യാഹൂ റെസ്റ്റോറന്റ് 3 (1st evidence) [VICKEY WICK] 170

Views : 13833

YAHOO RESTAURANT 

(First Evidence)


Author : VICKEY WICK

 

Previous story                    Next story

 

(Recap : – കൊച്ചി നഗരത്തിലെ വളരെ പ്രമുഖരായ 3 വി ഐ പി കളെ കാണാതെയാകുന്നു. ഇതൊരു തുടർസംഭവം ആയതോടെ അന്വേഷണം കൂടുതൽ ശക്തമാക്കാൻ പോലീസ് നിർബന്ധിതരാകുന്നു. ഇതിന്റെ ഭാഗമായി വളരെ എഫിഷ്യന്റ് ആയ ശ്വേത ഐ പി എസ് നിയമിതായാകുന്നു. ശ്വേതയോടൊപ്പം കൈകൂലിക്കാരനും മറ്റുമായ ഹർഷയും അന്വേഷണത്തിൽ പങ്കാളിയാകുന്നു. ശ്വേതയുടെ അന്വേഷണം നല്ല രീതിയിൽ തന്നെ മുന്നോട്ട് പോയി എങ്കിലും കാര്യമായ തെളിവുകളോ ലീഡുകളോ ലഭിക്കുന്നില്ല. ഒടുവിൽ കുറ്റവാളി എന്ന് സംശയിക്കുന്ന ജിൽസണെ നിയമവിരുദ്ധമായി കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യാൻ ശ്വേതയും ഹർഷയും നിർബന്ധിതകരാകുന്നു. അയാൾ അവരുടെ കസ്റ്റഡിയിൽ ഇരിക്കെ തന്നെ നാലാമത്തെ മിസ്സിങ്ങും നടക്കുന്നത്തോടെ കാര്യങ്ങൾ ആകെ മാറിമറിയുന്നു. തുടർന്നു വായിക്കുക… )

 

 

ഐ പി എസ് ഉദ്യോഗസ്ഥ ശ്വേത വിശ്വനാഥ്‌ , എ സി പി ഹർഷാദ് ശിവ എന്നിവർക്ക് സസ്‌പെൻഷൻ. ജോസ് പി തോമസിന്റെ തിരോധനം അന്വേഷിച്ചു വന്ന ഉദോഗസ്ഥരായ ഇവർ പ്രതിയെന്നാരോപിച്ചു നിരപരാതിയായ ഒരാളെ നിയമപരമല്ലാത്ത രീതിയിൽ കസ്റ്റഡിയിൽ എടുക്കുകയും ചോദ്യം ചെയ്തു വരുകയും ആയിരുന്നു.

 

 

പ്രതിയെന്നാരോപിച്ചിരുന്ന ആൾ കസ്റ്റഡിയിൽ ഇരിക്കെ തന്നെ വീണ്ടും സമാനമായ രീതിയിൽ തിരോധനം നടന്നതിനെ തുടർന്ന് ഇയാളെ വെറുതെ വിടുവാൻ ഇവർ നിർബന്ധിതരാകുകയായിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ നടപടി.

 

 

“ഓഹ് മൈ ഗോഡ്… ഓഹ്… മൈ ഗോഡ്… ”

 

ശ്വേത തലപ്പുകഞ്ഞ്. അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്. ശേഷം പോയി ചെയറിൽ തലക്കു കയ്യും കൊടുത്ത് ഇരുന്നു.

 

 

ഹർഷ അവളെ കൂൾ ആക്കുവാൻ ശ്രമിച്ചു.

 

“മാഡം ഇങ്ങനെ ടെൻഷൻ ആകണ്ട കാര്യം ഒന്നും ഇല്ല. ഇത്‌ അവന്റെ ഏതോ കൂട്ടാളി തന്നെ ആണ്. അവൻ തെറ്റുകാരാനല്ല എന്ന് കാണിക്കാൻ ഉള്ള ശ്രമം ആയിരിക്കും. ആഫ്റ്റർ ഓൾ ഇതൊരു മിസ്സിംഗ്‌ കേസ് തന്നെ അല്ലെ. നമ്മൾ എന്താണെങ്കിലും അയാളെ ഒളിപ്പിച്ചിരിക്കുന്നിടം കണ്ടുപിടിക്കും മാഡം. സസ്‌പെൻഷൻ കാര്യമാക്കണ്ട. വീ ക്യാൻ വർക്ക്‌ അൺഒഫീഷ്യലി. ”

