നിയോഗം (മാലാഖയുടെ കാമുകൻ) 1400

അതൊന്നും ഇല്ലാഞ്ഞിട്ടും ഇതാ ഒരു നല്ലൊരു സുന്ദരി പെണ്ണിനെ നിനക്ക് കെട്ടിച്ചു തരാൻ പോകുന്നു.. നിന്റെ ഒക്കെ ഒരു യോഗം…”

ഞാൻ അവന്റെ മുഖത്തേക്ക് നോക്കി..

അവൻ ആ ജിമ്മിൽ ട്രെയ്നർ ആണ്. അപ്പൻ ഉണ്ടാക്കിയ നല്ലൊരു വീട് ഉണ്ട്..

ബാക്കി എല്ലാം ഇവൻ ആണ് നോക്കുന്നത്.. ഞാൻ വെറുതെ ഇരുന്നു തിന്നുന്നു… 

എന്നിട്ട് വീട്ടുകാരെ മൊത്തം വെറുപ്പിച്ചു ഇതാ ഇപ്പോൾ അവർ എനിക്ക് വേണ്ടി നല്ലൊരു പെണ്ണിനെ ആലോചിച്ചു കൊണ്ട് വന്നിരിക്കുന്നു…

എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി…

“നീ പറഞ്ഞതിലും കാര്യം ഉണ്ട്.. ഞാൻ ഒരു തോൽവി തന്നെ ആണ്…”

ഞാൻ മെല്ലെ പറഞ്ഞു..

“ഡാ നിനക്ക് ഫീൽ ആയോ? ഞാൻ തമാശക്ക് പറഞ്ഞതാണ് കേട്ടോ?”

“അറിയാമെടാ… “

ഞാൻ വീട്ടിൽ തിരിച്ചു വന്നു.. റൂമിൽ പോയി കിടന്നു ആലോചിച്ചു.. ഈ പണി നിർത്തിയാലോ?

ഞാൻ ബനിയൻ ഊരി കണ്ണാടിയുടെ മുൻപിൽ നിന്നു.. നല്ല ശരീരം.. സിക്സ് പാക്ക് തെളിഞ്ഞു കാണാം… ഇതൊക്കെ ഉണ്ടാക്കാൻ പെട്ട കഷ്ടപ്പാട്…

അതികഠിനം ആയ ട്രെയിനിങ് ഞാൻ ആലോചിച്ചു.. ബോക്സിങ് വരെ ഉണ്ട്.. ശരീരം റിപ് ആകാൻ വേണ്ടി.. വളരെ വേഗം മാറ്റം വരുന്ന ശരീരം ആണ് എന്റെ.. പക്ഷെ എന്ത് കാര്യം?

റാമ്പിൽ നടക്കുന്നതൊക്കെ ഒരു മോഹം ആയിരുന്നു.. ഇനി എന്ത് ചെയ്യും…

ആഗ്രഹങ്ങൾ കുഴിച്ചു മൂടിയാലോ?

***

രണ്ടേ രണ്ടു മാസം…. എന്റെ കല്യാണം കഴിഞ്ഞു.. ഇതിനിടയിൽ അർച്ചന എന്നെ വിളിക്കാറുണ്ടായിരുന്നു.. മാസ്റ്റേഴ്സ് ഡിഗ്രി ചെയ്യണം എന്നൊക്കെ പറഞ്ഞിരുന്നു അവൾ..

എന്നാൽ എന്റെ മനസ് വേറെ എവിടെയോ ആയിരുന്നു.. എങ്ങനെ വീട്ടിൽ നിന്നും പോകാം എന്നും എങ്ങനെ എന്റെ ആഗ്രഹങ്ങൾ പൂർത്തിയാക്കാം എന്നും ഞാൻ ആലോചിച്ചു കൊണ്ടിരുന്നു..

കാത്തിരുന്നില്ലെങ്കിലും ആ ദിവസം എത്തി…കല്യാണം..  തിരക്ക്.. റിസപ്ഷൻ…  ആദ്യ രാത്രി.

***

(വർത്തമാന കാലം) 

റൂമിൽ നിന്നും വെളിയിൽ വന്നു ബാൽക്കണിയിൽ നിൽക്കുകയായിരുന്നു ഞാൻ.. നേരത്തെ ഭക്ഷണം കഴിച്ചു റൂമിൽ പോകാൻ നിന്ന എന്നെ അച്ഛൻ വിളിച്ചു..
“നിനക്ക് ഇഷ്ടമുണ്ടായിട്ടല്ല കെട്ടിയത് എന്നറിയാം… അവളെ എങ്ങാനും ഉപദ്രവിച്ചാൽ കൊന്നു കളയും ഞാൻ…ഇറക്കി വിടും ഞാൻ നിന്നെ…”

ഇതാണ് തന്ന ഉപദേശം… എന്നിട്ട് അങ്ങേരു പോയി.. ശരിക്കും വെട്ടുപോത്ത് തന്നെ..

