നിയോഗം (മാലാഖയുടെ കാമുകൻ) 1410

ഡോക്ടർ അത് പറഞ്ഞു നിർത്തിയപ്പോൾ അമ്മ കസേരയിൽ ഇരുന്നു പോയി… ഏട്ടത്തി അച്ഛനെ പകച്ചു നോക്കി… 

“അവനെ നിങ്ങൾ തല്ലി അല്ലെ? ഇപ്പോൾ ആ പെണ്ണ് അതും പറഞ്ഞാണ് കരയുന്നത്…, അവൻ ജീവനോടെ ഉണ്ടോ എന്ന് തിരക്കുന്നത് നല്ലതാണ്‌…” 

അതും പറഞ്ഞു ഡോക്ടർ അകത്തേക്ക് പോയി.. 

“മോളെ… അബദ്ധം പറ്റിയല്ലോ?”

അമ്മ കരഞ്ഞു കൊണ്ട് പറഞ്ഞു….

“നിങ്ങൾ രണ്ടും അല്ലെ ആ റൂമിൽ കയറിയത്? ഒന്ന് നോക്കുക പോലും ചെയ്യാതെ അവനെ കയറി തല്ലി.. ഞാൻ ആണെങ്കിൽ ഇത്ര നാളത്തെ ദേഷ്യം മൊത്തം അവനോടു തീർത്തു.. എന്താകുമോ ദൈവമേ….”

അച്ഛനും തലക്ക് കൈ കൊടുത്തു കസേരയിൽ ഇരുന്നു..

“അമ്മ അവനെ തല്ലുന്നത് കണ്ടാണ് ഞാൻ റൂമിൽ ചെന്നത്… നോക്കിയപ്പോൾ അവളുടെ അടിവയറിൽ ചോര…വായിലും… അമ്മ എന്തോ കണ്ടിട്ടാണ് തല്ലുന്നത് എന്ന് ഞാൻ ചിന്തിച്ചു….”

ഏട്ടത്തി കരഞ്ഞു കൊണ്ട് പറഞ്ഞു…

അമ്മക്ക് ഒന്നും പറയാൻ ഇല്ലായിരുന്നു.. മെല്ലെ ഭിത്തിയിൽ ചാരി…

ഒരു നേഴ്സ് അർച്ചനയെ കൂട്ടി വന്നു.. അടിവയറിൽ ചുറ്റി കെട്ടിയിട്ടുണ്ട്.. ചുണ്ട് വീങ്ങിയിട്ടുണ്ട്.. അവൾ ഇപ്പോഴും കരയുന്നുണ്ട്…

“കെട്ട് കണ്ടു പേടിക്കണ്ട.. ഒരു ഹോൾ മാത്രമേ ഉള്ളു.. വേഗം ഉണങ്ങും.. എന്നാൽ നല്ല വേദന ഉണ്ടാകും.. നടത്തണ്ട… ചെയർ തരാം…”

ആരും ഒന്നും മിണ്ടിയില്ല… ബിൽ അടച്ചു അവളെയും വണ്ടിയിൽ കയറ്റി..

“കൊന്നോ എല്ലാവരും കൂടി എന്റെ ഏട്ടനെ? നിങ്ങൾ പറഞ്ഞു തന്നതൊക്കെ പറഞ്ഞപ്പോൾ ഏട്ടൻ എത്ര സങ്കടപ്പെട്ടു എന്നറിയുമോ? ഒരിക്കലും എന്നെ തൊടില്ല എന്ന് വരെ പറഞ്ഞു…എന്റെ വിധി ഇങ്ങനെ ആയിപോയല്ലോ ദേവീ.. ചാവും ഞാൻ…”

അർച്ചന കരഞ്ഞു കൊണ്ട് ചോദിച്ചപ്പോൾ ആർക്കും ഉത്തരം ഇല്ലായിരുന്നു..

അർച്ചന കരഞ്ഞു കൊണ്ട് വേറെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു..

വീട്ടിൽ വണ്ടി എത്തിയപ്പോൾ വണ്ടി നിർത്തി ഏട്ടത്തി ചാടി ഇറങ്ങി…

“അവൻ എവിടെ ഏട്ടാ?”

വരാന്തയിൽ നിന്ന ഏട്ടനോട് അവർ ചോദിച്ചു..

“പോയി ചത്തൂടെ എന്ന് ചോദിച്ചപ്പോൾ ഇറങ്ങി പോകുന്നത് കണ്ടു…എന്താ കാര്യം? അവൾക്ക് എങ്ങനെ ഉണ്ട്?”

ഏട്ടൻ സംശയത്തിൽ അവരെ നോക്കി..

“അച്ഛാ…..?”

അച്ഛനെ നോക്കി ഏട്ടത്തി പൊട്ടികരഞ്ഞു കൊണ്ട് നിലത്തേക്ക് കുത്തി ഇരുന്നുപോയി.. 

അച്ഛൻ ജീവിതത്തിൽ ആദ്യമായി പകച്ചു നിന്നു.. എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ….

