നിയോഗം (മാലാഖയുടെ കാമുകൻ) 1400

“ചേച്ചിക്ക് ഏട്ടനെ ഇഷ്ട്ടം തന്നെ ആണ്…, ഏട്ടൻ നന്നാവാൻ വേണ്ടി അല്ലെ? പിന്നെ…..ഞാൻ പറഞ്ഞത് അതല്ലാ ഏട്ടാ.. നമ്മുക്ക്…”

അവൾ മെല്ലെ പറഞ്ഞു..

“നിർത്തഡീ….! എന്നിട്ടാണോടീ കോപ്പേ ഞാൻ നിന്നെ കണ്ടാൽ കയറി പിടിക്കും എന്ന് പറഞ്ഞെ?”

“അങ്ങനെ ആരും പറഞ്ഞില്ല… “

“അതിന്റെ അർഥം അങ്ങനെ തന്നെ ആണ്.. ഐ ഹേറ്റ് മൈസെൽഫ് നൗ….ആൻഡ് ഐ ഹേറ്റ് യു.. നിനക്ക് എന്നോട് ഇത്തിരി സ്നേഹം ഉണ്ടായിരുന്നെങ്കിൽ നല്ലൊരു ജീവിതം ഒരുമിച്ചു തുടങ്ങാം എന്നല്ലേ പറയുള്ളു? അവൾ വന്നിരിക്കുന്നു…. ദേഹത്ത് തൊടരുത് പോലും…. ഡാം ഹെൽ….!”

എനിക്ക് നന്നായി ദേഷ്യം വന്നു..

“ഞാൻ അങ്ങനെ… അങ്ങനെ ഉദ്ദേശിച്ചു…..ഏട്ടാ ഒന്ന് ചിന്തിക്ക്…പ്ലീസ്.. എടുത്തു ചാടല്ലേ..”

അവൾ വിക്കി..

“മിണ്ടാതെ കിടക്കടീ കോപ്പേ… ദേഹത്ത് തൊടരുത് എന്നല്ലേ? ഇല്ല ഞാൻ അറിയാതെ പോലും നിന്റെ ദേഹത്ത് തൊടില്ല.. നാളെ അച്ഛന്റെ ഒപ്പം കമ്പനിയിൽ പോകാൻ ഇരുന്നത് ആണ് ഞാൻ… അപ്പോഴാണ് നിങ്ങളുടെ ഒക്കെ…..

പിന്നെ.. ഞാൻ അത്ര സൂക്കേട് മൂത്തു നടക്കുകയല്ല എന്ന് നിന്റെ ചേച്ചിയോടും എന്റെ ആ അമ്മ എന്ന് പറയുന്ന സാധനത്തിനോടും പറ.. ഒരിക്കലും തൊടില്ല നിന്നെ ഞാൻ…സ്നേഹിക്കുകയും ഇല്ല .. ആൻഡ് ഗോ ടു ഹെൽ…..”

എനിക്ക് വിറഞ്ഞു കയറി…

നിലക്കണ്ണാടിയിൽ എന്റെ രൂപം കണ്ടു… എനിക്ക് തന്നെ ചിരി വന്നു..

ഒരു ബഫൂൺ പോലെ..

ആരൊക്കെയോ ചേർന്ന് ജീവിതം വഴി മാറ്റി വിടുന്നു.. എന്റെ ഇഷ്ടങ്ങൾക്ക് യാതൊരു വിലയും ഇല്ല..

ഇതാ ഇപ്പോൾ കെട്ടിയ പെണ്ണ് പറയുന്നു ജയിച്ചു കാണിച്ചാൽ മാത്രമേ അവൾ എനിക്ക് അവകാശപ്പെട്ടത് തരുകയുള്ളു എന്ന്… നശിച്ച ജൻമം..

ഞാൻ ദേഷ്യം നിയന്ദ്രിച്ചു… വേണ്ട അവളോട് ദേഷ്യം കാണിക്കണ്ട..

“ഏട്ടാ ഞാൻ…..”

അവൾ എന്തോ പറയാൻ വന്നു… അവളുടെ കണ്ണ് നിറഞ്ഞിരുന്നു..

“ഏട്ടനോ? ആരുടെ ഏട്ടൻ? നീ എന്നെ തെണ്ടി എന്നോ ചെറ്റേ എന്നോ ഒക്കെ വിളിച്ചാൽ മതി.. പറഞ്ഞു തന്നത് അങ്ങനെ ആണല്ലോ…

മിണ്ടരുത് നീ ഇനി എന്നോട്….ഒരാൾ ഇന്ന് മുതൽ സ്നേഹിക്കാൻ ഉണ്ടാകും എന്ന് കരുതിയ ഞാൻ വിഡ്ഢി…ഇനി മിണ്ടിയാൽ ഞാൻ ഇറങ്ങി പോകും..”

ഞാൻ മെല്ലെ കിടന്നു… ദേഹം മൊത്തം വിറക്കുന്നു… ഞാൻ ശ്വാസം മെല്ലെ വലിച്ചു ശരീരം കൂൾ ആക്കി…. വല്ലാത്ത വിഷമം… ലൈറ്റ് ഓഫ് ആക്കി..

