നന്ദന 7[ Rivana ] 142

 
പക്ഷേ എന്നെ ആത്മാർത്ഥമായി സ്നേഹിച്ചിരുന്ന ദിവാകരൻമാമ സ്വന്തം മോളെ പോലെ കണ്ട് അവരുടെ വീട്ടിലേക്കു കൊണ്ടു വന്നു. എനിക്ക് വലിയ കുഴപ്പങ്ങൾ ഇല്ലാത്തത് കൊണ്ട് എന്നെ അവരുടെ കൂടെ ഡോക്ടർസ് അയക്കുകയും ചെയ്തു. എന്റെ എല്ലാ കാര്യവും ദിവാകരൻ മാമയും സുശീലാമ്മയും നോക്കി. ഞാൻ പുറത്തേക്ക് ഒന്നും പോകാതെ ഇരിക്കാൻ വേണ്ടിയാണ് അവർ എന്റെ കൈ കെട്ടിയിട്ടത്.

ഞാൻ എല്ലാം കേട്ട് പൊട്ടി പൊട്ടി കരയുകയായിരുന്നു. എനിക്കൊന്ന് ശരിക്ക് അച്ഛനെ കാണാൻ കൂടെ പറ്റിയില്ല. എനിക്കിനി സ്വന്തമെന്ന് പറയാൻ ആരും തന്നെയില്ല.

എല്ലാം കേട്ട് എന്ത് ചെയ്യണം എന്നറിയാതെ മനസും തകർന്ന് കുറെ നേരം കരഞ്ഞു. ദിവാകരൻ മാമ എന്റെ വിഷമം കണ്ട് അശ്വസിപ്പിക്കാൻ ഒരുപാട് ശ്രമിച്ചു.

അവസാനം കരഞ്ഞു കരഞ്ഞു തളർന്നു ഉറങ്ങി പോയി.

കുറച്ചു കഴിഞ്ഞു എന്നെ സുശീലാമ്മ വിളിച്ചു ഭക്ഷണം ഒക്കെ കഴിപ്പിച്ചു.

അപ്പോഴൊന്നും എന്റെ വിഷമം മാറിയിട്ടില്ലായിരുന്നു. എന്തോ നൂൽ പൊട്ടിയ പട്ടം പോലെ മനസ് പല ഇടങ്ങളിലായി സഞ്ചരിക്കുകയായിരുന്നു.

_____

വീണ്ടും രണ്ടു മൂന്ന് ദിവസങ്ങൾ കൊഴിഞ്ഞു പോയി. രാത്രി എന്റെ സ്വപ്നങ്ങളിൽ അച്ഛനും അമ്മയും വരും. ഞാൻ എപ്പോയും അവരോട് എന്റെ സങ്കടങ്ങളും പരിഭവും പറയും.

എന്നെ അവർ പറഞ്ഞു അശ്വസിപ്പിക്കാൻ ശ്രമിക്കും, അങ്ങനെ കുറെ ഒക്കെ ഞാൻ മറക്കാൻ ശ്രമിച്ചുകൊണ്ടേ ഇരുന്നു. അമ്മയുടേം അച്ഛന്റേം സ്വപ്നത്തിൽ ഉള്ള വരവാണ് എന്നെ വിഷമങ്ങളിൽ നിന്നും മുക്തയാക്കിയത്. രാവിലെ ഉറക്കം എണീക്കുമ്പോ അവർ പോവുകയും ചെയ്യും.

എനിക്ക് ദൈവം തന്ന വരമാകും എന്ന് ഞാൻ ഉറച്ചു വിശ്വസിച്ചു. കൂടാതെ എന്റെ വിഷമങ്ങൾ മാറ്റാൻ സുശീലാമ്മയും ദിവാകരൻ മാമയും കാരണമായി. അവർക്ക് എന്നോടുള്ള സ്നേഹം പലപ്പോഴും എന്റെ കണ്ണ് നിറച്ചു.

62 Comments

  1. കൈലാസനാഥൻ

    നന്ദനയുടെ മാനസിക സമ്മർദ്ദം നന്നായി വരച്ചുകാട്ടിയിട്ടുണ്ട്.

  2. Ramshi ayyirikkum Nandana yude pazhaya friend.Chennai il alle avarude family ?.

Comments are closed.