നിയോഗം (മാലാഖയുടെ കാമുകൻ) 1400

എല്ലാവരും എന്നെ നന്നായി സ്നേഹിക്കും എന്ന് കരുതിയ എനിക്ക് കിട്ടിയത് അടി.. തെറി.. കാമപ്രാന്തൻ ആണ് പോലും.. അത് ആരാ പറഞ്ഞത് എന്ന് എനിക്ക് അറിയില്ല..

“ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് ചാകുന്നതാണ്….”

എവിടെയോ ഒരു ട്രെയിൻ പോകുന്ന ഒച്ച.. അതെ.. റെയിൽവേ ട്രാക്ക് ആണ് എനിക്ക് പറ്റിയത്…

ഞാൻ എണീറ്റു..  

അപ്പോഴാണ് റോഡിൽ വെളിച്ചം നിറഞ്ഞത്.. ഞാൻ വേഗം അവിടെ തന്നെ ഇരുന്നു.. 

റോഡിൽ കൂടി ഒഴുകി വന്ന കാറ് കണ്ടു ഞാൻ അങ്ങോട്ട് നോക്കി.. ഒരു ഓട്ടോമൊബൈൽ പ്രന്തൻ ആയ എനിക്ക് വളരെ പെട്ടെന്ന് മനസിലായ ഒരു കാർ.. 

റോൾസ് റോയ്‌സ് ഫാന്റം മോഡൽ.. മൊത്തം കറുപ്പ് കളർ.. അതിന്റെ മുൻപിൽ “the spirit of ecstasy” എന്ന കൊച്ചു പ്രതിമ വരെ കറുപ്പ് ആണെന്ന് തോന്നി.. 

അത് ഗേറ്റിന്റെ മുൻപിൽ നിന്നു.. അതിന്റെ ബാക്കിൽ നിന്നും ഒരാൾ ഇറങ്ങി അവിടെ നിന്നു.. ഞാൻ ഒന്ന് പതുങ്ങി ഇരുന്നു.. 

ഇറങ്ങിയ ആള് ചുറ്റും നോക്കി.. ഞാൻ ഒന്ന് ശ്രദ്ധിച്ചു… കറുത്ത ജാക്കറ്റ്‌, ബൂട്ട്, തല മൊത്തം മൂടിയ ഒരു തൊപ്പി പോലെ എന്തോ ഒരു സാധനം.. 

ഞാൻ ഒന്ന് കൂടി നോക്കി.. കറുത്ത ലെതർ ടൈപ്പ് വസ്ത്രത്തിൽ മുറുകി നിൽക്കുന്ന ഷേപ്പ് കണ്ടപ്പോൾ അതൊരു പെണ്ണ് ആണെന്ന് മനസിലായി.. 

അവൾ എന്തോ വച്ച് ഗേറ്റ് തുറന്നു അകത്തു പോയി.. കാർ അവിടെ തന്നെ നിന്നു… ഒരു പതിനഞ്ചു മിനുറ്റ്‌ കഴിഞ്ഞിട്ടുണ്ടാകും.. അവൾ ഇറങ്ങി വന്നു.. 

കാറിൽ കയറി.. വണ്ടി തിരിഞ്ഞു പോകുന്ന വഴിയിൽ അത് പെട്ടെന്ന് ബ്രേക്ക് ചെയ്തു നിന്നു.. 

എന്നെ കണ്ടു എന്ന് വ്യക്തം.. ആതിൽ നിന്നും ആരോ എന്നെ തുറിച്ചു നോക്കുന്നതായി എനിക്ക് തോന്നി.. എനിക്ക് പേടി ഒന്നും തോന്നിയില്ല.. 

മരിക്കാൻ പോകുന്നവന് എന്ത് പേടി? 

എന്നാൽ നിർത്തിയ സ്ഥലത്തു നിന്നും പെട്ടെന്ന് വെടിച്ചില്ലു പോലെ പുറകോട്ടു പോയ ആ കാർ തിരിഞ്ഞു വേറെ ഒരു വഴിയേ പാഞ്ഞു പോയി… നിമിഷ നേരം കൊണ്ടുതന്നെ.. 

എനിക്ക് അത്ഭുതം തോന്നി.. അതെന്താണാവോ… 

ഞാൻ പതിയെ എണീറ്റു പുറത്തിറങ്ങാൻ ഭാവിച്ചു.. 

