നിയോഗം (മാലാഖയുടെ കാമുകൻ) 1400

അവൾ നിലത്ത് നോക്കി പറഞ്ഞു.. ഇത് ഞാൻ പ്രതീക്ഷിച്ച കാര്യം ആണ്… 

“ഏട്ടത്തി, അമ്മ… വേറെ ആരെങ്കിലും ഉണ്ടായിരുന്നോ ഇത് പറയാൻ?” 

ഞാൻ തിരിച്ചു ചോദിച്ചു.. എനിക്ക് സങ്കടം വന്നിരുന്നു.. 

“അവർ മാത്രമേ ഉണ്ടായിരുന്നുള്ളു…”

“നിനക്ക് സ്വന്തമായി അഭിപ്രായം ഒന്നും ഇല്ലേ?”

“ഇല്ല.. എന്റെ ചേച്ചി പറയുന്നതേ ഞാൻ ചെയ്യൂ…പിന്നെ വേറെ ഒരാൾ പറഞ്ഞാൽ ഞാൻ അനുസരിക്കും.. പക്ഷെ ആ ആൾ പറയണം…” 

“ഞാൻ അറിയാതെ എങ്ങാനും ശരീരത്തിൽ തൊട്ടാൽ നീ എന്ത് ചെയ്യും? കൊല്ലുമോ എന്നെ?” 

ഞാൻ സംശയത്തോടെ അവൾ പറഞ്ഞത് ശ്രദ്ധിക്കാതെ  ചോദിച്ചു.. 

“ഇല്ല.. കിടന്നു ഒച്ച വച്ചോ എന്ന് പറഞ്ഞു… “ 

“അങ്ങനെ പറഞ്ഞോ? ആര്?” 

“ഏട്ടന്റെ അമ്മ തന്നെ…” 

ഇവർ ഇങ്ങനെ ആണോ എന്നെ കണ്ടിരിക്കുന്നത്? എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി… ഇറങ്ങി പോയാലോ എന്ന് ഞാൻ ആലോചിച്ചു.. 

വേണ്ട ബന്ധുക്കൾ ഒക്കെ ഉണ്ട്.. 

അവൾ എന്നെ ഒന്ന് നോക്കി ബാത്റൂമിലേക്ക് പോയി…

“ഇതെന്തു കൂത്ത്?” 

സ്വയം പറഞ്ഞു.. 

അവൾ തിരിച്ചു വന്നു.. സാരി പുതച്ചാണ് വന്നത്… ഞാൻ ഒന്നും മിണ്ടിയില്ല.. 

അവൾ സാരി വലിച്ചു ചുറ്റി അതെ പോലെ നിന്നു, നല്ല വിലയുള്ള സാരി ആണ്. ഇവൾക്ക് ഇത് മടക്കി വച്ചുകൂടെ.. 

ഞാൻ അവളെ പകച്ചു നോക്കി.. 

“എനിക്ക് വയ്യ ഇതൊക്കെ അഴിച്ചു മാറ്റാൻ.. ഞാൻ ഇങ്ങനെ കിടന്നോളാം.. 

പിന്നെ എന്നെ എങ്ങാനും തൊട്ടാൽ ഞാൻ കിടന്നു കൂവും..പിന്നെ ഇവിടുന്നു പുറത്താക്കും.. അങ്ങനെയാ പറഞ്ഞത്… മനസിലായോ? ചിന്തിച്ചു നോക്ക് ഏട്ടാ…അവർ അങ്ങനെയാണ് പറഞ്ഞത്..” 

അവൾ എന്നെ നോക്കി… അവളുടെ മുഖത്തെ ഭാവം എന്താണെന്നു എനിക്ക് മനസിലായില്ല. 

എനിക്ക് ദേഷ്യം വന്നു.. 

“എന്ത് ചിന്തിക്കാൻ? ഞാൻ നിന്നെ തൊടാനും ഇല്ല ഒന്നിനും ഇല്ല.. പക്ഷെ നീയെന്തിനാ എന്നെ കെട്ടിയത്?” 

അവൾ ചിരിച്ചു.. 

“ആഹാ അപ്പോൾ ഏട്ടൻ അല്ലെ എന്നെ കെട്ടിയത്?” 

തിരിച്ചു ചോദ്യം.. 

“നിങ്ങൾ ഒക്കെ അങ്ങ് തീരുമാനിച്ചതല്ലേ…. ഇതും ഇപ്പോൾ നിങ്ങൾ ഒക്കെ അങ്ങ് തീരുമാനിച്ചു.. എന്റെ ഇഷ്ടത്തിനൊക്കെ എന്ത് വില?” 

അവൾ ഒരു നിമിഷം എന്നെ നോക്കി നിന്നു. ഒന്നും മിണ്ടാതെ… 

“പറഞ്ഞിട്ട് കാര്യം ഇല്ല അപ്പൊ ഗുഡ് നൈറ്റ്.. നവവരാ.. എനിക്ക് എന്റെ ചേച്ചിയെ ആണ് ഇഷ്ട്ടം.. ജയിച്ചു കാണിക്ക്… സ്നേഹിച്ചു കൊല്ലാം ഞാൻ.. അതുവരെ ക്ഷമിക്കുക… പിന്നെ ചേച്ചിയേക്കാളും ഇഷ്ടമുള്ള ഒരാൾ കൂടെ ഉണ്ട്..” 

