നിയോഗം (മാലാഖയുടെ കാമുകൻ) 1412

 

ഞാൻ റോഷൻ… ഇതെന്റെ നിയോഗം ആണ്.. 

View post on imgur.com

Kochi, Kerala
എന്റെ വീടിന്റെ ബാൽക്കണിയിൽ നിൽക്കുകയായിരുന്നു ഞാൻ… ജനുവരി മാസം ആണ്.. തെളിഞ്ഞ ആകാശം. ഒരു ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ ആകാശത്തിൽ കൂടി ഒഴുകി പോകുന്നു..

അതിലും ആളുകൾ ഉണ്ട്.. ശരിക്കും മനുഷ്യന്റെ ജീവിതം എവിടെ ആണ് അല്ലെ…

സുര്യനെ ചുറ്റുന്ന കുറച്ചു ഗ്രഹങ്ങൾ.. ഭൂമിയുടെ മുൻപിൽ ഉള്ള വീനസ് ചൂട് കൂടി കത്തുമ്പോൾ ഭൂമിക്ക് പുറകിൽ നിൽക്കുന്ന ചൊവ്വ തണുത്തു ഉറഞ്ഞു കിടക്കുന്നു.. എന്നാൽ സൂര്യ വെളിച്ചം പാകത്തിന് കിട്ടുന്ന ഭൂമിയിൽ ജീവൻ തളിരിട്ടു പടരുന്നു..

വീനസ്… റോമൻ ഗോഡ്ഡെസ് ഓഫ് ബ്യൂട്ടി ആൻഡ് ലവ്…

വേറെ ഒരു പേരിൽ ആണ് അവൾ ഗ്രീക്കിൽ അറിയപ്പെടുന്നത്… ആഫ്രോഡൈറ്റി. മരണം ഇല്ലാത്തവൾ.. ആരെയും മയക്കുന്നവൾ.. സുന്ദരികളിൽ സുന്ദരി..

അങ്ങനെ പല വിശ്വാസങ്ങൾ…

അതിനിടയിൽ സയൻസും മതങ്ങളും ആയി യുദ്ധം.. ആരാണ് മനുഷ്യനെ ഉണ്ടാക്കിയത് എന്ന്..

ഞാൻ അതൊക്കെ ആലോചിച്ചു ചുമ്മാ നിന്നു.. എന്റെ ആദ്യരാത്രി ആണ് ഇന്ന്.. കെട്ടിയ പെണ്ണ് അർച്ചന.. അവൾ റൂമിൽ എത്തിയിട്ടുണ്ടാകണം.. സുന്ദരിയാണ്.. വെറും സുന്ദരി അല്ല.. എന്റെ ഏട്ടത്തിയമ്മയെ പോലെ ഒരു അതിസുന്ദരി… ഏടത്തിയുടെ സ്വന്തം അനിയത്തി…

അതാലോചിച്ചപ്പോൾ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വന്നു…

നാളെ മുതൽ നല്ല കുട്ടി ആയി അച്ഛൻ പറയുന്നതും കേട്ടു ജീവിക്കാം..  ചിലപ്പോൾ എന്നെ പഴയതു പോലെ സ്നേഹിക്കാൻ തുടങ്ങും അച്ഛൻ… എന്റെ ചില ആഗ്രഹങ്ങൾ ഒക്കെ ഒഴിവാക്കുന്നതാണ് നല്ലത്..

ഞാൻ ഒന്ന് കൂടി ആലോചിച്ചു…

****

അത്യാവശ്യം നല്ല ചുറ്റുപാടുള്ള വീട്ടിൽ ആണ് ഞാൻ ജനിച്ചത്.. അച്ഛന് പല ബിസിനസ്സും ഉണ്ട്…
അച്ഛനും ഏട്ടനും ആണ് ബിസിനസ് നോക്കി നടത്തുന്നത്.. ഒന്നിനും ഒരു കുറവും ഇല്ല.. 

വൈകി ജനിച്ച മോൻ എന്ന പരിഗണന എനിക്കുണ്ടായിരുന്നു.. സത്യത്തിൽ അവർ എന്നെ കൊഞ്ചിച്ചു വഷളാക്കി എന്ന് പറയാം..

പ്ലസ്സ്‌ റ്റു വരെ നന്നായി പഠിച്ചിരുന്ന ഞാൻ ജിമ്മിൽ പോയത് മുതൽ ആണ് എന്റെ ജീവിതം മാറി മറിഞ്ഞത്…

അത്ര നാളും വീട്ടിലെ ഓമന ആയിരുന്നു ഞാൻ.. എന്തും ചെയ്തു തരുന്ന അച്ഛൻ, അമ്മ, ഏട്ടൻ..

എന്നാൽ ഫിറ്റ്നസ് മേഖലയിലേക്ക് തിരിഞ്ഞ എനിക്ക് വീട്ടിൽ വലിയ എതിർപ്പ് ആയിരുന്നു..

