അപ്പോഴാണ് ഞാൻ കയ്യിലേക് നോക്കുന്നത്. എന്റെ കയ്യും കട്ടിലിന്റെ ബാക്ക് ഹോൾഡറുമായി ഒരു തുണികൊണ്ട് കെട്ടിയിട്ടിരിക്കുന്നു.
ആരാണ് അത് കെട്ടിയെന്നോ എന്തിന് കെട്ടിയെന്നോ ഒന്നും എനിക് മനസിലായില്ല. ഞാൻ എന്റെ കയ്യിൽ നിന്നും ആ കയർ അഴിച്ചു മാറ്റി. അപ്പോൾ കൈക്ക് വല്ലാത്തൊരു ആശ്വാസം തോന്നി. കയർ കെട്ടിയ കൈയുടെ ഭാഗത്ത് നന്നായി ചുവന്ന് കിടക്കുന്നുണ്ട്.
ഞാൻ ബെഡിൽ നിന്നും ഇറങ്ങി നടക്കാൻ നോക്കി പെട്ടെന്ന് കാലുകൾക്ക് ബലം കിട്ടാതെ വീഴാൻ പോയി ഞാൻ അവിടെ ഉണ്ടായിരുന്ന മേശയിൽ പിടിച്ചു ബാലൻസ് ചെയ്തു നിന്നു. എന്നിട്ട് ഞാൻ സാവധാനം എണീറ്റു ഡോറിന് അടുത്തേക്ക് നടക്കാൻ തുടങ്ങി.
“ അച്ഛാ,,,, അമ്മേ,,,, നിങ്ങളെവിടെ “ ഞാൻ പോകുന്ന പോക്കിൽ അച്ഛനേം അമ്മേം വിളിച്ചു കൊണ്ടിരുന്നു.
ഞാൻ മെല്ലെ മെല്ലെ നടന്നു ഡോറിന് അടുത്തെത്തി, ഡോറിന്റെ ഹാൻഡിൽ പിടിച്ചു തിരിച്ചു വാതിൽ തുറന്ന് ഞാൻ പുറത്തേക്ക് ഇറങ്ങി നടന്നു. ഞാൻ മുകളിൽ നിന്നും കോണി പടികൾ ഇറങ്ങി താഴെ ഹാളിലേക്കു വന്നു.
ആ ഹാളും പരിസരവും എനിക് നല്ല രീതിയിൽ പരിചയം ഉണ്ടായിരുന്നു. ഞാൻ ഹാളിന് ചുറ്റും നോക്കുമ്പോളാണ് അടുക്കളയിൽ നിന്നും ദിവാകരേട്ടന്റെ ഭാര്യ ഞാൻ സുശീലമ്മാന്ന് വിളിക്കുന്ന സുശീലേച്ചി വന്നത്
“ സുശീലാമ്മെ,, ഞാനിത് എവിടെയാ,,, എന്റെ അച്ഛനും അമ്മേം എവിടെ “ ഞാൻ അവരെ കണ്ടപാടെ ചോദിച്ചു കൊണ്ടവരുടെ അടുത്തേക്ക് ചെന്നു. അവരെ അവിടെ കണ്ടപ്പോ എന്റെ പേടി പോയിരുന്നു.
അവരെന്നെ എന്തോ അത്ഭുതത്തോടെയാണ് നോക്കുന്നത്.
“ മോളെങ്ങനെ റൂമിൽ നിന്നും പുറത്തേക്ക് വന്നേ “ അത്ഭുതത്തോടെ തന്നെയാണ് സുശീല ചേച്ചി എന്നോട് ചോദിച്ചത്.
“ അതെന്താ സുശീലാമ്മേ അങ്ങനെ ചോദിച്ചേ,,, സാധാരണ പോലെ ഡോർ തുറന്ന് സ്റ്റെയർ ഇറങ്ങി നടന്നു വന്നു,,,, എന്റെ അമ്മേം അച്ഛനും എവിടെ സുശീലാമ്മേ,,,, അത് പറ “ ഞാൻ അവരുടെ തോളിൽ പിടിച്ചു കൊണ്ട് പറഞ്ഞു.
നന്ദനയുടെ മാനസിക സമ്മർദ്ദം നന്നായി വരച്ചുകാട്ടിയിട്ടുണ്ട്.
Ramshi ayyirikkum Nandana yude pazhaya friend.Chennai il alle avarude family ?.