നിയോഗം (മാലാഖയുടെ കാമുകൻ) 1412

ഇവർ ഞാൻ അവളെ എന്തോ ചെയ്തു എന്ന് കരുതി ആണ് എന്നെ ഇത്രയും അടിച്ചത്…

എന്നാൽ അവൾ അങ്ങനെ കരഞ്ഞത് എന്തിനാ? അത്രയും ചോര എവിടെ നിന്നും വന്നു? അവൾ ഉറങ്ങുകയായിരുന്നല്ലോ.. നിലത്തു വീണപ്പോൾ ആണ് അവളുടെ ചുണ്ടു പൊട്ടിയത് എന്നെനിക്ക് അറിയാം..

ഞാൻ മുഖം തുടച്ചു.. ചുണ്ടൊക്കെ പൊട്ടി ചോര വരുന്നുണ്ട്.. അകെ മൊത്തം ഒരു മരവിപ്പ്..

ഏട്ടൻ വരാന്തയിൽ നിന്നും എന്നെ നോക്കി..

“പോയി ചത്തൂടെടാ? ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് അതല്ലേ?”

മെല്ലെ ആണ് പറഞ്ഞത്.. എന്നാൽ അത് എനിക്ക് ശരിക്കും കൊണ്ടു… ആഴത്തിൽ.. ശരിയാണ്.. ഏട്ടൻ പറഞ്ഞതിൽ കാര്യമുണ്ട്.

ഞാൻ ഒരു നിമിഷം ഏട്ടനെ നോക്കി.. അവിടുത്തെ ഭാവം എന്താണെന്നു അറിയുന്നില്ല.. സ്നേഹം ഒന്നും അല്ല എന്തായാലും…

ഞാൻ വളർന്ന വീട് നോക്കി.. മെല്ലെ നടന്നു.. ഗേറ്റ് കടന്നു പുറത്തേക്ക്…

വഴിയിൽ കൂടെ അങ്ങനെ നടന്നു.. എങ്ങോട്ട് എന്നൊന്നും ഇല്ലാതെ.. പക്ഷെ ഒരു കാര്യം ഞാൻ ഉറപ്പിച്ചിരുന്നു.. ഇനി ആ വീട്ടിലേക്ക് ഞാൻ ജീവനോടെ പോകില്ല..

**

ഏട്ടത്തി കാർ പായിച്ചു വിടുകയായിരുന്നു.. അച്ഛൻ കാറിന്റെ മുൻപിൽ.. അമ്മ അവളെയും കൊണ്ട് ബാക്കിൽ… അവളുടെ കരച്ചിൽ കുറഞ്ഞു വന്നിരുന്നു..

“എന്നാലും.. അവൻ എന്റെ കൊച്ചിനെ..ഒരു ഉറുമ്പു കടിച്ചാൽ അര മണിക്കൂർ കരയുന്ന പെണ്ണ് ആണ്….”

ഏട്ടത്തി അതും പറഞ്ഞു കരഞ്ഞുകൊണ്ട് സ്പീഡിൽ കാർ ഓടിച്ചു ഹോസ്പിറ്റലിൽ കയറ്റി..

വീട്ടിൽ നിന്നും വളരെ അടുത്താണ് ടൌൺ ഹോസ്പിറ്റൽ 

അവളെ വളരെ വേഗം ചെക്ക് ചെയ്യാൻ റൂമിൽ കയറ്റി.. 

“എന്താ പറ്റിയത്?” 

ഡോക്ടർ ചോദിച്ചു.. ഒരു പെണ്ണ് ആണ് ഡോക്ടർ.. 

“ആദ്യ രാത്രി ആയിരുന്നു.. ചെക്കൻ എന്തോ…..” 

അമ്മ വിക്കി പറഞ്ഞു… 

അവളെ അകത്തു കയറ്റി ഡോർ അടഞ്ഞു.. 

“കൊല്ലും ഞാൻ അവനെ…ഒരു ഉറുമ്പ് കടിച്ചാൽ അര മണിക്കൂർ കരയുന്ന പെണ്ണ് ആണ്.. മൊത്തം ചോര… എനിക്ക് വയ്യ… അവൾക്ക് വേദന സഹിക്കാൻ കഴിയാത്ത കൊച്ചാണ് അമ്മെ….അവളെ അടിച്ചതാണോ അവൻ.. വായിൽ വരെ ചോര…” 

ഏട്ടത്തി കരഞ്ഞു കൊണ്ട് പറഞ്ഞപ്പോൾ അമ്മ അവളെ സമാധാനിപ്പിച്ചു.. 

കുറച്ചു കഴിഞ്ഞു ഡോക്ടർ പുറത്തു വന്നു.. 

“അല്ല.. എന്ത് പറ്റി എന്നാണ് നിങ്ങൾ പറഞ്ഞെ?” 

അവർ സംശയത്തോടെ അമ്മയെയും ഏട്ടത്തിയെയും നോക്കി.

“ചെക്കൻ അറിയാതെ എങ്ങാനും…. ഞങ്ങൾ….” 

അമ്മക്ക് കാര്യം പറയാൻ കിട്ടിയില്ല.. 

