നിയോഗം (മാലാഖയുടെ കാമുകൻ) 1410

അവൾ അലറി കരഞ്ഞു..

ഞാൻ അന്തിച്ചു നിന്നു.. വാതിലിൽ ആരോ മുട്ടുന്നു… അമ്മയുടെ സ്വരം..

ഞാൻ ഓടിപോയി വാതിൽ തുറന്നു… അമ്മ അകത്തേക്ക് ഓടി കയറി..

“എന്താ എന്താ ഉണ്ടായത്?”

അവളുടെ ചുരുണ്ടു കിടത്തവും നിലവിളിയും എന്റെ നെഞ്ചിലെ ചോരയും എന്റെ നിൽപ്പും ഒരു നിമിഷം നോക്കി നിന്ന അമ്മ എന്റെ കവിളിൽ ആഞ്ഞു അടിച്ചു..

ഞാൻ ഞെട്ടിപോയി…

“തന്തക്ക് പിറക്കാത്തവനെ…”

എന്ന് പറഞ്ഞു അമ്മ എന്നെ മാറി മാറി അടിച്ചു…

എനിക്ക് ഒന്നും സംസാരിക്കാൻ പോലും പറ്റിയില്ല.. എന്നെ എന്തിനാണ് അടിക്കുന്നത് എന്ന് എനിക്ക് മനസിലായില്ല..

ഏട്ടത്തി ഓടി വന്നു അവളുടെ അടുത്ത് ചെന്നു വിളിച്ചു.. അവൾ അടിവയർ പൊത്തി ചെരിഞ്ഞു കിടക്കുകയായിരുന്നു.. ഏട്ടത്തി അവളുടെ കൈ വലിച്ചു വിടർത്തി… അവളെ നിവർത്തി കിടത്തി..

“അയ്യോ അമ്മെ ചോര….”

ഏട്ടത്തി അലറി…

അമ്മ ഓടി ചുരുണ്ടു കൂടി അലറി കരയുന്ന അവളുടെ അടുത്ത് ചെന്നു…

ഏട്ടത്തി തീ പാറുന്ന കണ്ണുകളും ആയി എന്റെ അടുത്ത് വന്നു..

“എന്റെ കൊച്ചിനെ നീ എന്താടാ ചെയ്തേ?? “

ഏട്ടത്തി അലറിക്കൊണ്ട് എന്റെ കവിളിൽ ആഞ്ഞടിച്ചു…

അമ്മയുടെ കയ്യിൽ നിന്നും കിട്ടിയത് പോലെ അല്ല… നന്നായി വേദനിച്ചു.. മുഖവും ഹൃദയവും…

ഏട്ടത്തി കരഞ്ഞു കൊണ്ട് എന്റെ ഷർട്ടിൽ കുത്തി പിടിച്ചു…

“പോയി ചത്തൂടെടാ നിനക്ക്? തെരുവ് പട്ടികൾ നിന്നെക്കാളും മെച്ചം ആണെടാ തെണ്ടി…എല്ലാവരോടും ഉള്ള ദേഷ്യം നീ അവളോട് തീർത്തല്ലോടാ….”

അതും പറഞ്ഞു അവർ എന്നെ പുറത്തേക്ക് ആഞ്ഞു തള്ളി…

ഞാൻ വേച്ചു വീഴാൻ പോയി.. മുണ്ടും അഴിഞ്ഞു..

അത് വാരി അരക്കെട്ടിൽ ചുറ്റി പിടിച്ചു.. എന്റെ റൂമിന്റെ മുൻവശം ബന്ധുക്കളെ കൊണ്ട് നിറഞ്ഞിരിക്കുന്നു…

എല്ലാവരും എന്നെ നോക്കി എന്തൊക്കെയോ അടക്കം പറയുന്നു..

അവൾ അകത്തു കിടന്നു കരയുന്ന ശബ്ദം നിലച്ചിട്ടില്ല.. ചേച്ചിയെ വിളിച്ചാണ് കരയുന്നത്..

ഏട്ടത്തി എന്താ മോളെ എന്നൊക്കെ ചോദിച്ചപ്പോൾ അവളുടെ കരച്ചിൽ കൂടി വന്നു..

അച്ഛൻ താഴെ നിന്നും ഓടി വന്നു..

“എന്താ..? എന്താ ഇവിടെ?”

“മകന് കാമപ്രാന്ത് ആണ്.. ആ പെണ്ണ് ചോരയിൽ കുളിച്ചു കിടക്കുകയാണ്…”

ആരോ പറഞ്ഞു..  അത് കേട്ടു ഞാൻ ഞെട്ടി.. ദൈവമേ ഇവർ എന്താ വിളിച്ചു പറയുന്നത്? ഞാൻ പ്രതികരിക്കാൻ വായ തുറന്നു..

“തന്തക്ക് പിറക്കാത്ത നായിന്റെ മോനെ…!”

