നന്ദന 7[ Rivana ] 141

Views : 11031

 
“ അതെന്നെയാണ് ഞാനും പറഞ്ഞെ ഇത്രേം കൊല്ലം നിങ്ങടെ കൂടെല്ലാരുന്നോ നിന്നിരുന്നേ,,,, നിങ്ങടെ കൂടെ നിന്ന് എനിക്ക് മടുത്തു,,,, ഞാൻ ന്റമ്മേന്റെ ഒപ്പം പോവാ “ ഞാൻ പറയുന്നത് എല്ലാം കേട്ട് അമ്മ വാ പൊത്തി ചിരിക്കുന്നുണ്ട്.

“ അമ്മേ നിക്ക് ഈ പൂന്തോപ്പ് ഒക്കെ കാണണം “ ഞാൻ അമ്മേനെ നോക്കി ചെറു കുട്ടികൾ പറയുന്ന പോലെ പറഞ്ഞു. സത്യം പറഞ്ഞ ഞാൻ ചെറിയ കുട്ടി ആവുക തന്നെയായിരുന്നു.

“ വാ അമ്മ കാണിച്ചു തരാലോ “ അമ്മ എന്റെ കയ്യും പിടിച്ചു നടന്നു.

“ അല്ലേൽ ഞാനൊറ്റക്ക് ന്തിനാ ഇവിടെ നിക്കണേ, ഞാനും നിങ്ങടെ കൂടെ വന്നേക്കാം “ അച്ഛൻ അതും പറഞ്ഞോണ്ട് ഞങ്ങടെ ഒപ്പം വന്നു.

ഞാനും അമ്മയും അച്ഛനും ഓരോന്നും പറഞ്ഞും ചിരിച്ചും സന്തോഷിച്ചും വഴക്ക് കൂടിയും ആ പൂന്തോപ്പിൽ ദിശ അറിയാതെ ഓരോ ഇടങ്ങളിലൂടെ നടക്കുകയാണ്.

ഞങ്ങൾക്കിടയിൽ ഇപ്പോൾ തളം കെട്ടി നിന്നത് ഒരിക്കലും ഞാൻ ആസ്വദിച്ചിട്ടില്ലാത്ത പൂർണമായ കുടുംബ ജീവിതത്തിലെ നിമിഷങ്ങളാണ്.

ആ പൂന്തോപ്പിൽ ഞങ്ങൾ മൂന്ന് പേരെ അല്ലാതെ വേറെ ഒരാളെ പോലും ഒരിടത്തും ഞാൻ കണ്ടില്ല.

ഒരുപാട് നേരം ഞാൻ അവരോടൊപ്പം കളിച്ചും ചിരിച്ചും നടന്നു. അപ്പോഴൊക്കെ അവരുടെ മുഖത്തുള്ള സന്തോഷം എനിക്ക് പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.

അങ്ങനെ കുറെ നേരമായുള്ള നടത്തം നിർത്തി ഞങ്ങൾ അവിടെ പൂന്തോട്ടത്തിന് ഉള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു മരത്തിന്റെ ചുവട്ടിൽ വന്നിരുന്നു.

ആ മരത്തിന് ഒരു പ്രതേകത ഉണ്ടായിരുന്നു. അതിന്റെ ചില്ലകളിലെ ഇലകൾ ഒത്ത വൃത്താകൃതി പോലെയാണ് ചുറ്റും നിക്കുന്നത് കൂടാതെ ഇലകൾ എല്ലാം തിങ്ങി ഒരു ഗ്യാപ്പും കാണുന്നില്ല. മുകളിലെ ഇലകളുടെ വൃത്ത ആകൃതിക്ക് അനുസരിച്ച് താഴ് ഭാഗം മണ്ണിൽ ചെടികളോ പൂക്കളോ ഇല്ല പകരം നല്ല പച്ച വിരിച്ച പുല്ലുകളാണ് ഉള്ളത്.

Recent Stories

The Author

62 Comments

  1. കൈലാസനാഥൻ

    നന്ദനയുടെ മാനസിക സമ്മർദ്ദം നന്നായി വരച്ചുകാട്ടിയിട്ടുണ്ട്.

  2. Ramshi ayyirikkum Nandana yude pazhaya friend.Chennai il alle avarude family 😁.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com