നിഴലായ് അരികെ – 18 [ചെമ്പരത്തി] 779

നിഴലായ് അരികെ – 18 | Nizhalay Arike – 18 | Author : ചെമ്പരത്തി

[ Previous Part ]

ഫോണിന്റെ ഡിസ്പ്ലേയിൽ മിന്നി മറയുന്ന ‘ammu ‘ എന്ന പേര് കണ്ടതും അത്രയും ദിവസം മനസ്സിലെ മണ്ണിനെ കുത്തിയൊലിപ്പിച്ചു കൊണ്ട് പെയ്തു വന്നിരുന്ന മഴക്കൊരു ശമനം ഉണ്ടായത് അവനറിഞ്ഞു….

കൈ നീട്ടി വലിച്ചെടുത്ത ഫോൺ, തിടുക്കം കൂടിയതിനാലോ കൈ വിറച്ചതിനാലോ ആകണം
പിടുത്തം മുറുക്കാതിരുന്ന വിരലുകളുടെ തടവറ ഭേദിച്ചു താഴേക്കു വീണു….   തിടുക്കത്തിൽ ചാടിപിടിച്ചു എടുത്തപ്പോഴേക്കും ആ കാൾ കട്ട് ആയിരുന്നു…. ഒരു നിമിഷം തിരിച്ചു വിളിക്കണോ വേണ്ടായോ എന്ന സന്ദേഹത്തിൽ അവൻ ഫോൺ തന്റെ കൈവെള്ളയിൽ പതിയെ തട്ടിക്കൊണ്ടിരുന്നു….

തിരിച്ചു വിളിക്കണം എന്നുറപ്പിച്ചു, ലോക്ക് തുറന്നതും വീണ്ടും ആര്യയുടെ കാൾ നന്ദനെ തേടിയെത്തി….
ആദ്യമൊന്നു മുരണ്ട് റിങ്ടോൺ വരുന്നതിനു മുന്നേ അവന്റെ  വിരൽ ആൻസർ ബട്ടനിൽ അമർന്നു…

വാക്കുകൾ കൈമോശം വന്നിട്ടാകണം, ഇരുവശത്തു നിന്നും ഉള്ള ചുടുനിശ്വാസങ്ങൾ മാത്രം ഇരുവരുടെയും കാതുകളെ പൊള്ളിച്ചു കൊണ്ടിരുന്നു….
ഒടുവിലാ നിശബ്ദതയെ ഭേദിച്ചു ആര്യയുടെ പതിഞ്ഞ മൃദു സ്വരം നന്ദന്റെ കാതുകളെ തലോടി…
“നന്ദേട്ടാ…….”

അങ്ങനെ അല്ലല്ലോ അമ്മൂ നീ വിളിക്കേണ്ടത് എന്ന് ചോദിക്കാൻ അവന്റെ മനസ്സ് വെമ്പിയെങ്കിലും,
“മ്മ്മ്..??”
എന്നൊരു ചോദ്യം മാത്രമേ പുറത്തു ചാടിയുള്ളൂ….

51 Comments

  1. ചെമ്പരത്തി,
    ഈ ഭാഗം പൊളിച്ചൂട്ടോ, മനോഹരമായ എഴുത്തിലൂടെ അവരുടെ പ്രണയം പറഞ്ഞു, അവസാനം അവരെ ഒന്നിപ്പിച്ചല്ലോ സന്തോഷമായി, ഇനി എന്ത്?
    അതൊരു വലിയ ചോദ്യചിഹ്നമായി ഞങ്ങൾ ചെമ്പരത്തിയുടെ മുന്നിൽ വയ്ക്കുന്നു…

  2. ഇന്നാണ് last രണ്ട് ഭാഗവും വായിച്ചു കഴിഞ്ഞത്…
    ഒരുപാട് ഇഷ്ടപ്പെട്ടു… അവരുടെ പ്രണയവും..