എനിക്ക് ഒരു ഫിറ്റ്നസ് മോഡൽ ആകാനും ഭാവിയിൽ കുറെ സെലിബ്രിറ്റികളെ ട്രെയിൻ ചെയ്യിപ്പിക്കാനും, കുറെ ജിം ഒക്കെ തുടങ്ങണം, കുട്ടികളെ കിക്ക്‌ ബോക്സിങ് പഠിപ്പിക്കണം…. ഇതൊക്കെ ആണ് ആഗ്രഹങ്ങൾ..

ഒരു വിധം തട്ടി മുട്ടി ഡിഗ്രി പാസ് ആയി.. സ്ഥിരമായി ജിമ്മിൽ പോയി കുറച്ചു കോമ്പറ്റിഷൻ ഒക്കെ ജയിച്ചു..

ഇനി ഫിറ്റ്നസ് കോഴ്സുകൾ ചെയ്യണം എന്ന തീരുമാനത്തിൽ നിൽക്കുമ്പോൾ ആണ്.. അച്ഛൻ ഒരു ബിസിനസ് ഏല്പിച്ചു തരാം എന്ന് പറഞ്ഞത്.. ഞാൻ എനിക്ക് വേണ്ട എന്ന് പറഞ്ഞു..

അന്ന് മുതൽ അച്ഛൻ തനി സ്വരൂപം കാണിച്ചു.. ചീത്തയും അടിപിടിയും ബഹളവും.. എനിക്ക് അച്ഛനെ പേടി ആയി..

വെട്ടാൻ വരുന്ന പോത്തു പോലെ ആണ് അച്ഛൻ എന്റെ നേരെ വന്നിരുന്നത്..

എന്നാൽ ആദ്യം ഒന്നും അങ്ങനെ അല്ലായിരുന്നു.. അവിടെ മുതൽ എന്റെ കണ്ടകശനി തുടങ്ങി..

എന്നാൽ എല്ലാവർക്കും ഒരു താല്പര്യം ഉണ്ടാകുമല്ലോ… ഞാൻ അതിൽ ഉറച്ചു നിന്നു.. എനിക്ക് അത്രക്ക് ചങ്കൂറ്റം ഒന്നും ഇല്ല..

അച്ഛൻ എന്നെ തല്ലാൻ വരെ വന്നു..

<

Updated: December 6, 2021 — 12:03 pm

74 Comments

  1. Ɒ?ᙢ⚈Ƞ Ҡ???‐??

    ഏട്ടാ…. ഇത് ഒരുമിച്ച് ഒറ്റ പാർട്ട് ആയി ഇടുന്നതാണ് നല്ലത് എന്നാണ് എനിക്ക് തോന്നുന്നത്

    1. തിരക്ക് കാരണം ആണ് അത്രേം ഒറ്റ ഇരുപ്പിൽ എഡിറ്റ് ചെയ്യാൻ ബുദ്ധിമുട്ട് ആവും

  2. Ɒ?ᙢ⚈Ƞ Ҡ???‐??

    ആഹാ… വന്നല്ലോ വനമാല???

  3. ദ്രോണ നെരുദ

    അതു താനല്ലയോ ഇത്.. എന്നു വർണ്യത്തിൽ ആശങ്ക വേണ്ടല്ലോ ല്ലേ…

  4. രമണന്റെ മോതലാളി

    ???

  5. രാഹുൽ പിവി

    ❤️❤️❤️

  6. സുജീഷ് ശിവരാമൻ

    ഹായ് MK…. ????????????

  7. ?❤️❤️❤️

    1. Ithu first part allee

  8. fan of നിയോഗം ???

    ???

  9. കൈപ്പുഴ കുഞ്ഞാപ്പൻ

    pdf venam heeee

  10. കാമുകാ, സീസൺ 1 മുഴുവൻ ഒന്നിച്ച് പോസ്റ്റ് ചെയ്യുമോ ??

    1. അതുപോലെ സീസൺ 2ഉം ?

  11. അങ്ങനെ ഈ ഐറ്റം ഇവിടെ എത്തി ??

  12. ഓരോ ദിവസവും ഓരോ പാർട്ട് ഇടാം. മറ്റു കഥകൾ ഹോം പേജിൽ നിന്നും പോകണ്ട കരുതി ആണ്

    1. BAHUBALI BOSS (Mr J)

      Part Number missing

      1. BAHUBALI BOSS (Mr J)

        Ohh first part arunnalle ee comment canceled
        ??

  13. Bro aparna azhutiallla shall vaikan oru sugam

  14. Alla partum kk yil vayichitund Poli kathayanu…ithilum orupad vayanakar undakatte.. All the best ?????

  15. ❤️❤️❤️

  16. BAHUBALI BOSS (Mr J)

    ?❤️❤️

Comments are closed.