നിയോഗം (മാലാഖയുടെ കാമുകൻ) 1410

എല്ലാവരും കൂടെ ആലോചിച്ചു തീരുമാനിച്ചത് ആണെന്ന് എനിക്ക് മനസിലായി..

“എനിക്ക് കല്യാണം വേണ്ട…!”

ഞാൻ നിലത്ത് നോക്കി പറഞ്ഞു…

“അതിന് നിന്നോട് ആരാ അഭിപ്രായം ചോദിച്ചത്? പറയുന്നത് അങ്ങ് കേട്ടാൽ മതി….”

എനിക്ക് ഒന്നും പറയാൻ ഇല്ലായിരുന്നു..

ഒന്നാമത് എനിക്ക് എന്റെ അച്ഛനെ പേടി ആണ്.. ഒതുങ്ങി ജീവിച്ച എനിക്ക് അത്രക് തന്റേടം ഒന്നും ഇല്ലായിരുന്നു.. പക്ഷെ ജിമ്മിന്റെ കാര്യത്തിൽ എനിക്ക് എങ്ങനെ ധൈര്യം വന്നു എന്നെനിക്ക് അറിഞ്ഞൂടാ..

ഏട്ടത്തി എന്റെ അടുത്ത് വന്നു..

“മോനെ.. ഏട്ടത്തിയോട് സ്നേഹം ഉണ്ടെങ്കിൽ നീ സമ്മതിക്ക്.. പ്ലീസ്?”

ഏട്ടത്തി എന്നെ നോക്കി കെഞ്ചി പറഞ്ഞപ്പോൾ എനിക്ക് ഒന്നും പറയാൻ കിട്ടിയില്ല…

“പെണ്ണിനെ നീ അറിയും… എന്റെ അനിയത്തി അർച്ചന…”

ഞാൻ വീണ്ടും ഞെട്ടി..

ഏട്ടത്തി ഏട്ടത്തിയുടെ അനിയത്തിയെ എനിക്ക് കെട്ടിച്ചു തരാൻ പോകുന്നു..

എനിക്ക് ചത്താൽ മതി എന്നൊരു ഭാവം വന്നു..

“ഇത് നടത്താം അച്ഛാ… ഞാൻ വാക്കു തരുന്നു. അവനു വേണ്ടി..”

ഏട്ടത്തി അച്ഛനെ നോക്കി പറഞ്ഞു.. ഞാൻ ഏട്ടത്തിയെ നിർവികാരം ആയി നോക്കി..

സ്നേഹം കാണിച്ചു അവസാനം അത് പറഞ്ഞു എന്നെ കുടുക്കിയല്ലോ എന്ന ഭാവം… എന്തുകൊണ്ടോ എനിക്ക് എതിർക്കാൻ ആയില്ല..

 

*** 

പിറ്റേന്ന് എല്ലാവരും കൂടി എന്നെ പശുവിനെ അറക്കാൻ കൊണ്ട് പോകുന്നത് പോലെ കൊണ്ടുപോയി.. അച്ഛൻ, അമ്മ, ഏട്ടത്തി, ഏട്ടൻ.

അവിടെ ചെന്നു ഇറങ്ങി.. പല പ്രാവശ്യം പോയ വീട് തന്നെ ആണ്..

ഏടത്തിയുടെ അച്ഛനൊക്കെ എന്നെ വലിയ കാര്യം ആണ്.. അകത്തു ഇരുന്നപ്പോൾ അവർ ഭാവി കാര്യങ്ങൾ ഒക്കെ ചർച്ച ചെയ്തു തുടങ്ങി..

അർച്ചന ഒരു താലത്തിൽ എന്തോ വെള്ളവും ആയി വന്നു.. ടാങ്ക് കലക്കിയത് എന്തോ ആണ്.

ഏട്ടത്തിയെ പോലെ ആണ് ഇവൾ. സുന്ദരി എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും..അതി സുന്ദരി ആണ്. അവൾ എനിക്ക് ആണ് ആദ്യം തന്നത്.. ഞാൻ അവളെ നോക്കാതെ തന്നെ വെള്ളം എടുത്തു കയ്യിൽ വച്ചു..

“ഇവർക്ക് സംസാരിക്കണോ?”

അവളുടെ അച്ഛൻ ചോദിച്ചപ്പോൾ വേണ്ട എന്നാണ് എന്റെ അച്ഛൻ മറുപടി കൊടുത്തത്..

അവൾക്ക് ഇതിനു സമ്മതം ആണെന്ന് തോന്നി. മുഖത്ത് ഒരു പുഞ്ചിരി ഒക്കെ കാണുന്നുണ്ട്..

ഞാൻ ശരിക്കും പെട്ടു.. എന്ന് എനിക്കും മനസിലായി.

