നിഴലായ്‌ 2 [Menz] 101

അയ്യോ വേണ്ടായെ  നീ  എപ്പോ വന്നാൽ എന്ത്  വന്നില്ലെങ്കിൽ എന്ത്……ഹാ  അങ്ങനെ ആണെങ്കിൽ അതേനിക് തരാൻ പാറ …..എന്ത്….അപ്പുവിനെ ചൂടി പറയുന്നവളെ കണ്ടു രുദ്ര ചോദിച്ചു….

അത്  ഈ മാവിലെ മാങ്ങാ ഞാൻ എടുക്കാൻ വന്നപ്പോള് അവൻ ഓടിവന്നെടുത്തു…കൊച്ചുകുട്ടികളെ പോലെ പറയുന്നവളെ കണ്ട്  രുക്കുവിന് ചിരി വന്നു  . എന്റെ പൊന്നു കീർത്തി  ഈ മാവ് ഇതുവരെ ഒന്നു പൂത്തു പോലും ഞാൻ കണ്ടിട്ടില്ല പിന്നെ അല്ലെ മാങ്ങാ….   നീ വാ  ‘അമ്മ നിന്നെ രാവിലെ….. ചോദിക്കുന്നുണ്ടായിരുന്നു… 

ഹാ ആന്റിക് മാത്രമേ എന്നോട് സ്നേഹമുള്ളു …നീ ഒക്കെ കാര്യം കാണാൻ മാത്രം …

എന്തുവാടി വന്നപ്പോൾ തൊട്ട് തുടങ്ങിയതാണല്ലോ  അവിടേം ഇവിടേം ഇല്ലാതെ…. എന്താ എന്നു  പറ. 

നീ  എന്തും പറഞ്ഞോണ്ട  എന്റെ ബുക്ക്‌വാങ്ങിയത്….കീർത്തി with കലിപ്പ് .

അത് …. നാളെ തരമെന്നല്ലേ ?നാളെ ആ നാളെ. കഴിഞ്ഞിട്ട് നാളെത്ര ആയെന്നു അറിയാമോ  നിനക്കു എന്റെ കഷ്ടകാലത്തിന്  നീ പോയ പിറ്റേന്ന്  ആ സബ് നു പുതിയ പ്രൊഫ്‌സർ  വന്നേടി  നോട്ട് കാണിക്കാത്ത കൊണ്ട് എന്നോട് ഇനിഅത്കൊണ്ടു അങ്ങു ചെന്ന മതിയെന്ന പറഞ്ഞേക്കുന്നെ…….അവർ സംസാരിച്ചുകൊണ്ട് വിട്ടിലേക് കയറിപോകുമ്പോഴും….  അപ്പു മറച്ചു പിടിച്ച കയ്യിലെ  പഴുത്തുതുടുത്ത ആ മാങ്ങ യിലേക്കും ….അതിന്റെ ഉറവിടത്തിനായി മാവിലേക്കും നോക്കി….എവിടെയും ഒരു പൂവോ  കണ്ണി മങ്ങയോ മറ്റൊരു പഴുത്ത മാങ്ങയോ  അവനു കണ്ടെത്താൻ ആയില്ല …….

അപ്പോഴും രുദ്രക്ക് പിന്നാലെ ആ  കണ്ണുകൾ സഞ്ചരിച്ചു…നിഴൽ പോലെ… ഞാൻ  നിന്നിലാണെന്നു പറയുംപോലെ…..

                   പുലർച്ചെ അമ്മയുടെ  പ്രാർഥന ഗീതം  കേട്ടാണ് രുക്കു ഉണർന്നത്(  രുദ്ര യെ നമുക്കു അങ്ങനെ വിളിക്കാം..)ഉമ്മറത് പത്രം വായിച്ചിരുന്ന കൃഷ്ണൻ  പെട്ടന്ന് വീശിയ കാറ്റിൽ ഒന്നു പേടിച്ചു … തുടരെ തുടരെ അടർന്നു വീഴുന്ന മാമ്പഴം അയാളുടെ ഉള്ളിലെ സംശയം വർധിപ്പിച്ചു…. അച്ഛാ ചായ……

രുക്കുവിന്റെ വിളിയിൽ അയാൾ വല്ലാതെ ഞെട്ടിപോയിരുന്നു…എന്താ മോളെ… അച്ഛൻ  ഇതെന്താ ആലോചിക്കുന്നത് ….. ഇത്ര പേടിക്കാൻ…ഞാൻ ചായ തരാൻ വന്നതാ…അവിടെ വെച്ചേക്.   …..മോളെ ഈ മാവ് പൂത്തു കായ്ച്ചത് നമ്മൾ അറിഞ്ഞേഇല്ലല്ലേ…..നോക്കിയേ ഈ കാറ്റിൽ വീണാതാ എത്ര എണ്ണമാ അല്ലെ….എവിടെ എന്താ അച്ഛാ ഈ പറയുന്നേ   രുക്കുവിന്  ഒന്നും മനസ്സിലായില്ല ….അച്ഛാ എവിടെ കണ്ടു എന്ന പറയുന്നേ  ഈ മാവിലൊ  അവൾ മാവിലേക് നോക്കി……ആകെ കറുത്തിരുണ്ട് ഇലകൾതിങ്ങി നിറഞ്ഞൊരു മാവ്…. ഇന്നലെ കീർത്തിയും അപ്പുവും വഴക്ക് കൂടിയത് ഇതും പറഞ്ഞാണല്ലോ എന്തു പറ്റി ഇവർക്കൊക്കെ….ഞാൻ പോയി നോക്കട്ടെ അച്ഛാ…രുക്കു മാവിൻ ചുവട്ടിലേക് നടന്നു…..വേണ്ട മോളെ അച്ഛന് തോന്നിയത് ആകും മോൾക് ഇന്ന് ക്ലാസ്സിൽ പോകണ്ടേ  പോയി റെഡി ആവാൻ നോക്ക് ……

അയ്യോ സമയം പോയി ഇപ്പൊ കീർത്തി വരും അച്ഛാ…. ..രുദ്ര തിരികെ അകത്തേക്കു   ഓടി. 

