നിയോഗം (മാലാഖയുടെ കാമുകൻ) 1410

ഞാൻ ബെഡിൽ എന്ത് ചെയ്യും എന്ന് ആലോചിച്ചു കിടക്കുകയായിരുന്നു..

“മോനെ…”

ഏട്ടത്തി എന്റെ അടുത്ത് വന്നിരുന്നു..

ഞാൻ ഒന്നും മിണ്ടിയില്ല…

“നിനക്ക് എന്നോടും ദേഷ്യം ആണോ?”

“എനിക്ക് ആരോടും ദേഷ്യം ഇല്ല.. നിങ്ങൾ ഒക്കെ അല്ലെ എന്നോട് ഇങ്ങനെ….”

“ടാ മോനെ അങ്ങനെ പറയല്ലേ….”

ഏട്ടത്തി എന്റെ കയ്യിലേക്ക് ഒരു സ്വർണകടകം വച്ച് തന്നു…

“ഇതെന്തിനാ?”

ഞാൻ അതിശയത്തോടെ ചോദിച്ചു.. 

“ഇത് പണയം വച്ചോ.. എന്നിട്ട് ആവശ്യത്തിന് പൈസ എടുക്ക്.. നിന്റെ ആഗ്രഹം നടക്കട്ടെ…”
“ഏട്ടത്തി ഞാൻ…..”

“ഒന്നും പറയണ്ട… ഞാൻ ഉണ്ട് നിനക്ക്…”

അതും പറഞ്ഞു അവർ എന്റെ മുഖം ഒന്ന് തലോടി റൂമിൽ നിന്നും പോയപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകുകയായിരുന്നു..

ഒരാൾ എങ്കിലും ഉണ്ടല്ലോ.. അന്ന് വൈകുന്നേരം അച്ഛൻ എല്ലാവരെയും ഹാളിലേക്ക് വിളിച്ചു..

ഒരു റെസിപ്റ് കാണിച്ചു..

“നിനക്ക് ആ വള എവിടുന്നു കിട്ടി?”

എന്നോടാണ് ചോദ്യം.. ഞാൻ പതറി.. ഇതെങ്ങനെ ഈ വെട്ടുപോത്ത് അറിഞ്ഞു?

“ഞാൻ കൊടുത്തതാണ്…!”

ഏട്ടത്തിയമ്മ എന്നേക്കാൾ മുൻപേ കയറി പറഞ്ഞു..

അച്ഛൻ കോപം കൊണ്ട് വിറച്ചു ഏടത്തിയുടെ മുഖം നോക്കി കൈ ആഞ്ഞു വീശി..

എന്നാൽ ഞാൻ ചാടി ഇടയിൽ കയറി.. ഏട്ടത്തിക്ക് കിട്ടേണ്ടത് എനിക്ക് ആണ് കിട്ടിയത്.

നന്നായി കിട്ടി.. അതും ഇടക്ക് കയറിയതിന് വേറെയും…

എന്നാലും ഏട്ടത്തിയെ തല്ലാൻ ഞാൻ സമ്മതിച്ചില്ല…

“ഇനി ആരെങ്കിലും ഇവന് ജിമ്മിൽ പോകാൻ പണം കൊടുത്താൽ അവർ വീടിനു പുറത്തു പോകും.. ആരായാലും….”

അച്ഛൻ അതും പറഞ്ഞു ഇറങ്ങി പോയി… അച്ഛൻ പറഞ്ഞാൽ അതിൽ ഒരു മാറ്റവും ഉണ്ടാകില്ല.. ഏട്ടത്തി എന്നെ കെട്ടിപിടിച്ചു കരഞ്ഞു..

“നിനക്ക് എന്തിന്റെ സൂക്കേട് ആണ് ഷിൽപ്പെ?”

അമ്മ ഏട്ടത്തിയെ കുറെ വഴക്ക് പറഞ്ഞു..

അന്ന് വൈകുന്നേരം അച്ഛൻ വന്നപ്പോൾ ഞാൻ മുറിയിൽ കയറി കതക് അടച്ചു. എനിക്ക് പേടി ആയിരുന്നു..

കതകിൽ തട്ട് കേട്ടു.. കതക് തുറന്നു നോക്കിയപ്പോൾ അച്ഛൻ..