    നല്ല ഒര് ഒഴുക്കുണ്ട് ഓരോ അക്ഷരങ്ങൾക്കും… അവരുടെ പ്രണയത്തിനും…. അവരുടെ ഓരോ നിമിഷങ്ങളും കാണാൻ കാത്തിരിക്കുന്നു.

    ?

  3. ചെമ്പരത്തീ……..
    മനോഹരമായ ഭാഗം ഒത്തിരി ഇഷ്ടമായി അങ്ങനെ അവർ രണ്ടും ഒന്നിച്ചല്ലോ…..അമ്മു♥️നന്ദൻ…..ഓരോ വരികളിലും പ്രണയം തുളുമ്പുന്നവ ആയിരുന്നു.അമ്മുവിന്റെ കോപ്രായങ്ങൾ ഒക്കെ ഇടക്ക് നല്ല ചിരിയും സങ്കടവും തോന്നും.കുറച്ച് കൂടുതൽ ആയത് പോലെ ഫുൾ ചോര ആണല്ലോ?പ്രത്യേകിച്ച് കിസ്സ് സീൻ പാവം നന്ദൻ?? പോവും എന്ന് കരുതിയ ഏറ്റവും വിലപ്പെട്ട നിധി തിരികെ കിട്ടിയെന്നു ഉള്ള പ്രകടനങ്ങൾ ആയിരിക്കും….. അല്ല അങ്ങനെ തന്നെയാണല്ലോ?നന്ദൻ തിരിച്ച് വീട്ടിലോട്ടു വരുമ്പോ എന്തെങ്കിലും സംഭവിക്കുമോ എന്ന് ഭയന്നിരുന്നു രാത്രി ആയത് കൊണ്ട് പക്ഷേ എല്ലാം ഭംഗി ആയി സമാധാനം?
    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.
    സ്നേഹത്തോടെ♥️♥️♥️♥️♥️

  4. ബാക്കി പോരട്ടെ ????

  5. മുത്തു

    ഇനി സങ്കടങ്ങൾ വേണ്ട സന്തോഷം മാത്രം മതി ഇനി അവരുടെ ജീവിതം കുറച്ചു പറയു ❤️❤️❤️❤️❤️???????????❤️❤️❤️❤️❤️

  6. ?✨?????????????_??✨❤️

    ?❤️ ആദ്യം തൊട്ട് വായിക്കട്ടെ മറന്നുപോയി..???‍♂️?‍♂️?❤️

  7. വിശാഖ്

    Avarude jeevitham avar jeevikkatte

  8. ഒരുപാടിഷ്ടമായി. ഇനിയവർ ഒരുമിച്ച് ജീവിക്കട്ടെ. ❤❤❤❤????

  9. കൈലാസനാഥൻ

    വളരെ നന്നായിരുന്നു , കഥ നല്ല ഒഴുക്കോടെ വായിക്കാൻ പറ്റി. എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ കഥ ഇവിടെ അവസാനിപ്പിക്കാമായിരുന്നു , ഇനി വേറേ എന്തെങ്കിലും ഉണ്ടാകുമായിരിക്കാം അല്ലേ ? ഇത് കുറിക്കുമ്പോഴാണ് കഥയുടെ പേര് ഓർമ്മ വന്നത് ” നിഴലായ് അരികെ ” എന്ന് , അപ്പോൾ മിക്കവാറും ഒരാളെ താങ്കൾ ഇല്ലാതാക്കും അല്ലേ ? കഥാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യമാണ് എങ്ങനെ പര്യവസാനിപ്പിക്കണമെന്ന് . കാത്തിരുന്നു കാണാം അതാണ് നല്ലതെന്ന്‌ തോന്നുന്നു.

  10. Polichu bro super

  11. ദശമൂലം ദാമു

    ❤️❤️

  12. Full chorakkali
    Aarunnelum samadhanam aaayi
    Potte potte vandi potte..
    Santhoshakaramaaya adyayangalilekk
    Vandi odi kayaratte . .

    Ammum avalde devanum..
    Ine veetukar randinem
    Pappadam aaakumo..??

