നിഴലായ് അരികെ – 18 [ചെമ്പരത്തി] 779

പറഞ്ഞു തീർന്നപ്പോഴേക്കും പൊട്ടിക്കരഞ്ഞു പോയ അവൾ നന്ദന്റെ കയ്യിൽ ചുറ്റിപ്പിടിച്ചവന്റെ തോളിലേക്ക് ചാഞ്ഞു….

“അമ്മൂ…… നീ അടിമേടിക്കും ആവശ്യമില്ലാത്ത വർത്താനം പറഞ്ഞാൽ…….. അങ്ങനെ ഒന്നും സംഭവിച്ചില്ലല്ലോ ഇവിടെ……”

അവൾ ശരിയെന്ന അർത്ഥത്തിൽ തലയാട്ടി…..

“അതു പോട്ടെ……എനിക്കൊരു ഡൌട്ട്…… ലാസ്റ്റ് നമ്മൾ വീണ അന്ന് വണ്ടീടെ ബാഗിൽ നിന്നു കിട്ടിയ കത്ത് നീ എഴുതിയതാണോ….???
എഴുതിയതാണോ എന്നല്ല…… നീ തന്നെ ആണ് എഴുതിയത് ല്ലേ……. അതെന്താ അങ്ങനെ ഒരു എഴുത്ത് വന്നത്….??? മ്മ്മ്??”

“ദേവാ …… ഞാൻ…… ന്റെ പൊട്ട ബുദ്ധിക്കു തോന്നിയതാണ് അങ്ങനെ എഴുതാൻ…… ന്തായാലും നീ ന്റേതായി…… പിന്നെയും നിന്നെ കളിപ്പിക്കണ്ട….. ആരാണെന്നു അറിയുകയും വേണ്ടാ, അതൊരു തമാശ ആയി എടുക്കട്ടെ എന്നോർത്താണ് അങ്ങനെ എഴുതിയത്….. അന്ന് നീ വീട്ടിൽ വന്നിട്ട് പോയ അന്നാണ് ഞാൻ ആ കത്ത് വണ്ടിയിൽ വച്ചതു…….
പക്ഷെ അതു നീ കണ്ടിട്ടില്ല എന്ന കാര്യം ഞാൻ അറിഞ്ഞില്ല……. ന്നോടുള്ള ദേഷ്യത്തിൽ പറയാതിരുന്നതാണ് എന്നാണ് ഞാൻ കരുതിയത്…….. ഞാനും കൂടി അങ്ങോട്ട് വന്നു കഴിഞ്ഞപ്പോൾ പിന്നെ അതിന്റെ കാര്യം വിട്ടുപോയി……. ന്റെ കഷ്ടകാലത്തിനു അനുമോൾ മരിച്ച അന്നാണ് നീയത് കണ്ടതും…. പക്ഷെ കരഞ്ഞു പറഞ്ഞിട്ടും നീ ന്നെ പറയാൻ സമ്മതിച്ചില്ല……”

“ഞാനും അന്ന് സമയം തന്നിരുന്നെങ്കിൽ നീ പറയുമായിരുന്നോ അമ്മൂ…..???”
അവൻ ചോദ്യ രൂപേണ അവളെ നോക്കി….

“മ്മ്മ്മ്……. നിക്ക് അന്ന് പറയാതെ വേറെ വഴി ഇല്ലായിരുന്നല്ലോ…….പക്ഷെ നീ കേൾക്കാൻ നിന്നില്ല…..

51 Comments

  1. ❤️❤️❤️❤️❤️

    1. ❦︎❀ചെമ്പരത്തി ❀❦︎

      ?????❤❤❤??

  2. ❦︎❀ചെമ്പരത്തി ❀❦︎

    എല്ലാവരും ക്ഷമിക്കണം…… കുറച്ചധികം തിരക്കുകളിൽ ആയിപ്പോയതിനാൽ ആണ് cmt കൾക്ക് റിപ്ലൈ തരാൻ കഴിയാതെ ആയിപ്പോയത്…….

    അതു കൊണ്ട് തന്നെ എല്ലാവരോടും ആയി പറയുന്നു … ക്ഷമിക്കുക…. വരും പാർട്ടുകളിൽ എല്ലാവർക്കും മറുപടി തരുന്നതാണ്….. സ്നേഹത്തോടെ ?????

  3. മല്ലു റീഡർ

    ചെമ്പു മാമാ….ഇന്നാണ് വായിച്ചത്..കുറച് ജോലി തിരക്കിൽ പെട്ട് പോയി…

    നീളം കൂടിയ കമന്റിൽ വലിയ കാര്യം ഇല്ല എന്നാണ് എന്റെ ഒരു ഇത് എല്ലാം?? ഇതിൽ ഉണ്ട്..