അത് ഞാൻ കേട്ടു.. കരണം പൊട്ടിയ അടിയും… ഒന്നല്ല കുറെ എണ്ണം…

എനിക്ക് കണ്ണ് തുറക്കാൻ കഴിഞ്ഞില്ല.. തുറന്നപ്പോൾ അച്ഛൻ എന്റെ കഴുത്തിൽ പിടിച്ചു പുറത്തേക്ക് വലിച്ചു കൊണ്ട് പോകുകയാണ്..

മെയിൻ ഡോറിന്റെ അടുത്ത് വന്നു എന്നെ പുറത്തേക്ക് ആഞ്ഞു തള്ളി..

തുളസി തറയിൽ ഇടിച്ചു ഞാൻ നിലത്തു വീണു..

“ഇനി നീ ഈ വീട്ടിൽ വേണ്ട.. കൊല്ലുന്നില്ല ഞാൻ.. മകൻ ആയി പോയില്ലേ..! പോയി ചത്തോ തെരുവിൽ ഉണ്ടായവനെ… “

അച്ഛൻ കിടന്നു അലറി.. അടുത്ത വീട്ടിൽ ഒക്കെ ലൈറ്റ് കത്തി..

ഏട്ടത്തി അവളെയും കോരി എടുത്തു ഓടി വന്നു.. അവൾ ഇപ്പോഴും അലറി കരയുന്നുണ്ട്..

അവളെ ഏടത്തിയുടെ കാറിൽ കയറ്റി.. അമ്മ പുറകെ ഓടി വന്നു കാറിൽ കയറി. അച്ഛനും കയറി..

കാറ് വെടിയുണ്ട പോലെ കുതിച്ചു ഗേറ്റ് കടന്നു പോയി…

<!>

Updated: December 6, 2021 — 12:03 pm

74 Comments

  1. ഇത് ഞാൻ വായിക്കൻ പോകുകയാണ് എങ്ങനെ ഉണ്ട് കൂട്ടുക്കാരെ……????

  2. ഇന്ന് വായന തുടങ്ങി
    ഈ ഭാഗം അടിപൊളി

  3. ഇവിടെ എല്ലാവർക്കും ഡിപി ഉണ്ടല്ലൊ.
    അതെങ്ങനാ?

    പിന്നെ മാലാഖയുടെ കാമുകൻ,ഗേൾ ആണോ?

    ഇ കഥ 2 സീസൺ ആണെന്നാണ് പറഞ്ഞത്, 2th നോക്കിയിട്ടു കിട്ടുന്നില്ല. വേറെ പേരിൽ ആണോ?

    1. Word press enn Google search cheyth ivide upayogikuna mail id വെച്ച് അവിടെ account create ചെയ്യുക. അവിടെ ഡിപി ഇടുമ്പോൾ ഇവിടെ ഓട്ടോമാറ്റിക് ആയി വരും.

      പിന്നെ മാലാഖയുടെ കാമുകൻ alien aan.??

      Pine niyogam season 2 vaigathe ഇവിടെ വരും. Wait . Apozhekum ith vaayku

      1. Thank you

  4. വെയ്റ്റിംഗ് for സീസൺ 3❤️
    With Love ?

    1. Season 2 എവിടെ…waiting for season 2..

      1. wait pannunga thambi

    2. അല്ല. 3th സീസൺ ഉണ്ടോ?
      എനിക്ക് 2th കിട്ടുന്നില്ല. പേര് പറഞ്ഞു തരുമോ.

      1. Varum 2nd season ivide ഇടാൻ പോകുന്നത് ഉള്ളൂ. വൈകാതെ തന്നെ ഇടും.

        1. #രാഗേന്തു

          അഡ്മിൻ ആണോ?

  5. Full story vayichu kazhinjhathanenkil koodi veendum vayikkathirikkan pattunnilla bro

  6. ഒന്നും പറയാൻ ഇല്ല….???

  7. ഇവിടെ സൈന്പ് ചെയ്യുന്നതെങ്ങനെ ആണ്..കംമെന്റിൽ ഉള്ളവർക്കൊക്കെ DP ഉണ്ടല്ലോ..എനിക്ക് അങ്ങനെ ഒരു ഓപ്ഷൻ കാണുന്നില്ല ഒരിടത്തും.

    1. Sign in authorsinu മാത്രമേ പറ്റൂ.
      ഡിപി അത് word press enna സൈറ്റിൽ പോയി ഇവിടെ coment ഇടാൻ ഉപയോഗിക്കുന്ന മേയിൽ ഐഡി ഉപയോഗിച്ച് അവിടെ ലോഗ് ഇൻ ചെയ്യുക. അവിടെ ഡിപി ഇടുമ്പോൾ ഓട്ടോമാറ്റിക് ആയി ഇവിടെയും വരും

Comments are closed.