നിഴലായ്‌ 2 [Menz] 101

എടാ കിച്ചു…..(കിരൺ ആണ്)എന്നിട്ട് നീ പറഞ്ഞില്ല്ലോ  ദേവ് ആ മോളോട് പറഞ്ഞോ…..ഇഷ്ടമാണെന്ന്  ഗീത ചോദിച്ചു.എന്റെ അമ്മേ അവൻ ഈ ജൻമം പറയില്ല  അവളെ വേറെ ആണ്പിള്ളേരു താലികെട്ടി കൊണ്ടുപോകുന്നതും നോക്കി ഇരിക്കും അമ്മേടെ ദേവ് മാധവ്.കിച്ചു ഒരു ദോശ കൂടി എടുത്തുകൊണ്ട് പറഞ്ഞു….എടാ നിനക്കു എങ്കിലും ഒന്നു പറയരുന്നില്ലേ  ആ കൊച്ചിനോട്…..ഒന്നു പോയേ അമ്മേ ഞാൻ ആ ടൈപ്പ് ഒന്നും അല്ല കൂട്ടുകാരന്റെ ഭാര്യ എന്റെ സഹോദരി യെ പോലെ ആണ്. അമ്മേ….        കുറച്ചു സാമ്പാർ കൂടി ഇങ്ങൊഴിച്ചെക്ക്….. ചെക്കാ കിട്ടും എന്റെ കയ്യിന്നു . നിന്നോട് അവനു അവളെ ഇഷ്ടമാണെന്ന് പറയാനാ പറഞ്ഞേ….അല്ലാതെ…….’അമ്മ ചട്ടകം വീശികൊണ്ടു പറഞ്ഞു..

ഓ അങ്ങനെ അതു പറ്റില്ലല്ലോ  അമ്മേടെ മോനു..അവൻ തന്നെ അവളുടെ കണ്ണുകളിൽ നോക്കി പറയുമെന്നും പറഞ്ഞ നടപ്പ് കൊല്ലം കുറെ ആയി എന്നു മാത്രം…ഹൂ എന്തൊരു ചൂട്…കാപ്പി ഊതി കുടിച്ചുകൊണ്ട് കിച്ചു പറഞ്ഞു…അതേടാ  ഞാൻ പറയും  എന്റെ പെണ്ണിനോട് അല്ലെ അമ്മേ .. .എന്നും പറഞ്ഞു കൊണ്ട് ദേവ് കിച്ചുവിന്റെ തലയ്ക് ഒരു തട്ട് കൊടുത്തു…അയ്യോ……എന്താടാ കൊപ്പേ, …പിന്നെ ചൂട് കാപ്പി മുഖത്തേക് വീണാൽ നല്ലതായിരിക്കുമല്ലോ ഞാൻ ആഹാ എന്തു സുഖ മാണ് എന്നു പറയാം മതിയോ ….കിച്ചുവിന്റെ ചോദ്യം കേട്ട് ഗീത ചിരിച്ചു… അയ്യോ  എന്തേലും പറ്റിയോ ….കിച്ചു…ഇല്ല അമ്മേ… 

 

ദേവ് നീ എങ്ങോട്ടാ ഈ നേരത്ത്  ഇന്ന് ക്ലാസ് ഇല്ലല്ലോ…. ഇല്ലമ്മേ ഇന്ന് അമ്പലത്തിൽ ഒന്നു പോണം ….ദേവ് പറഞ്ഞു…. അമ്പലത്തിലോ ഏത് അമ്പലത്തിൽ കിച്ചു പെട്ടന്ന് ചോദിച്ചു…എന്തേ നീ വരുന്നുണ്ടോ ….അയ്യേ ഞാനെങ്ങും ഇല്ല ….അല്ലേലും നീ പോകണ്ട കൊച്ചുവെളുപ്പാൻ കാലത്ത് തന്നെ ചുട്ടുവെച്ച ദേശയും സാമ്പാറും ഒക്കെ കഴിച്ചിട്ടാണോ  നിന്റെ അമ്പലത്തിൽ പോക്ക് അല്ലേലും അവനു വരാൻ ഞാൻ കുട്ടിച്ചാത്തൻ കാവിലെക്കല്ലമ്മേ പോകുന്നെ ഭഗവതി ക്ഷേത്രത്തിലെക്കാ…ചെറു ചിരിയോടെ ഇടത്തുർന്ന മുടി മാടി ഒതുക്കി നടന്നു പോകുന്നവനെ  ആ ‘അമ്മ നോക്കി നിന്നു… അവന്റെ പ്രാർഥന എന്തായാലും സാധിച്ചു കൊടുതേക്കണേ എന്ന പ്രാർഥന യോടെ . 

അമ്പലമുറ്റത്തെ ആൽതറയോട് ചേർന്നു  ബുള്ളറ്റ് ഒതുക്കി ദേവ് ഇറങ്ങി നടന്നു…..തിരക്കുകൾ ഒന്നും ഇല്ലാത്ത ശാന്തമായ അന്തരീക്ഷം… നേർത്ത മഞ്ഞുപുതച്ച  പുലർച്ചയിൽ അവിടെ ആകെ കർപ്പൂരഗന്ധം നിറഞ്ഞു നിന്നു.