 

 

“ഡ്യൂട്ടിയിൽ ആയിരുന്നിട്ട് പറ്റുന്നില്ല. പിന്നെയാ സസ്പെന്ഷനിൽ ആയിരിക്കുമ്പോൾ. ലുക്ക്‌, ദിസ്‌ ഈസ്‌ എ പെർഫെക്ട്ലി പ്ലാൻഡ് ക്രൈം ഹർഷ. നമ്മൾ ചിന്തിക്കുന്നതിനും അപ്പുറത്താണ് അവന്റെ ചിന്തകൾ പോകുന്നത്. നമ്മൾ എന്ത് ചെയ്യണം എങ്ങനെ ചെയ്യണം എന്ന് പോലും അവൻ തീരുമാനിക്കും പോലെ… അല്ലെങ്കിൽ അവന് നമ്മൾ എന്തായിരിക്കും ചെയ്യാൻ പോകുന്നത് എന്ന് പ്രെഡിക്റ്റ് ചെയ്യാൻ കഴിയും പോലെ. പിന്നെ, ഇത്‌ ജസ്റ്റ്‌ മിസ്സിംഗ്‌ കേസസ് ആയി കരുതി സമാധാനിക്കുകയല്ല വേണ്ടത് ഹർഷ. ഇപ്പോൾ എല്ലാം ഒരു മറയ്ക്ക് അപ്പുറത്താണ്. അപ്പുറത്തു എന്താണ് നടക്കുന്നത് എന്ന് നമുക്ക് അറിയില്ല. അവർ കൊല്ലപ്പെട്ടിരിക്കാം, മെയ്‌ ബി ക്രൂരമായി ടോർചർ ചെയ്യപ്പെടുകയായിരിക്കാം. അതും അല്ലെങ്കിൽ നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത എന്തെങ്കിലും നടക്കുന്നുണ്ടാകാം. എന്നാൽ ഇപ്പോഴും ആ മറയ്ക്ക് ഇപ്പുറത്തു ഇതൊരു മിസ്സിംഗ്‌ കേസ് ആയി തുടരുന്നു. ഹോ… ”

 

Recent Stories

The Author

Vickey Wick

40 Comments

  1. Vickey bro,

    കാണാനേ ഇല്ലല്ലോ? എന്തു പറ്റി? കഥകൾക്കെല്ലാം കട്ട വെയ്റ്റിംഗ് ആണ്. യാഹൂ റെസ്റ്റോറന്റ്, മെർവിൻ, ദേവദത്ത, റൈനി ഒന്നിന്റെയും ഒരു പാർട്ടും വരുന്നില്ലല്ലോ. ഈ ഓരോ കഥയ്ക്കും വേണ്ടി കാത്തിരിക്കുന്നവരെ മുഷിപ്പിക്കരുത് കേട്ടോ. മറുപടി പ്രദീക്ഷിച്ചു കൊണ്ട്.🥰🥰🥰

    സ്നേഹത്തോടെ,
    ഒരു എളിയ വായനക്കാരി…

    1. Shana kurach thirakkukalil aayi poyi. Pinne oru moodum varunnilla. Udane tharan sramikkam.

      1. ഓക്കേ. 🥰🥰

  2. Ee suspension 6 months okke kooduthal aanu. Max 2 months okke aak..

    1. ആണോ? നെക്സ്റ്റ് ടൈം ശ്രദ്ധിക്കാം. 😬😬

    2. അല്ല ചെയ്ത അലിഗഷൻ അനുസരിച് അല്ലെ. ഇവര് ചെയ്തത് വെച്ച് 6 മന്ത്സ് ആയിക്കൂടെ. 2 മന്ത്സ് സസ്‌പെൻഷൻ ഒരു വെക്കേഷൻ പോലെ അല്ലെ ആകൂ. 🤔 അവർ അവധി കിട്ടിയപോലെ ഒന്ന് എൻജോയ് ചെയ്യും അത്രതന്നെ.

  3. ഇത് എന്ത്

    .

