നിഴലായ് അരികെ -9 [ചെമ്പരത്തി] 334

 

“ഹായ്…. നന്ദൻ ബുദ്ധിമുട്ട് ആയോ….ഇതെന്താ ഇങ്ങനൊരു വേഷം??? ഇടിവളയൊക്കെ……. ആദ്യമായിട്ട് ആണല്ലോ തന്നെ ഇങ്ങനെ കാണുന്നത്  ”

 

അടുത്തേക്ക്  നടന്നെത്തിയ ബോബിയുടെ ചോദ്യം  നന്ദനോട് ആയിരുന്നെങ്കിലും  നോട്ടം ആര്യയുടെ മുഖത്തു ആയിരുന്നു ….

 

“ഹേയ്….. ഇല്ലെടോ…. തന്റെ ഒരാഗ്രഹം സാധിച്ചു തന്നില്ലെങ്കിൽ ഞാൻ എന്ത് കൂട്ടുകാരൻ ആടോ….

പിന്നെ ഇത് ഞാൻ ഇടയ്ക്കിടയ്ക്ക് ഉപയോഗിക്കുന്നത് ആയിരുന്നു….

ആദ്യമൊക്കെ  ഇവൾക്ക് വേണ്ടി തല്ലുണ്ടാക്കാൻ…

പിന്നീട് പലരുടെയും പ്രശ്നങ്ങളിൽ കയറി ഇടപെടാൻ തുടങ്ങി……

കുറച്ചു വർഷം മുൻപ്  ഒരുത്തനെ, ദേഷ്യം കയറിയപ്പോൾ  തല്ലിക്കൊല്ലാൻ നോക്കി എന്നും, പോലീസ് കേസ് ആയി എന്നും ഓക്കെ  പറഞ്ഞു ഇവളും വീട്ടുകാരും കൂടി ഊരി മാറ്റിച്ചതാണ്…. പിന്നെ ഇപ്പോഴാ എടുത്തത്……”

 

“അതെന്തിനാ….. “ബോബി മിഴിഞ്ഞ കണ്ണുകളോടെ ചോദിച്ചു…

 

“ഓ….. ചെറിയ ഒരു പ്രശ്നം…. ഒരുത്തൻ ഇവളുടെ കഴുത്തിനു കുത്തിപ്പിടിച്ചു…. അതിനായിരുന്നു… ”

നന്ദൻ ഒരു ചെറുചിരിയോടെ പറഞ്ഞു…

 

 

ആര്യയാകട്ടെ,  നന്ദനെ ഒന്നു തുറിച്ചു നോക്കിയിട്ട് മുഖം വെട്ടിച്ചു…

 

“ആര്യയുടെ ദേഷ്യം മാറിയില്ല എന്ന് തോന്നുന്നു…… ഞാൻ അതൊന്നു മാറ്റട്ടെ ആദ്യം….. അപ്പോൾ പിന്നെ ശരി നന്ദാ…. ഒരു പത്തു മിനുട്ട് ഞങ്ങൾ ഒന്നു സംസാരിച്ചോട്ടെ…. ”

 

“ഓ അതിനെന്താ ബോബി……. നിങ്ങൾ സംസാരിച്ചോളൂ…. ഞാൻ മാറി നിൽക്കാം….”

 

എന്തോ പറയാൻ വന്ന ആര്യയെ  തടഞ്ഞുകൊണ്ട് നന്ദൻ ബോബിക്ക് നേരെ തിരിഞ്ഞു …

“ങ്ഹാ…… ബോബി ഒരു കാര്യം കൂടി ഉണ്ടായിരുന്നു…… ചോദിക്കാൻ മറന്നുപോയി…. ”

 

“എന്താ നന്ദാ……??? ”

 

“കുറച്ചു നാൾ മുൻപ് നീ ഇവളോട് മോശമായി പെരുമാറി എന്നൊരു കാര്യം അറിഞ്ഞു…… ശരിയാണോ….??? ”

“അത് അങ്ങിനല്ല നന്ദാ….. എനിക്കിവളെ ഇഷ്ടം ആണെന്ന് പറയാൻ വേണ്ടി വിളിച്ചപ്പോൾ നിന്നില്ല…. അപ്പോൾ പെട്ടന്ന് പിടിച്ചു നിർത്തിയതാ……അതിനു ഞാൻ സോറി പറഞ്ഞതാണ്….. ”

 

15 Comments

  1. ❤️❤️❤️❤️❤️

  2. MRIDUL K APPUKKUTTAN

    ?????

    1. ചെമ്പരത്തി

      ❤❤❤??

  3. ഇൗ ഭാഗവും വളരെ ഇഷ്ടപ്പെട്ടു♥️♥️
    നന്ദന്റെ ദേഷ്യം ഇത്തിരി over അല്ലെ എന്നൊരു സംശയം ചുമ്മാ ആര്യയുടെ അടുത്ത് ചാടി കടിക്കാൻ വരുന്നത് എന്തിനാ.നേരത്തെ ഇത്രെയും ദേഷ്യം ഉണ്ടായിരുന്നു അതോ ഇപ്പൊൾ തുടങ്ങിയത് ആണോ?
    അര്യ ടൂർ പോകണ്ട ആയിരുന്നു അതും ബോബി കൂടെ ഉള്ളപ്പോൾ പാവം അവൾക് ഒന്നും സംഭവിക്കാതെ ഇരുന്നാൽ മതിയായിരുന്നു
    പിന്നെ ഇൗ പ്രിയയും നന്ദനും ആയി സംസാരം ഒന്നും ഇല്ലേ അവരുടെ conversation സീൻസ് ഒന്നും ഇല്ലേ?
    വരും ഭാഗങ്ങൾ കായി കാത്തിരിക്കുന്നു❣️❣️

    1. ചെമ്പരത്തി

      ❤❤?സ്നേഹം സഹോ…..
      നന്ദൻ പൊതുവെ ദേഷ്യക്കാരൻ ആണ്….പെട്ടന്ന് ചൂടാകുന്ന സ്വഭാവം…. പിന്നെ ഓരോ കഥാപാത്രങ്ങളുടെ പ്രാധാന്യത്തിനനുസരിച്ചാണ് കോൺവെർസേഷൻ….. ചിലപ്പോൾ സീനുകൾ മാറി വരുമ്പോൾ ഇതിലൊക്കെ മാറ്റം വന്നേക്കാം….❤??

    1. ചെമ്പരത്തി

      ❤❤❤❤?????

  4. ❤️❤️❤️❤️❤️

    1. ചെമ്പരത്തി

      ❤❤❤❤?????

  5. നിധീഷ്

    ❤❤❤

    1. ചെമ്പരത്തി

      ❤❤??

  6. ❣️❣️❣️

    1. ചെമ്പരത്തി

      ❤❤❤??

    1. ചെമ്പരത്തി

      ❤❤?

Comments are closed.