നിയോഗം (മാലാഖയുടെ കാമുകൻ) 1400

“എന്റെ ദേഹത്ത് തൊട്ടാൽ ഞാൻ കിടന്ന് കൂവും.. “

അർച്ചനയുടെ സ്വരം.. അതെ അവളോട് ആദ്യമേ അങ്ങനെ പറഞ്ഞിട്ടുണ്ട്.. 

അപ്പോൾ ഞാൻ അവളെ അവരോടുള്ള ദേഷ്യത്തിന് ഉപദ്രവിച്ചു എന്ന് അവർ ചിന്തിച്ചിരിക്കാം.. അതൊക്കെ കൊണ്ടായിരിക്കാം അമ്മ എന്നെ അടിച്ചത്… 

മാലപടക്കത്തിന് തിരി കൊളുത്തിയത് പോലെ ആയി പിന്നെ അടി… 

എന്നാലും ഒന്ന് ചോദിക്കാമായിരുന്നു.. ഞാൻ അങ്ങനെ ചെയ്യില്ല എന്ന് അവർക്ക് അറിഞ്ഞൂടെ? എവിടെ അറിയാൻ? 

സ്വയം ഒരു തീരുമാനം എടുത്തപ്പോൾ എതിർത്തവർ ആണ്.. 

എനിക്ക് പക തോന്നി.. ഇല്ല.. ഞാൻ ജീവനോടെ വേണ്ട.. എന്നെ അടിച്ചിറക്കിയവർക്ക് എന്റെ ശവം പോലും മുഴുവൻ ആയി കിട്ടരുത്.. 

അവർക്ക് ഇന്ന് കയറി വന്ന പെണ്ണ് ആണ് വലുത്.. എന്നെ പട്ടിയെ അടിക്കുന്നത് പോലെ അല്ലെ അടിച്ചത്… 

ഇല്ല.. ഞാൻ ജീവനോടെ വേണ്ട.. ഇനി റോഷൻ ഇല്ല.. വേണ്ട… 

ഞാൻ മെല്ലെ നടന്നു.. 

റെയിൽവേ ട്രാക്ക് ലക്ഷ്യം ആക്കി നീങ്ങി.. നടന്നു നടന്നു അവസാനം റെയിൽവേ ട്രാക്കിൽ എത്തി.. 

ഒറ്റ പാത ആണ്.. കുറച്ചു നേരം പാലത്തിൽ ഇരുന്നു… കുറച്ചു നേരം ഇരുന്നപ്പോൾ മെല്ലെ ഒരു വിറയൽ പാലത്തിൽ വന്നു.. ദൂരെ നിന്നും ഒരു ട്രെയിനിന്റെ ശബ്ദം.. 

ഞാൻ എണീറ്റ് നിന്നു.. പേടി തോന്നിയില്ല… ആർക്കും വേണ്ടാത്ത ഞാൻ മരിക്കാൻ പോകുന്നു… 

നാളെ എന്റെ ശവശരീരം കെട്ടിപിടിച്ചു ചെയ്ത തെറ്റുകൾ ഏറ്റു പറഞ്ഞു കരയാൻ പോലും ആർക്കും എന്നെ മുഴുവൻ ആയി കിട്ടരുത്… നുറുങ്ങി പോകണം.. ചാക്കിൽ കെട്ടി വേണം എന്റെ ശരീരം എടുക്കാൻ.. എനിക്ക് പൊട്ടി ചിരിക്കാൻ തോന്നി.. 

അതി തീക്ഷ്ണം ആയ ഒറ്റക്കണ്ണ് ദൂരെ തെളിഞ്ഞു… അതിന്റെ വലിപ്പം കൂടി കൂടി വരുന്നു.. 

ഏതോ സൂപ്പർഫാസ്റ് എക്സ്പ്രസ്സ് ആണ്… അതിന്റെ വേഗതയിൽ എനിക്കത് മനസിലായി.. 

എനിക്ക് ചിരി വന്നു.. ഞാൻ ചിരിച്ചു.. 

ഞാൻ പുച്ഛത്തോടെ ലോകത്തെ മൊത്തം നോക്കി ചിരിച്ചു ഒരു തരി പേടി പോലും ഇല്ലാതെ ആ ഒറ്റക്കണ്ണന്റെ മുൻപിൽ നെഞ്ചും വിരിച്ചു നിന്നു… 

കണ്ണും അടച്ചു കൈകൾ നിവർത്തി… 

“മരണത്തിന്റെ ദേവതേ… എടുത്തോളൂ എന്നെ….ആർക്കും വേണ്ടാത്ത എന്നെ.. “

എന്നെ ട്രാക്കിൽ കണ്ടത് കൊണ്ടാകാം.. ലോക്കോപൈലറ്റ് 

ശബ്ദം മുഴക്കി.. നിർത്താതെ അയാൾ ഹോൺ അമർത്തി പിടിച്ചു… 

അത് മൈൻഡ് ചെയ്യാതെ ഞാൻ നിന്നു…. പുഞ്ചിരിച്ചുകൊണ്ട്.. 