    1. മനസിലായില്ല. ഇത്‌ എന്ത്?

  4. നിങ്ങളെ കുറിച്ച് രണ്ട് വാക്കില്‍ പറയാനാണ് ഞാൻ ആഗ്രഹിക്കുന്നത്…

    “brilliant mind”

    ഹർഷാദ് ശിവ യുടെ observation, deduction and conclusion കേമമായിരുന്നു… കഥാകൃത്തിന്റെ മികവ് ശെരിക്കും തെളിയിച്ചിരിക്കുന്നു…

    തുടക്കം മുതലേ നല്ല ഒരു ഫ്ലോയിൽ തന്നെ കഥ നീങ്ങുന്നുണ്ട്… രസകരം – ആകാംഷ – ത്രില്ലിങ്ങ് – ഓടെയാണ് ഞാൻ വായിച്ചത്… അതുപോലെ മികവുറ്റ എഴുത്തും..

    പിന്നേ ഒരു സംശയം ഉള്ളതു : അശ്വിൻ ആഗസ്റ്റിൻ ഗ്ലൗസ് ധരിച്ചു കൊണ്ട്‌ കത്തി ഉപയോഗിച്ച് മത്തായി യെ കൊന്നു… എന്നിട്ട് ഗ്ലൗസും ബനിയനും കത്തിച്ചു കളഞ്ഞു… അതിനുശേഷമാണ് ദേവകി വരുന്നതും – അവർ തമ്മില്‍ പിടിവലി ഉണ്ടാകുന്നതും – അറിഞ്ഞോ അറിയാതെയോ ദേവകി വെടിയേറ്റ് മരിക്കുന്നത് ഒക്കെ…,, അശ്വിൻ ഗ്ലാസ്സ് കത്തിച്ച ശേഷമാണല്ലൊ ഇത്രയും സംഭവിച്ചത്…? അപ്പോപ്പിന്നെ അതിനുശേഷം അവന്‍ തോക്ക് മത്തായിയുടെ കൈയിലും, കത്തി ദേവികയുടെ കൈയിലും പിടിപ്പിക്കുമ്പോ ആ ആയുധങ്ങളിൽ എല്ലാം ഫിംഗര്‍ പ്രിന്‍സ് പതിയേണ്ടണല്ലെ..?

    എന്തുതന്നെയായാലും കഥ ഒത്തിരി ഇഷ്ട്ടപ്പെട്ടു.

    സ്നേഹത്തോടെ ഒരു പാവം മനുഷ്യന്‍ ♥️♥️

    1. വെരി ഗുഡ്. ഇതിൽ ഞാൻ പിന്നെ ആലോചിച്ചപ്പോ തോന്നിയ മിസ്റ്റേക്ക് ആണ് ഇത്‌. ആരേലും കണ്ടു പിടിക്കുമോ എന്നറിയാൻ എഡിറ്റ്‌ ചെയ്യാതെ ഇട്ടിരുന്നത് ആണ്. ബട്ട്‌ ഇവിടെ ഒന്ന് രണ്ട് കാര്യങ്ങൾ പ്രസക്തമാണ്. അശ്വിനു ഒരു 10 മിനിട്ട് കിട്ടിയിട്ട് ഉണ്ട്. ഈ 10 മിനിറ്റിൽ അവൻ മറ്റൊരു ഗ്ലൗസോ മറ്റെന്തെങ്കിലുമൊ ഉപയോഗിച്ച് അത് ചെയ്തിരിക്കാം. പിന്നെ ഇത്‌ ഹർഷയുടെ തിയറി മാത്രം ആണ് എക്സാക്ട് ആയി ഇത്‌ തന്നെ ആണ് നടന്നത് എന്ന് പറയാൻ കഴിയില്ല.