അപ്പോഴാണ് ഒരു ഇന്നോവ കാർ റോഡിൽ കൂടി പോയത്… അത് തിരിഞ്ഞപ്പോൾ അതിന്റെ വെളിച്ചം എന്റെ ശരീരത്തിൽ അടിച്ചിരുന്നു.. 

കുറച്ചു ദൂരെ പോയ വണ്ടി വല്ലാത്ത ഒരു ശബ്ദത്തോടെ ഉറഞ്ഞു അവിടെ നിന്നു.. വേഗം തന്നെ റിവേഴ്‌സ് ലൈറ്റ് കത്തി.. അത്  വേഗത്തിൽ അത് ഞാൻ നിന്നിരുന്ന വായനശാലക്ക് മുൻപിൽ വന്നു നിന്നു.. എന്റെ മുൻപിൽ.. 

അപ്പോഴാണ് ഞാൻ ശ്രദിച്ചത്.. അതൊരു പോലീസ് കാർ ആയിരുന്നു.. മുകളിൽ ലൈറ്റ് ഉണ്ട്.. 

ഫ്രണ്ട് സീറ്റിൽ നിന്നും സുന്ദരിയായ ഒരു പൊലീസുകാരി ഇറങ്ങി… ആരെയും ആകർഷിക്കുന്ന ഭംഗി.. 

“ഇങ്ങോട്ട് വാ….” 

അവൾ വിളിച്ചപ്പോൾ ഞാൻ ഇറങ്ങി ചെന്നു.. 

മെറിൻ തോമസ് എന്ന് നെയിം ടാഗ് കണ്ടു.. ഐപിഎസ്‌ യൂണിഫോം ആണ്.. ഒതുങ്ങിയ ശരീരം.. 

“എന്താടാ ഇവിടെ പണി? ഉറക്കം ഒന്നും ഇല്ലേ? നീ എവിടുത്തെയാണ്?” 

അവൾ നല്ല ഷാർപ് വോയ്‌സിൽ ചോദിച്ചു.. പോലീസ് ഭാഷ.. 

“ഞാൻ.. ഞാൻ….” 

എനിക്ക് പെട്ടെന്ന് എന്താ പറയേണ്ടത് എന്ന് മനസിലായില്ല… 

“നിന്നെ കണ്ടാൽ നല്ല വീട്ടിലെ ആണെന്ന് തോന്നുമല്ലോ….? അടി കിട്ടിയിട്ടുണ്ടല്ലോ നിനക്ക്?” 

അവൾ കൈ നീട്ടി എന്റെ മുഖം പിടിച്ചു നോക്കി… 

“എന്നെ വീട്ടിൽ നിന്നും ഇറക്കി വിട്ടതാണ്… “ 

ഞാൻ നിലത്തു നോക്കി പറഞ്ഞു… 

അവൾ ഒന്ന് ചിരിച്ചു.. 

“വൈ? ഡിഡ് യു റേപ്പ് സംവൺ?” 

ഞാൻ അവളെ നോക്കി.. 

<!–nextpage–

“യാ.. ഐ റേപ്പ്ഡ് മൈ വൈഫ്.. ആൻഡ് ഇറ്റ് വാസ് മൈ ഫസ്റ്റ് നൈറ്റ്…” 

ഞാൻ അതെ നാണയത്തിൽ തിരിച്ചു പറഞ്ഞു.. 

“വാട്ട്? വാട്ട് ദി ഹെൽ? നീ തെളിച്ചു പറ? ഇന്ന് നിന്റെ കല്യാണം ആയിരുന്നോ?”

അവളുടെ മുഖത്ത് അതിശയം നിറഞ്ഞു.. 

ഞാൻ കാര്യങ്ങൾ ഒന്ന് ചുരുക്കി പറഞ്ഞു… അവൾ കാറിൽ ചാരി എന്നെ നോക്കി.. 

“നിനക്ക് അറിയില്ലേ അവൾക്ക് എന്താ പറ്റിയത് എന്ന്? സത്യമായും നീ എന്തെങ്കിലും ചെയ്തോ ഇനി?” 

