അവർക്ക് ഞാൻ ബിസിനസ് പഠിച്ചു ഭാവിയിൽ അവരുടെ ബിസിനസ് ഏറ്റെടുത്തു നടത്തണം എന്ന വാശിയിൽ എന്റെ ഇഷ്ടങ്ങൾക്ക് എന്ത് വില?
എല്ലാവരും എന്റെ ബ്രെയിൻവാഷ് ചെയ്യാൻ ശ്രമിച്ചു.. എന്നാൽ ഞാൻ എന്റെ നിലപാടിൽ ഉറച്ചു നിന്നു..
ഒരു ഫിറ്റ്നസ് മോഡൽ ആകാനും കോംപെറ്റീഷനുകളിൽ പങ്കെടുക്കാനും ഒക്കെ ഞാൻ തയാറെടുത്തു കൊണ്ടിരുന്നു… ആ ഇടയിൽ ആണ് ഏട്ടന്റെ കല്യാണം കഴിഞ്ഞത്.. അതെനിക്കൊരു വലിയ ആശ്വാസം ആയിരുന്നു..
ശില്പ എന്ന് പേരുള്ള സുന്ദരി ഏട്ടത്തിയമ്മ.. ഏടത്തിയമ്മയുടെ പുഞ്ചിക്കുന്ന മുഖം കണ്ടാൽ മതി അന്നത്തെ ദിവസം സന്തോഷകരം ആകാൻ..
എന്നെ അനിയനെ പോലെ സ്നേഹിച്ചു. എന്നാലും അച്ഛൻ പറയുന്നത് കേൾക്കണം എന്ന് ഏട്ടത്തിയമ്മയും ഇടക്ക് പറയുമായിരുന്നു..
“ഏട്ടത്തിയമ്മ എന്താ പഠിച്ചത്?”
ഞാൻ രാവിലെ ഉപ്പുമാവ് തിന്നുമ്പോൾ അവരോടു ചോദിച്ചു..
“ഇന്റീരിയർ ഡിസൈനിങ് ആണ് മോനെ.. സിവിൽ എഞ്ചിനീയറിംഗ് കഴിഞ്ഞു ചെയ്തതാണ്..”
“ഏടത്തിയമ്മയുടെ അച്ഛൻ പറഞ്ഞതാണോ ഇത് ചെയ്യാൻ?”
“ഏയ്.. സ്വന്തം തീരുമാനിച്ചത് ആണ്.. എനിക്ക് താല്പര്യം ഇതിനോട് ആണ്.. അച്ഛൻ എന്നോട് ബാങ്കിൽ ജോലി നോക്കാൻ പറഞ്ഞത് ഞാൻ വേണ്ട എന്ന് വച്ചു..”
“എന്നിട്ടാണോ ഏട്ടത്തിയമ്മ എന്നോടും അച്ഛന്റെ ഇഷ്ടത്തിന് പഠിക്കണം എന്ന് പറഞ്ഞെ? എന്റെ താല്പര്യത്തിനു ഒരു വിലയും ഇല്ലേ?”
അവർ ചെയ്തു കൊണ്ടിരുന്ന എന്തോ നിർത്തി എന്നെ നോക്കി…
“മ്മ്മ്.. ശരിയാണ്.. എന്നാലും മോനെ.. “
“എന്റെ ഏട്ടത്തി.. എനിക്ക് നല്ല പൊക്കവും ഉണ്ട് നല്ല ശരീരവും ഉണ്ട്.. ഇതിൽ എനിക്ക് പിടിച്ചു കയറാൻ പറ്റും എന്ന് വിശ്വാസം ഉള്ളത് കൊണ്ടാണ്…ഇതിൽ എന്താ ഇത്ര മാനക്കേട്?”
“അത് ശരി ആണ് … എന്നാലും..”
“അതെ.. ഇതാണ്.. എനിക്ക് ഒരു വിലയും ഇല്ല.. എന്റെ ഇഷ്ടങ്ങൾക്ക് ഒരു വിലയും ഇല്ല.. അച്ഛൻ എന്നോട് മിണ്ടാറില്ല… ഇനി നിങ്ങളും അങ്ങനെ ആയിക്കോ.. എന്ത് വെത്യാസം?”
എനിക്ക് കരച്ചിൽ വന്നു… അവർ ഒരു നിമിഷം എന്നെ നോക്കി ഇരുന്നു..
“ശരി.. ഞാൻ പറയാം.. എന്നാൽ എന്നെ നിരാശപെടുത്തരുത്…”
“ഇല്ല ഏട്ടത്തി.. എനിക്ക് ഫിറ്റ്നസ് കോഴ്സ് കൂടി ചെയ്തു കൂടുതൽ ട്രെയിൻ ചെയ്യണം.. അത് കഴിഞ്ഞാൽ ജോലി കിട്ടും..പിന്നെ.. എനിക്ക് ഒരു ഇന്റർനാഷണൽ ലെവൽ മോഡൽ ആകണം… അതാണ് എന്റെ അംബീഷൻ… പിന്നെ എനിക്ക് ഭാവിയിൽ ജിം ഒക്കെ നടത്താമല്ലോ ?”