ട്രെയിൻ ഭീകരശബ്ദത്തോടെ ഉച്ചത്തിൽ ഹോൺ മുഴക്കി പാഞ്ഞു വന്നു.. 

ഇടിച്ചു എന്ന് തോന്നിയ നിമിഷം ആരോ എന്നെ കയ്യിൽ പിടിച്ചു ആഞ്ഞു വലിച്ചു.. 

ഞാൻ തെറിച്ചു ട്രാക്കിന്റെ അടുത്ത് കൂടിയ കല്ലുകളിലേക്ക് വീണപ്പോൾ അലറികുതിച്ചു ട്രെയിൻ കടന്നുപോയി.. 

ഒരു ട്രെയിൻ മൊത്തം കടന്നു പോകാൻ നിമിഷങ്ങളെ എടുത്തുള്ളൂ.. 

ദേഹം എവിടെയൊക്കെയോ മുറിഞ്ഞു എന്ന് തോന്നുന്നു.. ട്രെയിൻ പോയി ഇരമ്പൽ നിന്നു.. 

“ഡാ…! “ 

ഒരു പെണ്ണിന്റെ അലർച്ച കേട്ട് ഞാൻ ഞെട്ടി വിറച്ചു തല പൊക്കി നോക്കി… 

തുടരും.. 

 

Updated: December 6, 2021 — 12:03 pm

74 Comments

  1. ഇത് ഞാൻ വായിക്കൻ പോകുകയാണ് എങ്ങനെ ഉണ്ട് കൂട്ടുക്കാരെ……????

  2. ഇന്ന് വായന തുടങ്ങി
    ഈ ഭാഗം അടിപൊളി

  3. ഇവിടെ എല്ലാവർക്കും ഡിപി ഉണ്ടല്ലൊ.
    അതെങ്ങനാ?

    പിന്നെ മാലാഖയുടെ കാമുകൻ,ഗേൾ ആണോ?

    ഇ കഥ 2 സീസൺ ആണെന്നാണ് പറഞ്ഞത്, 2th നോക്കിയിട്ടു കിട്ടുന്നില്ല. വേറെ പേരിൽ ആണോ?

    1. Word press enn Google search cheyth ivide upayogikuna mail id വെച്ച് അവിടെ account create ചെയ്യുക. അവിടെ ഡിപി ഇടുമ്പോൾ ഇവിടെ ഓട്ടോമാറ്റിക് ആയി വരും.

      പിന്നെ മാലാഖയുടെ കാമുകൻ alien aan.??

      Pine niyogam season 2 vaigathe ഇവിടെ വരും. Wait . Apozhekum ith vaayku

      1. Thank you

  4. വെയ്റ്റിംഗ് for സീസൺ 3❤️
    With Love ?

    1. Season 2 എവിടെ…waiting for season 2..

      1. wait pannunga thambi

    2. അല്ല. 3th സീസൺ ഉണ്ടോ?
      എനിക്ക് 2th കിട്ടുന്നില്ല. പേര് പറഞ്ഞു തരുമോ.

      1. Varum 2nd season ivide ഇടാൻ പോകുന്നത് ഉള്ളൂ. വൈകാതെ തന്നെ ഇടും.

        1. #രാഗേന്തു

          അഡ്മിൻ ആണോ?

  5. Full story vayichu kazhinjhathanenkil koodi veendum vayikkathirikkan pattunnilla bro

  6. ഒന്നും പറയാൻ ഇല്ല….???

  7. ഇവിടെ സൈന്പ് ചെയ്യുന്നതെങ്ങനെ ആണ്..കംമെന്റിൽ ഉള്ളവർക്കൊക്കെ DP ഉണ്ടല്ലോ..എനിക്ക് അങ്ങനെ ഒരു ഓപ്ഷൻ കാണുന്നില്ല ഒരിടത്തും.

    1. Sign in authorsinu മാത്രമേ പറ്റൂ.
      ഡിപി അത് word press enna സൈറ്റിൽ പോയി ഇവിടെ coment ഇടാൻ ഉപയോഗിക്കുന്ന മേയിൽ ഐഡി ഉപയോഗിച്ച് അവിടെ ലോഗ് ഇൻ ചെയ്യുക. അവിടെ ഡിപി ഇടുമ്പോൾ ഓട്ടോമാറ്റിക് ആയി ഇവിടെയും വരും

Comments are closed.