“വീട്ടുകാർ പറഞ്ഞതുപോലെ ഞാൻ റേപിസ്റ് ഒന്നും അല്ല മാം… ഇപ്പോഴും ഒരു പെണ്ണിനേയും തൊട്ടു പോലും നോക്കാത്തവൻ ആണ്…” 

“മ്മ്മ് .. അവളെ ഹോസ്പിറ്റലിൽ കൊണ്ടുപോയി എന്നല്ലേ പറഞ്ഞെ?” 

“അതെ… പേര് അർച്ചന..”

അവൾ അല്പം കുനിഞ്ഞു കാറിന്റെ അകത്തേക്ക് നോക്കി.. 

“അടുത്തുള്ള ഹോസ്പിറ്റൽ ഏതാ?” 

“ടൌൺ ഹോസ്പിറ്റൽ മാം…” 

അകത്തു നിന്നും ഒരു സ്വരം.. 

അവൾ ഫോൺ എടുത്തു എന്തോ നോക്കി ഡയല് ചെയ്തു… 

“ഹലോ.. എസിപി മെറിൻ തോമസ് ഹിയർ…ഒരു അർച്ചന എന്ന് പറഞ്ഞ പെണ്ണിനെ കൊണ്ടുവന്നിരുന്നോ? വയറും ചുണ്ടും മുറിഞ്ഞു?”
വേറെ ഒന്നും അവൾ ചോദിച്ചില്ല.. എല്ലാം മൂളി കേട്ടു അവസാനം ഫോൺ വച്ചു.. 

“നിന്റെ കാര്യം ഓർത്തു സങ്കടം ഉണ്ട് മോനെ.. എന്റെ അനിയന്റെ പ്രായമേ ഉള്ളു നിനക്ക്….” 

അവൾ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ ഒന്നും മിണ്ടിയില്ല.. ആരും ഇല്ലാത്തവൻ ആണ് ഞാൻ.. 

“അവളുടെ വയറിൽ എങ്ങാണ്ടു പിന്ന് കുത്തിയതാണ്.. “

അവൾ പറഞ്ഞു നിർത്തിയപ്പോൾ എനിക്ക് അല്പം സമാധാനം തോന്നി.. എന്താണ് പറ്റിയത് എന്നറിഞ്ഞതിൽ ഒരു സമാധാനം… 

“താങ്ക് യു മാം….” 

ഞാൻ പറഞ്ഞു.. 

“നീ ഇനി എന്ത് ചെയ്യാൻ പോകുന്നു? എന്റെ ഒപ്പം വരുന്നോ? ഞാൻ വീട്ടിൽ കൊണ്ടുപോയി വിടാം… കാര്യങ്ങൾ അവർക്ക് മനസ്സിൽ ആയിട്ടുണ്ടാകും…” 

അവൾ എന്നെ നോക്കി പറഞ്ഞു. 

“എന്നെ തല്ലി ഇറക്കിയത് വീട്ടുകാർ ആണ് മെറിൻ മാം… ഇത്ര നാളും വളർത്തിയവർ തന്നെ.. 

അവരുടെ ഇഷ്ടങ്ങൾക്ക് ഞാൻ നിൽക്കാത്തതിൽ എന്നോട് പൊതുവെ ദേഷ്യം ഉണ്ട്.. അതാണ് എന്താ സംഭവിച്ചത് എന്നൊരു വാക്കു പോലും ചോദിക്കാതെ…. 

ഇനി ഞാൻ എങ്ങനെ ആ നാട്ടുകാരെ കാണും? കാമപ്രാന്തൻ എന്നാണ് ബന്ധുക്കൾ എന്നെ കാര്യം പോലും അറിയാത്ത വിളിച്ചത്….” 

മെറിൻ അത് കേട്ടു തല താഴ്ത്തി.. 

“പക്ഷെ.. നീ എന്ത് ചെയ്യും?” 

“ഞാൻ എന്റെ ഫ്രണ്ടിന്റെ വീട്ടിൽ പൊയ്ക്കോളാം .. “ 

“എന്നാൽ ഞാൻ കൊണ്ടുവിടാം… “ 

“വേണ്ട മാം.. ഞാൻ പൊയ്ക്കോളാം.. പ്ലീസ്…??” 

“ശരി.. “ 

അവൾ വണ്ടിയുടെ ഡോർ തുറന്നു… അകത്തു നിന്നും ഒരു കാർഡ് എടുത്ത് എന്റെ നേരെ നീട്ടി.. 