അവൾ അതും പറഞ്ഞു നിവർന്നു കിടന്ന് ബ്ലാങ്കെറ് വലിച്ചു കഴുത്തു വരെ മൂടി..എന്നെ നോക്കി ചിരിച്ചു.. 

ഞാൻ നോട്ടം മാറ്റി.. 

“എനിക്ക് നിന്റെ സ്നേഹം വേണ്ട.. ഒരു അല്പം സ്നേഹം ഉണ്ടായിരുന്നെങ്കിൽ ഞാൻ നിന്നെ കയറി പിടിക്കും എന്ന രീതിയിൽ ആരും സംസാരിക്കില്ലായിരുന്നു….”

“അയ്യോ അങ്ങനെ ആരും പറഞ്ഞില്ല… ഏട്ടൻ ഞാൻ പറയുന്നത് എന്താ ശ്രദ്ധിക്കാത്തത്?”

“പിന്നെ നിന്റെ അപ്പൻ ആണോടീ കയറി പിടിച്ചാൽ വിളിച്ചു കൂവിക്കൊ എന്ന് പറഞ്ഞത്?”

അവൾ ഒന്നും മിണ്ടിയില്ല..

“കൂട്ടത്തിൽ സ്നേഹം ഉണ്ടെന്നു വിചാരിച്ചിരുന്നത് ഏട്ടത്തിക്ക് ആണ്.. ഇതും കൂടെ കേട്ടപ്പോൾ സന്തോഷം… ഏട്ടത്തി ആണല്ലോ അനിയത്തിക്ക് ഇതൊക്കെ ഓതി കൊടുത്തത് ഒത്തിരി സന്തോഷം…. എല്ലാവരും കണക്കാ…”

ഞാൻ ദേഷ്യത്തോടെ പറഞ്ഞു നിർത്തി…

<

Updated: December 6, 2021 — 12:03 pm

74 Comments

  1. ഇത് ഞാൻ വായിക്കൻ പോകുകയാണ് എങ്ങനെ ഉണ്ട് കൂട്ടുക്കാരെ……????

  2. ഇന്ന് വായന തുടങ്ങി
    ഈ ഭാഗം അടിപൊളി

  3. ഇവിടെ എല്ലാവർക്കും ഡിപി ഉണ്ടല്ലൊ.
    അതെങ്ങനാ?

    പിന്നെ മാലാഖയുടെ കാമുകൻ,ഗേൾ ആണോ?

    ഇ കഥ 2 സീസൺ ആണെന്നാണ് പറഞ്ഞത്, 2th നോക്കിയിട്ടു കിട്ടുന്നില്ല. വേറെ പേരിൽ ആണോ?

    1. Word press enn Google search cheyth ivide upayogikuna mail id വെച്ച് അവിടെ account create ചെയ്യുക. അവിടെ ഡിപി ഇടുമ്പോൾ ഇവിടെ ഓട്ടോമാറ്റിക് ആയി വരും.

      പിന്നെ മാലാഖയുടെ കാമുകൻ alien aan.??

      Pine niyogam season 2 vaigathe ഇവിടെ വരും. Wait . Apozhekum ith vaayku

      1. Thank you

  4. വെയ്റ്റിംഗ് for സീസൺ 3❤️
    With Love ?

    1. Season 2 എവിടെ…waiting for season 2..

      1. wait pannunga thambi

    2. അല്ല. 3th സീസൺ ഉണ്ടോ?
      എനിക്ക് 2th കിട്ടുന്നില്ല. പേര് പറഞ്ഞു തരുമോ.

      1. Varum 2nd season ivide ഇടാൻ പോകുന്നത് ഉള്ളൂ. വൈകാതെ തന്നെ ഇടും.

        1. #രാഗേന്തു

          അഡ്മിൻ ആണോ?

  5. Full story vayichu kazhinjhathanenkil koodi veendum vayikkathirikkan pattunnilla bro

  6. ഒന്നും പറയാൻ ഇല്ല….???

  7. ഇവിടെ സൈന്പ് ചെയ്യുന്നതെങ്ങനെ ആണ്..കംമെന്റിൽ ഉള്ളവർക്കൊക്കെ DP ഉണ്ടല്ലോ..എനിക്ക് അങ്ങനെ ഒരു ഓപ്ഷൻ കാണുന്നില്ല ഒരിടത്തും.

    1. Sign in authorsinu മാത്രമേ പറ്റൂ.
      ഡിപി അത് word press enna സൈറ്റിൽ പോയി ഇവിടെ coment ഇടാൻ ഉപയോഗിക്കുന്ന മേയിൽ ഐഡി ഉപയോഗിച്ച് അവിടെ ലോഗ് ഇൻ ചെയ്യുക. അവിടെ ഡിപി ഇടുമ്പോൾ ഓട്ടോമാറ്റിക് ആയി ഇവിടെയും വരും

Comments are closed.