നിനക്കായ് [ആഗ്നേയ] 55

നിനക്കായ്

Author :ആഗ്നേയ

 

നിനക്കായ്

എന്റെ ആദ്യ കഥ “ഞാൻ ആഗ്നേയ” യെ സ്വീകരിക്കുകയും അഭിപ്രായം പറയുകയും ചെയ്ത  എല്ലാവർക്കും നന്ദി ………………….

ഇതൊരു പിറന്നാൾ സമ്മാനമാണ്  കൂടെപ്പിറക്കാതെ പോയ എന്റെ കൂടപ്പിറപ്പിന്.

ഞാൻ, ആഗ്നേയ ഇവിടെ  അത്ര പരിചിത അല്ലെങ്കിലും എല്ലായിടത്തും ഇടിച്ചു കയറി സംസാരിക്കുന്ന അവൻ നിങ്ങൾക്കൊക്കെ സുപരിചിതാനാണ്. ഞാൻ പറയാതെ തന്നെ ആളെ മനസ്സിലായിട്ടുണ്ടാവുമല്ലോ അപ്പോ പിന്നെ കൂടുതലൊന്നും പറയണ്ടല്ലോ.  അപ്പോൾ പറഞ്ഞു വന്നത് എന്താന്നു വച്ചാൽ എനിക്ക് എങ്ങനെ ഈ കുറുക്കനെ കൂട്ടുകാരനായി കിട്ടി എന്നതാണ്. ഞാൻ ഡിഗ്രിയ്ക്ക് പടിക്കുന്ന സമയത്താണ് അവനെ ആദ്യമായി കാണുന്നത്. ക്ലാസ്സിൽ വച്ച് ഞങ്ങൾ തമ്മിൽ സംസാരിച്ചിട്ടില്ല കാണും അത്ര മാത്രം. എന്നെക്കുറിച്ച് കുറച്ച് കാര്യങ്ങൾ   കൂടെ പറയാം. എന്റെ ചെറുപ്പത്തിലെ തന്നെ അച്ചൻ മരിച്ചു പിന്നീട് അമ്മ ഒരുപാട് കഷ്ടപ്പെട്ടാണ് എന്നെയും ചേട്ടനെയും വളർത്തിയത് . എന്റെ വീടിന്റെ പരിസരത്ത് ഞാൻ മാത്രം ഒരു പെൺകുട്ടിയായി ഉണ്ടായിരുന്നതുകൊണ്ടുതന്നെ കുറേ ആങ്ങളമാർക്ക് ഒരേയൊരു പെങ്ങൾ ആയിരുന്നു.  കൂട്ടുകൂടാനും കളിക്കാനും ആൺകുട്ടികൾ മാത്രം. അച്ചന്റെ മരണശേഷം എനിക്കു ചുറ്റും നിയന്ത്രണങ്ങളുടെ ഒരു ലക്ഷ്മണരേഖ ഉയരുകയായിരുന്നു. എന്റെ ജീവിതം വീടിന്റെ നാല് ചുവരിനുളളിലേക്ക് ഒതുങ്ങാൻ തുടങ്ങിയപ്പോൾ ആ ലക്ഷ്മണ രേഖയെ  ഒരു പാട്  വെറുത്തു. പിന്നിട് പത്താം ക്ലാസ്സ് വരെ പടിച്ചത് ഗേൾസ് സ്കൂളിലാണ്. ആ കാലഘട്ടത്തിലാണ് ആണുങ്ങളോട് സംസാരിക്കാനും മുഖത്ത് നോക്കാൻ പോലും ചമ്മലോ ഭയമോ ഒക്കെ എന്നിൽ ഉടലെടുക്കുന്നത്. ഞാൻ അറിയാതെ തന്നെ എന്റെ ജീവിതം എന്നിലേക്ക് മാത്രമായി ചുരുങ്ങിക്കൊണ്ടേ ഇരുന്നു. സ്കൂൾ കാലഘട്ടത്തിൽ പറയത്തക്ക  സുഹൃത്ബന്ധങ്ങൾ പോലും എനിക്കുണ്ടാക്കാൻ സാധിച്ചില്ല. ഉണ്ടായിരുന്ന സൗഹൃദങ്ങൾ കാലത്തിന്റെ കുത്തൊഴുക്കിൽ എവിടെയൊക്കെയോ നഷ്ടമായി. ആൾക്കൂട്ടത്തിൽ ഒറ്റപ്പെട്ടുപോയ ഒരാളെപ്പോലെയായിരുന്നു ഞാൻ പലപ്പോഴും. പ്ലസ് ടു കഴിഞ്ഞപ്പോഴേക്കും കമ്പ്യൂട്ടർ കൂടെ പടിച്ചു. ഒരു ചെറിയ ജോലി കിട്ടി പടിച്ച കമ്പ്യൂട്ടർ സെന്ററിൽ സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ എന്നോട് സ്ഥാപനത്തിന്റെ വീടിനടുത്തുള്ള ബ്രാഞ്ചിൽ പടിപ്പിക്കാൻ ചെല്ലാനായി സാർ പറഞ്ഞപ്പോൾ ആദ്യം വിശ്വസിക്കാനായില്ല. പിന്നെ ചെറുതെങ്കിലും ഒരു വരുമാനം ഉണ്ടാകുന്നത് അമ്മയ്ക്ക് ഒരു സഹായം ആകുമല്ലോ എന്നോർത്തപ്പോൾ അവിടെ ജോലിക്ക് കയറി.ഒപ്പം ഡിഗ്രി പടിക്കാനായി പ്രൈവറ്റ് ആയി ചേർന്നു. രാവിലത്തെ മൂന്ന് മണിക്കൂർ ഡിഗ്രീപടനം അതിനു ശേഷം കമ്പ്യൂട്ടർ പടിപ്പിക്കൽ. അദ്ധ്യാപനം ഇഷ്ടപ്പെട്ട ജോലി ആയിരുന്നത് കൊണ്ട് അതികം ബുദ്ധിമുട്ട് തോന്നിയില്ല.