അടുത്തത്‌ കിട്ടും എന്ന് കരുതി ഞാൻ കണ്ണടച്ച് നിന്നു…

“നീ വാ…”

ശാന്തമായ സ്വരം..

ങേ? അച്ഛൻ തന്നെ അല്ലെ ഇത്? എനിക്ക് സംശയം തോന്നി..

ഞാൻ ഒന്നും മിണ്ടാതെ അച്ഛന്റെ പുറകെ നടന്നു.. ഹാളിൽ എത്തി..

അച്ഛൻ അവിടെ ഇരുന്നപ്പോൾ ഞാൻ ഭിത്തിയിൽ ചാരി നിന്നു..

ബാക്കി എല്ലാവരും ഉണ്ടായിരുന്നു അവിടെ..

“നിന്റെ കാര്യത്തിൽ ഞാൻ ഒരു തീരുമാനം എടുത്തു..”

അച്ഛൻ എന്നോടാണ്… ഞാൻ സംശയത്തിൽ നോക്കി..

“നിന്റെ കല്യാണം ആണ്.. ഇനി പറഞ്ഞില്ല എന്ന് വേണ്ട… “

ഞാൻ ഞെട്ടി… എല്ലാവരെയും നോക്കി.. ആരും ഒന്നും മിണ്ടുന്നില്ല..

<

Updated: December 6, 2021 — 12:03 pm

74 Comments

  1. ഇത് ഞാൻ വായിക്കൻ പോകുകയാണ് എങ്ങനെ ഉണ്ട് കൂട്ടുക്കാരെ……????

  2. ഇന്ന് വായന തുടങ്ങി
    ഈ ഭാഗം അടിപൊളി

  3. ഇവിടെ എല്ലാവർക്കും ഡിപി ഉണ്ടല്ലൊ.
    അതെങ്ങനാ?

    പിന്നെ മാലാഖയുടെ കാമുകൻ,ഗേൾ ആണോ?

    ഇ കഥ 2 സീസൺ ആണെന്നാണ് പറഞ്ഞത്, 2th നോക്കിയിട്ടു കിട്ടുന്നില്ല. വേറെ പേരിൽ ആണോ?

    1. Word press enn Google search cheyth ivide upayogikuna mail id വെച്ച് അവിടെ account create ചെയ്യുക. അവിടെ ഡിപി ഇടുമ്പോൾ ഇവിടെ ഓട്ടോമാറ്റിക് ആയി വരും.

      പിന്നെ മാലാഖയുടെ കാമുകൻ alien aan.??

      Pine niyogam season 2 vaigathe ഇവിടെ വരും. Wait . Apozhekum ith vaayku

      1. Thank you

  4. വെയ്റ്റിംഗ് for സീസൺ 3❤️
    With Love ?

    1. Season 2 എവിടെ…waiting for season 2..

      1. wait pannunga thambi

    2. അല്ല. 3th സീസൺ ഉണ്ടോ?
      എനിക്ക് 2th കിട്ടുന്നില്ല. പേര് പറഞ്ഞു തരുമോ.

      1. Varum 2nd season ivide ഇടാൻ പോകുന്നത് ഉള്ളൂ. വൈകാതെ തന്നെ ഇടും.

        1. #രാഗേന്തു

          അഡ്മിൻ ആണോ?

  5. Full story vayichu kazhinjhathanenkil koodi veendum vayikkathirikkan pattunnilla bro

  6. ഒന്നും പറയാൻ ഇല്ല….???

  7. ഇവിടെ സൈന്പ് ചെയ്യുന്നതെങ്ങനെ ആണ്..കംമെന്റിൽ ഉള്ളവർക്കൊക്കെ DP ഉണ്ടല്ലോ..എനിക്ക് അങ്ങനെ ഒരു ഓപ്ഷൻ കാണുന്നില്ല ഒരിടത്തും.

    1. Sign in authorsinu മാത്രമേ പറ്റൂ.
      ഡിപി അത് word press enna സൈറ്റിൽ പോയി ഇവിടെ coment ഇടാൻ ഉപയോഗിക്കുന്ന മേയിൽ ഐഡി ഉപയോഗിച്ച് അവിടെ ലോഗ് ഇൻ ചെയ്യുക. അവിടെ ഡിപി ഇടുമ്പോൾ ഓട്ടോമാറ്റിക് ആയി ഇവിടെയും വരും

Comments are closed.