നിഴലായ് അരികെ – 18 [ചെമ്പരത്തി] 779

താടിയിൽ നിന്നും പിടിവിട്ട അവളുടെ കൈകൾ അവനെ ചുറ്റിപ്പിടിച്ചു വരിഞ്ഞുമുറുക്കി….
കടുത്ത വേദനയാൽ തല വിങ്ങിയ നന്ദൻ അവളുടെ പിടി വിടുവിക്കാൻ ചെറുതായൊന്നു ശ്രമിച്ചെങ്കിലും, അവളുടെ പിടുത്തം അതിലേറെ ഇറുകെ ആയിരുന്നു…..
ഒഴുകി വീഴുന്ന തന്റെ കണ്ണുകളിൽ നിന്നല്ലാതെ,
തന്റെ മൂക്കിൻ തുമ്പിൽ വീണു ചിതറിയ മറ്റൊരു ജലകണം വിളിച്ചുണർത്തിയിട്ടെന്നപോലെ അവൾ ഒന്ന് ഞെട്ടി, കീരിപല്ലുകളുടെ ഇടയിൽ പെട്ട് ഞെരുങ്ങിയ നെഞ്ചിലെ മാംസത്തെ സ്വതന്ത്രമാക്കിയിട്ട് നന്ദന്റെ മുഖത്തേക്കു നോക്കി…
നിറഞ്ഞു നിന്ന കണ്ണുകൾ കണ്ടവൾ മുറുകെ പുണർന്ന തന്റെ കൈകളെ പിൻവലിച്ചു തിടുക്കത്തിൽ നന്ദന്റെ ഷർട്ടിന്റെ ബട്ടൺ അഴിക്കാൻ നോക്കി…..
എന്നാൽ അതു അത്ര എളുപ്പമല്ലെന്നു തോന്നിയിട്ടാകണം ഇരു സൈഡിലും പിടിച്ചവളാ ഷർട്ട്‌ വലിച്ചുകീറി….
ചിലയിടങ്ങളിലൊക്കെ ചോര പൊടിഞ്ഞു തുടങ്ങിയ മുറിപ്പാടിലവളുടെ ചുണ്ടുകൾ തീർത്ത നനവിനൊപ്പം കണ്ണുനീരിലെ ഉപ്പ് കൂടി വീണു നീറ്റിയതിനാൽ ആകണം നന്ദൻ ഒന്ന് ഞെട്ടിപ്പിടഞ്ഞു……
തന്റെ നെഞ്ചിൽ കെട്ടിക്കിടന്നു വീർപ്പുമുട്ടിയ സങ്കടങ്ങൾക്ക് തെല്ലൊരു കുറവ് വന്നതിനാൽ ആകണം,  കഴിഞ്ഞ കുറച്ചു സമയങ്ങളിൽ താൻ ചെയ്ത് കൂട്ടിയ പരാക്രമങ്ങൾ എല്ലാം അവസാനിപ്പിച്ചു, തളർന്നവൾ ഇരുകൈകളും കൊണ്ടവനെ ഇറുകെ പുണർന്നു, ഇടതു നെഞ്ചിലെ മുറിപ്പാടിലേക്ക് കവിളമർത്തി അവന്റെ നെഞ്ചിടിപ്പിന്റെ താളത്തിൽ ലയിച്ചു കണ്ണുകൾ അടച്ചു നിന്നു…….
ഇടയ്ക്കു അവളിൽ നിന്ന് ഉയരുന്ന ചെറു തേങ്ങലിന്റെ ഫലമായി നന്ദന്റെ ശരീരം കൂടി ഉലയുന്നുണ്ടായിരുന്നു…..

51 Comments

  1. ❤️❤️❤️❤️❤️

    1. ❦︎❀ചെമ്പരത്തി ❀❦︎

      ?????❤❤❤??

  2. ❦︎❀ചെമ്പരത്തി ❀❦︎

    എല്ലാവരും ക്ഷമിക്കണം…… കുറച്ചധികം തിരക്കുകളിൽ ആയിപ്പോയതിനാൽ ആണ് cmt കൾക്ക് റിപ്ലൈ തരാൻ കഴിയാതെ ആയിപ്പോയത്…….

    അതു കൊണ്ട് തന്നെ എല്ലാവരോടും ആയി പറയുന്നു … ക്ഷമിക്കുക…. വരും പാർട്ടുകളിൽ എല്ലാവർക്കും മറുപടി തരുന്നതാണ്….. സ്നേഹത്തോടെ ?????

  3. മല്ലു റീഡർ

    ചെമ്പു മാമാ….ഇന്നാണ് വായിച്ചത്..കുറച് ജോലി തിരക്കിൽ പെട്ട് പോയി…

    നീളം കൂടിയ കമന്റിൽ വലിയ കാര്യം ഇല്ല എന്നാണ് എന്റെ ഒരു ഇത് എല്ലാം?? ഇതിൽ ഉണ്ട്..