    Aadhyame Vayikkanam ennortth irunnatha
    But orngi poi
    Kannu thuranna pade kandath itha..
    Manasu niracha
    Varikalil pranayam
    Niracha..
    Priyapetta chembaratthikk
    Orupaad orupaadorupaad
    SNEHAM
    ???
    BABYBOY?????

  13. ഒരു രക്ഷയും ഇല്ല കൊള്ളാട്ടോ സൂപ്പർ എല്ലാം കലങ്ങി തെളിഞ്ഞപ്പോൾ പ്രതേകിച്ചു അവർ ഒന്നിച്ചു എന്നു കൂടെ അറിഞ്ഞപ്പോൾ മനസ് നിറഞ്ഞു അവരുടേതായ ചെറിയ ചെറിയ കുറുമ്പുകളും തമാശയും എല്ലാം വളരെ നന്നായിട്ടുണ്ട് എന്നത്തേയും പോലെ അടുത്ത പാർട്ടിന് വേണ്ടി വീണ്ടും കാത്തിരിക്കുന്നു
    With?

  14. Sambavam kalakkeendenkilum munkalathe aa oru eth angott …. entho oru kuravulla pole…. alla eni varanundallo…. evark akram nalla kooduthal aanu le….✌

  15. ?സിംഹരാജൻ

    ചെമ്പരത്തി ❤️?,
    കഥ വായിച്ചിട്ടില്ല,2 ദിവസത്തിനുള്ളിൽ വായിച്ചു തുടങ്ങണം എന്നുണ്ട്, എന്നിട്ട് വേണം എനിക്ക് വെറുപ്പിച്ചു കമ്മെന്റുകൾ തള്ളാൻ ?….

    ❤️?❤️?

  16. ചെമ്പൂസേ…

    രാത്രി നോക്കീട്ട് കാണാഞ്ഞപ്പോ ഇനി രാവിലെയേ കാണൂ എന്ന് കരുതി. വേറൊരു കഥ വായ്ച്ചിട്ട് ഇങ്ങോട്ട് വന്നപ്പോ ദേ കിടക്കണ്.
    അപ്പൊ പിന്നെ വായ്ച്ചിട്ട് തന്നെ ബാക്കിക്കാര്യം എന്നും പറഞ്ഞ് അങ്ങ് വായിച്ച്.

    ഈ പാർട്ടും ഒത്തിരിയൊത്തിരി ഇഷ്ടായി. ആദ്യം തന്നെ അവരെ ഒന്നിപ്പിച്ചൂലോ . അതിന് ❤❤❤ ദേ ഇതിവിടിരിക്കട്ടെ.

    അങ്ങനെ അവർ പരസ്പരം മനസിലാക്കുകയാണ് സൂർത്തുക്കളെ ??.

    നല്ല ഫീൽ ഉണ്ടായിരുന്നു വാക്കുകൾക്ക്. എന്നാലും പാവം ആര്യയെ തല്ലണ്ടായിരുന്നു ?.

    പെണ്ണിന് കുറുമ്പ് ലേശം കൂടുതലാണുട്ടോ ?.

    പിന്നെ കഴിഞ്ഞ പാർട്ട്‌ തന്നപ്പോ ഞാൻ പറഞ്ഞിരുന്നു അവരെ ഒന്നിപ്പിക്കാതെ വല്ല കോനഷ്ട്ടും കാണിക്കുവോ എന്ന്.
    ആ സംശയം അവർ ഒന്നിച്ചിട്ടും എനിക്ക് മാറീട്ടില്ല. അതിന് പ്രധാന കാരണം കഥ ഇനിയും കഴിഞ്ഞിട്ടില്ല… പിന്നെ എനിക്ക് ആ കമന്റ്റിനു തന്ന മറുപടി…

    അതും കൂടാതെ “ഞാൻ മരിച്ചാൽ നീ എന്തുചെയ്യുമായിരുന്നു ദേവേട്ടാ…” എന്ന അവളുടെ ചോദ്യവും.