      1. പിന്നെ, ഹര്‍ഷാദ് ന്റെ മികവിനെ കുറിച്ച് അശ്വതി യാദവ് നോട് സണ്ണി പറഞ്ഞ ശേഷം – ഏതൊരു സാധാരണ മനുഷ്യനും തോന്നുന്ന ഒരു curiosity ആണ് ആ കേസില്‍ യഥാര്‍ത്ഥ കുറ്റവാളി ആരായിരുന്നു എന്ന് അറിയുക എന്നത്… ബട്ട് ഒരു efficient ക്രൈം ബ്രാഞ്ച് സ്പെഷ്യൽ officer ആയ അശ്വതി എന്തുകൊണ്ട് സണ്ണിയോട് ആ കേസ് എങ്ങനെ അവസാനിച്ചു എന്നും യഥാര്‍ത്ഥ കുറ്റവാളി ആരായിരുന്നു എന്നും ചോദിച്ചില്ല എന്നാണ് ഞാൻ ആലോചിക്കുന്നത്…

        1. ആക്ച്വലി അതിനു ഒരു റീസൺ ഉണ്ട് ബ്രോ. അത് വരും ഭാഗങ്ങളിൽ വ്യക്തമാകും. പിന്നെ, അശ്വതി ഇതൊക്കെ ചോദിച്ചതിന്റെ മെയിൻ റീസൺ അവൾക്കു ഹർഷയുടെ ബ്രില്ലിന്റ്സ് അളക്കുവാൻ ആണ്. അതവൾക്ക് കിട്ടി കഴിഞ്ഞു. അവൾ കോൺസെൻട്രേറ്റ് ചെയ്തതും അതിൽ ആയിരുന്നത്കൊണ്ട് ചോദിക്കാൻ വിട്ടുപോയി എന്ന് വിചാരിച്ചോളൂ.

    2. എന്റെ സിറിൽ ബ്രോ, ഇത്രേം എങ്കിലും ഞാൻ എഴുതി ഉണ്ടാക്കി ഇല്ലേ. ഒരു ക്രൈം സീൻ ക്രിയേറ്റ് ചെയ്യാൻ എന്തൊരു മെനക്കേട് ആണെന്ന് അറിയാവോ? ഞാൻ ആദ്യം ക്രൈം സീൻ ഉം ചെയ്ത ആളെയും ഉണ്ടാക്കും. എന്നിട്ട് ആ ക്രൈം ചെയ്ത ആൾ ആ സീൻ പെട്ടെന്ന് കാണുന്നവർക്ക് വേറെ രീതിയിൽ തോന്നും പോലെ റീക്രിയേറ്റ് ചെയ്യുന്നത് എഴുതണം. എന്നാൽ അതിൽ കുറച്ച് ലൂപ് ഹോൾസ് ഉണ്ടാകുകയും വേണം. എങ്കിലേ അന്വേഷിക്കുന്ന ആൾക്ക് അതിൽ പിടിച്ചു കേറാൻ പറ്റു.

      ഇനി ഇതെല്ലാം കഴിഞ്ഞ് ഈ സീൻ എല്ലാം വീണ്ടും വീണ്ടും റെവൈൻഡ് ചെയ്ത് ഇപ്പൊ വന്നപോലെ ഉള്ള ചേർച്ചയില്ലായ്‌മ പരിഹരിക്കണം. അതൊക്കെ ചെയ്ത് പോസ്റ്റി കഴിഞ്ഞും ഞാൻ ഇത്‌ തന്നെ ആലോചിച്ചോണ്ട് ഇരിക്കുവാരുന്നു.

      അങ്ങനെ നൈറ്റ്‌ ബാഡ്മിന്റൺ കളിക്കാൻ സൈക്കിളിൽ പോകുമ്പോഴാ ഈ പ്രോബ്ലം പിടി കിട്ടിത്. പിന്നെ ഓർത്തു ആരേലും കണ്ട് പിടിക്കുവോ ന്നു നോക്കാന്നു. നിങ്ങൾ തന്നെ ആരിക്കും എന്ന് എനിക്ക് തോന്നിയർന്നു. നിളയും ചോദിക്കുമോ എന്നൊരു ഡൗട്ട് ഉണ്ടാരുന്നു. പുള്ളിക്കാരി ഇതിലും വലിയ കണ്ടുപിടുത്തവും അനുമാനങ്ങളുമായി നടക്കുവാണ് അപ്പോ. 😐 എന്ത് ചെയ്യാനാ. ഏതായാലും കണ്ട് പിടിച്ചു കളഞ്ഞല്ലോ. ബ്രോ ക്രൈം ത്രില്ലെർ എഴുതാറുണ്ടോ?