    വീണ്ടും കാണാം..❤️

  4. ഇന്ന് ഇരുന്നു full വായിച്ചത് ഒന്നും പറയാനില്ല ചില ഭാഗത്തു ടെൻഷൻ അടിപ്പിച്ചു എന്നാലും ഹാപ്പി end ആവണം എന്ന് ആഗ്രഹമുണ്ട്

  5. ❤️❤️❤️❤️

  6. ??????❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????

  7. മാലാഖയെ പ്രണയിച്ചവൻ

    കൊള്ളാം നല്ല കഥ jun17,18,19 3 divasam ond theerthu. ഒത്തിരി ഇഷ്ടായി ❤️.waiting for nxt part ?

  8. ഇഷ്ടപ്പെട്ടു …. ഒത്തിരയൊത്തിരി ഇഷ്ടപ്പെട്ടു….. ഇൗ കഥയിലെ ഏറ്റവും ഇഷ്ടപ്പെട്ട അധ്യായം

  9. Ente ponn anna onnum parayan illa ലെവലോസ്‌കി sadanam. Adar feel an ith vayikkan. Ishtayi orupad ????

    Kadalolam sneham mathram❤
    Bakki ariyan kathrikkunnu ????????????????
    സ്നേഹത്തോടെ
    Sulthan

  10. അതേ അടുത്ത തവണ അവർ തിരിച്ചു വീട്ടിലേക്ക് വരുമ്പോ ആ ചൂരലുകൊണ്ട് രണ്ടിനും പപ്പേടെന്നോ അച്ചെന്റെന്നോ രണ്ട് കൊടുപ്പിക്കണേ…..

    അടിപൊളി ആയിട്ടുണ്ടട്ടോ മാഷേ…. ♥️♥️♥️♥️♥️??????????

  11. മനോഹരം

  12. ഏക-ദന്തി

    സന്തോഷായി … വായിച്ച് മനസ് നിറഞ്ഞു ….
    തോനെ ഹാര്‍ട്സ്.

  13. ????
    Superb!!!!!!!!♥️
    ♥️♥️♥️♥️♥️♥️♥️♥️

  14. ചെമ്പു അണ്ണാ..വിവരിച്ചു പറയാനൊന്നും എനിക്കൊരു മാങ്ങാണ്ടിയും അറിയൂല. ?.. ഇങ്ങളും പൊളി ഇങ്ങടെ കഥയും പൊളി… ഇഷ്ടായി..
    ??

  15. മാമ… ഇപ്പൊ ന്താ പറയാ… ഓരോ വരിയും വായിക്കുമ്പോൾ കിട്ടുന്ന ഫീൽ ഉണ്ടല്ലോ ???…. ങ്ങനെ ആര്യയും… നന്ദനും ഒന്നായി അല്ലെ… സന്തോഷമായി…ഓരോ വരിയും ആസ്വദിച്ചണ് വായിച്ചത്.. ഇനി അവരുടെ മുൻപോട്ട് ഉള്ള ജീവിതത്തിൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് അറിയാനുള്ള ആകാംഷയാണ്… തിരക്കുകൾ ഒരുപാട് ഉണ്ട് എന്ന് അറിയാം… എന്നാലും കഴിയുന്നതും വേഗം തരാൻ ശ്രെമിക്കാണെ… ???

    കഴിഞ്ഞ പാർട്ട്‌ വായിച്ചുവെങ്കിലും കമന്റ്‌ ചെയ്യാൻ കഴിയാത്ത സാഹചര്യമായിരുന്നു… ???… പിന്നെ എന്റെ കഥക്ക് താഴെ ഇട്ട കമന്റ്‌ കണ്ടു അതിന് ഉള്ള റിപ്ലൈ നേരുത്തേ തന്നത് അല്ലെ….

    കഥ ഒരുപാട് ഇഷ്ടായി ???

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

  16. ♨♨ അർജുനൻ പിള്ള ♨♨

    വായിച്ചില്ല ?. വായിച്ചിട്ട് പറഞ്ഞാൽ മതിയോ അഭിപ്രായം ?. ????

  17. ഈ ഭാഗവും അടിപൊളി…… ഓരോ വരികളും എന്തൊരു ഫീൽ ആണെന്ന് പറഞ്ഞു അറിയിക്കാൻ പറ്റില്ല…….. പ്രേമിക്കാത്തവർ വരെ ആര്യയെ പോലെ സ്നേഹിക്കുന്ന ഒരു പെണ്ണിന് വേണ്ടി കൊതിക്കും……… ❤️❤️❤️❤️❤️ പെട്ടന്ന് തീർന്നു പോയി എന്നെ ഒരു വിഷമമൊള്ളൂ……. അവരുടെ പ്രണയ നിമിഷങ്ങൾ അറിയാനായി കാത്തിരിക്കുന്നു….. ❤️❤️❤️❤️❤️

    സ്നേഹത്തോടെ സിദ്ധു..?

  18. ഒറ്റയാൻ

    ചങ്കിടിപ്പൻ ???…
    പെട്ടെന്ന് നിർത്തല്ലെട്ടാ……
    ഇനീം കൊറെ പോണം❤️❤️❤️

Comments are closed.