ഞാൻ അല്പം വൈകിയാണ് കോളേജിൽ ചേർന്നത് മറ്റു കുട്ടികളെല്ലാം ക്ലാസ്സിലേക്ക് പോയിട്ടും ഒറ്റയ്ക്ക് നിൽക്കുന്ന എന്നെ പ്യൂൺ ചേട്ടൻ വിളിച്ച് വിവരം തിരക്കി ആദ്യമായി വരുന്നതാണെന്നും ക്ലാസ്സ് അറിയില്ലെന്നും പറഞ്ഞപ്പോൾ ചേട്ടൻ തന്നെ ഒരു സാറിനെ വിളിച്ചു അദ്ദേഹത്തിനൊപ്പം എന്നെ പറഞ്ഞുവിട്ടു. സാറിനൊപ്പം ചെന്നു കയറിയ ഞാൻ ക്ലാസ്സ് കണ്ട് അവിടെ ബോധംകെട്ട് വീണില്ല എന്നേ ഉള്ളൂ. ഒരു വലിയ ക്ലാസ്സ് റൂം നിറയെ കുട്ടികൾ അതും കൂടുതൽ ആൺകുട്ടികൾ. ദൈവമേ ഇതിന്റെ ഇടയിൽ എങ്ങനെ ഞാൻ മൂന്ന് വർഷം പൂർത്തിയാക്കും എന്ന അങ്കലാപ്പോടുകൂടി തന്നെ ക്ലാസിലേക്ക് വലതുകാൽ വച്ച് കയറി കിട്ടിയ സ്ഥലത്ത് സ്ഥാനം പിടിച്ചു. ക്ലാസ്സ് കുറച്ചു കഴിഞ്ഞു

9 Comments

  1. ഒരു കഥ ആയിരുന്നേൽ ഗുഡ്/ബാഡ് എന്ന് അഭിപ്രായം പറയാമായിരുന്നു,.
    നിങ്ങളുടെ ഈ സൗഹൃദത്തിന് എന്ത് എഴുതണം എന്നറിയില്ല.
    ഒരിക്കലും പിരിയാതെ ഇതുപോലെ തന്നെ മുന്നോട്ടു പോകാൻ സാധിക്കട്ടെ, എന്ന് മാത്രമേ എനിക്ക് പറയാൻ അറിയൂ..

  2. നന്നായിരുന്നുട്ടോ❤️

  3. നിധീഷ്

    ❤❤❤❤

  4. നാനായിട്ടുണ്ട്
    ഹാർലി ബ്രോ ഇത്രക്ക് വലിയ സംഭവം ആർന്നല്ലേ

    എനിക്കും ഉണ്ട് കൂടെ പിറക്കാതെ കൂടെപ്പിറപ്പ് ആയ കൂട്ടുകാരി
    തകർന്നപ്പോൾ തിരിച്ച ജീവിതത്തിലേക്ക് കൊണ്ടുവന്നവൾ

    ഇത് വായിച്ചപ്പോൾ അവളെ ആണ് ഓർമ വന്നത്……ഒരുപാട് കാര്യങ്ങൾ relate ചെയ്യാനും പറ്റി ???

  5. നന്നായിട്ടുണ്ട്…!????

  6. ??❤❤❤❤❤

  7. നന്നായിരുന്നു…. ??

  8. ഇരിഞ്ഞാലക്കുടക്കാരൻ

    ???????

Comments are closed.