      1. 😂😂😂

        വിക്കി ബ്രോ.. മെയിൽ ഒന്ന് check ചെയ്യണേ 😌

        1. ഹമ്മ്മ്…. 🙂 ചെയ്യാം ചെയ്യാം. അടുത്ത അനുമാനം വല്ലോം ആണോ?

      2. ഒരു കഥ എഴുതുമ്പോള്‍ അതിൽ കഥാകൃത്ത് നേരിടുന്ന ബുദ്ധിമുട്ടുകൾ എന്താണെന്ന് പാവപ്പെട്ട എനിക്ക് കുറച്ചൊക്കെ ഊഹിക്കാൻ കഴിയും 😁.. Especially അതൊരു ക്രൈം thriller ആണെങ്കിൽ സ്വന്തം മനസ്സിനോട് പോലും യുദ്ധം ചെയ്യേണ്ടി വരും എന്നാണ് എന്റെ നിഗമനം..

        ആദ്യമായി ഒരു ക്രൈം thriller എഴുതുന്ന നിങ്ങൾ ഇത്ര മികവുറ്റ രീതിയില്‍ എഴുതിയത് കണ്ടെനിക്ക് അത്ഭുതമാണ് തോന്നിയത്… അത്ര നല്ല രീതിയിലാണ് എഴുതിയിരിക്കുന്നത്.

        ഞാൻ നേരത്തെ പറഞ്ഞ ആ കാര്യം ഞാൻ പോയിന്റ് ചെയ്യും എന്ന് ആദ്യമെ നിങ്ങള്‍ വിചാരിച്ചു എന്ന് കേട്ടപ്പോ ഞാൻ ഞെട്ടി…

        1. നിങ്ങൾ ആണ് ഇത്രയും കീൻ ആയിട്ട് എല്ലാം പരിശോദിക്കുന്നത്. പിന്നെ നിളയുടെ ഭീകരമായ ചില അനുമാനങ്ങളും ഉണ്ട്. അതുകൊണ്ട് നിങ്ങൾ രണ്ടുപേരുമെ എനിക്ക് എക്സ്പെട്ക് ചെയ്യാൻ ഉണ്ടായിരുന്നുള്ളു.

      3. ക്രൈം ത്രില്ലർ ഇതുവരെ എഴുതിയിട്ടില്ല bro.

        1. ചുമ്മാ ട്രൈ ചെയ്യണം ബ്രോ. നിങ്ങൾ ഇതൊക്കെ അനലൈസ് ചെയ്യുന്ന കണ്ടാൽ അറിയാം എഴുതാൻ പറ്റുന്നു.

          1. “അസുരന്‍” author വിഷ്ണു വിന്റെ കൂടെ ചേര്‍ന്നു ഒരു detective story എഴുതുന്നുണ്ട്… (വർക്ക് ഇന്‍ പ്രോഗ്രസ്സ്) അതിന്റെ main planning എല്ലാം വിഷ്ണു തന്നെയാണ്… സദ്യക്ക് അച്ചാര്‍ എന്നപോലെ മാത്രം ഞാൻ കൂടെയുണ്ട് എന്നു പറയാം….

          2. ഉവ്വോ, പോരട്ടെ. വെയ്റ്റിംഗ് ആണ്. 🥰

  5. ♥♥♥♥♥♥

    1. 🥰🥰🥰🥰

  6. ദ്രോണ നെരൂദ

    വരികൾക്കും പാരഗ്രാഫ് നും ഇടയിലുള്ള ഗ്യാപ് ലേശം കുറക്കാം കേട്ടോ.. ഗ്യാപ് കൂട്ടി പേജ് കൂട്ടണ്ട.. കാതലുള്ള കഥയല്ലേ…

    1. ഇനിയും കുറക്കാനോ? അതിലും നല്ലത് പാരഗ്രാഫ് ഇല്ലാതെ എഴുതുന്നത് അല്ലെ? പിന്നെ സൈറ്റിൽ അപ്‌ലോഡ് ചെയ്യുമ്പോ ലേശം സ്പേസ് ഓട്ടോമാറ്റിക് ആയി കൂടുന്നുണ്ട്. ഒർജിനൽ ഫയലിൽ ഇത്രേം ഇല്ല. പേജ് കൂട്ടാൻ ഒന്നും ഒരു ഉദ്ദേശവും ഇല്ല ബ്രോ. അതിനു വേണ്ടി സ്പേസ് കൂട്ടിയിരുന്നത് പണ്ട് ആണ്. ഇത് നോർമൽ ആയെ എനിക്ക് തോന്നിട്ട് ഉള്ളൂ. പിന്നെ അൽപ്പം കൂടുതൽ തോന്നിട്ട് ഉള്ളത് ഡയലോഗ്സ് തമ്മിൽ ഉള്ള സ്പേസ് ആ. എന്നാലും, ഇത്രേം ഓക്കേ അല്ലെ?