“എന്നെ വിളിക്കാം.. എന്ത് ആവശ്യത്തിനും.. പൊലീസുകാരി ആണെന്ന് കരുതേണ്ട… കേട്ടോ മോനെ?”

ഞാൻ കാർഡ് വാങ്ങി.. 

“വേഗം പൊയ്ക്കോ..” 

എന്ന് പറഞ്ഞു അവൾ വണ്ടിയിൽ കയറി.. വണ്ടി പോയി.. 

ഞാൻ ഒരു നിമിഷം പോയ വണ്ടി നോക്കി നിന്നു.. ഇതുപോലെ ഒരു ചേച്ചി എനിക്ക് ഉണ്ടായിരുന്നെങ്കിൽ? 

ഇല്ലല്ലോ… 

ഞാൻ ഇറങ്ങി നടന്നു… ജോണിന്റെ വീട്ടിൽ പോകാം.. 

പെട്ടെന്ന് ഏട്ടന്റെ വാക്കുകളും ഏട്ടത്തിയുടെ വാക്കുകളും എന്റെ ചെവിയിൽ മുഴങ്ങി.. 

 

<“ചത്തൂടെ പോയി?”

Updated: December 6, 2021 — 12:03 pm

74 Comments

  1. ഇത് ഞാൻ വായിക്കൻ പോകുകയാണ് എങ്ങനെ ഉണ്ട് കൂട്ടുക്കാരെ……????

  2. ഇന്ന് വായന തുടങ്ങി
    ഈ ഭാഗം അടിപൊളി

  3. ഇവിടെ എല്ലാവർക്കും ഡിപി ഉണ്ടല്ലൊ.
    അതെങ്ങനാ?

    പിന്നെ മാലാഖയുടെ കാമുകൻ,ഗേൾ ആണോ?

    ഇ കഥ 2 സീസൺ ആണെന്നാണ് പറഞ്ഞത്, 2th നോക്കിയിട്ടു കിട്ടുന്നില്ല. വേറെ പേരിൽ ആണോ?

    1. Word press enn Google search cheyth ivide upayogikuna mail id വെച്ച് അവിടെ account create ചെയ്യുക. അവിടെ ഡിപി ഇടുമ്പോൾ ഇവിടെ ഓട്ടോമാറ്റിക് ആയി വരും.

      പിന്നെ മാലാഖയുടെ കാമുകൻ alien aan.??

      Pine niyogam season 2 vaigathe ഇവിടെ വരും. Wait . Apozhekum ith vaayku

      1. Thank you

  4. വെയ്റ്റിംഗ് for സീസൺ 3❤️
    With Love ?

    1. Season 2 എവിടെ…waiting for season 2..

      1. wait pannunga thambi

    2. അല്ല. 3th സീസൺ ഉണ്ടോ?
      എനിക്ക് 2th കിട്ടുന്നില്ല. പേര് പറഞ്ഞു തരുമോ.

      1. Varum 2nd season ivide ഇടാൻ പോകുന്നത് ഉള്ളൂ. വൈകാതെ തന്നെ ഇടും.

        1. #രാഗേന്തു

          അഡ്മിൻ ആണോ?

  5. Full story vayichu kazhinjhathanenkil koodi veendum vayikkathirikkan pattunnilla bro

  6. ഒന്നും പറയാൻ ഇല്ല….???

  7. ഇവിടെ സൈന്പ് ചെയ്യുന്നതെങ്ങനെ ആണ്..കംമെന്റിൽ ഉള്ളവർക്കൊക്കെ DP ഉണ്ടല്ലോ..എനിക്ക് അങ്ങനെ ഒരു ഓപ്ഷൻ കാണുന്നില്ല ഒരിടത്തും.

    1. Sign in authorsinu മാത്രമേ പറ്റൂ.
      ഡിപി അത് word press enna സൈറ്റിൽ പോയി ഇവിടെ coment ഇടാൻ ഉപയോഗിക്കുന്ന മേയിൽ ഐഡി ഉപയോഗിച്ച് അവിടെ ലോഗ് ഇൻ ചെയ്യുക. അവിടെ ഡിപി ഇടുമ്പോൾ ഓട്ടോമാറ്റിക് ആയി ഇവിടെയും വരും

Comments are closed.