ദേവ് ചുറ്റും ഒന്നു നോക്കി പതുക്കെ നടയിലേക് നടന്നു . മനം നിറഞ്ഞു തൊഴുതു ഇവിടെ വരുമ്പോൾ ഒരു പ്രത്യേക സുഖമാണ് മനസിനും ശരീരത്തിനും തിരക്കുകളിൽ നിന്നു ഒഴിഞ്ഞു മാറിയ ഇടമായതിനാൽ ആവാം തിരികെ ആൽത്തറയോട് അടുത്തപ്പോൾ  മോനെ… ഒന്നു നിൽകണേ … ആ ശബ്ദം കേട്ട് ദേവ് തിരിഞ്ഞു നോക്കി കാഷായ വസ്ത്രധരിയായ ഒരു വൃദ്ധ രുദ്രക്ഷമണിഞ്ഞു  വലിയ ഭസ്മക്കുറിയോടെ ഒരു തോൾസഞ്ചിയുമായി   അവനരികിലേക്ക് പുഞ്ചിരിയോടെ വരുന്നു… ഒറ്റ നോട്ടത്തിൽ എവിടെയോ കണ്ടുമറന്ന മുഖമായി തോന്നി അവനു. 

….മോൻ ഇവിടെ പതിവായി വരാറുണ്ടോ….അവർ ചോദിച്ചു…..ഇല്ല ഞാൻ ഇടക്ക് മാത്രം ..എന്തേ .? ദേവ് ചോദിച്ചു.

ഒന്നുമില്ല മോനോട് ചിലത് പറയണമെന്ന് തോന്നി ഈ വയസ്സി പറയുന്നത് മോൻ കേൾക്കുമോ എന്നൊന്നും എനിക് അറിയില്ല .പക്ഷെ മോന്റെ ജീവിതത്തിൽ എന്താണ് ഇനി നടക്കാൻ പോകുന്നത് എന്നു ‘അമ്മ പറയാം…ഇത് കേട്ട്

അവനു ചിരിയാണ് വന്നത് കൈ നോക്കാൻ വന്നതാണോ നിങ്ങൾ..ദേവ് ചോദിച്ചു…അതിനാണോ ഇത്രേം പറഞ്ഞേ..അല്ല മോനെ അവർ പറഞ്ഞു തുടങ്ങി..കുറച്ചു മുൻപ് മനമുരുകി പ്രാർഥിച്ചില്ലേ അത് നടക്കില്ല ചിലകാര്യങ്ങൾക്കുള്ള നിമിതമാകുക എന്നതുമാത്രമാണ് മോന്റെ കടമ സൂക്ഷിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാം….ഇത് കയ്യിൽ വെച്ചോളൂ….അവർ ഒരു രുദ്രാക്ഷം അവന്റെ  കയിലേക് കൊടുത്തു.

‘അമ്മ പറഞ്ഞു എന്നു മാത്രം വരട്ടെ…..

ഒന്നു നിന്നെ . ആരാണ് നിങ്ങൾ എന്നെ എങ്ങനെ അറിയാം  ഞാൻ പ്രാർഥിച്ചത് നിങ്ങൾക് എങ്ങനെ അറിയാം എനിക് ഒന്നും മനസിലാകുന്നില്ല … ദേവ് വിളിച്ചു ചോദിച്ചുകൊണ്ടിരുന്നു അവർ…..തിരികെ അമ്പലനടകൾ കയറി….ഒന്നു തിരിഞ്ഞു നോക്കി പുഞ്ചിരിച്ചു….

ശ്രീദേവി  പച്ചക്കറി മുറിക്കുമ്പോൾ ആണ് 

ഫോൺ റിങ്‌ ചെയുന്നത് കേട്ടത്…പരിചയമില്ലാത്ത നമ്പർ ആണ് ആരാണാവോ സ്വയം പറഞ്ഞുകൊണ്ടവർ കാൾ എടുത്തു  ഹെലോ അമ്മായി ഞാൻ അമൻ ആണ്  ഹാ മോനെ…പറ അമ്മായി കേൾക്കുന്നുണ്ട്…..ശ്രീദേവി വിതുമ്പി തുടങ്ങി…അമ്മായി ,അമ്മാവൻ എവിടെ വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ അമൻ ചോദിച്ചു അമ്മാവൻ  പുറത്തേക്കു പോയതാണല്ലോ ..എന്തായി മോനെ..? 

നാട്ടിലേക്കു പോകുന്ന കാര്യം എന്തായി അമ്മാവൻ സമ്മതിച്ചില്ല എന്നു  എന്റെ മനസ് പറയുന്നു…അമൻ പറഞ്ഞു..

6 Comments

  1. ❤️❤️❤️

  2. നന്നായിട്ടുണ്ട്…. പക്ഷെ ഇപ്പോളും കഥയിലെ പലകാര്യങ്ങൾക്കും വ്യക്തതവന്നിട്ടില്ല… എന്താണ് രുദ്രയെ ചുറ്റിപറ്റി നടക്കുന്നതെന്ന് ഇപ്പോളും പിടികിട്ടിയിട്ടില്ല… ♥♥♥♥♥♥

    1. കഥ തുടങ്ങിയല്ലേ ഉള്ളൂ ..അധികം താമസിക്കാതെ രുദ്ര ആരാണെന്നും മറ്റും പറയും അതുവരെ…കാത്തിരിക്കുംമല്ലോ …! Tku for your valuable commnt?????

  3. ❤❤❤
    ഇത്തിരിയും കൂടി വിപുലീകരിച്ചു എഴുതിയാൽ നന്നായിരിക്കും.

    നല്ല തീം ആണു

    1. Tku SaN .. ഇതുപോലുള്ള നിർദ്ദേശങ്ങൾ ആണ് എന്നെ പോലുള്ള തുടക്കകാർക് വീണ്ടും എഴുതുവാൻ പ്രചോദനം നൽകുന്നത്.????

Comments are closed.