നിനക്കായ് [ആഗ്നേയ] 55

അവനുണ്ടായിരുന്നു, സങ്കടത്തിലും സന്തോഷത്തിലും അവനുണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു. അവനൊന്നു സംസാരിച്ചിരുന്നെങ്കിൽ എന്ന് കൊതിച്ചു. നാളുകൾ പിന്നെയും കടന്നു പോയി. എനിക്ക് ഫോൺ വാങ്ങിയ ശേഷം അവൻ റിപ്ലെ തരുമോ എന്ന് സംശയിച്ചു കൊണ്ട് തന്നെ മെസേജ് അയച്ചു  കാത്തിരുന്നത് പോലെ മറുപടി എത്തി എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. കളഞ്ഞു പോയതെന്തോ തിരിച്ചു കിട്ടിയ പോലെ. അതിനു ശേഷം പല തവണ ഞങ്ങൾ കണ്ടുമുട്ടി ഒരോ തവണ കണ്ടുമുട്ടുമ്പോഴും എനിക്കായി അവന്റെ കൈയ്യിൽ ബുക്കുകൾ ഉണ്ടാകും. ആദ്യ തവണ കണ്ടപ്പോൾ എനിക്കായി കരുതിയത് വായിക്കാൻ ആഗ്രഹമുണ്ടെന്ന് സംസാരത്തിന് ഇടയിൽ  എപ്പോഴോ പറഞ്ഞ ആടുജീവിതം എന്ന ബുക്ക് ആയിരുന്നു. എന്റെ ഞാൻ ആഗ്നേയയ്ക്കുള്ള സമ്മാനമായിരുന്നു അത്. എന്റെ പിറന്നാൾ ദിനത്തിൽ എനിക്ക് ആദ്യ ആശംസകൾ നേർന്നതും പിറന്നാൾ സമ്മാനമായി അവൻ എന്ന ബുക്ക് നൽകിയതും അവൻ തന്നെ. എന്റെ സങ്കടങ്ങൾ ഞാൻ പറയാതെ തന്നെ എന്താടി പ്രശ്നം എന്ന് ചോദിക്കുന്നവൻ എന്തും തുറന്ന് പറയാൻ സാധിക്കുന്ന സുഹൃത്ത്, നീ ഇന്ന് എഴുതിയോ,  എന്താ എഴുതാത്തേ നീ എഴുതണം അതെനിക്ക് ഇഷ്ടമാണ് എന്ന് പറഞ്ഞ് എന്നെ എഴുതാൻ പ്രേരിപ്പിക്കുന്നവൻ പക്ഷേ പലപ്പോഴും എനിക്ക് എഴുതാൻ സാധിക്കാറില്ല. അവനും പെങ്ങളും തമ്മിലുള്ള സ്നേഹം കാണുമ്പോൾ അസൂയപ്പെടുന്ന എന്നോട് നീയും എന്റെ പെങ്ങളല്ലേ എന്ന് പറയുന്നവൻ. ആ സ്വാതന്ത്ര്യം പലപ്പോഴും ഞാൻ എടുത്തിട്ടുമുണ്ട്. എന്റെ ബെസ്റ്റ് ഫ്രണ്ട് എന്ന് ആരോടും ആത്മാർത്ഥമായി പറയുന്നെങ്കിൽ അത് അവനെ മാത്രമാണ്. ഞങ്ങളുടെ സൗഹൃദത്തെ പറ്റി പറയുകയാണെങ്കിൽ ഇനിയും പറയാനുണ്ട്.

ഇന്ന് നിന്റെ പിറന്നാൾ ദിനത്തിൽ നിനക്ക് നൽകാൻ സമ്മാനങ്ങളൊന്നും തന്നെ എന്റെ കയ്യിലില്ല, നിനക്കായ് നൽകാൻ സ്നേഹം മാത്രം.സഹോദരനാകാൻ ഒരമ്മയുടെ വയറ്റിൽ പിറക്കേണ്ടതില്ലെന്നും ഒരു ആണിനും പെണ്ണിനും കളങ്കമില്ലാതെ സുഹൃത്തായി ഇരിക്കാമെന്നും എന്നെ പടിപ്പിച്ച എന്റെ പ്രിയ കൂട്ടുകാരന് ആയിരമായിരം പിറന്നാൾ ആശംസകൾ .

Happy Birthday Harley Quinn