അപ്പോഴും നിരാശ ഭാവത്തിൽ  ആ മാവൊന്നുആടിയുലഞ്ഞു. 

 

മറ്റൊരിടത്ത്…..

ഡാ ഇന്ന് അവൾ വരുമോ..കുറെ ദിവസം വരാതിരുന്നത് അല്ലെ .. കിരൺ ചോദിച്ചു. . അറിയില്ല പക്ഷെ ഇന്നും വന്നില്ലെങ്കിൽ ഞാൻ അവളുടെ വിട്ടിലേക് പോകും എനിക് ഇനിയും കാണാതിരിക്കാൻ കഴിയില്ല .. ദേവ് പറഞ്ഞു….. ദേവ് മാധവ്  സിറ്റി കമ്മീഷണറുടെ  സീമന്ത പുത്രൻ  കിരൺ അവന്റെ മനസാക്ഷിസൂക്ഷിപ്പുകാരൻ   ഫാമിലി ഒക്കെ അബ്രോഡ് ആണ് അതിന്റെ ജാഡ ഒന്നും ഇല്ലെങ്കിലും  ആളെ കണ്ടാൽ അങ്ങനെ പറയു…   ഒരു അമൂൽ ബേബി ..അവരുടെ കൂടെ ഒരാൾ കൂടി ഉണ്ട് കേട്ടോ…. അവൻ എത്തിയിട്ടില്ല. 

ദേവോ  തേടിയ വള്ളി  സ്കൂട്ടി യിൽ വരുന്നുണ്ട്…. കേട്ടോ   എന്തോന്ന്……അല്ല  നിന്റെ രുദ്ര വരുന്നുണ്ടെന്നു. ദേവിന്റെ കണ്ണുകൾ കോളേജ് ഗേറ്റിലെക്  നീണ്ടു. ദിവസങ്ങൾക്ക് ശേഷം ഉള്ള  കാഴ്ച്ച.. തന്റെ പ്രണയം ഇതുവരെ തുറന്നു പറയാൻ പറ്റാത്ത ഇഷ്ടം.  

രുദ്ര യും കീർത്തിയും സ്കൂട്ടി പാർക്ക് ചെയ്തു ക്ലാസ് റൂമിലേക് നടന്നു….പതിവിലും വിപരീതമായി അഴിച്ചിട്ട മുടിച്ചുരുളിലേക്ക്  പല കണ്ണുകളും വന്നു … അസൂയയോടെ ചിലത് ചിലത് ആരാധനയോടയും . അത്രെയും മനോഹരമാണ് രുദ്രയുടെ മുടി…

രുദ്ര….   ആരോ  വിളിക്കുന്നത് കേട്ടാണ് രുദ്ര തിരിഞ്ഞു നോക്കിയത്…  ഓ  ആ ദേവ് ആണ്  കീർത്തി പിറുപിറുത്തു…. രുദ്ര ചിരിയോടെ അത് വിട്ടേക് പെണ്ണേ ശല്യമൊന്നും ഇല്ലല്ലോ …അവനെ കൊണ്ടു… ഇല്ലേ പണി ആയേനെ..   അവർ സംസാരിച്ചുകൊണ്ട് നില്കുമ്പോഴേക്  ദേവ് എത്തിയിരുന്നു  അവർക്ക് അരികിലേക്…

6 Comments

  1. ❤️❤️❤️

  2. നന്നായിട്ടുണ്ട്…. പക്ഷെ ഇപ്പോളും കഥയിലെ പലകാര്യങ്ങൾക്കും വ്യക്തതവന്നിട്ടില്ല… എന്താണ് രുദ്രയെ ചുറ്റിപറ്റി നടക്കുന്നതെന്ന് ഇപ്പോളും പിടികിട്ടിയിട്ടില്ല… ♥♥♥♥♥♥

    1. കഥ തുടങ്ങിയല്ലേ ഉള്ളൂ ..അധികം താമസിക്കാതെ രുദ്ര ആരാണെന്നും മറ്റും പറയും അതുവരെ…കാത്തിരിക്കുംമല്ലോ …! Tku for your valuable commnt?????

  3. ❤❤❤
    ഇത്തിരിയും കൂടി വിപുലീകരിച്ചു എഴുതിയാൽ നന്നായിരിക്കും.

    നല്ല തീം ആണു

    1. Tku SaN .. ഇതുപോലുള്ള നിർദ്ദേശങ്ങൾ ആണ് എന്നെ പോലുള്ള തുടക്കകാർക് വീണ്ടും എഴുതുവാൻ പ്രചോദനം നൽകുന്നത്.????

Comments are closed.