“അവളുടെ ഹസ്ബൻഡ് വന്നിട്ടുണ്ടോ?” 

“ഇല്ല…. “ 

“എന്ത് പറ്റി എന്ന് അവൾ ആണോ നിങ്ങളോട് പറഞ്ഞത്?” 

“അല്ല.. വയറിൽ മൊത്തം ചോര ആയിരുന്നു..വായിലും.. സാരി അഴിഞ്ഞും കിടന്നിരുന്നു അപ്പോൾ….” 

“അപ്പോൾ നിങ്ങൾ അങ്ങ് തീരുമാനിച്ചു അവൻ പെണ്ണിനെ റേപ്പ് ചെയ്യാൻ നോക്കി എന്ന് അല്ലെ?” 

ഡോക്ടർ അത് ചോദിച്ചപ്പോൾ അമ്മയും ഏടത്തിയും പരസ്പരം നോക്കി.. അച്ഛൻ എന്താ എന്നറിയാതെ നിന്നു.. 

ഡോക്ടർ ഒരു വലിയ സാരിയിൽ കുത്തുന്ന പിൻ കാണിച്ചു… 

“പാവാടയിലോ സാരിയിലോ കുത്തിയ പിന്ന് ആണ്.. വേഷം മാറാതെ കിടന്നു ഉറങ്ങി. ഉറക്കത്തിൽ കമിഴ്ന്നു കിടന്നപ്പോൾ ഇത് അവളുടെ അടിവയറിൽ കയറിയത് ആണ്… നല്ല ആഴത്തിൽ…. 

അതാണ് അവൾ അങ്ങനെ കരഞ്ഞത്… നല്ല വേദന ഉണ്ടാകും.. ചുണ്ടിലെ മുറിവ് ബെഡിൽ നിന്നും താഴെ വീണത് ആണ്..ആ ചെക്കന് ഇതിൽ ഒരു പങ്കും ഇല്ല..നിങ്ങൾ ഒക്കെ എന്ത് മനുഷ്യർ ആണ്? “ 

<

Updated: December 6, 2021 — 12:03 pm

74 Comments

  1. ഇത് ഞാൻ വായിക്കൻ പോകുകയാണ് എങ്ങനെ ഉണ്ട് കൂട്ടുക്കാരെ……????

  2. ഇന്ന് വായന തുടങ്ങി
    ഈ ഭാഗം അടിപൊളി

  3. ഇവിടെ എല്ലാവർക്കും ഡിപി ഉണ്ടല്ലൊ.
    അതെങ്ങനാ?

    പിന്നെ മാലാഖയുടെ കാമുകൻ,ഗേൾ ആണോ?

    ഇ കഥ 2 സീസൺ ആണെന്നാണ് പറഞ്ഞത്, 2th നോക്കിയിട്ടു കിട്ടുന്നില്ല. വേറെ പേരിൽ ആണോ?

    1. Word press enn Google search cheyth ivide upayogikuna mail id വെച്ച് അവിടെ account create ചെയ്യുക. അവിടെ ഡിപി ഇടുമ്പോൾ ഇവിടെ ഓട്ടോമാറ്റിക് ആയി വരും.

      പിന്നെ മാലാഖയുടെ കാമുകൻ alien aan.??

      Pine niyogam season 2 vaigathe ഇവിടെ വരും. Wait . Apozhekum ith vaayku

      1. Thank you

  4. വെയ്റ്റിംഗ് for സീസൺ 3❤️
    With Love ?

    1. Season 2 എവിടെ…waiting for season 2..

      1. wait pannunga thambi

    2. അല്ല. 3th സീസൺ ഉണ്ടോ?
      എനിക്ക് 2th കിട്ടുന്നില്ല. പേര് പറഞ്ഞു തരുമോ.

      1. Varum 2nd season ivide ഇടാൻ പോകുന്നത് ഉള്ളൂ. വൈകാതെ തന്നെ ഇടും.

        1. #രാഗേന്തു

          അഡ്മിൻ ആണോ?

  5. Full story vayichu kazhinjhathanenkil koodi veendum vayikkathirikkan pattunnilla bro

  6. ഒന്നും പറയാൻ ഇല്ല….???

  7. ഇവിടെ സൈന്പ് ചെയ്യുന്നതെങ്ങനെ ആണ്..കംമെന്റിൽ ഉള്ളവർക്കൊക്കെ DP ഉണ്ടല്ലോ..എനിക്ക് അങ്ങനെ ഒരു ഓപ്ഷൻ കാണുന്നില്ല ഒരിടത്തും.

    1. Sign in authorsinu മാത്രമേ പറ്റൂ.
      ഡിപി അത് word press enna സൈറ്റിൽ പോയി ഇവിടെ coment ഇടാൻ ഉപയോഗിക്കുന്ന മേയിൽ ഐഡി ഉപയോഗിച്ച് അവിടെ ലോഗ് ഇൻ ചെയ്യുക. അവിടെ ഡിപി ഇടുമ്പോൾ ഓട്ടോമാറ്റിക് ആയി ഇവിടെയും വരും

Comments are closed.