    ഞങ്ങളെ സങ്കടപ്പെടുത്തില്ല എന്ന് വിശ്വസിക്കാൻ തന്നെയാണ് എനിക്കിഷ്ടം.

    സ്നേഹം ?

  17. സന്തോഷം ആയി അവർ ഒന്നിച്ചാലോ അത് മതി. ഇനി അടുത്ത പാർട്ട് അവരുടെ പ്രേണയ നിമിഷം ആയിരിക്കും അല്ലേ. ഈ പാർട്ട് ഇഷ്ടപ്പെട്ടു അടുത്ത part Vegam തന്നം…..

  18. ആർക്കും വേണ്ടാത്തവൻ

    മുന്നോട്ടു മുന്നോട്ടു പോട്ടെ ഗിയർ മാറ്റണ്ട അടിപൊളി ബ്രോ ഇപ്പോൾ സന്തോഷം ആയി ഒരുപാട് ഇഷ്ടവും

  19. പൊളിച്ചു മച്ചാ.. അവരെ ഒന്നിപ്പിച്ചല്ലോ♥️♥️♥️♥️ പറയാൻ dialogues കിട്ടുന്നില്ല.അടുത്ത ഭാഗത്തിനായി കട്ട waitinggg????

    1. ചെമ്പരത്തി

      താങ്ക്യൂ dilan…….. അടുത്ത ഭാഗം ഒത്തിരി താമസിയാതെ തരാം എന്ന് പ്രതീക്ഷിക്കുന്നു….. സ്നേഹത്തോടെ ????

  20. Avasaanam kaathirunna part vannu ….. thanks dear …. Ini avasanippikkan thidukkam venda ketto …. Avarude snehathinte kure parts poratte

    1. ചെമ്പരത്തി

      അവസാനിപ്പിക്കാൻ തിടുക്കം ഉണ്ടാകില്ല ബ്രോ…. പക്ഷെ വലിച്ചു നീട്ടാൻ എനിക്കിഷ്ടവും അല്ല…… സ്നേഹപൂർവ്വം ?????

  21. കർണ്ണൻ

    ???

    1. ചെമ്പരത്തി

      ❤❤❤❤❤❤???

  22. പ്രിയ ചെമ്പരത്തി.,..,
    ആദ്യ കമന്റും.,., ആദ്യ ലൈക്കും എന്റെ വക അവരെ ഒന്നിപ്പിച്ചതിനുള്ള സമ്മാനം.,.,.,
    പിന്നെ.,.,. ഈ ഭാഗത്തിൽ എനിക്ക് പ്രത്യേകം അഭിപ്രായങ്ങൾ ഒന്നും പറയാൻ ഇല്ല.,., അതിന് കാരണം അത്രക്ക് മനോഹരമായി താൻ എഴുതി വച്ചിട്ടുണ്ട്.,.,. ഇതിലെ ഓരോ വരിയിലും ഓരോ വാക്കിലും അവരുടെ സ്നേഹം വളരെയധികം പ്രതിഫലിക്കുന്നുണ്ടാർന്നു.,.,. ഒരുപാട് സ്നേഹത്തോടെ.,..,
    തമ്പുരാൻ.,.,..

    ??

    1. ചെമ്പരത്തി

      ഒന്നും മിണ്ടിയില്ലെങ്കിലും ഒരു മൗനം കൊണ്ട്പോലും ഒരു കഥ പറയുന്നവരാണ് ചിലർ….. അങ്ങനെ ഒരു സൗഹൃദം ആണെനിക്ക് ഇവിടെ കിട്ടിയ താങ്കൾ…..
      ഒരായിരം സ്നേഹമീ വായനക്കും എനിക്കായ് കുറിച്ച വാക്കുകൾക്കും……????

    1. ചെമ്പരത്തി

      ❤❤❤❤❤???

    1. ചെമ്പരത്തി

      ❤❤❤???????

Comments are closed.