അവൾ പിന്നെ ഒന്നും മിണ്ടിയില്ല.. നല്ല ക്ഷീണം ഉണ്ടെന്നല്ലേ പറഞ്ഞത്…

എന്തൊക്കെയോ ആലോചിച്ചു ഞാനും ഉറക്കത്തിലേക്ക് പോയി..

“അമ്മെ.. ചേച്ചീ…അയ്യോ… .”

ഈ ഒരു അലറി കരച്ചിൽ കേട്ടാണ് ഞാൻ ഞെട്ടി ഉണർന്നത്…

വേഗം ചാടി ലൈറ്റ് ഓൺ ആക്കി മുണ്ട് വാരി ശരിക്ക് ഉടുത്തു.. ഉടുത്തത് നെഞ്ചത്താണ്…

അർച്ചന ആണ് അടി വയറു പൊത്തി അലറി കൂവുന്നത്… അവൾ ചുരുണ്ടു കിടക്കുന്നു.. വയറു പൊത്തി കരയുകയാണ്..

“അർച്ചനെ… എന്ത്? എന്താ പറ്റിയത്?”

അവൾ അലറിക്കൊണ്ട് എന്തോ പറഞ്ഞു..

അവളുടെ കൈ കണ്ടു ഞാൻ ഞെട്ടി.. ചോര..!

അവളുടെ ക്രീം കളർ പാവാടയിലും ചോര… അവൾ കിടന്നു ഉരുണ്ടതും അവൾ ബെഡിൽ നിന്നും താഴേക്ക് വീണു.. അതോടെ കരച്ചിൽ ഉച്ചത്തിൽ ആയി.. ഞാൻ അവളെ കോറി എടുത്തു ബെഡിൽ കിടത്തി.. ചുണ്ടിലും ചോര.. അത് എന്റെ ക്രീം കളർ കുർത്തയിലും ആയി… ഞാൻ ആകെ ഭയന്നു..

<

Updated: December 6, 2021 — 12:03 pm

74 Comments

  1. ഇത് ഞാൻ വായിക്കൻ പോകുകയാണ് എങ്ങനെ ഉണ്ട് കൂട്ടുക്കാരെ……????

  2. ഇന്ന് വായന തുടങ്ങി
    ഈ ഭാഗം അടിപൊളി

  3. ഇവിടെ എല്ലാവർക്കും ഡിപി ഉണ്ടല്ലൊ.
    അതെങ്ങനാ?

    പിന്നെ മാലാഖയുടെ കാമുകൻ,ഗേൾ ആണോ?

    ഇ കഥ 2 സീസൺ ആണെന്നാണ് പറഞ്ഞത്, 2th നോക്കിയിട്ടു കിട്ടുന്നില്ല. വേറെ പേരിൽ ആണോ?

    1. Word press enn Google search cheyth ivide upayogikuna mail id വെച്ച് അവിടെ account create ചെയ്യുക. അവിടെ ഡിപി ഇടുമ്പോൾ ഇവിടെ ഓട്ടോമാറ്റിക് ആയി വരും.

      പിന്നെ മാലാഖയുടെ കാമുകൻ alien aan.??

      Pine niyogam season 2 vaigathe ഇവിടെ വരും. Wait . Apozhekum ith vaayku

      1. Thank you

  4. വെയ്റ്റിംഗ് for സീസൺ 3❤️
    With Love ?

    1. Season 2 എവിടെ…waiting for season 2..

      1. wait pannunga thambi

    2. അല്ല. 3th സീസൺ ഉണ്ടോ?
      എനിക്ക് 2th കിട്ടുന്നില്ല. പേര് പറഞ്ഞു തരുമോ.

      1. Varum 2nd season ivide ഇടാൻ പോകുന്നത് ഉള്ളൂ. വൈകാതെ തന്നെ ഇടും.

        1. #രാഗേന്തു

          അഡ്മിൻ ആണോ?

  5. Full story vayichu kazhinjhathanenkil koodi veendum vayikkathirikkan pattunnilla bro

  6. ഒന്നും പറയാൻ ഇല്ല….???

  7. ഇവിടെ സൈന്പ് ചെയ്യുന്നതെങ്ങനെ ആണ്..കംമെന്റിൽ ഉള്ളവർക്കൊക്കെ DP ഉണ്ടല്ലോ..എനിക്ക് അങ്ങനെ ഒരു ഓപ്ഷൻ കാണുന്നില്ല ഒരിടത്തും.

    1. Sign in authorsinu മാത്രമേ പറ്റൂ.
      ഡിപി അത് word press enna സൈറ്റിൽ പോയി ഇവിടെ coment ഇടാൻ ഉപയോഗിക്കുന്ന മേയിൽ ഐഡി ഉപയോഗിച്ച് അവിടെ ലോഗ് ഇൻ ചെയ്യുക. അവിടെ ഡിപി ഇടുമ്പോൾ ഓട്ടോമാറ്റിക് ആയി ഇവിടെയും വരും

Comments are closed.