വൈകുന്നേരം കൂട്ടുകാരന്റെ വീട്ടിൽ പോയി ഞങ്ങൾ അടുത്തുള്ള ഒരു കലുങ്കിൽ ഇരുന്നു..

ജോൺ എന്നാണ് അവന്റെ പേര്. അനിയത്തി ആഞ്‌ജലീന. പിന്നെ അമ്മ. അപ്പൻ ഇല്ല.

ഞാൻ അവനോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു..

അവൻ ആണ് എനിക്ക് ജിമ്മിൽ പോയപ്പോൾ മുതൽ ഇതിന്റെ അപാരമായ ക്യാരീർ എനിക്ക് പറഞ്ഞു തന്നത്..

അത് കൊണ്ട് വീട്ടിൽ അവനെ എല്ലാവർക്കും ദേഷ്യം ആണ്..

അവൻ ചിരിച്ചു..

“നിന്റെ ഒക്കെ ഒരു സമയം…”

അവൻ പറഞ്ഞപ്പോൾ എനിക്ക് ദേഷ്യം വന്നു..

“എന്ത് സമയം എന്നാണ് കോപ്പേ നീ പറയുന്നത്?”

അവൻ എന്നെ നോക്കി ഒന്ന് ചിരിച്ചു..

“നിന്റെ കുടുംബത്തിൽ നല്ല സ്വത്ത് ഉണ്ട്.. നീ അവർക്ക് താല്പര്യം ഉള്ള വഴിയിൽ ആയിരുന്നെങ്കിൽ അവർ നിനക്ക് സ്വർഗം പണിഞ്ഞു തന്നേനെ..

<!

Updated: December 6, 2021 — 12:03 pm

74 Comments

  1. ഇത് ഞാൻ വായിക്കൻ പോകുകയാണ് എങ്ങനെ ഉണ്ട് കൂട്ടുക്കാരെ……????

  2. ഇന്ന് വായന തുടങ്ങി
    ഈ ഭാഗം അടിപൊളി

  3. ഇവിടെ എല്ലാവർക്കും ഡിപി ഉണ്ടല്ലൊ.
    അതെങ്ങനാ?

    പിന്നെ മാലാഖയുടെ കാമുകൻ,ഗേൾ ആണോ?

    ഇ കഥ 2 സീസൺ ആണെന്നാണ് പറഞ്ഞത്, 2th നോക്കിയിട്ടു കിട്ടുന്നില്ല. വേറെ പേരിൽ ആണോ?

    1. Word press enn Google search cheyth ivide upayogikuna mail id വെച്ച് അവിടെ account create ചെയ്യുക. അവിടെ ഡിപി ഇടുമ്പോൾ ഇവിടെ ഓട്ടോമാറ്റിക് ആയി വരും.

      പിന്നെ മാലാഖയുടെ കാമുകൻ alien aan.??

      Pine niyogam season 2 vaigathe ഇവിടെ വരും. Wait . Apozhekum ith vaayku

      1. Thank you

  4. വെയ്റ്റിംഗ് for സീസൺ 3❤️
    With Love ?

    1. Season 2 എവിടെ…waiting for season 2..

      1. wait pannunga thambi

    2. അല്ല. 3th സീസൺ ഉണ്ടോ?
      എനിക്ക് 2th കിട്ടുന്നില്ല. പേര് പറഞ്ഞു തരുമോ.

      1. Varum 2nd season ivide ഇടാൻ പോകുന്നത് ഉള്ളൂ. വൈകാതെ തന്നെ ഇടും.

        1. #രാഗേന്തു

          അഡ്മിൻ ആണോ?

  5. Full story vayichu kazhinjhathanenkil koodi veendum vayikkathirikkan pattunnilla bro

  6. ഒന്നും പറയാൻ ഇല്ല….???

  7. ഇവിടെ സൈന്പ് ചെയ്യുന്നതെങ്ങനെ ആണ്..കംമെന്റിൽ ഉള്ളവർക്കൊക്കെ DP ഉണ്ടല്ലോ..എനിക്ക് അങ്ങനെ ഒരു ഓപ്ഷൻ കാണുന്നില്ല ഒരിടത്തും.

    1. Sign in authorsinu മാത്രമേ പറ്റൂ.
      ഡിപി അത് word press enna സൈറ്റിൽ പോയി ഇവിടെ coment ഇടാൻ ഉപയോഗിക്കുന്ന മേയിൽ ഐഡി ഉപയോഗിച്ച് അവിടെ ലോഗ് ഇൻ ചെയ്യുക. അവിടെ ഡിപി ഇടുമ്പോൾ ഓട്ടോമാറ്റിക് ആയി ഇവിടെയും വരും

Comments are closed.