  7. Superb. Wtg 4 nxt part..

    1. Thanks🥰

  8. വർക്ക്‌ കഴിഞ്ഞ് ഇപ്പോള ഒന്ന് വായിക്കാൻ പറ്റിതു പൊളിച്ചു ബ്രോ ❤❤❤❤

    1. നന്ദി സഖാവെ. 🥰

  9. Man oru rakshyaum illa pwolichuu🔥❤️❤️
    Waiting 4nxt part❣️❣️❣️

    1. ബോയ്ക്ക നിങ്ങൾ കണ്ടില്ലല്ലോ ന്നു പറഞ്ഞത് കണ്ടാണ് ഞാൻ ഒരു അപ്ഡേറ്റ് ഇട്ടേക്കാന്ന് വെച്ച് ഒരെണ്ണം പോസ്റ്റിയത്. നമ്മുടെ കഥക്കും കുറച്ച് പേര് വെയ്റ്റിംഗ് ഉണ്ടല്ലോ. സന്തോഷം. സ്നേഹം 🥰

  10. താങ്ക്സ്🥰

  11. വിക്കി ബ്രോ..

    അശ്വതി യാദവ്… നല്ല കിടിലൻ എൻട്രി…
    പക്ഷെ ശ്വേതയോട് ഒരു സഹതാപവും തോന്നി..
    ആ ക്രൈം ഒക്കെ വിവരിക്കുമ്പോൾ ഞാൻ ഓരോ വരിയിലും കൂടി സഞ്ചരിക്കുകയായിരുന്നു.. എന്തെങ്കിലും തുമ്പ് കിട്ടുമോ എന്ന് അറിയാൻ…
    ഒരു നിമിഷം ഷെർലക്ക് ഹോംസിനെ ഓർമ്മ വന്നു….

    “ഓഹോ, കേസ് ക്ലോസ് ചെയ്ത് കളഞ്ഞല്ലോ. പോലീസിൽ ഒന്ന് ട്രൈ ചെയ്ത് കൂടാരുന്നോ? ”
    “പണ്ട് ചെറിയ ആഗ്രഹം ഉണ്ടായിരുന്നു. പിന്നെ പിന്നെ നടന്നില്ല സാർ. ”
    “അതേതായാലും നന്നായി. ഹ്മ്മ്… ”

    ഇത് വായിച്ചപ്പോൾ ഞാൻ ചിരിച്ചു പോയി… Exact ഒരു നാട്ടുംപുറത്തുകാരി സംസാരിക്കുമോ അതുപോലെ തന്നെയായിരുന്നു ആ സ്ത്രീയുടെ സംസാരവും.. അശ്വിനെ സംശയിച്ചെങ്കിലും പ്രത്യേകിച്ച് ഒന്നും കിട്ടിയില്ല.. ബട്ട് ആ കേസ് വിവരിച്ചതൊക്കെ പൊളിയായിരുന്നു.. വേറെ ലെവൽ… 👌👌👌
    സത്യത്തിൽ ഇത് വരെയുള്ള ഹർഷയെക്കുറിച്ച് തന്നെയാണോ ഈ പറഞ്ഞത് എന്ന് ഞാനും സംശയിച്ചു പോയി..
    ഹർഷയുടെ തിരോധനം വലിയൊരു ചോദ്യചിഹ്നം ആയി തന്നെ മുന്നിൽ നിൽക്കുന്നു… കുറച്ചു അനുമാനങ്ങൾ തോന്നി… കഥയെ affect ചെയ്താലോ എന്ന് വച്ച് പറയുന്നില്ല..
    അടിപൊളി പാർട്ട്… ❤ ഒത്തിരി ഇഷ്ടമായി..
    ആശംസകൾ.. സ്നേഹം ❤🙏

