“ മോളേ ദൈവം ഓരോരുത്തർക്കും ഓരോ വിധി കല്പിച്ചിട്ടുണ്ട് അതിനനുസരിച്ചേ ജീവിക്കാനാവു, മോളെ വിട്ട് പിരിയാൻ അമ്മയ്ക്കും അച്ഛനും താല്പര്യം ഉണ്ടായിട്ടല്ല പക്ഷെ ദൈവത്തിന്റെ തീരുമാനാ ഇതൊക്കെ, പിന്നേ മോൾടെ കൂടെ അച്ഛനും അമ്മേം എപ്പഴും ണ്ടാവും,, അമ്മയുടെ പൊന്നൂട്ടി അവിടെ നല്ല കുട്ടിയായി സങ്കടോന്നും ഇല്ലാണ്ട് ഇരിക്കണം അമ്മയും അച്ഛനും ഇത് പോലെ വരണിണ്ട് ഇടക്ക് ,,,, “ അമ്മ എന്നെ തലോടി ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു.
“ വേണ്ട,,,, വേണ്ട,,,, അമ്മേം അച്ഛനും പോണ്ട “ ഞാൻ ചെറിയ കുട്ടികളെ വാശി പിടിച്ചു.
“ അമ്മേം അച്ഛനും വിഷമിച്ചിരിക്കുന്നത് കാണാനാണോ നന്ദൂട്ടിക് ഇഷ്ട്ടം “ അച്ഛൻ ചോദിച്ചു.
“ അല്ലാ,,, സന്തോഷായിട്ട് ഇരിക്കണ കാണാൻ “ ഞാൻ തേങ്ങലോടെ പറഞ്ഞു.
“ അപ്പൊ നന്ദൂട്ടി ഇങ്ങനെ കരഞ്ഞോണ്ടിരുന്നാൽ എങ്ങന,,,, അമ്മയും അച്ഛനും അച്ഛനും മോൾടെ കൂടെ തന്നെയുണ്ടാവും,,,,, ഒരിക്കലും വിഷമിച്ചിരിക്കരുത് അത് ഞങ്ങള്‍ക്ക് രണ്ട് പേർക്കും സഹിക്കില്ല,,, ഞങ്ങൾ ഇപ്പൊ പോവാണ് മോൾടെ അടുത്തേക്ക് ഇനീം വരും,,,, ഞങ്ങൾ ഇപ്പൊ പോവാട്ടോ “ അച്ഛൻ പറഞ്ഞു കൊണ്ട് എന്റെ നെറ്റിയിൽ ഒരുമ്മതന്നു അമ്മ എന്റെ രണ്ടു കവിളിലും.
ഞാൻ അവരെ നോക്കി നിൽക്കേ,,, കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം അവരിൽ നിന്നും വന്നു. ആ പ്രകാശം കാരണം ഞാൻ കണ്ണുകൾ ഇറുക്കെ അടച്ചു പിടിച്ചു.
പെട്ടെന്ന് തന്നെ ഞാൻ ഞെട്ടി കണ്ണുകൾ തുറക്കുകയും ചെയ്തു. കണ്ണ് തുറന്നതും ഞാൻ ചുറ്റിലും അമ്മയെയും അച്ഛനെയും തിരഞ്ഞു. പക്ഷെ അവിടെ ഒന്നും ആരെയും കാണുന്നുണ്ടായിരുന്നില്ല.
ഞാൻ ചുറ്റും നോക്കുമ്പോഴാണ് മനസിലായത് ഇപ്പൊ ഞാൻ നിൽക്കുന്നത് നേരത്തെ കണ്ട പൂന്തോട്ടത്തിൽ അല്ല എനിക്കറിയാത്ത ഒരു മുറിയിലാണ്. എവിടെ ആണെന്ന് മാത്രം മനസിലായില്ല.
“ അച്ഛാ… അമ്മേ,,,, “ ഞാൻ പേടിയോടെ അച്ഛനേം അമ്മേം വിളിക്കാൻ തുടങ്ങി.
“ അച്ഛാ,,,, നിങ്ങളെവിടെ അച്ഛാ,,,, എനിക്കിവിടെ പേടിയാകുന്നു “
ഞാൻ അവിടന്ന് എണീക്കാൻ ശ്രെമിച്ചു. പക്ഷെ എനിക്കായില്ല കൂടാതെ എന്റെ വലത്തെ കൈ നല്ല വേദനയും തോന്നി.
നന്ദനയുടെ മാനസിക സമ്മർദ്ദം നന്നായി വരച്ചുകാട്ടിയിട്ടുണ്ട്.
Ramshi ayyirikkum Nandana yude pazhaya friend.Chennai il alle avarude family ?.