മാറി വരുമ്പോൾ ഇതിലൊക്കെ മാറ്റം വന്നേക്കാം….❤??

    1. ചെമ്പരത്തി

      ❤❤❤❤?????

  4. ❤️❤️❤️❤️❤️

    1. ചെമ്പരത്തി

      ❤❤❤❤?????

  5. നിധീഷ്

    ❤❤❤

    1. ചെമ്പരത്തി

      ❤❤??

  6. ❣️❣️❣️

    1. ചെമ്പരത്തി

      ❤❤❤??

    1. ചെമ്പരത്തി

      ❤❤?

Comments are closed.