    വീണ്ടും കാണാം..❤️

  4. ഇന്ന് ഇരുന്നു full വായിച്ചത് ഒന്നും പറയാനില്ല ചില ഭാഗത്തു ടെൻഷൻ അടിപ്പിച്ചു എന്നാലും ഹാപ്പി end ആവണം എന്ന് ആഗ്രഹമുണ്ട്

  5. ❤️❤️❤️❤️

  6. ??????❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????

  7. മാലാഖയെ പ്രണയിച്ചവൻ

    കൊള്ളാം നല്ല കഥ jun17,18,19 3 divasam ond theerthu. ഒത്തിരി ഇഷ്ടായി ❤️.waiting for nxt part ?

  8. ഇഷ്ടപ്പെട്ടു …. ഒത്തിരയൊത്തിരി ഇഷ്ടപ്പെട്ടു….. ഇൗ കഥയിലെ ഏറ്റവും ഇഷ്ടപ്പെട്ട അധ്യായം

  9. Ente ponn anna onnum parayan illa ലെവലോസ്‌കി sadanam. Adar feel an ith vayikkan. Ishtayi orupad ????

    Kadalolam sneham mathram❤
    Bakki ariyan kathrikkunnu ????????????????
    സ്നേഹത്തോടെ
    Sulthan

  10. അതേ അടുത്ത തവണ അവർ തിരിച്ചു വീട്ടിലേക്ക് വരുമ്പോ ആ ചൂരലുകൊണ്ട് രണ്ടിനും പപ്പേടെന്നോ അച്ചെന്റെന്നോ രണ്ട് കൊടുപ്പിക്കണേ…..

    അടിപൊളി ആയിട്ടുണ്ടട്ടോ മാഷേ…. ♥️♥️♥️♥️♥️??????????

  11. മനോഹരം

  12. ഏക-ദന്തി

    സന്തോഷായി … വായിച്ച് മനസ് നിറഞ്ഞു ….
    തോനെ ഹാര്‍ട്സ്.

  13. ????
    Superb!!!!!!!!♥️
    ♥️♥️♥️♥️♥️♥️♥️♥️

  14. ചെമ്പു അണ്ണാ..വിവരിച്ചു പറയാനൊന്നും എനിക്കൊരു മാങ്ങാണ്ടിയും അറിയൂല. ?.. ഇങ്ങളും പൊളി ഇങ്ങടെ കഥയും പൊളി… ഇഷ്ടായി..
    ??

  15. മാമ… ഇപ്പൊ ന്താ പറയാ… ഓരോ വരിയും വായിക്കുമ്പോൾ കിട്ടുന്ന ഫീൽ ഉണ്ടല്ലോ ???…. ങ്ങനെ ആര്യയും… നന്ദനും ഒന്നായി അല്ലെ… സന്തോഷമായി…ഓരോ വരിയും ആസ്വദിച്ചണ് വായിച്ചത്.. ഇനി അവരുടെ മുൻപോട്ട് ഉള്ള ജീവിതത്തിൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് അറിയാനുള്ള ആകാംഷയാണ്… തിരക്കുകൾ ഒരുപാട് ഉണ്ട് എന്ന് അറിയാം… എന്നാലും കഴിയുന്നതും വേഗം തരാൻ ശ്രെമിക്കാണെ… ???

    കഴിഞ്ഞ പാർട്ട്‌ വായിച്ചുവെങ്കിലും കമന്റ്‌ ചെയ്യാൻ കഴിയാത്ത സാഹചര്യമായിരുന്നു… ???… പിന്നെ എന്റെ കഥക്ക് താഴെ ഇട്ട കമന്റ്‌ കണ്ടു അതിന് ഉള്ള റിപ്ലൈ നേരുത്തേ തന്നത് അല്ലെ….

    കഥ ഒരുപാട് ഇഷ്ടായി ???

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

  16. ♨♨ അർജുനൻ പിള്ള ♨♨

    വായിച്ചില്ല ?. വായിച്ചിട്ട് പറഞ്ഞാൽ മതിയോ അഭിപ്രായം ?. ????

  17. ഈ ഭാഗവും അടിപൊളി…… ഓരോ വരികളും എന്തൊരു ഫീൽ ആണെന്ന് പറഞ്ഞു അറിയിക്കാൻ പറ്റില്ല…….. പ്രേമിക്കാത്തവർ വരെ ആര്യയെ പോലെ സ്നേഹിക്കുന്ന ഒരു പെണ്ണിന് വേണ്ടി കൊതിക്കും……… ❤️❤️❤️❤️❤️ പെട്ടന്ന് തീർന്നു പോയി എന്നെ ഒരു വിഷമമൊള്ളൂ……. അവരുടെ പ്രണയ നിമിഷങ്ങൾ അറിയാനായി കാത്തിരിക്കുന്നു….. ❤️❤️❤️❤️❤️

    സ്നേഹത്തോടെ സിദ്ധു..?

  18. ഒറ്റയാൻ

    ചങ്കിടിപ്പൻ ???…
    പെട്ടെന്ന് നിർത്തല്ലെട്ടാ……
    ഇനീം കൊറെ പോണം❤️❤️❤️

Comments are closed.