നന്ദന 7[ Rivana ] 142

 

ഞാൻ അതിനിടക്ക് ഒരു ദിവസം ദിവാകരൻമാമയുമായി എന്റെ അച്ഛനും അമ്മയും ഉറങ്ങുന്ന വീട്ടിലേക്കു പോയി. ഞാൻ ചെല്ലുമ്പോ അവിടെ ഭാഗം വൈപ്പിന്റേം മറ്റും കാര്യങ്ങളായിരുന്നു. എന്നോട് അച്ഛന്റെ ബന്ധുക്കൾ എല്ലാം ഒരു പരിചയവും ഇല്ലാത്തത് പോലെയാണ് പെരുമാറിയത്. കൂടാതെ എന്നെ പലതും പറഞ്ഞു കുത്തി നോവിക്കാനും ശ്രമിച്ചു.

അവിടെ അധികം നിന്നാൽ കരയുമെന്ന് തോന്നിയപ്പോ എല്ലാം അവർക്ക് വിട്ട് കൊടുത്ത് ഞാൻ തിരിച്ചു ദിവാകരൻ മാമയുടെ വീട്ടിലേക്കു പോന്നു. അവർക്ക് വേണ്ടത് ആ ഭൂമിയാണേൽ അവർ കൊണ്ടൊക്കോട്ടെ, ഞാൻ അതിന് എതിരായി ഒന്നും നിൽക്കാൻ പോയില്ല.

അങ്ങനെ ദിവസങ്ങൾ പോകെ എനിക്ക് കോളേജിൽ ജോയിൻ ചെയ്യേണ്ട ദിവസമായി. അച്ഛനും അമ്മയും എന്റെ സ്വപ്നത്തിൽ വന്ന് എന്റെ ഡ്രീം സഫലമാക്കി കാണണം എന്ന് പറഞ്ഞു. അതോടെ അവരുടെ ആഗ്രഹത്തിനും എന്റെ ഒരു മാറ്റത്തിനും വേണ്ടി പഠിക്കാൻ പോവാൻ ഞാൻ വീണ്ടും തീരുമാനിചു.

ദിവാകരൻമാമക്കും സുശീലമ്മക്കും എനിക്ക് പോവണം എന്ന് പറഞ്ഞപ്പോ ചെറിയ വിഷമം ആയെങ്കിലും എനിക്കിപ്പോ ഏറ്റവും വേണ്ടത് ഒരു മാറി നിൽക്കലാണ് എന്നവർക്കും തോന്നിയത് കൊണ്ട് അവരും എന്നോട് പോകാൻ പറഞ്ഞു.

ദിവാകരൻ മാമ ഞാൻ പോകുന്നതിന് മുമ്പായി എന്നെയും കൂട്ടി ബാങ്കിൽ ചെന്ന് അച്ഛൻ എനിക് വേണ്ടി സ്വരുക്കൂട്ടി വച്ചിരുന്ന ബാങ്കിലെ കാശ് എന്റെ അക്കൗണ്ടിലേക് ട്രാൻസ്ഫർ ചെയ്യിച്ചു തന്നു. ഞാൻ തന്നെയാണ് അച്ഛന്റെ ബാങ്ക് അക്കൗണ്ടിൽ നോമിനി അതിനാൽ വലിയ നൂലാമാലകള്‍ ഒന്നും ഉണ്ടായില്ല.

____

ബുധനാഴ്ച ആയിരുന്നു കോളേജിലേ ഫസ്റ്റ് ഡേ . ചൊവ്വാഴ്ച ഒരു വൈകുന്നേരത്തോടെ ഞാനും ദിവാകരൻ മാമയും നാട്ടിൽ നിന്നും ട്രെയിൻ കയറി.

എനിക്ക് വേണ്ടുന്ന സാധനങ്ങൾ എല്ലാം എടുത്തിരുന്നു. പുതിയ കുറച്ചു ഡ്രെസ്സുകളും ബുക്കുകളും ഹോസ്റ്റലിൽ നിൽക്കാൻ വേണ്ടിയുള്ള കുറച്ചു സാധനങ്ങളും പിന്നേ വീട്ടിൽ നിന്നും ആദ്യമേ അച്ഛന്റെ കുറച്ചു സാധനങ്ങൾ ദിവാകരൻമാമ കൊണ്ട് വന്നിരുന്നു, അതിൽ എനിക്കിപ്പോള്‍ ഏറ്റവും ആവശ്യമുള്ള അച്ഛന്റേം അമ്മേടേം ഫ്രെയിം ചെയ്ത ഫോട്ടോസ് അമ്മയുടെ താലി മാല, അമ്മയുടെ ഒരു സാരി അച്ഛൻ സൂക്ഷിച്ചിരുന്നത്, അച്ഛന്റെ ഒരു ഷർട്ടും.

62 Comments

  1. കൈലാസനാഥൻ

    നന്ദനയുടെ മാനസിക സമ്മർദ്ദം നന്നായി വരച്ചുകാട്ടിയിട്ടുണ്ട്.

  2. Ramshi ayyirikkum Nandana yude pazhaya friend.Chennai il alle avarude family ?.

Comments are closed.