ഇവർ എന്താ ഇങ്ങനെ?

എന്തായാലും റൂമിൽ പോകാം… ഞാൻ ബാൽക്കണി ഡോർ അടച്ചു അകത്തു കയറി..

അർച്ചന ഒരു ക്രീം കളർ സാരി ഒക്കെ ഉടുത്തു സുന്ദരി ആയി ഇരിക്കുന്നുണ്ടായിരുന്നു..

എന്നെ കണ്ടതും അവൾ എണീറ്റു നിന്നു തല താഴ്ത്തി…

ഞാൻ ബെഡിൽ ഇരുന്നു അവളെ നോക്കി..

“എനിക്ക് ഒരു കാര്യം പറയാനുണ്ട്… അതിനു മുൻപേ നിനക്ക് ഈ സാരി വേണേൽ മാറിക്കോ കേട്ടോ….”

ഞാൻ മെല്ലെ പറഞ്ഞു..
“മ്മ്മ് ശരി ഏട്ടാ… എനിക്ക് ആദ്യം ഒരു കാര്യം പറയാൻ ഉണ്ട്…”

“എന്താ?” 

“ജിമ്മിൽ ഇനി പോകില്ല എന്നും കോളേജിൽ അഡ്മിഷൻ എടുത്ത് കാണിക്കണം എന്നും ഒരു കടമ ഉണ്ട്.. കൂടാതെ ബിസിനെസ്സിൽ അച്ഛനെ സഹായിക്കണം എന്നും…അത് കഴിഞ്ഞാൽ മാത്രമേ ഏട്ടനെ ഭർത്താവായി കാണാൻ പാടുള്ളു എന്ന് പറഞ്ഞു…” 

 

<

Updated: December 6, 2021 — 12:03 pm

74 Comments

  1. ഇത് ഞാൻ വായിക്കൻ പോകുകയാണ് എങ്ങനെ ഉണ്ട് കൂട്ടുക്കാരെ……????

  2. ഇന്ന് വായന തുടങ്ങി
    ഈ ഭാഗം അടിപൊളി

  3. ഇവിടെ എല്ലാവർക്കും ഡിപി ഉണ്ടല്ലൊ.
    അതെങ്ങനാ?

    പിന്നെ മാലാഖയുടെ കാമുകൻ,ഗേൾ ആണോ?

    ഇ കഥ 2 സീസൺ ആണെന്നാണ് പറഞ്ഞത്, 2th നോക്കിയിട്ടു കിട്ടുന്നില്ല. വേറെ പേരിൽ ആണോ?

    1. Word press enn Google search cheyth ivide upayogikuna mail id വെച്ച് അവിടെ account create ചെയ്യുക. അവിടെ ഡിപി ഇടുമ്പോൾ ഇവിടെ ഓട്ടോമാറ്റിക് ആയി വരും.

      പിന്നെ മാലാഖയുടെ കാമുകൻ alien aan.??

      Pine niyogam season 2 vaigathe ഇവിടെ വരും. Wait . Apozhekum ith vaayku

      1. Thank you

  4. വെയ്റ്റിംഗ് for സീസൺ 3❤️
    With Love ?

    1. Season 2 എവിടെ…waiting for season 2..

      1. wait pannunga thambi

    2. അല്ല. 3th സീസൺ ഉണ്ടോ?
      എനിക്ക് 2th കിട്ടുന്നില്ല. പേര് പറഞ്ഞു തരുമോ.

      1. Varum 2nd season ivide ഇടാൻ പോകുന്നത് ഉള്ളൂ. വൈകാതെ തന്നെ ഇടും.

        1. #രാഗേന്തു

          അഡ്മിൻ ആണോ?

  5. Full story vayichu kazhinjhathanenkil koodi veendum vayikkathirikkan pattunnilla bro

  6. ഒന്നും പറയാൻ ഇല്ല….???

  7. ഇവിടെ സൈന്പ് ചെയ്യുന്നതെങ്ങനെ ആണ്..കംമെന്റിൽ ഉള്ളവർക്കൊക്കെ DP ഉണ്ടല്ലോ..എനിക്ക് അങ്ങനെ ഒരു ഓപ്ഷൻ കാണുന്നില്ല ഒരിടത്തും.

    1. Sign in authorsinu മാത്രമേ പറ്റൂ.
      ഡിപി അത് word press enna സൈറ്റിൽ പോയി ഇവിടെ coment ഇടാൻ ഉപയോഗിക്കുന്ന മേയിൽ ഐഡി ഉപയോഗിച്ച് അവിടെ ലോഗ് ഇൻ ചെയ്യുക. അവിടെ ഡിപി ഇടുമ്പോൾ ഓട്ടോമാറ്റിക് ആയി ഇവിടെയും വരും

Comments are closed.