നിഴലായ് അരികെ -9 [ചെമ്പരത്തി] 334

“അപ്പോൾ കോളേജിലെ മറ്റു പെൺകുട്ടികളോടൊ ബോബി….?? ”

 

 

ബോബിയുടെ മുഖത്തു ഒരു നടുക്കം ഇരുവരും കണ്ടു…….

 

കാർ മൂടി നിന്ന ആര്യയുടെ മുഖം നിലാവുദിച്ചപോലെ തെളിഞ്ഞു…അവൾ കൈകൾ പിന്നിൽ കെട്ടി ഒരു പരിഹാസചിരിയോടെ ബോബിയെ നോക്കി….

 

“ബോബി…….. വീട്ടിൽ വിളിച്ചുവരുത്തിയവരെ അപമാനിക്കണ്ട എന്ന് കരുതിയാണ്….. നിന്റെ വീട്ടുകാർ വന്നപ്പോൾ ഞാൻ ഒന്നും മിണ്ടാതെ നിന്നത്….. എന്ന് കരുതി ഇവളെ തൊട്ട നിന്നെ  വെറുതെ വിടാൻ പറ്റുമോ…….. ”

 

“ങ്‌ഹും…… നിനക്കെന്നെ എന്ത് ചെയ്യാൻ പറ്റുമെടാ…..ഇവളെ ഞാൻ തൊട്ടതിന്  നിനക്കെന്താ ഇത്ര വിഷമം ????….നിന്റെ പെങ്ങന്മാർ  ഒന്നും അല്ലല്ലോ ഇവളുമാർ……….”

??

ചോദിച്ചുകൊണ്ട് ബോബി നന്ദന് നേർക്കടുത്തു…

 

നന്ദൻ ഒന്നു കുനിഞ്ഞു നിവരുന്നതും ബോബി, മണ്ണിലേക്ക് പൊടിപറത്തി  തല്ലിയലച്ചു  വീഴുന്നതും കണ്ട ആര്യ, നന്ദന്റെ വണ്ടിക്കുമുകളിലേക്കു കയറി ഇരുന്നു..

 

എഴുന്നേറ്റു വന്ന ബോബിയുടെ അടിതാടിയിൽ നന്ദന്റെ കൈത്തലം ശക്തമായി പതിച്ചു…

എണീറ്റുവന്നതുപോലെ തന്നെ ബോബി വീണ്ടും നിലം പതിച്ചു…

 

പക്ഷെ, നിലത്തു വീണ ബോബി കാൽ കൊണ്ട് നന്ദന്റെ ഇടതു കാലിൽ ആഞ്ഞടിച്ചു..

ഒരു നിമിഷം ബാലൻസ് പോയ നന്ദൻ

ഒരു വശത്തേക്ക് ചരിഞ്ഞു വീണു… ആ സമയം മുതലാക്കിയ ബോബി ചാടി എണീറ്റു, നന്ദന്റെ വയറിനു നേരെ ആഞ്ഞു തൊഴിച്ചു….. കൈ കൊണ്ട് അത് തടുത്തുവെങ്കിലും, നന്ദനെ ഒരു നിമിഷം അത് പതറിച്ചു….

വീണ്ടും തൊഴിക്കാൻ ആഞ്ഞ ബോബിയുടെ പിടലിയിൽ ഒരു കാൽപ്പത്തി പതിഞ്ഞു… മുൻപോട്ടു തെറിച്ചുവീണ ബോബി…. വെട്ടിത്തിരിഞ്ഞു എണീറ്റപ്പോൾ കണ്ടത്…. കലിതുള്ളി നിൽക്കുന്ന ആര്യ…… ആ ഒരു നിമിഷം കൊണ്ട് എണീറ്റ്, ഒരു കാൽ മുട്ട് നിലത്തു കുത്തി നിന്ന നന്ദൻ  മുഷ്ടി ചുരുട്ടി ബോബിയുടെ വയറിൽ  ആഞ്ഞിടിച്ചു….ചുമച്ചുകൊണ്ട് വളഞ്ഞു കൂടിയ അവന്റെ പുറത്തു നന്ദന്റെ കൈമുട്ട് പതിച്ചു….  വേദന കൊണ്ട് പുളഞ്ഞ ബോബി നിലത്തു വീണുരുണ്ടു…. മുഖം പൊടിപറ്റി തിരിച്ചറിയാൻ പറ്റാത്ത വിധം ആയി….

 

15 Comments

  1. ❤️❤️❤️❤️❤️

  2. MRIDUL K APPUKKUTTAN

    ?????

    1. ചെമ്പരത്തി

      ❤❤❤??

  3. ഇൗ ഭാഗവും വളരെ ഇഷ്ടപ്പെട്ടു♥️♥️
    നന്ദന്റെ ദേഷ്യം ഇത്തിരി over അല്ലെ എന്നൊരു സംശയം ചുമ്മാ ആര്യയുടെ അടുത്ത് ചാടി കടിക്കാൻ വരുന്നത് എന്തിനാ.നേരത്തെ ഇത്രെയും ദേഷ്യം ഉണ്ടായിരുന്നു അതോ ഇപ്പൊൾ തുടങ്ങിയത് ആണോ?
    അര്യ ടൂർ പോകണ്ട ആയിരുന്നു അതും ബോബി കൂടെ ഉള്ളപ്പോൾ പാവം അവൾക് ഒന്നും സംഭവിക്കാതെ ഇരുന്നാൽ മതിയായിരുന്നു
    പിന്നെ ഇൗ പ്രിയയും നന്ദനും ആയി സംസാരം ഒന്നും ഇല്ലേ അവരുടെ conversation സീൻസ് ഒന്നും ഇല്ലേ?
    വരും ഭാഗങ്ങൾ കായി കാത്തിരിക്കുന്നു❣️❣️

    1. ചെമ്പരത്തി

      ❤❤?സ്നേഹം സഹോ…..
      നന്ദൻ പൊതുവെ ദേഷ്യക്കാരൻ ആണ്….പെട്ടന്ന് ചൂടാകുന്ന സ്വഭാവം…. പിന്നെ ഓരോ കഥാപാത്രങ്ങളുടെ പ്രാധാന്യത്തിനനുസരിച്ചാണ് കോൺവെർസേഷൻ….. ചിലപ്പോൾ സീനുകൾ മാറി വരുമ്പോൾ ഇതിലൊക്കെ മാറ്റം വന്നേക്കാം….❤??

    1. ചെമ്പരത്തി

      ❤❤❤❤?????

  4. ❤️❤️❤️❤️❤️

    1. ചെമ്പരത്തി

      ❤❤❤❤?????

  5. നിധീഷ്

    ❤❤❤

    1. ചെമ്പരത്തി

      ❤❤??

  6. ❣️❣️❣️

    1. ചെമ്പരത്തി

      ❤❤❤??

    1. ചെമ്പരത്തി

      ❤❤?

Comments are closed.