“ ദേ ഏട്ടാ ഒന്നിവിടേക്ക് വന്നേ “ സുശീലാമ്മ പുറത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു.
ഞാനും ബാക്കിലേക്ക് തിരിഞ്ഞു പുറത്തേക്ക് നോക്കി.
“ എന്താടി ഇപ്പൊ അവിടെ “ അവിടന്ന് ദിവാകരൻമാമയുടെ ശബ്‌ദം കേട്ടു.
“ നന്ദു മോൾ ഒറ്റക്ക് താഴേക്ക് വന്നേക്കുന്നു ഏട്ടാ “ സുശീലാമ്മ ചെറിയ പരിഭ്രാന്തിയോടെ പറഞ്ഞു.
സുശീലാമ്മ എന്തിനാ ഇപ്പൊ അങ്ങനെ പറഞ്ഞെന്ന് ഞാൻ ആലോചിച്ചു എനിക്ക് അതിന് എന്തേലും പ്രശ്നം ഉണ്ടോ.
സുശീലാമ്മ പറയുന്നത് കേട്ടത് കൊണ്ടാണ് എന്ന് തോന്നുന്നു പെട്ടെന്ന് ദിവാകരൻ മാമ ഞങ്ങളുടെ അടുത്തേക്ക് വന്നു.
“ മോളെ,,, മോളെങ്ങനെ താഴേക്ക് വന്നേ “ ദിവാകരൻ മാമയും പരിഭ്രാന്തിയോടെയാണ് ചോദിച്ചത്.
“ അതെന്താ മാമ അങ്ങനെ ചോദിച്ചേ എനിക്ക് എന്തേലും അസുഖം ഉണ്ടോ ഒറ്റക്ക് വരാതിരിക്കാന്‍ “
“ അ,,, അത്,, മോളെ “ ഞാൻ ചോദിച്ചത് കേട്ട് മാമ സംസാരിക്കാൻ വാക്ക് കിട്ടാതെ പരതി.
“ അത് പോട്ടെ,,, എന്റെ അച്ഛനും അമ്മയും എവിടെ മാമ “ ഞാൻ വീണ്ടും മാമയോട് അച്ഛനേം അമ്മേനേം കുറിച്ച് ചോദിച്ചു.
“ മോൾ കാര്യായിട്ട് തന്നെയാണോ ഇപ്പൊ ചോദിച്ചത് “
“ ഞാൻ ചോദിച്ചത് തമാശയായി തോന്നിയോ നിങ്ങൾക്ക് ദിവാകരൻ മാമ “ എന്നോട് ചോദിച്ച ചോദ്യത്തിന് ഞാൻ മറു ചോദ്യം ചോദിച്ചു.
ദിവാകരൻ മാമ കുറച്ചു നേരം ആലോചിച്ചു നിന്നു എന്നിട്ട് എന്നേം കൂട്ടി അവിടെ ഒരു സോഫയിൽ ഇരുന്നു.
“ മോളോട് ചിലത് എനിക്ക് പറയാനുണ്ട്, കുറച്ചു ദിവസങ്ങളിൽ ഇവിടെ എന്താണ് ഉണ്ടായതെന്ന് മോൾക്കറിയില്ല,,, ഞാൻ മോളുടെ ഇപ്പോഴുള്ള സംശയങ്ങൾക്ക് എല്ലാം ഉത്തരം പറയാം അതിന് മുൻപ് ഞാനൊരു കാര്യം ചോദിക്കട്ടേ,,,, മോൾക്ക് ചെറുപ്പം മുതലുള്ള കാര്യങ്ങൾ എല്ലാം ഓർമ ഇല്ലേ “
ദിവാകരൻ മാമ ചോദിക്കുന്നത് എന്ത് ഉദ്ദേശിച്ചാണ് എന്ന് മാത്രം മനസിലായില്ല.
ഞാൻ അതെയെന്ന് തലയാട്ടി
നന്ദനയുടെ മാനസിക സമ്മർദ്ദം നന്നായി വരച്ചുകാട്ടിയിട്ടുണ്ട്.
Ramshi ayyirikkum Nandana yude pazhaya friend.Chennai il alle avarude family ?.