ഞാൻ സന്തോഷത്തോടെ മറുപടി കൊടുത്തു.
“മ്മ്മ് ഞാൻ ഏട്ടനോട് പറയാം..”
“ഒത്തിരി നന്ദി ഏട്ടത്തി..” ഞാൻ ഏട്ടത്തിയെ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്തു..
പാവം ആണ്..
എന്നാൽ അച്ഛൻ സമ്മതിച്ചില്ല.. ഏട്ടൻ എന്നെ എന്റെ വഴിക്ക് വിടാൻ പറഞ്ഞു എങ്കിലും അച്ഛന്റെ മുൻപിൽ അതും പാളി…
ഏട്ടൻ അങ്ങനെ അഭിപ്രായങ്ങൾ പറയാറും ഇല്ല.. അമ്മ എന്റെ സൈഡ് ആണ്.. എന്നാൽ അച്ഛനെതിരെ ഒന്നും പറയില്ല.. ഒരു പ്രേതെക സ്വഭാവക്കാരി കൂടെ ആണ് അമ്മ.
അങ്ങനെ കടിച്ചു പിടിച്ചു പിന്നെയും കുറച്ചു മാസങ്ങൾ… ഞാൻ എന്റെ ആഗ്രഹത്തിൽ ഉറച്ചു നിന്നു.
രാവിലെയും വൈകീട്ടും നല്ല ട്രെയിനിങ്.. നല്ല ഭക്ഷണം, പ്രോടീൻ ഒക്കെ വേണമായിരുന്നു..
അതിനു ഞാൻ അമ്മയോട് പൈസ ചോദിച്ചു.. അമ്മക്ക് തരാൻ പറ്റില്ല എന്ന് പറഞ്ഞു..
അച്ഛൻ എനിക്ക് ഇനി ഈ വീട്ടിൽ നിന്നും അഞ്ചു പൈസ ജിമ്മിൽ കൊടുക്കാൻ തരില്ല എന്ന് ഉറപ്പ് പറഞ്ഞു..
ആകെ നിരാശ…
<
Hi
ഇത് ഞാൻ വായിക്കൻ പോകുകയാണ് എങ്ങനെ ഉണ്ട് കൂട്ടുക്കാരെ……????
ഇന്ന് വായന തുടങ്ങി
ഈ ഭാഗം അടിപൊളി
ഇവിടെ എല്ലാവർക്കും ഡിപി ഉണ്ടല്ലൊ.
അതെങ്ങനാ?
പിന്നെ മാലാഖയുടെ കാമുകൻ,ഗേൾ ആണോ?
ഇ കഥ 2 സീസൺ ആണെന്നാണ് പറഞ്ഞത്, 2th നോക്കിയിട്ടു കിട്ടുന്നില്ല. വേറെ പേരിൽ ആണോ?
Word press enn Google search cheyth ivide upayogikuna mail id വെച്ച് അവിടെ account create ചെയ്യുക. അവിടെ ഡിപി ഇടുമ്പോൾ ഇവിടെ ഓട്ടോമാറ്റിക് ആയി വരും.
പിന്നെ മാലാഖയുടെ കാമുകൻ alien aan.??
Pine niyogam season 2 vaigathe ഇവിടെ വരും. Wait . Apozhekum ith vaayku
Thank you
വെയ്റ്റിംഗ് for സീസൺ 3❤️
With Love ?
Season 2 എവിടെ…waiting for season 2..
wait pannunga thambi
അല്ല. 3th സീസൺ ഉണ്ടോ?
എനിക്ക് 2th കിട്ടുന്നില്ല. പേര് പറഞ്ഞു തരുമോ.
Varum 2nd season ivide ഇടാൻ പോകുന്നത് ഉള്ളൂ. വൈകാതെ തന്നെ ഇടും.
#രാഗേന്തു
അഡ്മിൻ ആണോ?
Full story vayichu kazhinjhathanenkil koodi veendum vayikkathirikkan pattunnilla bro
ഒന്നും പറയാൻ ഇല്ല….???
ഇവിടെ സൈന്പ് ചെയ്യുന്നതെങ്ങനെ ആണ്..കംമെന്റിൽ ഉള്ളവർക്കൊക്കെ DP ഉണ്ടല്ലോ..എനിക്ക് അങ്ങനെ ഒരു ഓപ്ഷൻ കാണുന്നില്ല ഒരിടത്തും.
Sign in authorsinu മാത്രമേ പറ്റൂ.
ഡിപി അത് word press enna സൈറ്റിൽ പോയി ഇവിടെ coment ഇടാൻ ഉപയോഗിക്കുന്ന മേയിൽ ഐഡി ഉപയോഗിച്ച് അവിടെ ലോഗ് ഇൻ ചെയ്യുക. അവിടെ ഡിപി ഇടുമ്പോൾ ഓട്ടോമാറ്റിക് ആയി ഇവിടെയും വരും