നന്ദന 7[ Rivana ] 141

Views : 11031

 
“ അപ്പൊ പിന്നെ മോളുടെ അമ്മയും അച്ഛനും എവിടെന്ന് ചോദിക്കാൻ കാരണമെന്താ, അച്ചന്റെ കാര്യം അവിടെ നിക്കട്ടെ മോളുടെ അമ്മ മരിച്ചിട്ട് വർഷങ്ങൾ ആയില്ലേ ആ അമ്മ ഇപ്പൊ എവിടെ ആണെന്ന് ചോദിച്ചാൽ എന്താണ് പറയേണ്ടത് “

ഞാൻ അപ്പോഴാണ് എല്ലാം ഓർത്തെടുക്കാൻ ശ്രമിക്കുന്നത്. അതെ ശരിയാണ് എന്റെ അമ്മ ചെറുപ്പത്തില്‍ മരിച്ചതാണ്, കുറച്ചു മുൻപ് അച്ഛൻ മരിച്ചതായി ഞാൻ മനസിലാക്കിയതും ദിവാകരൻ മാമയെ വിളിച്ചതും, ദിവാകരൻ മാമ അച്ഛൻ മരിച്ചതായി പറഞ്ഞതും ഓർമ ഉണ്ട് പിന്നെ എന്റെ ബോധം മറഞ്ഞു.

അതിന് ശേഷം ഞാൻ പൂന്തോപ്പിൽ ഉള്ള കാര്യങ്ങൾ എല്ലാം ആലോചിച്ചു. അപ്പോഴാണ് അച്ഛൻ പറഞ്ഞ ഓരോ കാര്യങ്ങളും മനസിലേക്കു ഓടി വന്നത്. അച്ഛന്റെ മരണവും ആ സംഭാഷണവും എല്ലാം. ഞാൻ നേരത്തെ കണ്ടത് എല്ലാം സ്വപ്നം ആയിരുന്നു. എന്റെ അച്ഛനും അമ്മയും മരിച്ചുവെന്നുള്ള യാഥാർത്ഥ്യം ഞാൻ മനസിലാക്കി.

“ മാമ,,, എന്റെ അച്ഛന്റെ ശരീരം,,,, “ ഞാൻ മുഴുവൻ പറയാതെ നിർത്തി.

അത് പറഞ്ഞതോടെ എനിക്ക് എല്ലാം ഓർമ വന്നെന്ന് മാമക്ക് മനസിലായി.

“ മോളെ ഇനി ഞാൻ പറയാൻ പോകുന്നത് മോൾ എങ്ങനെ ഉൾകൊള്ളുമെന്ന് മാമന് അറിയില്ല പക്ഷേ എനിക്കത് മോളോട് പറഞ്ഞേ മതിയാകു,,,, മോളുടെ അച്ഛൻ മരിച്ചിട്ട് ഇപ്പൊ ഒരാഴ്ച കഴിഞ്ഞു,,,, “ ഞാൻ കേട്ടത് വിശ്വസിക്കാനാകാതെ മാമയുടെ മുഖത്തേക്ക് നോക്കി.

മാമ അന്നെനിക്ക് ബോധം പോയത് മുതൽ എല്ലാം വിവരിച്ചു തന്നു. അതെല്ലാം കേട്ട് എനിക്ക് എന്റെ കരച്ചിൽ അടക്കാൻ സാധിച്ചില്ല.

അന്ന് ദിവാകരൻ മാമ പറഞ്ഞത് കേട്ട് എന്റെ ബോധം പോയി. ബോധം കെട്ട് വീണ എന്നെ വെള്ളം കുടഞ്ഞു എണീപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. വേറെ വഴിയില്ലാതെ ദിവാകരൻ മാമ അടുത്തുള്ള അയൽവാസികളെയും വിളിച്ചു വരുത്തി എന്നെയും കൊണ്ട് ഹോസ്പിറ്റലിലേക് പോയി.

Recent Stories

The Author

62 Comments

  1. കൈലാസനാഥൻ

    നന്ദനയുടെ മാനസിക സമ്മർദ്ദം നന്നായി വരച്ചുകാട്ടിയിട്ടുണ്ട്.

  2. Ramshi ayyirikkum Nandana yude pazhaya friend.Chennai il alle avarude family 😁.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com