    1. താങ്ക് യൂ അമ്മൂ…🥰 ലൈക്‌ അടിക്കുന്നവർ എല്ലാം ഒരു രണ്ടുവാക്ക് എങ്കിലും പറഞ്ഞിരുന്നു എങ്കിൽ എത്ര നന്നായേനെ. അഹ്, നിങ്ങൾ കുറച് പേര് എങ്കിലും ഉണ്ടല്ലോ. പിന്നെ തോന്നിയ അനുമാനങ്ങൾ മെയിലിൽ പറയണേ. 😬

  12. പൊളിച്ചു കട്ട വെയ്റ്റിംഗ്….

    1. താങ്ക് യൂ ബ്രോ. 🥰

  13. കൈലാസനാഥൻ

    അനധികൃതമായി ജിൽസണെ കസ്റ്റഡിയിൽ വെച്ചതിന് ശ്വേതയ്ക്കും ഹർഷയ്ക്കും സസ്പെൻഷൻ കാരണം അയാൾ കസ്റ്റഡിയിലിരിക്കെ തന്നെ ആന്റോ മാത്യു എന്നയാളും തിരോധാനത്തിലാവുന്നു.

    ശ്വേതയ്ക്ക് പകരം അശ്വതി യാഥവ് അന്യേഷണച്ചുമതലയേൽക്കുന്നു. അവളുടെ പോലീസുകാരുമായുള്ള ഇടപെടലും
    ഹർഷയേ പറ്റിയുള്ള വിവരങ്ങളും ഒക്കെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. ഹർഷയുടെ സസ്പെൻഷൻ പിൻ വലിപ്പിച്ച് അന്വേഷണത്തിൽ പങ്കാളിയാക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കുന്നുണ്ട്, വായനക്കാരന് സംശയങ്ങൾക്കിട തരാത്ത വിവരണം നടത്തുന്നത് അഭിനന്ദനാർഹം ആണ്.

    അശ്വതിയും ജേക്കബും റിട്ടയർ ചെയ്ത് സണ്ണിയെ കാണുന്നതും അയാളുടെ ഹർഷയുടെ മികവ് സംസാരിക്കുന്നതുമൊക്കെ നന്നായിരുന്നു.

    ആന്റോ മാത്യുവിന്റെ തിരോധാനം പ്രത്യക്ഷത്തിൽ മറ്റുള്ളവരുമായി ബന്ധമില്ലെങ്കിലും പീഡനം എന്നതിൽ തല്പരനായത് എല്ലാവരുടേയും പൊതുസ്വഭാവം തന്നെ. അശ്വതിയുടെ അന്വേഷണം മുന്നോട്ട് എങ്ങനെയെന്ന് കണ്ടറിയാം. ഇതിനിടയിൽ ഹർഷയുടെ തിരോധാനം ശരിക്കും സംഭവിച്ചതാണോ അതോ അവൻ തന്നെ തയ്യാറാക്കിയ നാടകമാണോ എന്ന് അറിയേണ്ടിയിരിക്കുന്നു. കാരണം സമാന്തര അന്വേഷണം നടത്താനുള്ള ത്വര അവനുണ്ടല്ലോ!

    ഈ ഭാഗം അതിമനോഹരം തന്നെ പിന്നെ സസ്പെൻഷൻ സാധാരണ 6മാസമാണ് ആ പീരിയഡ് കഴിയാറാവുമ്പോഴാണ് നീട്ടാറ് പതിവ്. മറ്റ് പ്രശ്നങ്ങൾ ഒന്നും തോന്നിയില്ല.
    ആശംസകൾ👌👌👌❣️❣️❣️🌹🌹🌹

    1. വളരെ നന്ദി സഹോ. 🥰 സസ്‌പെൻഷൻ പ്രൈമറി ആയി 6 മാസമേ കൊടുക്കാറുള്ളോ? 1 ഇയർ ഒന്നും കൊടുക്കില്ലേ? അത് എനിക്ക് പുതിയ അറിവാണ്. താങ്ക്സ് ഫോർ ദി ഇൻഫർമേഷൻ.

  14. ഇഷ്ടം ♥️♥️♥️

    1. താങ്ക്സ് മാൻ 🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com