അർച്ചന അതൊക്കെ കേട്ടു ശില പോലെ ഇരിക്കുകയായിരുന്നു..

**** 

നടന്നു നടന്നു ഞാൻ എത്തിയത് വായനശാലയുടെ മുൻപിൽ ആയിരുന്നു.. ഒരു ജംഗ്ഷൻ ആണ്.. 

അപ്പുറത്ത് ഒരു ഇരുനില മാളിക ഉണ്ട്.. അത് വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്നു.. അതിന്റെ ഉടമ കുറെ പെണ്ണ് കേസിൽ ഒക്കെ പെട്ട ഒരു ആൾ ആണ്.. കുറെ ബിസിനസ് ഒക്കെ ഉണ്ട് ആൾക്ക്.. ഞാൻ വായനശാലയുടെ തിണ്ണയിൽ ഇട്ടിരുന്ന ബഞ്ചിൽ ഇരുന്നു…

മനസ് ചത്തു.. എന്തൊരു അടി ആണ് അവർ അടിച്ചത്? സ്വന്തം മകൻ അല്ലെ ഞാൻ? ഒരു തെരുവ് പട്ടിയെ പോലെ അല്ലെ എന്നെ അടിച്ചത്?

ഏടത്തിയുടെ വാക്കുകൾ എന്റെ ചെവിയിൽ മുഴങ്ങി…

“പോയി ചത്തൂടെടാ നിനക്ക്? തെരുവ് പട്ടികൾ നിന്നെക്കാളും മെച്ചം ആണല്ലോടാ…”

ഇത്ര നാളും മോനെ മോനെ എന്ന് വിളിച്ചു നടന്നവൾ.. സ്വന്തം അനിയത്തിയെ എനിക്ക് കെട്ടിച്ചു തന്നവൾ… നാളെ രാവിലെ അച്ഛന്റെ ഒപ്പം കമ്പനിയിലേക്ക് പോകാം എന്ന് കരുതി ഇരുന്ന ഞാൻ.

<

Updated: December 6, 2021 — 12:03 pm

74 Comments

  1. ഇത് ഞാൻ വായിക്കൻ പോകുകയാണ് എങ്ങനെ ഉണ്ട് കൂട്ടുക്കാരെ……????

  2. ഇന്ന് വായന തുടങ്ങി
    ഈ ഭാഗം അടിപൊളി

  3. ഇവിടെ എല്ലാവർക്കും ഡിപി ഉണ്ടല്ലൊ.
    അതെങ്ങനാ?

    പിന്നെ മാലാഖയുടെ കാമുകൻ,ഗേൾ ആണോ?

    ഇ കഥ 2 സീസൺ ആണെന്നാണ് പറഞ്ഞത്, 2th നോക്കിയിട്ടു കിട്ടുന്നില്ല. വേറെ പേരിൽ ആണോ?

    1. Word press enn Google search cheyth ivide upayogikuna mail id വെച്ച് അവിടെ account create ചെയ്യുക. അവിടെ ഡിപി ഇടുമ്പോൾ ഇവിടെ ഓട്ടോമാറ്റിക് ആയി വരും.

      പിന്നെ മാലാഖയുടെ കാമുകൻ alien aan.??

      Pine niyogam season 2 vaigathe ഇവിടെ വരും. Wait . Apozhekum ith vaayku

      1. Thank you

  4. വെയ്റ്റിംഗ് for സീസൺ 3❤️
    With Love ?

    1. Season 2 എവിടെ…waiting for season 2..

      1. wait pannunga thambi

    2. അല്ല. 3th സീസൺ ഉണ്ടോ?
      എനിക്ക് 2th കിട്ടുന്നില്ല. പേര് പറഞ്ഞു തരുമോ.

      1. Varum 2nd season ivide ഇടാൻ പോകുന്നത് ഉള്ളൂ. വൈകാതെ തന്നെ ഇടും.

        1. #രാഗേന്തു

          അഡ്മിൻ ആണോ?

  5. Full story vayichu kazhinjhathanenkil koodi veendum vayikkathirikkan pattunnilla bro

  6. ഒന്നും പറയാൻ ഇല്ല….???

  7. ഇവിടെ സൈന്പ് ചെയ്യുന്നതെങ്ങനെ ആണ്..കംമെന്റിൽ ഉള്ളവർക്കൊക്കെ DP ഉണ്ടല്ലോ..എനിക്ക് അങ്ങനെ ഒരു ഓപ്ഷൻ കാണുന്നില്ല ഒരിടത്തും.

    1. Sign in authorsinu മാത്രമേ പറ്റൂ.
      ഡിപി അത് word press enna സൈറ്റിൽ പോയി ഇവിടെ coment ഇടാൻ ഉപയോഗിക്കുന്ന മേയിൽ ഐഡി ഉപയോഗിച്ച് അവിടെ ലോഗ് ഇൻ ചെയ്യുക. അവിടെ ഡിപി ഇടുമ്പോൾ ഓട്ടോമാറ്റിക് ആയി ഇവിടെയും വരും

Comments are closed.